ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്. എം. വൈ. എം. സുവര്‍ണ്ണ ജൂബിലി വാരാഘോഷങ്ങള്‍ക്ക് 2022 നവമ്പര്‍ 27 ന് വൈകുന്നേരം 05.00 ന് അഞ്ഞൂറോളം ബൈക്കുകള്‍ അണിനിരന്ന ഇരുചക്ര വാഹന റാലിയോടെ തുടക്കം കുറിച്ചു. ഉദ്ഘാടനം നിര്‍വഹിച്ച അഭിവന്ദ്യ മാര്‍ ജോസഫ് പൗവ്വത്തില്‍ മെത്രാപ്പോലീത്തയുടെ പക്കല്‍ നിന്നും ഏറ്റുവാങ്ങിയ പതാക അതിരൂപതാ പ്രസിഡന്റ് അഡ്വ. ജോര്‍ജ് ജോസഫ് സമ്മേളന നഗരിയില്‍ ഉയര്‍ത്തി. ചങ്ങനാശ്ശേരി അരമനയില്‍ നിന്നും കത്തീഡ്രല്‍ ദൈവാലയത്തിലേക്ക് നടന്ന ഇരുചക്ര വാഹന റാലി ട്രാഫിക് എസ് ഐ ഡെന്‍സന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
28 ന് വൈകുന്നേരം 04.00 മുതല്‍ 30 ന് വൈകുന്നേരം 08.00 വരെ മെത്രാപ്പോലീത്തന്‍ കബറിട പള്ളിയില്‍ വെച്ച് അഖണ്ഡ ആരാധന നടന്നു.18 ഫൊറോനകളില്‍ നിന്നുള്ള നൂറുകണക്കിനു യുവജനങ്ങള്‍ വിവിധ സമയങ്ങളിലായി ആരാധനയില്‍ പങ്കുചേര്‍ന്നു. ഡിസംബര്‍ 01 വൈകുന്നേരം 08.30 ന് പ്രവാസി യുവജന സംഗമം ഓണ്‍ലൈനായി നടന്നു. സംഗമത്തില്‍ ചങ്ങനാശേരി അതിരൂപതയിലെ പ്രവാസികളായ യുവജനങ്ങളും മുന്‍കാല യുവദീപ്തി പ്രവര്‍ത്തകരും പങ്കെടുത്തു. ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് സംഗമം ഉദ്ഘാടനം ചെയ്തു.
ഡിസംബര്‍ 02 ന് 02.30ന് ആനിമേറ്റേഴ്‌സിന്റെ സംഗമം മോണ്‍ സിറിയക് കണ്ടങ്കരി
ഹാളില്‍ നടന്നു. അതിരൂപത ഡെപ്യൂട്ടി പ്രസിഡന്റ് ജെയ്‌നെറ്റ് മാത്യൂ അധ്യക്ഷത വഹിച്ച യോഗം വെരി റവ ഫാ ജോസഫ് വാണിയപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച പൂര്‍വകാല പ്രവര്‍ത്തക സംഗമ സമ്മേളനം അഭി. മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.
ഡിസംബര്‍ 4 02.30 ന് ചങ്ങനാശ്ശേരി എസ് ബി കോളജില്‍ നിന്നും മെത്രാപ്പോലീത്തന്‍ ദൈവാലയത്തിലേക്ക് യുവജന റാലി നടത്തപ്പെട്ടു. വെരി റവ ഫാ ജോസഫ് വാണിയപുരയ്ക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്ത റാലിയില്‍ അഭിവന്ദ്യ മാര്‍ തോമസ് തറയില്‍, അതിരൂപത ഭാരവാഹികള്‍ എന്നിവര്‍ മുന്‍നിരയില്‍ അണിനിരന്നു. പുറകിലായി ഫൊറോന ഭാരവാഹികളുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ റാലിയില്‍ അണി ചേര്‍ന്നു.
റാലിയെ തുടര്‍ന്ന് മെത്രാപ്പോലീത്തന്‍ ദൈവാലയ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേ
ളനത്തില്‍ അതിരൂപതാ പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. ലോക്‌സഭാംഗം ഡോ. ശശി തരൂര്‍ മുഖ്യാതിഥിയായ ചടങ്ങ് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആശംസ നേര്‍ന്നു സംസാരിച്ചു .ജൂബിലി ക്വയര്‍ ആലപിച്ച ഗാനങ്ങള്‍ സമ്മേളനത്തിന് നിറം പകര്‍ന്നു. സമ്മേളനത്തിന് ശേഷം ഫാ ഷാജി തുമ്പേച്ചിറയില്‍ നേതൃത്വം നല്‍കിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ – സുവാറ – അരങ്ങേറി. 200 ന് മുകളില്‍ കലാകാരന്മാര്‍ രംഗത്ത് അണിനിരന്നു. പ്രൗഢഗംഭീര മായ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തിരശീല വീണു.