ഭാഗം-4 പ്രത്യാശയെ വീണ്ടും കണ്ടെത്തല്‍: ക്രിസ്തീയമൂല്യങ്ങളുടെ പാലനം
(Rediscovering Hope: The Practice of Christian Virtues)
17. ദൈവം അവിടുത്തെ കരം തുറക്കുന്നു (God Opens His Hand)
(തുടര്‍ച്ച…)
ആത്മീയവും ശാരീരികവുമായ അപകടങ്ങള്‍ നേരിടുവാന്‍ സ്ഥൈര്യം അഥവാ
ആത്മധീരത ആവശ്യമാണ്. എതിര്‍ക്കേണ്ടവയെ എതിര്‍ക്കാന്‍ നാം പഠിക്കണം. ലോകത്തില്‍ വൈരുദ്ധ്യത്തിന്റെ അടയാളങ്ങളാകുവാന്‍ ക്രിസ്ത്യാനി വിളിക്കപ്പെട്ടിരിക്കുന്നു. നമുക്കു ശത്രുക്കള്‍ ഉണ്ടാകുകയില്ലെന്നല്ല; നാം ശത്രുക്കളെ സ്‌നേഹിക്കണമെന്നാണ് നമ്മുടെ കര്‍ത്താവ് പറഞ്ഞിരിക്കുന്നത്.
ക്രിസ്തീയമായ ആത്മധൈര്യം, യാഥാസ്ഥിതികര്‍, മാധ്യമങ്ങള്‍, വരേണ്യര്‍ എന്നു കരുതപ്പെടുന്നവര്‍ എന്നിവരുടെ പരിഹാസച്ചിരിയെ ഭയലേശമെന്യെ നേരിടുവാന്‍ നമുക്കു ധൈര്യം നല്‍കുന്നു. നമ്മുടെ ആത്മധൈര്യം ഏതെങ്കിലും തരത്തിലുള്ള അക്രമത്തിന്റെയോ പിടിവാശിയുടെയോ അല്ല; മറിച്ച് ‘ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരു നില്‍ക്കും’ എന്നു പൗലോസ് ശ്ലീഹായെക്കൊണ്ടു പറയിക്കുന്ന ‘ആത്മവിശ്വാസ’മാണ്. നമ്മുടെ ആത്മധൈര്യം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. അത് പണത്തിലോ, മാധ്യമ സമ്മര്‍ദ്ദങ്ങളിലോ, സ്വാധീനങ്ങളിലോ, സൈനികശക്തിയിലോ അല്ല. ക്രിസ്തീയ ധീരത തങ്ങളുടെ മര്‍ദ്ദകരുടെ നേരെ പുഞ്ചിരിച്ച രക്തസാക്ഷികളുടെ ആത്മധീരതയാണ്.
ഈ കാലയളവില്‍, കുടുംബത്തില്‍ ഒരു പിതാവോ മാതാവോ ആയിരിക്കുകയെന്ന
തിന് വലിയ അളവില്‍ ആത്മധീരത ആവശ്യമായിരിക്കുന്നു. അനുദിന രക്തസാക്ഷിത്വമാകുന്ന നിലയില്‍ സാക്ഷികളായി ജീവിക്കുന്ന ക്രിസ്തീയ മാതാപിതാക്കള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സഭയുടെ മഹത്വമാണെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിക്കുന്നു. ജീവന്‍ നല്‍കുവാന്‍ തീരുമാനിക്കുമ്പോള്‍ ലോകത്തിന്റെ അവമതിപ്പ് അവര്‍ക്കു നേരിടേണ്ടി വരുന്നു; നാളയെ സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. എന്നാല്‍ അവരുടെ ദൗത്യം മഹ
നീയമാണ്, കാരണം അവര്‍ ലോകത്തിന്റെയും സഭയുടെയും മഹത്വം സംവഹിക്കുന്നു. അനുദിന സ്‌നേഹത്തിന്റെ അടയാളങ്ങളിലൂടെയും ദാമ്പത്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള സഭയുടെ പഠനങ്ങളോടുള്ള വിശ്വസ്തതയിലൂടെയും അവര്‍ പ്രത്യാശയുടെ വിത്തു വിതയ്ക്കുന്നു.
സമര്‍പ്പിതര്‍ക്കും പുരോഹിതര്‍ക്കും ഈ ആത്മധീരത അനിവാര്യമാണ്. പ്രതിസന്ധി
കളില്‍ തളരാതെ അവര്‍ മുന്നോട്ടു നീങ്ങണം. കൊടുങ്കാറ്റില്‍ വഞ്ചി ആടിയുലഞ്ഞാലും അധീരരാകരുത്. സഭയുടെ പാരമ്പര്യങ്ങളും വിശ്വാസവും കൈവിടരുത്; അത് നമ്മുടെ വേരുകള്‍ അറുക്കുന്നതിനു തുല്യമാകും. കാറ്റിന്റെ വന്യതയിലേക്കല്ല ഈശോയിലേക്കു നോക്കുക. അക്രമവും അസത്യവും നിറഞ്ഞ ലോകത്തില്‍ നമ്മുടെ ബലം മിശിഹായുടെ സത്യമാണ് (The Truth of Christ).
അക്രമത്തിന് തനിയെ നിലനില്‍ക്കാനാവില്ല അത് അവശ്യം തെറ്റുമായി (falsehood) ഇഴചേര്‍ന്നു നില്‍ക്കുന്നു. ധീരതയുള്ള ഒരു സാധാരണക്കാരന് എടുക്കാവുന്ന ഒരു
സാധാരണ ചുവടുവെപ്പ് തെറ്റിനോട് സഹകരിക്കാതിരിക്കുക എന്നുള്ളതാണ്; തെറ്റിന്റെ പ്രവര്‍ത്തികളെ പിന്തുണയ്ക്കാതിരിക്കുക. തെറ്റുമായി ഏതെങ്കിലും വിധത്തിലുള്ള നമ്മുടെ സഹകരണത്തെ ലോകം വല്ലാതെ കൊണ്ടാടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഓരോ ക്രിസ്തീയ കുടുംബവും ഓരോ വിദ്യാലയവും ഓരോ ഇടവകയും തെറ്റിനെ പൂര്‍ണമായും തുടച്ചുനീക്കിയ ഒരു ദ്വീപായി മാറണം; ലോകത്തിന്റെ ആശയഗതികള്‍, ആപേക്ഷികതാവാദം, പ്രലോഭനങ്ങള്‍ ഇവയുമായുള്ള എല്ലാത്തരത്തിലുമുള്ള ഒത്തുതീര്‍പ്പുകളെയും നിരാക
രിക്കുന്ന ഒരിടം. മാനുഷിക ബന്ധങ്ങള്‍ വീണ്ടും സത്യവും ലളിതവുമായി തീരണം. ജോലികള്‍, തൊഴില്‍ പരവും രാഷ്ട്രീയവും സാമൂഹികവുമായ ബന്ധങ്ങള്‍ എന്നിങ്ങനെ എല്ലായിടത്തും സത്യം സാധ്യമാക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതാണ് ക്രിസ്തീയ ധീരത, തെറ്റിനെ നിരാകരിക്കല്‍! സത്യം നമ്മളെ സ്വതന്ത്രരാക്കും; സത്യമാണ് നമ്മുടെ ശക്തി.
ഓരോരുത്തര്‍ക്കും അര്‍ഹമായത് നല്‍കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന പുണ്യമാണ് നീതി. സ്വാഭാവികമായും ഇത് നമ്മളുടെ മാതാപിതാക്കളില്‍ നിന്നാണ് ആരംഭിക്കുന്നത് അവര്‍ നമുക്ക് ജീവന്‍ നല്‍കി. മാതാപിതാക്കളോടുള്ള ആദരവ് ഒരു തരത്തിലുള്ളനീതിയാണ് ക്രിസ്ത്യാനികള്‍ക്ക് മുതിര്‍ന്നവരോട് ആദരവുണ്ടാകണം. പ്രായം ചെന്നവര്‍ സംസ്‌കാരത്തിന്റെ കൈമാറ്റം ഉറപ്പാക്കുന്നു; അവര്‍ നമ്മുടെ സമ്പത്താണ്; നമ്മുടെ ഗ്രന്ഥശാലയാണ്; നമ്മുടെ പാരമ്പര്യങ്ങളുടെ കാവല്‍ക്കാരാണ്. അവര്‍ ഇല്ലെങ്കില്‍ ജനതകള്‍ അനാഥരാകുന്നു; തുടര്‍ച്ചയും തുടക്കവും ഓര്‍മ്മയും ചരിത്രവും സംസ്‌കാരവും പാരമ്പര്യവും ഇല്ലാത്തവരാകുന്നു. അവര്‍ നമുക്ക്, നമ്മുടെ വ്യക്തിത്വം നല്‍കുന്നു. അവര്‍ തങ്ങളുടെ , പാരമ്പര്യം, ചരിത്രം , സംസ്‌കാരം, എന്നി
വവഴി നമ്മെ രൂപപ്പെടുത്തുന്നു. അവരോട് ആദരവും അടുപ്പവും കാണിക്കാന്‍ നമുക്ക് കടമയുണ്ട്. ഇവിടെ കര്‍ദിനാള്‍ സാറ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായെ ഇപ്രകാരം ഉദ്ധരിക്കുന്നു: ‘പരീക്ഷണശാലാ വ്യക്തിത്വം എന്നൊന്നില്ല; എല്ലാ വ്യക്തിത്വത്തിനും ഒരു ചരിത്രമുണ്ട്. എന്റെ വ്യക്തിത്വം ഒരു കുടുംബത്തില്‍ നിന്ന്, ഒരു ഗ്രാമത്തില്‍നിന്ന്, ഒരു സമൂഹത്തില്‍ നിന്നു വരുന്നു. ഒന്നുചേരലിനെയും പാരസ്പരികതയെയും കുറിച്ചു സംസാരിക്കാതെ നിങ്ങള്‍ക്ക് വ്യക്തിത്വത്തെക്കുറിച്ചു പറയാന്‍ കഴിയുകയില്ല’.
നമ്മുടെ ചരിത്രത്തെ പരിഗണിക്കുമ്പോള്‍ നമ്മള്‍ അതിന്റെ അവകാശികളാണെന്ന് അംഗീകരിക്കുന്നതിലാണ് നീതി, ഒന്നാമതായി അടങ്ങിയിരിക്കുന്നത്. നമ്മുടെ ദേശത്തെ പറ്റി നമുക്ക് അഭിമാനം ഉണ്ടായിരിക്കണം. ദേശീയത എന്ന വിഗ്രഹാരാധനയ്ക്ക് അടിമപ്പെടാതെ, നമ്മുടെ ജന്മം വഴി പാരമ്പര്യവും ലക്ഷ്യവുമുള്ള ഒരു കൂട്ടായ്മയുടെ ഭാഗമായി നമ്മള്‍ മാറിയിരിക്കുന്നുവെന്ന് തിരിച്ചറിവ് നമുക്കുണ്ടാകണം. ജനങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിന്റെ അടിത്തറ എന്നു പറയുന്നത് ഈ തനിമയെ അംഗീകരിക്കലാണ്. കുടിയേറ്റക്കാര്‍ അവശ്യം മനസ്സിലാക്കിയിരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് കര്‍ദിനാള്‍ വിരല്‍ ചൂണ്ടുന്നു. കുടിയേറ്റക്കാര്‍, തങ്ങളെ സ്വാഗതം ചെയ്യുന്ന ഒരു രാജ്യത്തിലേക്ക് എത്തുമ്പോള്‍ ആ രാജ്യത്തിന്റെ ചരിത്രത്തെയും ലക്ഷ്യത്തെയും സംബന്ധിച്ച് അതിന്റെ പൗരന്മാര്‍ പുലര്‍ത്തുന്ന പൊതുബോധത്തോട് താദാത്മ്യപ്പെടേണ്ടതുണ്ട്. തങ്ങളുടെ ചരിത്രത്തില്‍ നിന്ന് വിച്ഛേദിക്കപ്പെടുകയും ഏകതാബോധം (sense of belonging) നഷ്ടമാവുകയും ചെയ്യുന്നിടത്ത് വ്യക്തികള്‍ സാംസ്‌കാരിക അനാഥത്വം അനുഭവിക്കും.
ജനങ്ങള്‍ തമ്മിലോ വ്യക്തികള്‍ തമ്മിലോ ഉള്ള ബന്ധം വെറും സാമ്പത്തിക മാത്സര്യ
മായി ചുരുക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, എല്ലാ സംസ്‌കാരങ്ങളുടെയും അടി
ത്തറയായ, ഐക്യബോധം സംബന്ധിച്ചുള്ള ചിന്തകള്‍ക്ക് സവിശേഷമായ പ്രാധാന്യ
മുണ്ട്. സമ്പദ്ഘടനയ്ക്ക്, നീതിക്കു പകരമാകാന്‍ കഴിയുമെന്നും മാനുഷിക ബന്ധങ്ങളെ നിയന്ത്രിക്കാന്‍ ആകുമെന്നും ചിന്തിക്കുന്ന ഒരു ആശയധാരയുടെ സ്വാധീനത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. വാണിജ്യ പുരോഗമനവാദത്തിലും (market liberalism) മാര്‍ക്‌സിസത്തിലും ഈ സ്വാധീനം വ്യക്തമാണ്; ഇവ രണ്ടും മനുഷ്യനെ ഉല്‍പാദകനും ഉപഭോക്താവും മാത്രമായി ചുരുക്കാന്‍ പരിശ്രമിക്കുന്നു. ആധുനിക ലോകത്തില്‍ ക്രിസ്ത്യാനികള്‍ക്കുള്ള പ്രവാചകദൗത്യത്തെപ്പറ്റി ഇവിടെ കര്‍ദിനാള്‍ സാറ വളരെ വ്യക്തമായി സൂചിപ്പിക്കുന്നു. ഇത്തരം പ്രവാചക ദൗത്യത്തെ പറ്റി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാഴ്ചപ്പാട് കര്‍ദിനാള്‍ പങ്കു
വെക്കുന്നു: പ്രവാചകരാവുക എന്നാല്‍, ഉപഭോഗ സംസ്‌കാരം, സുഖഭോഗം, ആഡംബരത്തിനും ദുരിതത്തിനുമിടയില്‍ – ധനികര്‍ക്കും ദുരിതത്തിന് വിധിക്കപ്പെട്ട നിരവധി നിര്‍ധനര്‍ക്കുമിടയില്‍ അസ്വീകാര്യമായ വിടവു സൃഷ്ടിക്കുന്ന സമ്പദ്ഘടനയുടെയും ഫലമായ സാമൂഹ്യപാപങ്ങള്‍ ധീരതയോടെ ചൂണ്ടിക്കാണിക്കുകയെന്നതാണ്. കുറച്ച് ധനികര്‍ക്കും ദുരിതത്തിന് വിധിക്കപ്പെട്ട നിരവധി ലാസര്‍മാര്‍ക്കും ഇടയില്‍ ആഡംബരത്തിനും ദുരിതത്തിനും ഇടയില്‍ അസ്വീകാര്യമായ വിടവ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
നീതിയുള്ള ഒരു സമ്പദ്ഘടന സാധ്യമാകണമെങ്കില്‍ നമുക്ക് യഥാര്‍ത്ഥ വാണിജ്യ സ്വാതന്ത്ര്യം ഉണ്ടാകണം. ആ സ്വാതന്ത്ര്യം നീതി എന്ന മൂല്യത്താല്‍ പൊതിയപ്പെട്ടതായിരിക്കണം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, നീതിഎന്ന ആശയത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ഔദാര്യം എന്ന ആശയവുമായി ബന്ധിപ്പിക്കുന്നു. ഔദാര്യം നീതിയെ അതിജീവിക്കുന്നു; കാരണം സ്‌നേഹിക്കുക എന്നാല്‍ നല്‍കലാണ്, അപരനുവേണ്ടി സ്വയം ദാനമാവുകയെന്നതാണ്. എന്നാല്‍ അപരന് അവകാശപ്പെട്ടത് നല്‍കുക എന്നതിലേക്ക് നയിക്കുന്ന നീതി കൂടാതെ ഇതിന് നിലനില്‍ക്കാനാവില്ല. നീതി അനുസരിച്ച് ഒരാള്‍ക്ക് അവകാശപ്പെട്ടത് നല്‍കാതെ, എനിക്ക് എന്റേത് അവനു ‘നല്‍കുന്നു’ എന്ന് അവകാശപ്പെടാനാവില്ല. ശക്തികൊണ്ട് എല്ലാം സാധ്യമാകുമെന്നും നീതി ദുര്‍ബലമാണെന്നുമുള്ള ഒരു നിഷേധാത്മക ബോധ്യത്താലാണ് ഇന്ന് ലോകം നയിക്കപ്പെടുന്നത്. തിന്മയുടെ ശക്തികള്‍ ലോകത്തിലേക്ക് കടന്നു കയറിയിരിക്കുന്നു; കുറച്ചുനാളുകള്‍ക്ക് മുന്‍പ് ആര്‍ക്കും
സങ്കല്‍പ്പിക്കാന്‍പോലും ആവാത്ത വിധം, അത് രാജ്യങ്ങളെ ആകമാനം സ്വാധീനിച്ചിരിക്കുന്നു. ഈ അടുത്ത കാലങ്ങളില്‍ നശീകരണ തീവ്രവാദം, സ്‌ഫോടനങ്ങള്‍, വെടിവെപ്പ് എന്നിവയിലൂടെ സംസ്‌കാരങ്ങളെ ഛിന്നഭിന്നമാക്കാനുള്ള തങ്ങളുടെ ഉദ്ദേശത്തെ അവര്‍ വ്യക്തമാക്കുന്നു; അതിലവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരെ ലോകം നിശബ്ദമാകുന്നത് ഒരുതരം കീഴടങ്ങലാണ്. ഇത്തരം കീഴടങ്ങുകള്‍ക്ക് കാരണം ഇച്ഛാശക്തി രോഗാതുരമായിരിക്കുന്നു എന്നതാണ്. ഭീരുത്വത്തിന്റെ വില എല്ലായ്‌പ്പോഴും തിന്മയാണ് (The price of cowardice is always evil); ത്യാഗം ചെയ്യുവാനുള്ള ധീരതയുണ്ടെങ്കില്‍ മാത്രമേ നമുക്ക് വിജയം നേടുവാന്‍ കഴിയുകയുള്ളു.