എസ്.ബി. കോളജ് ശതാബ്ദിയുടെ നിറവിലേക്ക് 2

പ്രൊഫ. റ്റി. ജെ. മത്തായി

വിദ്യാഭ്യാസരംഗം ഒരു പ്രതിസന്ധിഘട്ടത്തിലായിരുന്ന വേളയില്‍ പ്രിന്‍സിപ്പല്‍ മഠ
ത്തിപ്പറമ്പിലച്ചന്‍ കേരളത്തിലെ മൂന്ന് വൈസ്ചാന്‍സലറന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെമിനാര്‍ വിളിച്ചുകൂട്ടി. അന്ന് അവിടെ ഉയര്‍ന്ന ആശയമാണ് നോണ്‍ ഫോര്‍മല്‍ കോഴ്‌സുകള്‍. ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായം കൂടാതെ പുതിയ കോഴ്‌സുകള്‍ തുടങ്ങാനുള്ള അംഗീകാരത്തിന് ഗവണ്‍മെന്റ് നയപരമായ തീരുമാനമെടുക്കണമെന്ന് വൈസ് ചാന്‍സിലര്‍മാരുടെ അഭ്യര്‍ത്ഥന ഗവണ്‍മെന്റ് അംഗീകരിച്ചു. എസ്.ബി.കോളജ് MBA യ്ക്ക് അപേക്ഷ നല്‍കി. അംഗീകാരം കിട്ടി. 1995 ല്‍ MBA കോഴ്‌സ് തുടങ്ങി.അതാണ് BIMS St. Berchmans Institute of Management Studies.

കരിയര്‍ ഓറിയന്റേഷന്‍ സെന്റര്‍

ഉന്നത വിദ്യാഭ്യാസരംഗത്തെ പുരോഗതിയും വിദ്യാര്‍ത്ഥികളുടെ ഭാവിയും എസ്.
ബി. കോളജിന് എന്നും വിഷയമായിരുന്നു. അങ്ങനെ തുടങ്ങിയതാണ് കരിയര്‍ ഓറിയ
ന്റേഷന്‍ സെന്റര്‍. അവധിയോ സമരമോമൂലം ക്ലാസ്സ് മുടങ്ങുമ്പോഴും മറ്റ് ഒഴിവു സമയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം, നല്‍കാന്‍ കുറെ കമ്പ്യൂട്ടറുകള്‍ വാങ്ങി. ഇവിടെ പരിശീലനം നേടിയ നിരവധി കുട്ടികള്‍ പിന്നീട് കമ്പ്യൂട്ടര്‍ മേഖലയില്‍ ശോഭിക്കുകയുണ്ടായി. അതുപോലെ വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിലേക്ക് കടക്കാനുള്ള ദിശാബോധം നല്കാനും ഈ സെന്റര്‍ പ്രയോജനപ്പെട്ടു. റിസര്‍ച്ച്ഘട്ടത്തില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, സുവോളജി, മലയാളം, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ബോട്ടണി, മാത്തമാറ്റി
ക്‌സ് എന്നീ ഒമ്പത് ഡിപ്പാര്‍ട്ട്‌മെന്റുകളെ റിസര്‍ച്ച് സെന്ററുകളായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അംഗീകരിച്ചു.

സ്വാശ്രയഘട്ടം (Self Financing) 1996

ഈ കാലഘട്ടത്തില്‍ ഡോ. ജോസഫ് വട്ടക്കളം, ഡോ. ഫിലിപ്‌സ് വടക്കേക്കളം, ഫാ. ടോം കുന്നുംപുറം, ഡോ. സ്റ്റീഫന്‍ മാത്യൂസ്, ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍, ഫാ. ജോണ്‍ മുള്ളന്‍പാറയ്ക്കല്‍, ഡോ. ജേക്കബ് മാത്യു എന്നിവര്‍ പ്രിന്‍സിപ്പല്‍മാരായിരുന്നു. 25 വര്‍ഷം ദീര്‍ഘിച്ച ഈ ഏഴുപേരുടെ കാല
ഘട്ടം എസ്.ബി. കോളജിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായിരുന്നു. യൂണിവേഴ്‌സിറ്റി
ഗ്രാന്റ്‌സ് കമ്മീഷന്റെ സാമ്പത്തിക സഹായത്തോടെ നിരവധി കോഴ്‌സുകള്‍ ആരംഭിച്ചു. അതോടൊപ്പം സ്വാശ്രയ മേഖലയിലും ധാരാളം കോഴ്‌സുകള്‍ തുടങ്ങി. വിദ്യാഭ്യാസ മേഖലയിലെ മുരടിപ്പു മാറി. അങ്ങനെ ആധുനിക കാലത്തിന്റെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് ഒത്തുനില്‍ക്കാന്‍ സാധിക്കുംവിധമുള്ള കോഴ്‌സുകള്‍ ആരംഭിക്കാന്‍ അവസരമൊരുങ്ങി.

കോഴ്‌സുകളുടെ വര്‍ദ്ധനയ്ക്കനുസരിച്ച് കെട്ടിടങ്ങളും ഉയരുകയുണ്ടായി. ന്യൂമാന്‍
ഹോസ്റ്റല്‍ പൊളിച്ച് അവിടെ ക്ലാസ്സ്മുറികള്‍ക്കു വേണ്ടി വലിയ കെട്ടിടമുണ്ടാക്കി.
പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമില്ലെന്ന പോരായ്മയ്ക്ക് പരിഹാരമായി, സെന്റ്
മേരീസ് ഹോസ്റ്റല്‍ ആരംഭിച്ചു. ബനഫാക്‌ടേഴ്‌സ് ക്ലബ്ബും അലൂമ്‌നി അസ്സോസിയേഷനും കൂടുതല്‍ പ്രവര്‍ത്തനക്ഷമമായി. വിദേശരാജ്യ
ങ്ങളില്‍ അലൂമ്‌നി ചാപ്റ്ററുകള്‍ തുടങ്ങി. കുവൈറ്റ് ചാപ്റ്റര്‍ ‘ബസ്റ്റ് കോളജ് ടീച്ചേഴ്‌സ്
അവാര്‍ഡ്’ ഏര്‍പ്പെടുത്തി. സ്വയംഭരണ കോളജ് (Autonomous)
ഇങ്ങനെ വളര്‍ന്നുകൊണ്ടിരിക്കെ 2014 ല്‍ എസ്.ബി. കോളജിനെ കേരളത്തിലെ ആദ്യ
ത്തെ സ്വയംഭരണ കോളജായി ഡഏഇയും ഗവണ്‍മെന്റും പ്രഖ്യാപിച്ചു. MSW പോലുള്ള കോഴ്സുകള്‍ തുടങ്ങി. സ്വയംഭരണ സൗകര്യങ്ങളോടുകൂടിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് പൂര്‍ത്തിയായ മുറയ്ക്ക് ഓഫീസ് പ്രവര്‍ത്തനം
പുതിയ സ്ഥലത്തേക്ക് മാറി. പഴയ കല്ലറയ്ക്കല്‍ ഹാളിന്റെ സ്ഥാനത്ത് പുതിയ കല്ലറയ്ക്കല്‍ ഹാളും സ്ഥാപക പ്രിന്‍സിപ്പല്‍ ഫാ. മാത്യു പുരയ്ക്കലിന്റെ പേരിലുള്ള സ്മാരക കോണ്‍ഫറന്‍സ് ഹാളും അതിമനോഹരമായ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയവും പ്രവര്‍ത്തനക്ഷമമായി.

ഇപ്പോള്‍ നിലവിലുള്ള കോഴ്‌സുകള്‍

1. എയ്ഡഡ് മേഖലയില്‍ – ആകെ 33 കോഴ്‌സുകള്‍
ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍-10
പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍-14
റിസര്‍ച്ച് പ്രോഗ്രാമുകള്‍ – 9

2. സ്വാശ്രയ കോഴ്‌സുകള്‍ ആകെ-16
(Self financing)
ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ – 7
പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍-6
പ്രീ. ഡോക്ടറല്‍ പ്രോഗ്രാമുകള്‍-3

3. U.G.C സഹായത്താല്‍ നടത്തപ്പെടുന്ന കോഴ്‌സുകള്‍ – 2
ശതാബ്ദി വര്‍ഷത്തില്‍ 51 കോഴ്‌സുകളോടും തത്തുല്യമായ ഭൗതിക സാഹചര്യങ്ങളോടും കൂടി സ്വയംഭരണത്തില്‍ മികവു പുലര്‍ത്തി എസ്.ബി. കോളജ് വളര്‍ന്നിരിക്കുന്നു.

ഉന്നത സാന്നിദ്ധ്യപ്പെരുമ

എസ്.ബി. കോളജിന് ആരംഭകാലം തൊട്ടേ ഉന്നത വ്യക്തികളുടെ സാന്നിദ്ധ്യവും
പരിഗണനയും പ്രശംസയും ലഭിച്ചുപോന്നു. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര
തിരുനാള്‍ ബാലരാമവര്‍മ്മ, ഇന്‍ഡ്യന്‍ പ്രസിഡന്റുമാരായ ബഹുമാനപ്പെട്ട ഗ്യാനിസെയില്‍ സിങ്, ബഹു. കെ.ആര്‍. നാരായണന്‍, ബഹു. എ.പി.ജെ. അബ്ദുല്‍കലാം, ലോക്‌സഭാ സ്പീക്കര്‍ ബഹു. ശിവരാജ് പാട്ടീല്‍, കേന്ദ്രമന്ത്രി
സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരുടെ സന്ദര്‍ശനം എസ്.ബി. കോളജിന് വലിയ ബഹുമതിയായി.

കേരള സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, എം.പിമാര്‍,
എം.എല്‍.എമാര്‍ തുടങ്ങിയ രാഷ്ട്രീയ നേതൃത്വങ്ങളുടെ സന്ദര്‍ശനം കോളജിന്റെ മതിപ്പുവര്‍ദ്ധിപ്പിച്ചു.

2010 ലെ രസതന്ത്ര നൊബേല്‍ ജേതാവ് ഐ ഇച്ചി നിഗിഷിയുടെ സന്ദര്‍ശനം എസ്.ബി. യുടെ യശസ്സ് ഉയര്‍ത്തി. പൂര്‍വ്വവിദ്യാര്‍ത്ഥി ഡോ. തോമസ് കോളക്കാട്ട് തുടങ്ങിയ ശാസ്ത്ര പ്രതിഭകളും സാന്നിധ്യംകൊണ്ട് കോളജിനെ ബഹുമാനിച്ചിട്ടുണ്ട്.
എം.പി. പോള്‍ (ഇവിടെ അധ്യാപകനായിരുന്നു), ജി. ശങ്കരക്കുറുപ്പ്, പ്രഫ. ജോസഫ്
മുണ്ടശ്ശേരി, ഉള്ളൂര്‍, എ.ഡി. ഹരിശര്‍മ്മ, തകഴി ശിവശങ്കരപ്പിള്ള, പ്രഫ. ഗുപ്തന്‍ നായര്‍, ഒ.എന്‍.വി., പ്രൊഫ. എം.കെ. സാനു, ഒ.വി.വിജയന്‍, എം.ടി. വാസുദേവന്‍ നായര്‍, ഡോ. സുകുമാര്‍ അഴീക്കോട് തുടങ്ങിയ സാഹിത്യ- സാംസ്‌കാരിക നായകന്മാരുടെ സാന്നിധ്യവും എസ്.ബി. കോളജിന് ധന്യത വളര്‍ത്തി.

ലൈവ് സയന്‍സ് ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്ത ഇന്‍ഡ്യയിലെ വത്തിക്കാന്‍ നുണ്‍
ഷ്യോ, കര്‍ദിനാള്‍ ഫ്യുസ്റ്റന്‍ ബര്‍ഗിന്റെ സന്ദര്‍ശനം കോളജിന് ധന്യനിമിഷമായി
രുന്നു. എല്ലാ തലത്തിലുംപെട്ട പ്രശസ്തരായ മഹത്തുക്കളുടെ വിശിഷ്ട സാന്നിദ്ധ്യം എസ്.ബി. കോളജിന്റെ ശതാബ്ദി കിരീടത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തുന്നു.

നന്ദിയോടെ…

ഇത്ര മഹത്തായ ഈ കലാലയത്തിന്റെ രക്ഷാധികാരികളെ എത്ര സ്മരിച്ചാലും മതിയാവില്ല. ‘നാഷണല്‍ കോളജ്’ എന്ന ആശയവുമായി വന്ന് കോളജ് നിര്‍മ്മാണത്തിന് വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആദ്യത്തെ മെത്രാന്‍ ഡോ. ചാള്‍സ് ലവീഞ്ഞ്, യൂണിവേഴ്‌സിറ്റി അംഗീകാരം നേടി കോളജ് യാഥാര്‍ത്ഥ്യമാക്കിയ മാര്‍ തോമസ് കുര്യാളശ്ശേരി, മാര്‍ ജെയിംസ് കാളാശ്ശേരി, പൂര്‍വ്വാധ്യാപകനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ രക്ഷാധികാരി മാര്‍ മാത്യു കാവുകാട്ട്,
രക്ഷാധികാരി കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ, പൂര്‍വ വിദ്യാര്‍ത്ഥിയും പൂര്‍വ്വാധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനും മാനേജരുമായ രക്ഷാധികാരി മാര്‍ ജോസഫ് പൗവത്തില്‍ എന്നിവര്‍ എസ്.ബിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരാണ്. സാമ്പത്തിക മുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവര്‍ പുലര്‍ത്തിയ പരിഗണന കോളജിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായിട്ടുണ്ട്.

അതുപോലെ ഇപ്പോഴത്തെ രക്ഷാധികാരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും സഹായമെത്രാന്‍ മാര്‍ തോമസ് തറയിലും കോളേജ് മാനേജരും വികാരി ജനറാളുമായിരുന്ന മാര്‍ തോമസ് പാടിയത്തും കോളജിന്റെ കാര്യത്തില്‍ ദത്തശ്രദ്ധരാണ്. അവര്‍ പുലര്‍ത്തുന്ന താല്പര്യവും ഇടപെടലുകളും കോളജിന്റെ ശതാബ്ദിവര്‍ഷത്തില്‍ പ്രത്യേകം സ്മരണാര്‍ഹമാണ്.

കാവുകാട്ടു പിതാവിന്റെ ദേഹവിയോഗത്തെത്തുടര്‍ന്ന് അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ ഒരു വര്‍ഷത്തോളം കോളജിന്റെ രക്ഷാധികാരിയും 13 വര്‍ഷ
ത്തോളം മാനേജരുമായി ശോഭിച്ച വിദ്യാഭ്യാസ ചിന്തകനായ ഡോ. എല്‍.ജെ. ചിറ്റൂര്‍
ഈ ശതാബ്ദിവര്‍ഷത്തില്‍ സ്മരണാര്‍ഹന്‍ തന്നെ. അദ്ദേഹം എസ്.ബി കോളജില്‍ അധ്യാപകനും ഹോസ്റ്റല്‍വാര്‍ഡനുമായി സേവനം ചെയ്തിട്ടുണ്ട് എന്ന കാര്യവും സ്മരണയോഗ്യമാണ്.

അനുമോദനങ്ങള്‍

ശതാബ്ദിവര്‍ഷത്തില്‍ കോളജിനെ നയിക്കാന്‍ നിയുക്തരായ പ്രിന്‍സിപ്പല്‍ റവ. ഫാ. റെജി പി. കുര്യന്‍ പ്ലാത്തോട്ടത്തിനും വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. ബെന്നി
മാത്യുവിനും റവ. ഡോ. ജോസ് ജോര്‍ജ് തെക്കേപ്പുറത്തിനും ഡോ. ജോസഫ്
ജോബിനും ബര്‍സാര്‍ റവ. ഫാ. മോഹന്‍ മുടന്താഞ്ഞിലിനും അനുമോദനങ്ങള്‍. നൂറു വയസ്സായ കലാലയ മാതാവിനെ എല്ലാ പ്രൗഢി യോടും കൂടി മുന്നോട്ടു നയിക്കാന്‍ സാധിക്കട്ടെ. ഇപ്പോഴത്തെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൈവന്ന ഉത്തരവാദിത്വം വലുതാണ്. 100 വര്‍ഷത്തെ പാരമ്പര്യം സംരക്ഷിച്ച് ഭാവിതലമുറയ്ക്ക് കൈമാറാനുള്ള അവസരമാണ് ലഭിച്ചിക്കുന്നത്. 100 തികഞ്ഞ കലാലയ മാതാവിന്റെ അനുഗ്രഹത്താല്‍ അത് സാധിക്കട്ടെ.

തിരിഞ്ഞു നോക്കുമ്പോള്‍…

ശതാബ്ദിയാഘോഷിക്കുന്ന എസ്.ബി.യില്‍ എത്രയോ പ്രഗല്ഭര്‍ പഠിപ്പിച്ചിരിക്കുന്നു.
ആര്‍. പി. കുളന്തസ്വാമി, പ്രൊഫ. എം. പി. പോള്‍, പ്രൊഫ. ശങ്കരന്‍ നമ്പ്യാര്‍, പ്രൊഫ. സി.എ. ഷെപ്പേര്‍ഡ്, പ്രൊഫ. വി. ആര്‍. കൃഷ്ണയ്യര്‍, പ്രൊഫ. പി. വി. ഉലഹന്നാന്‍ മാപ്പിള, പ്രൊഫ.കെ. വി. രാമചന്ദ്ര പൈ, പ്രൊഫ. ജോസഫ് അഞ്ചനാട്ട്, പ്രൊഫ. സി. ഇസഡ്. സ്‌കറിയ, പ്രൊഫ. എസ്.എല്‍. തോമസ്, പ്രൊഫ. ഒ. ജെ. കുരുവിള തുടങ്ങിയവര്‍ ആദ്യകാല പ്രമുഖരില്‍ ചിലര്‍ മാത്രമാണ്. പ്രൊഫ. സ്‌കറിയാ സക്കറിയ, പ്രൊഫ. ഐ. ഇസ്താക്ക് തുടങ്ങിയ പില്‍ക്കാല പ്രതിഭകളും എസ്.ബി.യുടെ മഹത്വത്തിന് മാറ്റുകൂട്ടിയവര്‍ തന്നെ.

പൂര്‍വ്വവിദ്യാര്‍ത്ഥികള്‍…..

വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എത്രയോ ഉണ്ട്.
സഭാ തലത്തില്‍ രണ്ട് മേജര്‍ ആര്‍ച്ചു ബിഷപ്പുമാര്‍, അഞ്ച് ആര്‍ച്ചുബിഷപ്പുമാര്‍ ഏഴ് ബിഷപ്പുമാര്‍, സംസ്ഥാന മന്ത്രിതലത്തില്‍ രണ്ട് മുഖ്യമന്ത്രിമാര്‍, 12 മന്ത്രിമാര്‍, നാല് കേന്ദ്രമന്ത്രിമാര്‍, മൂന്ന് ഗവര്‍ണര്‍മാര്‍, സുപ്രീം കോടതി ജഡ്ജിയുള്‍പ്പെടെ മൂന്ന് ജഡ്ജിമാര്‍, ആറ് വൈസ് ചാന്‍സിലര്‍മാര്‍, രണ്ട് എം.പിമാര്‍, മൂന്ന് പദ്മ അവാര്‍ഡികള്‍ കൂടാതെ ഭരണവകുപ്പുകളിലും കലാസാഹിത്യ രംഗങ്ങളിലും ശാസ്ത്രലോകത്തും കായിക രംഗത്തും മാധ്യമ രംഗത്തും ഒക്കെയായി അനേകം പേര്‍ – ഇങ്ങനെ പോകുന്നു പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നിര. എസ്.ബി.യുടെ അഭിമാനമെന്നു പറയാവു
ന്നത് ഇവിടെ പഠിച്ചിറങ്ങിപ്പോയവരാണ്. അവര്‍ക്ക് ഈ കോളജ് സ്വന്തമാണ്. അങ്ങനെ
യൊരു ധാരണ കോളജിന്റെ അതതുകാലത്തെ അധികാരികളും അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയിരുന്നു. അതു കൊണ്ടാണ് എസ്.ബി.യെപ്പറ്റി ഓര്‍ക്കുമ്പോള്‍ കരള്‍തുടിക്കുന്നതും കൈകള്‍ കൂമ്പിപ്പോകുന്നതും. നൂറു തികയുന്ന കലാലയ മാതാവിന് എന്റെയും പ്രണാമം.