അഞ്ചാമത് ചങ്ങനാശേരി അതിരൂപതാ മഹായോഗം

0
76

അഞ്ചാമത് ചങ്ങനാശേരി അതിരൂപത മഹായോഗം 2022 ഒക്ടോബർ മാസം രണ്ടാം
തീയതി മുതൽ അഞ്ചാം തീയതി വരെ കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ
നടത്തപ്പെട്ടു. അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത വിളിച്ചുചേർത്ത ഈ മഹായോഗത്തിൽ 205 പേർ പങ്കെടുത്തു.
‘ക്രിസ്തീയവിളി സഭയിലും സമൂഹത്തിലും; കോവിഡനന്തര അജപാലനവും സിനഡാ
ത്മക സഭയും’ എന്നതായിരുന്നു ഈ മഹായോഗത്തിന്റെ പൊതുവിഷയം. ആഗോള
കത്തോലിക്കാ സഭ സിനഡാത്മകസഭ എന്ന ആശയം ചർച്ച ചെയ്യുന്നതിനുംമുമ്പ് ആ
ആശയം പ്രാവർത്തികമാക്കിയ ഒന്നായിരുന്നു അഞ്ചാമത് മഹായോഗം. ഈ മഹായോഗത്തിന്റെ വിഷയാവതരണരേഖയും മാർഗ്ഗരേഖയും തയ്യാറാക്കിയത് അഭിവന്ദ്യ പിതാവ് വ്യത്യസ്ത വിഭാഗങ്ങൾക്ക് അവർ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ഉൾക്കൊള്ളുന്ന കത്തുകളയച്ച് അവരിൽനിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ചാണ്.

2020 മെയ് ഒന്നാം തീയതി അഭിവന്ദ്യ പിതാവ് ഈ മഹായോഗം വിളിച്ചുചേർക്കുന്ന ഡിക്രി പുറത്തിറക്കിയത് 2020 ഡിസംബർ 16-19 വരെ മഹായോഗം നടത്തുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ കോവിഡ് കാരണം ഇത് രണ്ടു വർഷങ്ങൾക്ക് ശേഷ
മാണു നടത്തപ്പെട്ടത്. 2024 ൽ നടക്കാനിരിക്കുന്ന സീറോമലബാർ സഭയുടെ മേജർ
ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയുടെ അതിരൂപതാതല മുന്നൊരുക്കം കൂടിയായിരുന്നു ഈ അസംബ്ലി.

ഒക്ടോബർ രണ്ടാം തീയതി വൈകിട്ട് ആറുമണിക്ക് ഉദ്ഘാടന സമ്മേളനത്തോടെ
അസംബ്ലി ആരംഭിച്ചു. അതിരൂപതാ സഹായമെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ തിരുവല്ല അതിരൂപതാധ്യക്ഷൻ തോമസ് മാർ കൂറിലോസ് ഉദ്ഘാടനകർമം
നിർവഹിച്ചു. അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അധ്യക്ഷപ്രസംഗം നടത്തുകയും തുടർന്ന് അഭിവന്ദ്യ മാർ തോമസ്
പാടിയത്ത് പിതാവ് അസംബ്ലിയുമായി ബന്ധപ്പെട്ട പൊതുനിർദേശങ്ങൾ നൽകുകയും
ചെയ്തു. അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരക്കൽ എല്ലാ
വർക്കും നന്ദി പറഞ്ഞു.

ഒക്ടോബർ മൂന്നാം തീയതി അസംബ്ലിയുടെ ചർച്ചകളിലേക്കുള്ള അടുത്ത ഒരുക്കമായി ഷെവ. അഡ്വ. വി. സി. സെബാസ്റ്റ്യൻ ”സമുദായശക്തീകരണം, സമുദായം നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയം അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ച നടന്നു. ആകെയുള്ള അംഗങ്ങളെ 9 ഗ്രൂപ്പുകൾ ആയി തിരിച്ചാണ് രാവിലെയുള്ള ചർച്ചകൾ നടത്തിയത്. ഓരോ ഗ്രൂപ്പിനും ഒരു കൺവീനർ, സെക്രട്ടറി എന്നിവർ ഉണ്ടായിരുന്നു. കൺവീനർ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി. സെക്രട്ടറി അവ കുറിച്ചെടുത്ത് റിപ്പോർട്ട് രൂപത്തിലാക്കി. സമുദായശാക്തീകരണം, സിനഡാത്മക സഭ എന്നീ വിഷയങ്ങൾ ഒന്നരമണിക്കൂർ വീതം ചർച്ച ചെയ്തു.

ഉച്ചകഴിഞ്ഞ് രാവിലെ ചർച്ച ചെയ്ത വിഷയങ്ങളുടെ റിപ്പോർട്ടുകൾ സെക്രട്ടറിമാർ അവതരിപ്പിച്ചു. തുടർന്ന് അതിന്മേൽ ചർച്ചകൾ നടത്തുകയും ചെയ്തു. ഡോ.
കുര്യാസ് കുമ്പളക്കുഴി ഈ ചർച്ചയുടെ നിയന്താവായിരുന്നു. ബഹു. സ്‌കറിയ കന്യകോണിൽ അച്ചൻ പരിസ്ഥിതിയുടെ ദൈവശാസ്ത്രത്തെക്കുറിച്ചും ശ്രീ ആന്റണി ആറിൽച്ചിറ, സർക്കാർ സംവിധാനങ്ങളിൽ ഇല്ലാതാകുന്ന ക്രൈസ്തവ സാന്നിധ്യത്തെക്കുറിച്ചും പ്രത്യേക പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വൈകിട്ട് നടന്ന പൊതുചർച്ചയിൽ സിനഡാത്മക സഭ എന്ന വിഷയം ഗ്രൂപ്പുകളിൽ ചർച്ച ചെയ്തതിന്റെ റിപ്പോർട്ട് സെക്രട്ടറിമാർ അവതരിപ്പിച്ചു. ബഹു ജോയി മംഗലത്ത്
അച്ചൻ ഈ ചർച്ചയുടെ നിയന്താവായിരുന്നു. തുടർന്ന് മൂന്നു പാരമ്പര്യങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കത്തോലിക്കാ സഭയെപ്പറ്റി മല്പാൻ മാത്യു വെള്ളാനിക്കലച്ചനും നമ്മുടെ സഭയിലെ ഇപ്പോഴത്തെ എക്യൂമെനിക്കൽ
സംരംഭങ്ങളെപ്പറ്റി ബഹു. ചെറിയാൻ കറുകപ്പറമ്പിലച്ചനും പ്രത്യേക അവതരണങ്ങൾ നടത്തി. ഇതിനെത്തുടർന്ന് പൊതുചർച്ചയും ഓപ്പൺ ഫോറവും ഉണ്ടായിരുന്നു. മദ്യലഭ്യത വർധിപ്പിക്കുന്ന സർക്കാർ നയത്തിനെതിരെ പ്രൊഫ. ജെ. സി. മാടപ്പാട്ട് അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്‌ഠ്യേന പാസാക്കി.

ഒക്ടോബർ നാലാം തീയതി ചർച്ചകളുടെ മുന്നോടിയായി പെരി. ബഹു. ജോർജ് കുടി
ലിൽ അച്ചൻ ചിന്തകൾ പകർന്നു. സന്യാസം- ദൈവവിളി, ആരാധനക്രമം, കോവിഡനന്തര അജപാലനം, മാധ്യമങ്ങൾ തുടങ്ങിയവ ചർച്ചക്ക് വിഷയീഭവിച്ചു. ആദ്യ സെഷനിൽ സന്യാസം- ദൈവവിളി, മാധ്യമങ്ങൾ എന്നീ വിഷയങ്ങളും രണ്ടാം സെഷനിൽ ആരാധനക്രമം, കോവിഡനന്തര അജപാലനം
എന്നീ വിഷയങ്ങളും ചർച്ച ചെയ്തു. ഉച്ചക്ക് ശേഷം നടന്ന സന്യാസം ദൈവവിളി, മാധ്യമങ്ങൾ എന്നീ വിഷയങ്ങളുടെ ചർച്ചയിൽ എസ് എച്ച് കോൺഗ്രിഗേഷന്റെ പ്രൊവിൻഷ്യൽ സിസ്റ്റർ അമല നിയന്താവായിരുന്നു. നമ്മുടെ സഭയിലെ ദൈവവിളികളെ സംബന്ധിച്ച് ബഹു. വർഗീസ് താനമാവുങ്കൽ അച്ചനും സമകാലീന മാധ്യമലോകത്തെക്കുറിച്ച് ശ്രീ ടി ദേവപ്രസാദും പ്രത്യേക അവതരണങ്ങൾ നടത്തി. വൈകിട്ട് നടന്ന റിപ്പോർട്ടിങ് സെഷൻ കോവിഡനന്തര അജപാലനവും ആരാധനക്രമവും ചർച്ചചെയ്യപ്പെട്ടു. ഈ ചർച്ചയിൽ എം സി ബി എസ്
സഭയുടെ വികാർജനറാൾ പെരി. ബഹു. ജോസഫ് കോണിക്കൽ അച്ചൻ നിയന്താവായിരുന്നു. ഇറ്റാവാ മിഷനെക്കുറിച്ച് ബഹു. ഷാജി എഴികാട്ട് അച്ചനും പ്രവാസികളുടെ ജീവിതത്തെപ്പറ്റി ശ്രീ. ജോർജ് മീനത്തെകോണിലും വിരുതനഗർ മിഷനെക്കുറിച്ച് ബഹു. പീറ്റർ കിഴക്കയിൽ അച്ചനും പ്രത്യേക അവതരണം നടത്തി. വർഗീയതയെയും ഭീകരവാദത്തെയും എതിർത്തുകൊണ്ട് അഡ്വ. ജോജി ചിറയിൽ അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്‌ഠ്യേന പാസാക്കി. അതിരൂപതാതലത്തിൽ നടത്തപ്പെട്ടസഭാ സാമൂഹിക സാമ്പത്തിക സർവേയുടെ പ്രാഥമിക റിപ്പോർട്ട് ബഹു. ജയിംസ് കൊക്കാവയലിൽ അച്ചൻ അവതരിപ്പിച്ചു. കുടുംബം എന്ന വിഷയം ചർച്ച ചെയ്ത ഒക്ടോബർ അഞ്ചിന് പ്രാരംഭചിന്തകൾ പകർന്നത് പെരി.ബഹു. ജോസഫ് കടുപ്പിലച്ചനാണ്. തുടർന്ന് ഗ്രൂപ്പുകൾ കുടുംബം ഇന്ന് നേരിടുന്ന വെല്ലുവിളികളും അതിന്റെ പരിഹാരമാർഗങ്ങളും ചർച്ച ചെയ്തു. ഗ്രൂപ്പ് ചർച്ചയെത്തുടർന്നുള്ള പൊതുചർച്ചയിൽ എം എൽ എഫ് സന്യാസിനീസമൂഹത്തിന്റെ ജനറൽ സിസ്റ്റർ മെർലിൻ എം എൽ എഫ് നിയന്താവായിരുന്നു. ജയ്പൂർ മിഷനെക്കുറിച്ച് ബഹു റോൺസി മൂഴിക്കുന്നേൽ അച്ചനും ദളിത്-നാടാർ- കമ്മാളർ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റി ഡോ. സിജോയും സ്‌പെഷ്യൽ ഇന്റർവെൻഷൻ നടത്തി. ഉച്ചക്കുശേഷം നടന്ന സമാപനസമ്മേളനത്തിൽ പാസ്റ്ററൽ കൗൺസിൽ
സെക്രട്ടറി ശ്രീ ഡൊമിനിക് വഴീപറമ്പിൽ സ്വാഗതം ആശംസിച്ചു. കത്തോലിക്കാ
സഭയും മലങ്കര ഓർത്തഡോക്‌സ് സഭയുമായുള്ള സംവാദത്തിന്റെ സെക്രട്ടറി കൂടിയായ അബ്രഹാം മാർ സ്റ്റെഫാനോസ് തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തി. തുടർന്ന് ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ബഹു. ഡൊമിനിക് മുരിയൻകാവുങ്കൽ അച്ചൻ മഹായോഗത്തിന്റെ കണ്ടെത്തലുകൾ അവതരിപ്പിച്ചു. മഹായോഗത്തിന്റെ വിലയിരുത്തൽ നടത്തിയത് സി ആർ ഐ പ്രസിഡന്റ് സിസ്റ്റർ മെഴ്സിൻ എ എസ് എം ഐ യും പ്രൊഫ പി സി അനിയൻകുഞ്ഞുമാണ്. അഭിവന്ദ്യ തോമസ് തറയിൽ പിതാവ് മഹായോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് സമാപന സന്ദേശം നൽകി. അഭിവന്ദ്യ തോമസ് പാടിയത്ത് പിതാവിന്റെ കൃതജ്ഞതാ പ്രകാശനത്തോടും അഭിവന്ദ്യ പിതാക്കന്മാരുടെ ആശീർവാദത്തോടും കൂടി മഹായോഗം സമാപിച്ചു.