കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജീവനക്കാരായി ക്രൈസ്തവരുടെ
സാന്നിധ്യം വളരെ കുറയുന്നു എന്നത് വലിയ ഒരു യാഥാർത്ഥ്യമായി നമ്മുടെ മുന്നിൽ
നില്ക്കുന്നു. ജീവിക്കാൻ നല്ല ജോലിയും വരുമാനവും മതിയല്ലോ, അത് നാട്ടിലായാലും വിദേശത്തായാലും എന്ത്? എന്ന് കരുതുന്നവരുടെ മുന്നിലേക്ക് ചില സത്യങ്ങൾ അവതരിപ്പിക്കട്ടെ…
1. സംസ്ഥാന സർക്കാർ ജോലികൾക്കുള്ള റാങ്ക് ലിസ്റ്റുകൾ 2020 ന് ശേഷം പ്രസിദ്ധീകരിച്ചപ്പോൾ, പൊതു വിഭാഗത്തിലുള്ള ക്രിസ്ത്യൻ നാമധാരികളുടെ എണ്ണം ആദ്യത്തെ 100 ൽ 4 മുതൽ 8 വരെ ആയി കുറഞ്ഞിരിക്കുന്നു. 1980 കളിൽ ഇത് 100ൽ 30 നും 40 ഉം ഇടയ്ക്ക് ആയിരുന്നു.
2. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ സിവിൽ സർവ്വീസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ 1990 വരെ ഒരോ നൂറിലും പത്തും പതിനഞ്ചും ക്രിസ്ത്യൻ നാമധാരികളും നിരവധി പട്ടർ, അയ്യർ, നായർ, സ്വാമിമാരും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇവ പരിശോധിച്ചാൽ ഒത്താൽ ഒന്നോ രണ്ടോ കാണും, അതിൽ ക്രിസ്ത്യൻ നാമധാരികൾ ഉണ്ടായാൽ മഹാത്ഭുതം എന്ന് കരുതാം. സർക്കാർ സർവ്വീസിലെ പൊതു അവസ്ഥ ഇതാണ്. തിരുവനന്തപുരത്ത് ഭരണസിരാ കേന്ദ്രങ്ങളിൽ ബോർഡിൽ പേരുള്ള നിരവധി ക്രിസ്ത്യൻ പേരുകൾ 2000 ന്റെ ആരംഭംവരെ കണ്ടിരുന്നുവെങ്കിൽ ഇന്ന് അങ്ങനെയുള്ള പേരുകൾ കാണാൻ പോലും ഇല്ല.
3. ഇന്ന് ഞായറാഴ്ചകളിൽ ഇലക്ഷൻ, ഫയൽ തീർപ്പാക്കൽ, പരീക്ഷ, വള്ളംകളി, അദ്ധ്യാപകർക്കും കുട്ടികൾക്കും ക്ലാസുകളും കോഴ്‌സുകളും, മറ്റ് മീറ്റിംഗുകൾ അങ്ങനെ നിരവധി പരിപാടികൾ, എല്ലാം കണ്ടും കേട്ടും നിശബ്ദരായി നാം മുന്നോട്ട്. ഇവ ഒന്നും തന്നെ 10 വർഷങ്ങൾക്ക് മുൻപ് നമ്മുക്ക് കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മിക്ക ഞായറാഴ്ചകളിലും ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന നിലയിൽ ഓരോന്ന് വന്നുകൊണ്ടിരിക്കുന്നു. കൂടാതെ ഞായറാഴ്ചചന്ത എന്ന പുതിയ അവതാരം വേറെയും. ക്രിസ്ത്യാനികൾ എന്ന നാം ഇവയെല്ലാം അംഗീകരിച്ച് നിസ്സംഗരായി മുന്നോട്ട് പോകുന്നു.
എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?
നാം തന്നെ ആണ് ഇതിന് ഉത്തരവാദികൾ. മൂന്നാമത്തെ പ്രസ്താവനയ്ക്കുള്ള ഉത്തരം ഒന്നും രണ്ടും പ്രസ്താവനകളിൽ മറഞ്ഞിരിക്കുന്നു… വേണ്ട ഇടങ്ങളിൽ നമ്മൾ ഇല്ലാതെ പോവുന്നതിന്റെ ദുരനുഭവങ്ങൾ. അസാന്നിധ്യം കൊണ്ടാണ് നാം ഇന്ന് ശ്രദ്ധേയ
രാവുന്നത്. സമൂഹത്തോടും അതോടൊപ്പം സഭയോടും സമുദായത്തോടും താത്പ
ര്യവും സ്‌നേഹവും ഉള്ള ആളുകൾ ഉത്തരവാദിത്വപ്പെട്ട സർക്കാർ തലങ്ങളിൽ ഇല്ലാതെ പോകുന്നതിന്റെ ഭീകരമായ ആദ്യപടിയാണ് ഇതെല്ലാം.
സർക്കാർ, നയപരമായതും അല്ലാത്തതുമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ചുക്കാൻ പിടിക്കുന്നത് ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരാണ്. ജനസംഖ്യയിൽ 25% മുക
ളിലുണ്ടായിരുന്ന ക്രൈസ്തവ സമൂഹം 18% ൽ താഴെ പോകുമ്പോൾ അവരുടെ ഇടയിൽ നിന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം 40%ൽ നിന്നും 5 % ഉം 6% ആയി കുറയുന്നു. ഇത് പേടിപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ് എന്ന് നാം ഇനിയും മനസിലാക്കിയിട്ടില്ല .
സർക്കാർ ശമ്പളം പറ്റുന്നവരുണ്ടെങ്കിലും സർക്കാർ ജോലിക്കാർ ഇല്ല എന്നതാണ് നമ്മുടെ സമുദായത്തിന്റെ ഗതികേട്. കോർപ്പറേറ്റ് മാനേജ്‌മെൻറ് സ്‌കൂളുകളിലെ ജീവനക്കാർക്ക് സർക്കാർ ശമ്പളം നല്കുന്നതിനാൽ സർക്കാർ ശമ്പളം പറ്റുന്ന കുറെ ആളുകൾ നമ്മുടെ ഇടയിൽ ബാക്കി നില്ക്കുന്നു. അതും ഇനി എത്ര കാലം എന്ന ചോദ്യം മുന്നിലുണ്ട്. സർക്കാർ ഒരു തീരുമാനം എടുക്കുമ്പോൾ
അത് രൂപപ്പെടുന്നത് ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ പേനാത്തുമ്പിലാണ്. തനിക്ക് മുക
ളിലോ തനിക്ക് ഒപ്പമോ ഉള്ള ഒരാളിനോ അദ്ദേഹത്തിന്റെ സമുദായത്തിനോ ദോഷം ചെയ്യുന്ന ഒന്ന് തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ അവർ ആഗ്രഹിക്കില്ല. കാരണം തന്റെ സഹപ്രവർത്തകന്റെ അനുദിനചര്യകൾ അറിയാവുന്ന അവന്റെ ശക്തിയും, രീതിയും അറിയുന്ന ഒരു ഹിന്ദുവോ, മുസൽമാനോ കൂടെയുള്ള ക്രിസ്ത്യാനിയുടെ വിശേഷ ദിവസമായ ഞായറാഴ്ച ഒരു കാര്യം ചെയ്യാൻ മുൻകാലങ്ങളിൽ
മനഃപൂർവ്വം തീരുമാനിക്കില്ലായിരുന്നു. അതിന് ധൈര്യപ്പെടില്ലായിരുന്നു. എന്നാൽ ഇന്ന് അവർക്ക് സഹപ്രവർത്തകരായി ഈ പറയുന്ന ”ക്രിസ്ത്യാനി” എന്ന വർഗം അന്യം നിന്ന് പോയിരിക്കുന്നു. പിന്നെ എങ്ങനെ അവൻ ക്രിസ്ത്യാനിയുടെ വിശേഷ ദിവസമാണ് ഞായർ എന്ന് മനസിലാക്കും. അതല്ല അവൻ മനഃപൂർവ്വം മറന്നാലും ഒന്നും ചെയ്യാൻ ആവാത്തവിധം നാം സർക്കാർ സർവ്വീസിൽ നിന്ന് അകന്നിരിക്കുന്നു.
മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പിന്നാക്ക വിഭാഗ സംവര
ണവും, മറ്റ് സംവരണവും മുന്നാക്ക സമുദായക്കാരൻ എന്ന അഹങ്കാരത്തോടെ ജീവിച്ച
നമ്മുടെ സമുദായക്കാരെ സർക്കാർ സർവ്വീസിൽ നിന്ന് കൂടുതൽ അകറ്റി. അവനിലെ
മേധാവിത്വ മനോഭാവം പിന്നാക്ക വിഭാഗക്കാരന്റെ കീഴിൽ ജോലി ചെയ്യുന്നതിൽ നിന്ന് അവനെ മാറ്റി നിർത്തി. പുതിയ മേച്ചിൽ പുറങ്ങൾ തേടി പാശ്ചാത്യ, അറബ് നാടുകളിലേക്ക് അവൻ പോയി. ആ പോക്ക് നമ്മുടെ സമുദായത്തിന്റെ ഒടുക്കം കാണുന്ന ഒരു പോക്കായി മാറി. അഴിമതിക്കാരായ രാഷ്ട്രീയക്കാരന്റെ
മുന്നിൽ ഏറാൻ മൂളികളായി മാറാൻ മനസ്സില്ലാതെ സിവിൽ സർവ്വീസിനോട് മുഖം തിരിച്ചവരും വിടപറഞ്ഞവരും നിരവധിയുണ്ട്.
നമ്മുടെ നിസംഗത മറ്റു പലരും നേട്ടങ്ങളാക്കി. അമിതസംവരണവും അതോടൊപ്പം മെറിറ്റിലും കയറിപ്പറ്റി താക്കോൽ സ്ഥാനങ്ങൾ കൈയ്യടക്കിയവർ ചരിത്രം തന്നെ മാറ്റിയെഴുതാൻ തുടങ്ങി. മെറിറ്റ് സീറ്റുകൾക്ക് വേണ്ടി പോലും മത്സരിക്കാതെ തോറ്റു പിൻമാറി നമ്മൾ വെറും പടിഞ്ഞാറ് നോക്കികളായി മാറി. ചെറുതും വലുതുമായ എല്ലാ സ്ഥാനങ്ങളും മറ്റുള്ളവർ കൈപ്പിടിയിലാക്കി.
ചരിത്രം കൈയ്യൂക്ക് ഉള്ളവന്റെ കഥയാക്കി മാറ്റിയപ്പോൾ പള്ളിക്കൂടം തുടങ്ങിയ ചാവറ അച്ചൻപോലും പിന്നാമ്പുറത്തായി. നമ്മൾ വിദ്യാഭ്യാസവും, ആരോഗ്യ പരിപാലനവും നല്കി വളർത്തി വലുതാക്കിയവർ നമ്മുടെ തലയിൽ ചവിട്ടി തുടങ്ങിയിട്ടും നാം അറിഞ്ഞില്ല.
സർക്കാർ ജോലിയിലേക്ക് ഒരു തിരിച്ചു പോക്ക് നമ്മുടെ സമുദായത്തിന് ഉണ്ടാവണം.
പുതിയ തലമുറ നിലവിലുള്ള പൊതുവിഭാഗത്തിൽ കയറി പറ്റാൻ തീവ്രശ്രമം നടത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ 40 ൽ നിന്ന് 4 ലേക്ക് എത്താൻ എടുത്ത നാല്പത് വർഷത്തിന്റെ പത്തിലൊന്ന് വേണ്ട നാലിൽ നിന്ന് പൂജ്യത്തിലെത്താൻ എന്ന്
ഓർക്കുക. നാം എന്ത് ചെയ്യണം?
ഒരു വൈദികനോ, സന്യാസിനിയോ ആകാൻ നാം ദീർഘകാലം പരിശീലനം നല്
കുന്നുണ്ട്. അത് നമ്മുടെ സഭയുടെ ആത്മീയവും, ഭൗതീകവുമായ വളർച്ചക്ക് അത്യന്താ
പേക്ഷിതമാണ് .അത് ഏറ്റവും വിലപ്പെട്ടതാണ്. എന്നാൽ കുറച്ച് വർഷങ്ങൾ കഴിയു
മ്പോൾ ഈ സഭയും സമുദായവും ഇവിടെ ഉണ്ടാകണം എങ്കിൽ രാഷ്ട്ര നിയമങ്ങൾ നമുക്കുകൂടി സഹായകമാകണം. അങ്ങനെ എങ്കിൽ അവ നടപ്പിലാക്കുന്നതിൽ നമ്മുടെ ഭാഗഭാഗിത്വം ഉണ്ടാകണം. അതിനായി ഓരോ തസ്തികയ്ക്കും ഇണങ്ങുന്ന, ബുദ്ധിയും കഴിവും ആത്മാർത്ഥതയും ഉള്ള ഒരു പറ്റം യുവജനതയെ സെമിനാരിയിലും, സന്യാസഭവനങ്ങളിലും പരിശീലിപ്പിക്കും പ്രകാരം പരിശീലനം നല്കി പരീക്ഷയ്ക്ക് തയ്യാർ ചെയ്യിക്കണം. വേണ്ടിവന്നാൽ സെമിനാരി പരിശീലനത്തിന് നല്കുന്ന അതേ ശ്രദ്ധഇതിന് നല്കണം. ഇത് നമ്മുടെ നിലനില്
പിന്റെ പ്രശ്‌നമാണ് എന്ന് മനസിലാക്കണം. സാമ്പത്തിക ബാധ്യത വേണ്ടിവന്നാൽ
സമുദായം തന്നെ ഏറ്റെടുക്കണം. ഇപ്പോഴുള്ള പരിശീലന രീതിയിൽ നിന്ന് മാറി പുതിയ റെസിഡൻഷ്യൽ സമ്പ്രദായം നടപ്പിൽ വരുത്തണം. ഇടവക രൂപത തലത്തിൽ വളരെ ശ്രദ്ധേയ നടപടികൾ എടുക്കണം. ഇതിലും വലിയ പദ്ധതികൾ നമ്മൾ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്.
നമ്മുടെ കോർപ്പറേറ്റ് മാനേജ്‌മെൻറ് സ്‌കൂളുകളിൽ നല്ല കഴിവുള്ള ആളുകളെയാണ് നാം നിയമിക്കുന്നത്. ഈ അദ്ധ്യാപകരിൽ പകുതി പേർ എങ്കിലും സർക്കാർരംഗത്ത് ആയിരുന്നെങ്കിൽ പൊതുരംഗത്ത് വലിയ മാറ്റങ്ങൾ വരുമായിരുന്നു എന്നത് സത്യ
മല്ലേ? ഇങ്ങനെ ഉള്ളവർ നമ്മുടെ സ്ഥാപനങ്ങളിൽ മാത്രമായി ഒതുങ്ങി നില്ക്കുന്നു.
ഇവർ ഒത്തിരി കഴിവുള്ളവരാണ് എന്ന് നാം അംഗീകരിക്കുന്നു. ഇവരുടെ കഴിവും ശേഷിയും നമ്മുടെ മാത്രം സ്ഥാപനങ്ങളിൽ പ്രകടിപ്പിക്കപ്പെടുന്നു. അത് പോര ഇങ്ങനെ ഉള്ള ഏറ്റവും കഴിവുള്ളവരെ പൊതുമേഖലക്ക് വിട്ടു നില്കണം. എങ്കിലേ പൊതുരംഗത്ത് മാറ്റംവരൂ. നമ്മുടെ വിദ്യാലയങ്ങളിൽ മറ്റുള്ളവർ കൂടുതൽ കുട്ടികളെ പഠനത്തിന് അയയ്ക്കുന്നു എന്നത് നമ്മുടെ അദ്ധ്യാപകരുടെ കഴിവിന്റെയും പ്രാപ്തിയുടെയും തെളിവാണ്. അതിനാൽ നമ്മുടെ സമൂദായത്തിലെ അദ്ധ്യാ
പകർ പൊതുമണ്ഡലത്തിൽ എത്തണം. അതിന് എന്ത് ചെയ്യണം എന്ന് നാം ഇപ്പോഴെ
ങ്കിലും ചിന്തിക്കണം. കഴിവുള്ള ഒരു വ്യക്തി, പ്രത്യേകിച്ച് അദ്ധ്യാപകൻ ആകണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ 25-28 വയസിനിടയിൽ സർക്കാർ ജോലി നേടിയെടുക്കാൻ പറ്റിയ സാഹചര്യം നിലവിലുണ്ട്. അതുകൂടി നമ്മുടെ
ആളുകൾ പ്രയോജനപ്പെടുത്തണം.
സഭാ-സമുദായ പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരുടെ ഭാഗഭാഗിത്വം ശുഷ്‌കമാകുന്നത് എന്തുകൊണ്ട്?
നല്ല ഒരു ഏകീകരണം ഇനിയും സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടിയിരി
ക്കുന്നു. ഒരു മെത്രാനും വൈദികനും തമ്മിലുള്ള ബന്ധം പോലെ ഇടവക വൈദികരും ഈ സർക്കാർ ജോലിക്കാരും തമ്മിൽ ഉണ്ടാകണം. അത് ജോലിക്ക് വേണ്ടി പരിശീലിക്കുന്ന കാലം മുതലുണ്ടായാൽ കുറച്ച് കൂടി
ഗുണകരമാകും. ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥരിൽ പലരും വിരമിക്കുന്നതു വരെ ഇടവക – സഭാപ്രവർത്തനങ്ങളിൽ ഒട്ടും തന്നെ ഇടപെടാറില്ല എന്നതാണ് വാസ്തവം. നമ്മുടെ ഇടയിൽ എത്ര സർക്കാർ ജീവനക്കാർ ഉണ്ട് എന്ന് വ്യക്തമായ കണക്ക് നമുക്ക് ഉണ്ടോ? എന്നാൽ എത്ര ജോലിക്കാർ, ഏതെല്ലാം വകുപ്പുകളിൽ, ഏതൊക്കെ ഓഫിസുകളിൽ എന്ന് വ്യക്തമായ കണക്കും, അവരുമായി സ്ഥിര സമ്പർക്കവുമുള്ള സമുദായങ്ങളുള്ള ഇടമാണ് ഇവിടം എന്ന് നാം തിരിച്ചറിയണം.
വ്യത്യസ്ഥ വകുപ്പുകളിൽ, വ്യത്യസ്ത തസ്തികകളിൽ ജോലി ചെയ്യുന്നവരെ ഇടവക,
ഫൊറോന, രൂപതാതലത്തിൽ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ഇടവക
ക്കാരുടേയും സഭയുടേയും പല പ്രശ്‌നങ്ങളും വളരെ വേഗം തീർപ്പാക്കാനും, അർഹതപ്പെട്ടത് പലതും സഭാ മക്കൾക്ക് യഥാസമയം നേടാനും സാധിക്കും (കാർപ്പിന്റെ പ്രവർത്തനം പ്രത്യേകം സ്മരിക്കുന്നു) ഇത് മൂന്ന് തലത്തിലുള്ള (ഇടവക, ഫൊറോന, അതിരൂപത) ഒരു വലിയ നെറ്റ് വർക്ക് ആക്കി മാറ്റണം.
നമ്മുടെ ഏറ്റവും മികച്ച യുവജനതയാണ് വൈദിക വിദ്യാർത്ഥികളും സന്യാസിനികളും. അല്പം വിപ്ലവകരമായ ഒരു ചുവട് വയ്പ്പിന് തയ്യാറായാൽ ഒരു പറ്റം വൈദിക വിദ്യാർത്ഥികളേയും, സന്യാസിനിമാരേയും സർക്കാർ വിദ്യാലയങ്ങളിൽ
അദ്ധ്യാപകരായും, സർക്കാർ ജോലിക്കാരായും ജോലി ചെയ്യാൻ പ്രാപ്തമാക്കുകയും അനുവദിക്കുകയും ചെയ്യണം. അതിനുവേണ്ടി മത്സര പരീക്ഷക്ക് ഒരുക്കണം. തീർച്ച
യായും നമ്മുക്ക് വിജയം നേടാം. ഗതാഗത സൗകര്യം ഇത്രയേറെ വികസിച്ചിരിക്കുന്ന ഇക്കാലത്ത് ഏത് പ്രദേശത്ത് ജോലി ലഭിച്ചാലും അധികം ബുദ്ധിമുട്ടാതെ നമ്മുടെ
സന്യാസിനിമാർക്ക് പോലും ജോലി ചെയ്യാൻ കഴിയും. അതിനേക്കാൾ അധികമായി ഒരു ക്രിസ്തീയ ചൈതന്യം തന്റെ ജോലിയിൽ കാഴ്ചവയ്ക്കാനും കഴിയും. ഇത് ഒരു വിളിയായി തന്നെ കാണാൻ കഴിയണം. താക്കോൽ സ്ഥാനങ്ങളിൽ നമ്മളിൽ ചില
രെങ്കിലും ഉണ്ടെങ്കിൽ ആരും നമ്മെ ആവശ്യമില്ലാതെ ഉപദ്രവിക്കാൻ വരില്ല എന്ന് നാം മനസ്സിലാക്കണം. പണത്തേക്കാൾ അധികം നമ്മുടെ നിലനില്പിന്റെ പ്രധാന അളവു
കോലാണ് സർക്കാർ ജോലിയിലെ നമ്മുടെ സാന്നിധ്യം എന്ന് നമ്മുടെ പുതുതലമുറ
യ്ക്കും അവരുടെ മാതാപിതാക്കൾക്കും ബോധ്യം ഉണ്ടാക്കി നല്കാൻ നമ്മുക്ക് ആ
വണം. സമുദായ ബോധം തീരെ ഇല്ലാത്ത രാഷ്ട്രീയ സമൂഹമാണ് നമ്മുടേത് എങ്കിലും സാമൂഹ്യ-സമുദായ ബോധമുള്ള ഒരു പറ്റം സർക്കാർ ജീവനക്കാർ ഉെണ്ടങ്കിൽ അധികം താമസിയാതെ മാറ്റങ്ങൾ ഉറപ്പിക്കാം.