ചെത്തിപ്പുഴ മേഴ്‌സി ഹൊം നിസ്വാർത്ഥ സവനത്തിെന്റ കരുണാലയം

ജോൺ ജെ. പുതുച്ചിറ

ജന്മനാ ശാരീരിക വൈകല്യമുള്ളവരും പോളിയോബാധിതരുമായ കുട്ടികൾക്കായി 1974-ൽ ചങ്ങനാശേരി അതിരൂപതയുടെ ഉടമസ്ഥതയിൽ സ്ഥാപിതമായ ചെത്തിപ്പുഴ
മേഴ്‌സി ഹോം ഇപ്പോൾ അതിന്റെ കാരുണ്യപ്രവർത്തനങ്ങളുമായി അരനൂറ്റാണ്ടോളം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. അഗതികളുടെ സഹോദരിമാരുടെ സന്യാസിനീസമൂഹമാണ് (S. D.) ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത്. ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷനായിരുന്ന മാർ ആന്റണി പടിയറ പിതാവാണ്
1974 -ൽ അഗതിശുശ്രൂഷ ജീവിതവ്രതമായി സ്വീകരിച്ചിരിക്കുന്ന S.D സഹോദരിമാരെ ഇങ്ങോട്ടു ക്ഷണിച്ചതും കുട്ടികളുടെ സംരക്ഷണത്തിനായി ഈ സ്ഥാപനം ഏല്പിച്ചുകൊടുക്കുന്നതും ഇന്ന് ചങ്ങനാശ്ശേരി ആസ്ഥാനമായുള്ള സെന്റ് ജോസഫ് പ്രൊവിൻസിന്റെ ചുമതലയിലാണ് മേഴ്‌സി ഹോമിന്റെ നടത്തിപ്പ്.

സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന ശാരീരിക ന്യൂനതകളുള്ള കുട്ടികളെ
ജാതിമതഭേദമെന്യേ ഇവിടെ സ്വീകരിക്കുകയും അവരെ സ്വയം പര്യാപ്തതയിൽ എത്തിക്കുവാൻ വേണ്ട പുനരധിവാസ പരിപാടികൾ പടിപടിയായി ആസൂത്രണം ചെയ്ത് മുന്നോട്ടു നീങ്ങുകയുമാണ് ഈ കരുണാലയം. ശാരീരിക വൈകല്യങ്ങൾ മൂലം കുട്ടികൾ അനുഭവിക്കുന്ന പരിമിതികളും പരാധീനതകളും സർജറി, ഫിസിയോതെറാപ്പി ഇവയിലൂടെയൊക്കെ കഴിവതും ലഘൂകരിച്ചും വിദ്യാഭ്യാസത്തിലൂടെ ബൗദ്ധികവും മാനസികവും ആദ്ധ്യാത്മികവുമായ പക്വതയും, തൊഴിൽപരിശീലനത്തിലൂടെ ഭാവിസുരക്ഷിതത്വവും നൽകി സമൂഹമധ്യത്തിൽ മാന്യമായി ജീവിക്കുവാൻ ഇവരെ പ്രാപ്തരാക്കി ഏറ്റവും മെച്ചമായ രീതിയിൽ അവരെ പുനരധിവസിപ്പിക്കുക എന്നതാണ് ഇവിടുത്തെ പ്രവർത്തനങ്ങളുടെ മുഖ്യലക്ഷ്യം.
കുട്ടികളെ അവരുടെ വ്യക്തിപരമായ അവശ്യങ്ങൾ നിർവ്വഹിക്കുവാൻ പ്രാപ്തരാക്കുക,
റെഗുലർ സ്‌കൂളിൽ സാധാരണ കുട്ടികളുമായി ഇടപഴകി വിദ്യാഭ്യാസം നേടിക്കൊടുക്കുക, വ്യക്തിത്വ വികസനവും സ്വാഭാവരൂപികരണവും സാധിക്കുക, തൊഴിലിനുള്ള അഭിരുചിയും സാധ്യതയും കണ്ടെത്തി അതിനനു
സരിച്ച് തൊഴിൽ പരിശീലനം നൽകുക, തൊഴിൽ സമ്പാദിച്ചുകൊടുത്ത് സ്വയം പര്യാപ്തരാക്കുക, ഭാവി ജീവിതത്തിന് ഉതകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക, തുടങ്ങിയവയാണ് മേഴ്‌സി ഹോം അവലംബിക്കുന്ന പുനരധിവാസ പ്രവർത്തനശൈലി.
ഏകദേശം രണ്ടായിരത്തിലധികം പേർ മേഴ്‌സിഹോമിൽ താമസിച്ചു ശുശ്രൂഷ സ്വീകരിച്ച് ഇവിടുത്തെ പുനരധിവാസ പരിപാടികളിൽ ഇതുവരെ പങ്കെടുത്തിട്ടുണ്ട്. അവരിൽ പലരും ഇന്ന് വിവിധ ജോലികളിൽ ഏർപ്പെട്ട് സമൂഹത്തിൽ മാന്യമായി ജീവിക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരും പഠനം തുടർന്നു കൊണ്ടിരിക്കുന്നവരും ഉണ്ട്. ജീവിതകാലം മുഴുവൻ അശരണരും പരാശ്രയരുമായി കഴിയുമായിരുന്നവരെ അതിനുപകരം ഒരു കുടുംബത്തിന്റെ താങ്ങായി മാറ്റുക എന്ന വലിയ അത്ഭുതത്തിന് മേഴ്‌സി ഹോമും ഇതിലെ ശുശ്രൂഷകളും നിമിത്തമായി മാറുന്നു. അപകർഷതാബോധത്തിൽ മുഴുകിയിരുന്ന കുട്ടികളെ തങ്ങൾ സമൂഹത്തിന് വേണ്ടപ്പെട്ടവരാണെന്നു ചിന്തിക്കുവാനും ആത്മവിശ്വാസം വളർത്തിയെടുക്കാനും സാധിക്കുന്നു എന്നത് ചില്ലറക്കാര്യമല്ല.
ഇപ്പോൾ നൂറോളം ഭിന്നശേഷിക്കാർ ഇവിടെ താമസിച്ച് പരിശീലനം നേടിക്കൊ
ണ്ടിരിക്കുന്നു. ഇവരിൽ കുറെപ്പേർ ഒന്നുമുതൽ കോളേജ് വരെയുള്ള ക്ലാസ്സുകളിൽ
പഠിക്കുന്നവരാണ്. ചങ്ങനാശ്ശേരിയിലെ പ്രമുഖ സ്‌കൂളുകളിലും കലാലയങ്ങളിലും
മറ്റു കുട്ടികളോടൊപ്പം ഇവരും പഠിക്കുന്നു. കുട്ടികളുടെ എണ്ണം ചെത്തിപ്പുഴ മേഴ്‌സി
ഹോമിൽ വർദ്ധിച്ചപ്പോൾ സ്ഥലസൗകര്യങ്ങൾ അപര്യാപ്തമായി വന്നതിനാൽ ആൺ
കുട്ടികൾക്കായി കൊടിനാട്ടുംകുന്നിൽ സ്ഥലം വാങ്ങി കെട്ടിടം പണിത് 1986-ൽ അവരെ അങ്ങോട്ടു മാറ്റി. അതിനുശേഷം ആ വിഭാഗത്തെ കാഞ്ഞിരപ്പള്ളിയിൽ S.D സിസ്റ്റേഴ്‌സ് നടത്തുന്ന ഹോം ഓഫ് പീസ് എന്ന സ്ഥാപനത്തിലേക്കു മാറ്റി. കൊടിനാട്ടുകുന്നിൽ ഇപ്പോൾ വിഷമസന്ധികളിൽ പെട്ട് നട്ടം തിരിയുന്ന സ്ത്രീകൾക്കായുള്ള ഷോർട്ട് സ്റ്റേ ഹോം, തയ്യൽപരിശീലനം, നഴ്‌സറി
സ്‌കൂൾ തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു. 15 നും 38 നും ഇടയ്ക്ക്
പ്രായമുള്ള വികലാംഗരായ കുറച്ചു പെൺകുട്ടികൾക്കും ഇപ്പോൾ അവിടെ പ്രവേശനം
നൽകുന്നുണ്ട്.ലയൺസ് ക്ലബ് വർഷം തോറും സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത് മേഴ്‌സി ഹോമിലെ കുട്ടികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. പരിമിതികളെ വെല്ലുവിളികളായി സ്വീകരിച്ച് പഞ്ചഗുസ്തിയിൽ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് ഇന്ത്യക്കുവേണ്ടി നിര
വധി മെഡലുകൾ കരസ്ഥമാക്കിയ അഡ്വ. ജോബി മാത്യു മേഴ്‌സിഹോമിന്റെ അഭിമാനതാരമാണ്.
ഈ സ്ഥാപനത്തിന്റെ നടത്തിപ്പിനു വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്ന
ഒരു കുട്ടായ്മ ‘മേഴ്‌സി ഹോം ഫ്രണ്ട്‌സ്’ എന്നപേരിൽ നിലവിലുണ്ട്. ചങ്ങനാശ്ശേരി അതിരൂപതയുടെ സജീവനേതൃത്വവും ഈ സ്ഥാപനത്തിനുണ്ട്. ഈ കാരുണ്യ ഭവനത്തെ അൽമായരും സമർപ്പിതരും കൈകോർത്തു മുന്നോട്ടു നയിക്കുകയാണ്
ഇവിടുത്തെ കുട്ടികളുടെ ആദ്ധ്യാത്മിക ഉന്നമനം ലക്ഷ്യമാക്കി രൂപതാ വൈദികരും ചെത്തിപ്പുഴ കൊവെന്തയിലെ വൈദികരും വേണ്ടുന്ന സഹായങ്ങളും സഹകരണങ്ങളും നൽകുന്നു. കൂടാതെ എല്ലാക്കാര്യങ്ങളിലും സഹായഹസ്തവുമായി പിന്നിൽ നിൽക്കുന്ന S.D പ്രൊവിൻഷ്യൽ സുപ്പീരിയറിന്റെയും കൗൺസിലേഴ്‌സിന്റെയും സേവനങ്ങൾ ഈ സ്ഥാപനത്തിന് വലിയ ശക്തിയാണ്.
മേഴ്‌സി ഹോം പുനരധിവാസ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായി ആരംഭിച്ച തുടർ
പരിശീലന പരിപാടികളാണ് Training Institute of Multi Rehabilitation Technology (M.R.T) യിൽ നടന്നുകൊണ്ടിരിക്കുന്നത്. വികലാംഗതയെ തടയുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സംരംഭം അനേകരിലേക്ക് ആശ്വാസമായും സൗഖ്യം പകർന്നും നിരാശയിൽ പ്രതീക്ഷയുടെ ഒരു നുറുങ്ങുവെട്ടമായും മുന്നേറിക്കൊണ്ടിരിക്കുന്നു.
കുഞ്ഞുങ്ങളുടെ വളർച്ചയുടെ കാലഘട്ടത്തിൽ എവിടെയാണ് തടസ്സങ്ങൾ അനുഭവ
പ്പെട്ടന്നതെന്ന് കണ്ടെത്തി മുന്നോട്ടുള്ള പ്രയാണം മന്ദഗതിയിലാണെങ്കിൽ ഉത്തേ
ജനം നൽകിക്കൊണ്ട് അതിന്റെ പരിശീലനം തുടങ്ങുന്നു. അതുപോലെ സട്രോക്ക് വന്നവർ, ഒടിവിനാലും മറ്റു വേദനകളാലും ചികിത്സ തേടുന്നവർ തുടങ്ങിയവർക്കും തെറാപ്പികൾ നൽകിവരുന്നു. ശാരീരിക പരിമിതികൾ ഉള്ള കുഞ്ഞിനെ
എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മാതാപിതാക്കളെ ഇവിടെ പരിശീലിപ്പിക്കുന്നു.
അതോടൊപ്പം കുഞ്ഞിനെക്കുറിച്ച് ഒരു ശുഭാപ്തിവിശ്വാസം കൈവരിക്കുന്നതിന്
കൗൺസിലിലൂടെ അവരെ ഒരുക്കുകയും ചെയ്യുന്നു. Preschool Management of autism വിഭാഗത്തിൽ ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന ക്രമത്തിൽ പരിചരണം നൽകുന്നു. വിവിധ ചികിത്സാരീതികളിലൂടെ ഓരോ കുട്ടിയേയും സ്വയം പര്യപ്തമാക്കുക എന്നതാണ് ലക്ഷ്യം. ദീർഘനാളത്തെ പരിശീലനം ഇവർക്ക് ആവശ്യമാണ്.
Learning Disability വിഭാഗത്തിൽ, പഠനവൈകല്യം ഉള്ള കുട്ടികളെ ഏങ്ങനെ പഠിപ്പിക്കാൻ സഹായിക്കാം എന്നു പരിശീലനം നൽകുന്നു. ഇവിടെ ട്രെയിനിംഗിനു വരുന്ന കുട്ടികൾ തങ്ങൾക്കും പഠിക്കാൻ സാധിക്കും എന്ന പ്രത്യാശയോടെ മുന്നേറുന്നത് എല്ലാവർക്കും സന്തോഷം നൽകുന്നു.
C.B.R എന്ന വിഭാഗത്തിൽ വിവിധ വൈകല്യമുള്ള കുട്ടികളെ വീട്ടിൽ ചെന്നു കണ്ട്
അവരുടെ മാതാപിതാക്കളെ ബോധവത്ക്കരിക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയുംചെയ്യുന്നു.
സ്റ്റാഫ് ട്രെയിനിംഗ് പ്രോഗ്രാം- റിഹാബിലിറ്റേഷൻ സർവ്വീസിൽ കൂടുതൽ പ്രൊഫ
ഷണൽസ് ആവശ്യമാണെന്ന് മനസ്സിലാക്കിയ മേഴ്‌സി ഹോം സിസ്റ്റേഴ്‌സ്, RCI അംഗീ
കാരത്തോടെ DRT കോഴ്‌സ് നടത്തിവരുന്നു. കേരളത്തിൽ DRT കോഴ്‌സ് നടത്തുന്ന ഏകസ്ഥാപനമാണ് മേഴ്‌സി ഹോം.
MRT സ്റ്റാഫിനുള്ള പരിശീലനവും ഇവിടെ നടത്തുന്നു. മൾട്ടി റിഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തന മേഖലകളിൽ ഒരു പ്രധാന ഘടകമാണ് Pre School Management of Austismand Learning disability ഈ വിഭാഗത്തിന്റെ ഒരു പുതിയ ബ്ലോക്ക് തന്നെ ഇപ്പോൾ മേഴ്‌സിഹോമിലുണ്ട്. അങ്ങനെ ബഹുമുഖമായ പ്രവർത്തന
പരിപാടികളുമായി മുന്നോട്ട് നീങ്ങുന്ന ചെത്തിപ്പുഴ മേഴ്‌സി ഹോമിന്റെ ഡയറക്ടർ
സിസ്റ്റർ ആൻ റോസും മദർ പ്രൊവിൻഷ്യാൾ സിസ്റ്റർ ശ്രീജയുമാണ്. കൂടാതെ ദൈവസ്‌നേഹത്തിന്റെയും കരുണയുടെയും പ്രതീകമായി ഒരു ഡസനിലേറെ കന്യാസ്ത്രീകളും ഈ കരുണാലയത്തിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്നു.