സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷൻ മാധ്യമകലയുടെ പാഠശാല

ഫാ. ഡോ. ജോസഫ് പാറയ്ക്കല്‍

ഒരു നൂറ്റാണ്ടിലധികമായി വിദ്യാഭ്യാസ രംഗത്ത് മികവിന്റെ പാരമ്പര്യം പുലർത്തുന്ന ചങ്ങനാശ്ശേരി അതിരൂപത മാധ്യമ രംഗത്തുള്ള മൂല്യച്യുതിയോട് ക്രിയാത്മകമായ
രീതിയിൽ പ്രതികരിച്ചതിന്റെ ഫലമാണ് സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ. ചങ്ങനാശ്ശേരി അതിരൂപതയുടെ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ പൗവത്തിൽ പിതാവിന്റെ ദീർഘവീക്ഷണവും കോളേജിന്റെ സ്ഥാപക ഡയറക്ടറായ ബഹു. ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരിയുടെ കർമനിരതയും ഒന്നുചേർന്നപ്പോൾ ദക്ഷിണേന്ത്യയിലെ ആദ്യത്തെ മാധ്യമ കോളേജ് ചങ്ങനാശ്ശേരിയിൽ രൂപം കൊള്ളു
കയായി.
2005 -ൽ അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി സെന്റ് ജോസഫ് കോളേജ്
ഓഫ് കമ്മ്യൂണിക്കേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആ വർഷം തന്നെ
ആദ്യത്തെ പി.ജി. കോഴ്‌സായ എം. എ. സിനിമ ആന്റ് ടെലിവിഷൻ ആരംഭിച്ചു. എ
സ്.ജെ.സി.സി.യുടെ വളർച്ചയുടെ പാതയിലെ നാഴികകല്ലാണ് ‘മീഡിയാവില്ലേജ്’ എന്ന
പ്രോജക്റ്റ്. എസ്.ജെ.സി.സി യും അനുബന്ധ സ്ഥാപനങ്ങളും ഒന്നുചേർന്ന ‘മീഡിയാവില്ലേജ്’ എന്ന മാധ്യമസംരംഭത്തെ 2008 -ൽ അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾകലാം ഉദ്ഘാടനം ചെയ്തു. 2010 -ൽ പി.ജി. കോഴ്‌സുകളായ എം.എ. ആനിമേഷനും, എം.എ. മൾട്ടിമീഡിയക്കും, എം. എ. ഗ്രാഫിക് ഡിസൈനും, 2013-ൽ യു.ജി. കോഴ്സായ ബി. എ. വിഷ്വൽ ആർട്‌സിനും പി.ജി. കോഴ്‌സായ എം. എ. പ്രിന്റ് ആന്റ് ഇലക്‌ട്രോണിക് ജേർണലിസത്തിനും, 2015 -ൽ യു.ജി. കോഴ്‌സുകളായ ബി. എ. വിഷ്വൽ ഇഫക്ട്സിനും, ബി. എ. വിഷ്വൽ കമ്മ്യൂണിക്കേഷനും, ബിഎ ഓഡിയോഗ്രാഫി ആന്റ് ഡിജിറ്റൽ എഡിറ്റിംഗിനും അംഗീകാരം ലഭിച്ചു. വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനത്തിനായി 2012 -ൽ സ്ഥാപിതമായ 90.8 റേഡിയോ മീഡിയാവില്ലേജും 2015 -ൽ ആരംഭം കുറിച്ച എം വി. സ്റ്റുഡിയോയും 2016-ൽ പ്രവർത്തനമാരംഭിച്ച എം.വി.റ്റി.വി യും എസ്. ജെ.സി.സിയുടെ സുവർണ്ണ നേട്ടങ്ങളാണ്. അരനൂറ്റാണ്ടായി യുവദീപ്തി കോളേജ്, മീഡിയാ വില്ലേജ് കോളേജ് ഓഫ് കൊമേഴ്‌സ് എന്നീ പേരുകളിൽ പാരലൽ സ്ട്രീമിൽ പഠിപ്പിച്ചിരുന്ന ബികോം വിഷയങ്ങളെ റെഗുലർ കോഴ്സുകളാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. അതിന്റെ ഫലമായി എസ്.ജെ.സി.സിയുടെ കീഴിൽ 2019 ൽ ബി.കോം ഫിനാൻസ് ടാക്
സേഷനും 2021 ൽ ബി.കോം ഫിനാൻസ് ആൻഡ് കോപ്പറേഷനും ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ കോഴ്‌സുകളുടെ സ്വീകാര്യത ഏറി വരുന്നത് മനസ്സിലാക്കി 2022 ൽ മീഡിയ വില്ലേജ് ഫിലിം ആൻഡ്
ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ങഎക) എന്ന പേരിൽ ഓൺലൈനായും ഓഫ്‌ലൈനായും മീഡിയ കോഴ്‌സുകൾ നൽകുന്ന ഡിപ്ലോമ സെന്ററിന്
തുടക്കം കുറിച്ചു.
ലക്ഷ്യം: സമഗ്രമായ മാധ്യമ വിദ്യാഭ്യാസം
മാധ്യമരംഗത്ത് മൂല്യാധിഷ്ഠിതമായി പ്രവർത്തിക്കുന്ന മികവുറ്റ പ്രഫഷനലുകളെ
വാർത്തെടുക്കുകയാണ് സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷന്റെ ലക്ഷ്യം.
ബിരുദ കോഴ്‌സുകൾ
വിവിധ മേഖലകളിലായി എട്ടു ബിരുദ കോഴ്‌സുകളാണ് സെന്റ് ജോസഫ് കോളജ്
ഓഫ് കമ്മ്യൂണിക്കേഷനിൽ ഉള്ളത്. മൾട്ടിമീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ആനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ ആന്റ് വിഷ്വൽ ഇഫക്ട്‌സ്, വിഷ്വൽ ആർട്‌സ്, ഓഡിയോഗ്രാഫി ആന്റ് ഡിജിറ്റൽ എഡിറ്റിംഗ്, ബി.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബി.കോം ഫിനാൻസ് ആൻഡ് കോപ്പറേഷൻ എന്നിവയിൽ ബിരുദം നേടാൻ അവസരമുണ്ട്.
ഫിലിം ഇൻഡസ്ട്രിയിലേക്ക് പ്രവേശിക്കുവാനാഗ്രഹിക്കുന്നവരാണ് മൾട്ടിമീഡിയ,
വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഓഡിയോഗ്രാഫിആന്റ് ഡിജിറ്റൽ എഡിറ്റിംഗ് കോഴ്‌സുകൾ തിരഞ്ഞെടുക്കുക. ഫോട്ടോഗ്രഫി, വിഡിയോ ഗ്രഫി, ഓഡിയോഗ്രഫി, എഡിറ്റിങ്ങ്, ഡയറക്ഷൻ, സ്‌ക്രിപ്റ്റ്‌റൈറ്റിംഗ്, സിനിമട്ടോഗ്രഫി, ആക്ടിംങ്ങ്, ജേർണലിസം, ആർട്ട് ഡയറക്ഷൻ, ഡ്രോയിംഗ് ബേസിക,് കമ്പ്യൂട്ടർ ഫണ്ടമെന്റൽസ്, ഷോർട്ട് ഫിലിം മേക്കിംഗ്, വെബ് ഡിസൈനിംഗ്, മ്യൂസിക്, ലൈവ് മിക്‌സിങ് ആന്റ് റിക്കോർഡിംഗ് തുടങ്ങിയ വിഷയങ്ങളും അനുബന്ധ സോഫ്റ്റ് വെയറുകളും ഈ കോഴ്‌സ് തിരഞ്ഞെടുക്കുന്നവർ പഠിക്കുന്നു. ആനിമേഷൻ് ഇൻഡസ്ട്രി
സ്വപ്‌നം കാണുന്നവർക്കായുള്ള കോഴ്‌സുകളാണ് ആനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈനും ആനിമേഷൻ ആന്റ് വിഷ്വൽ ഇഫക്ട്‌സും ഈ കോഴ്‌സ് തിരഞ്ഞെടുക്കുന്നവർ ഡ്രോയിംഗ്, 2D ആനിമേഷൻ, 3D ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, ഫോട്ടോഗ്രഫി,ഫോട്ടോ എഡിറ്റിംങ്ങ്, വെക്ടർ ആന്റ്
റാസ്റ്റർ ഗ്രാഫിക്‌സ്, ടൈപ്പോഗ്രഫി, ആനിമേഷൻ റിപ്രഡക്ഷൻ ടെക്‌നിക്‌സ്, സ്‌ക്രിപ്റ്റ്
റൈറ്റിംഗ് ആന്റ് സ്റ്റോറിബോർഡിംഗ്, ഇന്ററാക്ഷൻ ഡിസൈൻ, ഡിജിറ്റൽ ഇല്ലു
സ്ട്രഷൻ, ഇൻഫൊർമേഷൻ ഡിസൈൻ, ആനിമേഷൻ ഫോർ വെബ്, എഡിറ്റിംങ്ങ്,
ക്യാരക്ടർ മോഡലിംഗ് ആന്റ് ടെക്‌സറിംഗ് (മായ). ആക്ടിംഗ് ഫോർ ആനിമേഷൻ, ആഫ്റ്റർ ഇഫക്റ്റ്‌സ്, വീഡിയോഗ്രഫി, 2 ഡി ആനിമേഷൻ ഇൻ ഫ്‌ളാഷ് തുടങ്ങിയ വിഷയങ്ങളും അനുബന്ധ സോഫ്റ്റ്‌വെയറുകളും പഠിക്കുന്നു.
ഇന്റീരിയർ ഡിസൈൻ, ലാൻഡ് സ്‌കെയ്പ്പ് മേഖലകളിലേക്ക് തിരിയാനാഗ്രഹിക്കു
ന്നവരാണ് വിഷ്വൽ ആർട്‌സ് തിരഞ്ഞെടുക്കുന്നത്. അവർ പ്രധാനമായും ഡ്രോയിംഗ്, ആർക്കിടെക്ച്ചറൽ ഡ്രോയിംഗ്. ഡിസൈനിംഗ്, ഇന്റിരിയർ ഡിസൈനിംങ്ങ്, സ്‌കൾപച്ചറിംങ്ങ്, ക്രിയേറ്റീവ് പെയിന്റിംങ്ങ്, എൻവേൺമെന്റൽ ആർട്ട്, വെബ് ഡിസൈനിംങ്ങ്, ഫോട്ടോഗ്രഫി, ആർട്ട് ഡയറക്ഷൻ തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നു. ബാങ്കിങ്ങ്, ഇൻഷുറൻസ്, ഇൻകംടാക്‌സ് തുടങ്ങിയ സാമ്പത്തിക
മേഖലകളിൽ ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്ക് ബി.കോം കോഴ്‌സുകൽ തിരഞ്ഞെടുക്കാവുന്നതാണ്.
ബിരുദാനന്തര ബിരുദ കോഴ്‌സുകൾ
ആനിമേഷൻ, മൾട്ടിമീഡിയ, ഗ്രാഫിക് ഡിസൈൻ, സിനിമ ആന്റ് ടെലിവിഷൻ, പ്രിന്റ് ആന്റ് ഇലക്‌ട്രോണിക് ജേർണലിസം എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേഷൻ നേടാം. ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രധാന മേഖല കൂടാതെ അനുബന്ധ മേഖലകൂടി അറിയാനും പഠിക്കാനുമുള്ള സൗകര്യം ഉള്ളതിനാൽ ഏത്
പി ജി കോഴ്‌സ് എടുത്താലും സമഗ്രമായ അറിവ് വിദ്യാർത്ഥിക്ക് ലഭിക്കും. പിജി
കോഴ്‌സിന് നേരിട്ട് ചേരാൻ വരുന്നവരെ എസ്.ജെ.സി.സി.യുടെ നിലവാരത്തിലേക്ക്
ഉയർത്താൻ പ്രത്യേക പരിശീലനവും നൽകുന്നു. അഭിരുചി പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളുടെ പ്രാധാന്യം ഏറ്റവും ആവശ്യമായി വരുന്ന മേഖല
യാണ് മീഡിയ പഠനം. സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനിൽ വിദ്യാർ
ത്ഥികൾക്കായി ഫലപ്രദമായ രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങളും അരങ്ങുകളും ക്രമീകരിച്ചിരിക്കുന്നു. മെലാഞ്ച് (ഇന്റർ കോളേജിയറ്റ് മീഡിയാ ഫെസ്റ്റിവൽ) പ്രതിമാസ മീഡിയാ മത്സരങ്ങൾ, ഓരോ പ്രത്യേക ദിനങ്ങളിലും അറിവും വിനോദവും നിറയുന്ന ആഘോഷ പരിപാടികൾ, ആർട്ട് ഗാലറിയിൽ യുവഭാവനകളുടെ വിസ്മയ കാഴ്ചയൊരുക്കുന്ന പ്രദർശനങ്ങൾ, ആനുകാലിക സംഗീത നൃത്തപരിപാടികൾ, ചിത്രരചന, തിയറ്റർ പരിശീലനങ്ങളും കലാവിരുന്നുകളും,
പഠനനിരീക്ഷണങ്ങൾക്കായി സന്ദർശന പരിപാടികൾ എന്നിവ വിദ്യാർത്ഥികളിലെ സർഗാത്മകതയെയും ആരോഗ്യകരമായ മത്സര മനോഭാവത്തെയും തീവ്രമാക്കുന്നു.
കലാപഠനത്തോടൊപ്പം വ്യക്തിത്വ വികസനവും എസ്.ജെ.സി.സി ഉറപ്പാക്കുന്നു. പ്രശ
സ്തരായ ഇന്റർനാഷണൽ ട്രെയിനർമാരുടെ നേതൃത്വത്തിൽ അധ്യായന വർഷം മുഴുവൻ നീളുന്ന തുടർപരിശീലനം നടത്തുന്നണ്ട്. ഇവ കൂടാതെ വിദ്യാർത്ഥികളുടെ സമഗ്രമായ പരിശീലനം ലക്ഷ്യമാക്കി വർക്ക് ഷോപ്പുകളും ആഡ് ഓൺ കോഴ്‌സുകളും നടത്തുന്നു. ഇൻഫ്രസ്ട്രക്ച്ചറും മറ്റു സൗകര്യങ്ങളും പഠിക്കുന്ന വിഷയങ്ങളിൽ സമഗ്രമായ പരിശീലനം വിദ്യാർത്ഥികൾക്കു നൽകുന്നതിനായി എസ്.ജെ.സി.സി ആവശ്യമായ എല്ലാ ആധുനിക സങ്കേതങ്ങളും ക്യാംപസിൽ പ്രാവർത്തികമാക്കിയിട്ടുണ്ട്. 3D, 2D – ആനിമേഷൻ സ്റ്റുഡിയോ, സ്റ്റോപ് മോഷൻ സ്റ്റുഡിയോ, ആർക്കിടെക്ച്ചറൽ ഡ്രോയിങ് സ്റ്റുഡിയോ, സ്റ്റുഡിയോ ഫ്‌ളോർ വിത്ത് ടെലിപ്രോംപ്റ്റർ, ഡിജിറ്റൽ ലൈബ്രറി, എച്ച് ഡി വീഡിയോ ക്യാമറ, എച്ച് ഡി വിഡിയോബ്രോഡ് കാസ്റ്റ് സ്വിച്ചേഴ്‌സ്, എച്ച് ഡി ഓഡിയോ ആൻഡ് എഡിറ്റ് സ്യൂട്ട്‌സ്, എഫ് എം റേഡിയോ സ്റ്റേഷൻ, അഭിനയക്കളരി, വെൽ എക്വിപ്ഡ് പ്രീ പ്രൊഡക്ഷൻ ആൻഡ് പോസ്റ്റ് പ്രൊഡക്ഷൻ യൂണിറ്റ്, കംപ്യൂട്ടർ ലാബ്, ഹൈ എൻഡ് വർക്ക് സ്റ്റേഷൻ, ഫോട്ടോഗ്രഫി, സ്റ്റുഡിയോ, ഡിസൈൻ സ്റ്റുഡിയോ, ഓഡിയോ വിഷ്വൽ ലൈബ്രറി, ഓഡിയോ വിഷ്യൽ ഹാൾ, കരിയർ ഗൈഡൻസ് സെൽ, ഔട്ട് ഡോർ യൂണിറ്റ്, വൈഫൈ ഹോട്ട്സ്‌പോട്ട്‌സ് എന്നീ സൗകര്യങ്ങൾ ദേശീയ നിലവാരത്തിലേക്ക് സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനെ ഉയർത്തുന്നു. 2017 ൽ പ്രശസ്ത പിന്നണി ഗായിക ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ച 5.1 മിക്സിങ്ങ് സ്റ്റുഡിയോ എസ്.ജെ.സി.സിയുടെ മാത്രം പ്രത്യേകതയാണ്. ഇവ കൂടാതെ
ആധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്റ്റൽ, കാന്റീൻ എന്നിവയും എസ്.ജെ.സി.സിയിൽ സജ്ജീകരിച്ചിരിക്കുന്നു.
തൊഴിലവസരങ്ങൾ
എസ്.ജെ.സി.സിയിൽ വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ഉചിതവും
യോഗ്യവുമായ തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ ക്യാമ്പസിൽ പ്രവർത്തിക്കുന്ന
പ്ലേസ്‌മെന്റ് സെൽ അവസരം ഒരുക്കുന്നു. ഇൻഫോസിസ്, ഐ. ബി. എം, റ്റി. സി.
എസ്, ഒ. എൽ. എക്‌സ് തുടങ്ങി ദേശീയ-അന്തർദേശീയ രംഗങ്ങളിൽ പ്രശ്‌സ്തമായ
ഒട്ടേറെ കോർപറേറ്റുകൾ മാധ്യമരംഗത്തെ സുപ്രധാനമായ ഈ പ്രഫഷനൽ കലാലയ
ത്തിൽ ഓരോ വർഷവും ക്യാംപസ് അഭിമുഖത്തിനായി എത്തുന്നുണ്ട്. കോളജിന്റെ പരിശീലന മികവിന്റെ പ്രതീകങ്ങളാണ് ദേശീയ രാജ്യാന്തര തൊഴിൽ മേഖലകളിലെ
എസ്.ജെ.സി.സിയുടെ പൂർവ വിദ്യാർത്ഥികൾ.
സാമൂഹിക പ്രതിബദ്ധത
പൊതുനന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കുന്ന വ്യക്തികളെ മാനിക്കുന്ന മാധ്യമ പ്രവർത്തകരെ രൂപീകരിക്കുന്നതിൽ എസ്.ജെ.സി.സി പ്രതിജ്ഞാബദ്ധമാണ്. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ശബ്ദമില്ലാത്തവരുടെ ശബ്ദമായി തീർന്ന, ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചാലകശക്തിയായി തീർന്ന 90.8 റേഡിയോ മീഡിയാവില്ലേജിന്റെ ലൈസൻസി എസ്.ജെ.സി.സിയാണ്. 2018 നൂറ്റാണ്ടിന്റെ വെള്ളപ്പൊക്കം കേരളക്കരയെ വിഴുങ്ങിയപ്പോൾ അഞ്ഞൂറിലധികം പേർക്ക് അഭയമേകിയ ദുരിതാശ്വാസ ക്യാമ്പാകാൻ എസ്.ജെ.സി.സിക്ക് സാധിച്ചു. ഈ കോവിഡ് മഹാമാരിയുടെ കാലത്തും നൂറിലധികം രോഗികളെ പാർപ്പിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായിരുന്നു എസ്.ജെ.സി.സി ഹോസ്റ്റൽ.