11. നിർദയരായ ശത്രുക്കൾ (Ruthless Enemies)
പാശ്ചാത്യലോകം ജീവന്റെ ഉറവിടത്തിൽ നിന്നും വളരെയധികം അകന്നിരിക്കുന്നു.
ഈ വേർപാട് നാശകരമാണ്. ചക്രവാളത്തിൽനിന്നും സൗന്ദര്യം അപ്രത്യക്ഷമായി
രിക്കുന്നു; അശ്ലീലമാണ് എല്ലാറ്റിന്റെയും മാനദണ്ഡമായി ഗണിക്കപ്പെടുന്നത്. തെറ്റായ മൂല്യങ്ങൾ (false values) ആഘോഷിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. സമ്പത്തല്ലാത്തവയ്ക്കായി തിരയുകയും തങ്കത്തെ ചെളിയാക്കി മാറ്റുകയും ചെയ്യുന്ന
ഈ നീക്കം നാം ഉപേക്ഷിക്കണം. ഇന്ന് ആഗോളവത്കരണം ദൈവപദ്ധതിക്ക് ഘടക
വിരുദ്ധമായിരിക്കുന്നു. മനുഷ്യഗണത്തെ മുഴുവൻ ഏകരൂപമാക്കുന്ന ശ്രമത്തിൽ മനു
ഷ്യനെ അവന്റെ ഉറവിടം, മതം, സംസ്കാരം, ചരിത്രം, ആചാരങ്ങൾ, പൂർവ്വികർ എന്നിവയിൽനിന്നെല്ലാം വേർപെടുത്തുന്നു. കോളനിവത്കരണം രണ്ടുതരത്തിലാണ്: ഒന്നാമത്തേത് സർഗ്ഗാത്മകവും പടുത്തുയർത്തുന്നതുമായിരുന്നെങ്കിൽ, ചൂഷണമനോ
ഭാവത്തോടെയുള്ള അധിനിവേശമായിരുന്നു രണ്ടാമത്തേത്. ഇന്ന് ആഗോളവത്കരണം അടിച്ചേൽപ്പിക്കുന്നത് സംസ്‌കാരത്തെയും മാനവചരിത്രത്തെയും ഇല്ലായ്മചെയ്യുന്ന കോളനിവത്കരണമാണ്. ഈ കാലഘട്ടത്തിലെ ഏറ്റവും രൂക്ഷമായ പ്രശ്‌നമെന്ന നിലയിൽ കുടിയേറ്റത്തെയും
കർദ്ദിനാൾ റോബർട്ട് സാറാ അഭിസംബോധന ചെയ്യുന്നുണ്ട്. പാശ്ചാത്യലോകത്തെ ഒരു പറുദീസായായിക്കണ്ട് ജന്മഭൂമി ഉപേക്ഷിച്ച് അവിടേയ്ക്കു യാത്ര ചെയ്യുന്നവരിൽ നൂറു കണക്കിനാളുകളാണ് അനുദിനം മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിക്കുന്നത്. മനുഷ്യർക്ക് അവരുടെ ജന്മഭൂമിയിൽ ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കണം. യൂറോപ്പിൽ കുടിയേറ്റക്കാർ വലിയ അവമതിയാണ് നേരിടുന്നത്. യൂറോപ്പിനെ ആഫ്രിക്കയുടെ ശവക്കല്ലറയാക്കരുതെന്ന് ആഫ്രിക്കൻ ഭരണാധികാരികളോട് കർദ്ദിനാൾ അഭ്യർത്ഥിക്കുന്നു. കുടിയേറ്റക്കാരെ സ്വീകരിക്കാനും സമൂഹത്തിൽ ഉൾച്ചേർക്കുവാനുമുള്ള വ്യക്തമായ പദ്ധതിയില്ലാതെ അവരെ സ്വാഗതം ചെയ്യുന്നത് ഒരു കുറ്റകരമായ നടപടിയാണ്. ഇസ്ലാമിക മൗലികവാദികൾ ആസൂത്രണം ചെയ്യുന്ന ആക്രമണങ്ങൾ അനുദിന സംഭവങ്ങളായിരിക്കുന്നു. ഇസ്ലാമിക തീവ്രവാദത്തിനെതിരെയുള്ള നടപടികൾ ഫലപ്രദമാകുന്നുണ്ടോ എന്ന സംശയമാണ് കർദ്ദിനാൾ ഉന്നയിക്കുന്നത്. പാശ്ചാത്യലോകത്തിന് അതിന്റെ ക്രൈസ്തവ അസ്തിത്വം നഷ്ടമായ സ്ഥാനത്തേയ്ക്കാണ് ഇസ്ലാമിക മൗലികവാദം അധിനിവേശം നടത്തിയിരിക്കുന്നത്. ക്രിസ്ത്യാനികളിൽ നിന്നും വ്യക്തവും ശക്തവുമായ ഒരു
സാക്ഷ്യം ഉണ്ടാകുമെങ്കിൽ ഈ മൗലികവാദത്തെ പ്രതിരോധിക്കാൻ കഴിയും. നമ്മിൽ
നിന്നും മാതൃകാപരമായ ക്രിസ്തീയസാക്ഷ്യം ലോകം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും മതാന്തരസംവാദവേദികളിൽ മിശിഹായെ പ്രഘോഷിക്കുന്നതിൽ നാം ഭീരുക്കളും ലജ്ജാശീലരുമായി കാണപ്പെടുന്നു. മനുഷ്യരെ ആക്രമിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്ന മതഭ്രാന്തുപിടിച്ച ഇസ്ലാമിക മൗലികവാദം ശക്തമായി എതിർക്കപ്പെടണം. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യൻ അഭയാർത്ഥികളെ സ്വീകരിക്കാൻ പാശ്ചാത്യസർക്കാരുകൾ പ്രകടിപ്പിക്കുന്ന വൈമുഖ്യത്തെയും കർദ്ദിനാൾ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്തീയ അടിസ്ഥാനങ്ങൾ കൈവിടുകയാൽ പാശ്ചാത്യലോകം ഒരു സ്വത്വപ്രതിസന്ധിയിൽ അകപ്പെടുകയാണ്; ഇത്
പരിഹരിക്കപ്പെടണമെങ്കിൽ യൂറോപ്പ് അതിന്റെ തനിമ കണ്ടെത്തണം. ഇങ്ങനെയുള്ള കാര്യങ്ങൾ ഉന്നയിക്കുന്നതിനെ ഇസ്ലാമികവിരുദ്ധമെന്ന് വ്യാഖ്യാനിക്കുന്ന ഉട്ടോപ്യൻ മാനവികതയുടെ വക്താക്കളുണ്ടെന്ന കർദ്ദിനാളിന്റെ നിരീക്ഷണം കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസ്സിലാക്കാം. യൂറോപ്പ് അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയെ വിലയിരുത്തിക്കൊണ്ടുള്ള കർദ്ദിനാളിന്റെ
വാക്കുകൾ ഇന്ന് പാശ്ചാത്യലോകം അനുഭവിക്കുന്ന ഒരു യാഥാർത്ഥ്യമാണ് അവതരിപ്പിക്കുന്നത്: തനിമ മറന്ന് ഒരു തുറന്ന സമൂഹമായി കാണപ്പെടുന്ന ഒരു രാജ്യത്തിൽ കൃത്യമായ ഒരു ആശയത്തിനു (ക്രിസ്തീയ വിശ്വാസത്തിനു) പിന്നിൽ അണിചേരുന്ന മനുഷ്യരാകും വിജയികൾ. ഇസ്ലാമിക ഭീകരവാദികൾക്കെതിരെയുള്ള റഷ്യയുടെ ക്രിയാത്മക ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ക്രിസ്ത്യൻ
ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്തുള്ള ഇസ്ലാമിക അധിനിവേശം ഒരു യാഥാർത്ഥ്യമാകു
മായിരുന്നുവെന്ന് കർദ്ദിനാൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കൈകളിൽ രക്തക്കറ ഉള്ളവരായിരുന്നെങ്കിലും സദ്ദാം ഹുസൈൻ, മുഹമ്മദ് ഗദ്ദാഫി എന്നിവർക്കുമേൽ നടപ്പിലാക്കിയ പീഡനവും കൊലപാതകവും കർദ്ദിനാൾ വിമർശനവിധേയമാക്കുന്നു; ഏറ്റവും കൊടിയ അക്രമിക്കും മാന്യമായ ഒരു മരണത്തിന് അവകാശമുണ്ടെന്നതാണ് അദ്ദേഹത്തിന്റെ ന്യായം. ദൈവമാണ് വിധിയാളൻ.
(തുടരും…)