സ്ത്രീകളും മതങ്ങളും

0
228

സ്ത്രീകൾക്ക് ഏറ്റവുമധികം മാന്യത കൽപിക്കുകയും സ്വാതന്ത്ര്യം ഉറപ്പാക്കുകയും
അന്തസ്സുയർത്തിപ്പിടിച്ചു ജീവിക്കാനുതകുന്ന സുരക്ഷിതത്വം ഏർപ്പെടുത്തുകയും ചെയ്യുന്ന മതം ഏതാണ് എന്നു ചോദിച്ചാൽ അതിന്, ഒറ്റ ഉത്തരമേയുള്ളൂ ക്രിസ്തുമതം. ലോകത്തിൽ ഏറ്റവും സൗഭാഗ്യപൂർണ്ണരായ വനിതകൾ ക്രിസ്ത്യൻ വനിതകളാണ്. തന്നെ സ്ത്രീയായോ മൃഗമായോ സൃഷ്ടിക്കാതിരുന്നതിന് എല്ലാ ദിവസവും ദൈവത്തിന് നന്ദിപറഞ്ഞു പ്രാർത്ഥിച്ചിരുന്ന യഹൂദരുടെ ഇടയിലാണ് ഈശോ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വിപ്ലവാദർശങ്ങൾ അവതരിപ്പിച്ചത്. സ്ത്രീകളെ പൊതു രംഗങ്ങളിൽ പ്രവേശിപ്പിക്കാതിരുന്ന സമൂഹത്തിലാണ് കർത്താവ് തന്റെ ശിഷ്യഗണത്തിൽ സ്ത്രീകളെയും ഉൾപ്പെടുത്തിയത്. അശുദ്ധാത്മാക്കളിൽനിന്നും മറ്റു വ്യാധികളിൽ നിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കൾ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു. (ലൂക്കാ 8 : 2-3)
എന്ന വചനം സ്ത്രീകൾക്ക് കർത്താവ് എത്രമാത്രം സ്വാതന്ത്ര്യം നൽകിയിരുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ്. ബൈബിളിൽ ഇത്തരം ധാരാളം ഉദാഹരണങ്ങളും ഉണ്ട്. കർത്താവ് സ്ത്രീകളെ ബഹുമാനിച്ചിരുന്നു. അതുകൊണ്ട് സഭയും സത്രീകളെ ബഹുമാനിക്കുന്നു. ക്രിസ്തീയസഭ സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവ് പരി. അമ്മയോട് സഭ പ്രകടിപ്പിക്കുന്ന ഭക്ത്യാദരവുകളാണ്. വളരെ പ്രസിദ്ധരായ വനിതാരത്‌നങ്ങൾ സഭയിൽ ഉണ്ടായിട്ടുണ്ട്. വി. ക്ലാര, വി.കാതറിൻ, വി. അമ്മത്രേസ്യ, വി. കൊച്ചുത്രേസ്യ, വി. മദർതെരേസ എന്നിവർ സഭാചരിത്രത്തെയും അതു
വഴി ലോകചരിത്രത്തെയും തന്നെ സ്വാധീനിച്ചവരാണ്. കൂടാതെ ശാസ്ത്ര സാഹിത്യ
സാംസ്‌കാരിക രാഷ്ട്രീയ അധ്യാപന ആതുരശുശ്രൂഷ മാധ്യമ മേഖലകളിലെല്ലാം ക്രിസ്ത്യൻ വനിതകൾ ധാരാളമായി ശോഭിച്ചിട്ടുണ്ട്. ഇതിനുകാരണം ക്രൈസ്തവ സമൂഹം അവരെ ഒരിക്കലും ഒരു സ്റ്റേജിൽ നിന്നും ഇറക്കിവിടുകയോ മാറ്റിനിർത്തുകയോ ചെയ്തിട്ടില്ല എന്നതാണ്. ക്രിസ്തീയതയുടെ മടിത്തട്ടിൽ പിറന്നു വീണതുകൊണ്ടു മാത്രമാണ് ഇവർക്ക് ഈ സൗഭാഗ്യങ്ങൾ സാധ്യമായത്.
വളരെ പ്രഗത്ഭരായ ക്രിസ്ത്യൻ വനിതകളെ കേരളത്തിൽ തന്നെ കാണാൻ സാധിക്കും. ഇന്ത്യൻ ഹൈക്കോടതികളിൽ ആദ്യ വനിതാ ജഡ്ജിയായ ജസ്റ്റിസ് അന്നാചാണ്ടി, സ്വാതന്ത്ര്യ സമരസേനാനി അക്കാമ്മ ചെറിയാൻ തുടങ്ങിയവർ ഉദാഹരണങ്ങളാണ്. ക്രിസ്തീയ വിവാഹവും കുടുംബജീവിതവും സ്ത്രീകൾക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്നതാണ്. ഏക ഭാര്യാഭർതൃബന്ധവും വിവാഹത്തിന്റെ അവിഭാജ്യതയും സഭ ശക്തമായി നിഷ്‌കർഷിക്കുന്നു. വിവാഹമോചനങ്ങളെ സഭ നിരുത്സാഹപ്പെടുത്തുകയും കുടുംബബന്ധങ്ങൾ തകരാതിരിക്കാൻ പരമാവധി ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു.
തത്പരകക്ഷികൾ പലരും ക്രിസ്ത്യൻ സന്യാസിനികളെ ചൂണ്ടിക്കാട്ടി പാരതന്ത്ര്യം,
പാരതന്ത്ര്യം എന്ന് മുതലക്കണ്ണീരൊഴുക്കാറുണ്ട്. എന്നാൽ ലോകത്തിൽ ഏറ്റവുമധികം സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവിക്കുന്നത് കന്യാസ്ത്രികൾ ആയിരിക്കും. ആദിമനൂറ്റാണ്ടുകൾ മുതൽ സ്വന്തമായി ഒരു ഭരണഘടനയും നിയമങ്ങളും ഉണ്ടാക്കി സഭയുടെ അംഗീകാരത്തോടെ വനിതാസമൂഹങ്ങൾ സന്യാസജീവിതം നയിച്ചുപോന്നു. ഇതേരീതി ഇന്നും തുടർന്നു പോകുന്നു. ജനാധിപത്യ രീതിയിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തി നിശ്ചിത കാലയളവിലേക്ക് തങ്ങളെ നയിക്കേണ്ടവരെ അവർ തന്നെ തെരഞ്ഞെടുക്കുന്നു. സന്യാസിനികളുടെ ജീവിതരീതി ഭക്ഷണക്രമം വസ്ത്രധാരണം ഇവയെല്ലാം അവർ തന്നെ സമൂഹമായി ആലോചിച്ച് തെരഞ്ഞെടു
ക്കുന്നതാണ്. സന്യാസത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത് എന്നൊരു വശം ഇതിനുണ്ട്. എന്നാൽ ആ ചട്ടക്കൂടും ഓരോ വ്യക്തിയും സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്നതാണ്. സന്യാസമോ സന്യാസവസ്ത്രമോ സഭയിൽ ആരും ആരെയും അടിച്ചേൽപ്പിക്കുന്നില്ല.
എന്നാൽ സ്ത്രീകളെ കറുത്ത വസ്ത്രത്തിനുള്ളിൽ മൂടി പൊതിഞ്ഞുകെട്ടുകയും സ്റ്റേജിൽ കയറാൻ പോയിട്ട് സ്വന്തം നിക്കാഹിനുപോലും പങ്കെടുക്കാൻ അനുവദിക്കാ
തിരിക്കുകയും ചെയ്യുന്ന തീവ്രവിഭാഗങ്ങൾ ഇതരമതങ്ങളിലെ സ്ത്രീസ്വാതന്ത്ര്യത്തിനു
വേണ്ടി മതിലുകെട്ടുകയും വഞ്ചി സ്‌ക്വയറിലെ സമരപന്തലിൽ അണിനിരക്കുകയും ചെയ്തത് തികച്ചും വിരോധാഭാസം തന്നെയാണ്. സ്വാതന്ത്ര്യനിഷേധം മാത്രമല്ല
മതനിയമങ്ങൾ കൃത്യമായി പാലിക്കാത്തതുമൂലം മോഡലിംഗ് സിനിമാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ചില സ്ത്രീകൾക്ക് ഇവിടെ ജീവൻവരെ നഷ്ടപ്പെടുന്നു. വ്‌ളോഗർ റിഫമെഹനു, മോഡൽ ഷഹാന തുടങ്ങിയവരുടെ ദുരൂഹമരണങ്ങൾക്കു പിന്നിലെ തീവ്രവാദമനോഭാവം അന്വേഷിക്കപ്പെടേണ്ടതാണ്. പോലിസ് ഓഫീസറായ റനീസിന്റെ ഭാര്യ നജ്‌ലയുടെയും കുട്ടികളുടെയും ദാരുണ മരണവും സ്ത്രീകളോടുള്ള ഈ സമുദായത്തിന്റെ മനോഭാവം വെളിവാക്കുന്നു. സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതിനുപകരം അവർക്ക് സ്വാതന്ത്ര്യവും സാമൂഹിക ജീവിതവും മനുഷ്യാവകാശങ്ങളും നിഷേധിച്ച് അവരെ ആറാം നൂറ്റാണ്ടിലെ അറബി സംസ്‌കാരത്തിന്റെ ഇരുട്ടറകളിൽ തള്ളാനുള്ള സംഘടിതശ്രമം തികച്ചും അപലപനീയമാണ്. അത്തരക്കാരെ വെള്ളപൂശാനും ബാലൻസ് ചെയ്യാനും ശ്രമിക്കുന്നവർ ക്രിസ്തുമതത്തെ അതിലേയ്ക്ക്
വലിച്ചിഴക്കേണ്ടതില്ല. സ്ത്രീ ശാക്തീകരണം ക്രിസ്തുമതത്തിൽ ഒന്നാം നൂറ്റാണ്ടു മുതൽ നിലവിലുണ്ട് എന്ന വസ്തുത പൊളിറ്റിക്കൽ ഇസ്ലാമിന്റെ എല്ലാ കുഴലൂത്തുകാരെയും ഓർമിപ്പിക്കുന്നു.