പ്രബുദ്ധ മലയാളികൾ വിഡ്ഢികളാക്കപ്പെടുന്നുവോ?

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.

ഇൻഡ്യയിലെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയുള്ള സമൂഹമാണ് തങ്ങളെന്ന് സ്വയം
കരുതുകയും അതിൽ അഹങ്കരിക്കുകയും ചെയ്യുന്ന ജനങ്ങളാണ് മലയാളികൾ. എന്നാൽ പ്രബുദ്ധരെന്ന് പുകഴ്ത്തി മനം മയക്കി മലയാളികളെ വിഡ്ഢികളാക്കുകയാണോ ഇവിടുത്തെ രാഷ്ടീയ കക്ഷികളും മാധ്യമങ്ങളും
എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാർത്ഥ ലാഭത്തിനുവേണ്ടി നന്മയെ തിന്മയായും
തിന്മയെ നന്മയായും ചിത്രീകരിച്ചുകൊണ്ട് കേരളസമൂഹത്തെ കബളിപ്പിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു. ഈ കബളിപ്പിക്കലിനെ ചോദ്യം ചെയ്യുന്നവരെ സംസ്ഥാന
വിരുദ്ധരും വികസനവിരുദ്ധരും വർഗീയവാദികളുമായി ചിത്രീകരിച്ച് വായടപ്പിക്കുന്നു. കന്യാസ്ത്രിമഠങ്ങളിൽ വളരെ വിരളമായി ഉണ്ടാകുന്ന ആത്മഹത്യകളും സന്യാസം ഉപേക്ഷിച്ച് പോകുന്ന സംഭവങ്ങളും പുരോഹിതരുടെ പീഡനം മൂലമാണെന്ന പൊതുബോധം സൃഷ്ടിക്കാൻ മാധ്യമങ്ങളും ചില
വർഗീയ സംഘടനകളും ആവുന്നത്ര ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രിമഠങ്ങളിലെ മരണങ്ങൾ വിവാദമാക്കാൻ അന്തിച്ചർച്ച നടത്തുന്ന ഒരു ചാനലുകളും മദ്രസകളിൽ ദിനംപ്രതി എന്നോണം നടക്കുന്ന ബാലപീഡനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയോ ഇരകളാക്കപ്പെടുന്ന നിഷ്‌കളങ്കബാല്യങ്ങളോട് നീതി പുലർത്തുകയോ ചെയ്യുന്നില്ല. അന്തിചർച്ചയിൽ ബിഷപ്പുമാരെയും മാർപ്പാപ്പയേയും ഈശോ മിശിഹായെയും വരെ അതിനിശിതമായി വിമർശിക്കുന്ന അവതാരകൻ ഇടത് ട്രേഡ് യൂണിയൻ നേതാവ് എളമരം കരീമിനെക്കുറിച്ച് നടത്തിയ നിർദോഷമായ പരാമർശത്തിന്റെ പേരിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി നടിക്കുന്ന ഇടതുപക്ഷം നടത്തിയ പ്രതിഷേധങ്ങൾ കേരള സമൂഹം കണ്ടുവല്ലോ. ക്രൈസ്തവരുടെ വിശ്വാസങ്ങളെയും കൂദാശകളെയും സന്യസ്തരെയും പുരോഹിതരെയും അടച്ചാക്ഷേപിച്ച് വാർത്താ
അവതരണം നടത്തിയപ്പോൾ ക്രിസ്ത്യാനികൾ അത് നിശബ്ദം സഹിക്കുകയായിരുന്നു. കല്ലായിയിൽ ഒരു മസ്ജിദിന്റെ ടോയ്‌ലറ്റുകൾ വീടിനോട് ചേർന്ന് അനധികൃതമായി നിർമിച്ചതുമൂലം ബുദ്ധിമുട്ട് ഉണ്ടായത്
ചൂണ്ടിക്കാണിച്ച് പരാതി കൊടുത്തതിന്റെ പേരിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാപ്പകൽ പരാതിക്കാരന്റെ വീട് ഇരുനൂറോളം ആളുകൾ ആക്രമിച്ച് അയാളുടെ വീട് ഇടിച്ചുപൊളിച്ചത് ഏഷ്യാനെറ്റ് ഒഴികെ
മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ എല്ലാം തമസ്‌കരിച്ചു. താലിബാൻ മോഡലിൽ കേരളത്തിൽ നടന്ന ഒരു അക്രമം വാർത്തയാക്കണമെന്നോ ചർച്ചചെയ്യപ്പെടേണ്ടതാ
ണെന്നോ അവർക്ക് തോന്നിയതേയില്ല. പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ ഒന്നും ഈ അക്രമത്തെ അപലപിക്കുകയോ കുറ്റവാളികൾക്ക് എതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തില്ല. ഇത്തരത്തിലൊരു അക്രമം നടത്തിയത് ഏതെങ്കിലും അമ്പലക്കമ്മിറ്റിയോ പള്ളിക്കമ്മിറ്റിയോ ആയിരുന്നെങ്കിൽ ആഴ്ചകളോളം ഈ വിഷയം ചർച്ച ചെയ്യപ്പെട്ടേനേ. മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ തളർന്നു കിടക്കുന്ന സ്വന്തം അമ്മയുടെ മുന്നിലിട്ട് പലപ്രാവശ്യം പീഡിപ്പിച്ച സംഭവം മനഃസാക്ഷിയുള്ളവരെ ഞെട്ടിക്കുന്നതാണ്. എന്നാൽ ഈ കേസിലെ പ്രതി മുസ്ലീം ആയതിനാൽ ഇസ്ലാമിസ്റ്റുകളും സംഭവം നടന്നത് കേരള
ത്തിലായതിനാൽ ഇടതുപക്ഷ വിശ്വാസികളും മൗനം പാലിച്ചു. സോഷ്യൽ മീഡിയയിൽ ഈ രണ്ടുകൂട്ടർക്കുമാണ് പ്രാമുഖ്യം എന്നതിനാൽ കാശ്മീരിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കാര്യത്തിൽ എന്നതുപോലെയുള്ള പ്രചാരണങ്ങൾ ഉണ്ടായില്ല. സാംസ്‌കാരിക നായകർ ഞെട്ടിയില്ല, അവൾക്കുവേണ്ടി മെഴുകുതിരി കത്തിച്ചു പ്രതിഷേധങ്ങൾ നടന്നില്ല. ഹിന്ദുത്വ ശക്തികൾ മുതലെടുക്കുമെന്ന് പേടിച്ചിട്ടാവും മുഖ്യധാരാ മാധ്യമങ്ങളും ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തിയില്ല. കൈരളി സ്റ്റീൽസ് ഉടമ കള്ളിയത്ത് ഹുമയൂണിനെ 85 കോടി രൂപയുടെ നികുതി വെട്ടിച്ചതിന്റെ പേരിൽ ജയിലിലടച്ച കാര്യം ഒരു മുഖ്യധാരാ മാധ്യമവും പുറത്തുവിട്ടിട്ടില്ല. കമ്മ്യൂണിസ്റ്റുകളോടും ഇസ്‌ളാമിസ്റ്റുകളോടും, ഭയം മൂലമായിരിക്കണം മലയാള മാധ്യമങ്ങൾ പ്രത്യേക പരിഗണന കാട്ടുന്നുണ്ട്. ഇസ്‌ളാമിസ്റ്റുകളോട് കേരളം കാട്ടുന്ന വിധേയത്വം ഇവിടുത്തെ മതേതര സമൂഹത്തെ കൂടുതൽ ഭയപ്പെടുത്തേണ്ടതുണ്ട്. ഹിന്ദുക്കൾ ഭൂരിപക്ഷമാണെങ്കിലും ഈ നാട്ടിൽ ഹിന്ദുത്വത്തെ നിശിതമായി വിമർശിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ മുസ്ലീങ്ങൾ ന്യൂനപക്ഷമായിരിക്കുമ്പോളും ഇസ്ലാമിക തീവ്രവാദത്തെ വിമർശിക്കാൻ ഭയപ്പെടുന്നുവെങ്കിൽ ഇസ്ലാം ഭൂരിപക്ഷമായാൽ എന്താകും സ്ഥിതിയെന്ന് നമ്മുടെ നാട്ടിൽ മതേതരത്വം പുലരണമെന്ന് ആഗ്രഹിക്കുന്നവർ ചിന്തിക്കേണ്ടതുണ്ട്. ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും പരസ്പരം സഹായിച്ചു വളരുകയാണ്. ഇടതുപക്ഷ മുഖംമൂടിയണിഞ്ഞ ഇസ്ലാമിസ്റ്റുകൾ ലവ് ജിഹാദ് നടത്തുമ്പോളും നർക്കോട്ടിക് ജിഹാദ് നടത്തുമ്പോളും അവരെ സംരക്ഷിക്കേണ്ട ബാധ്യത ഇടതുപക്ഷക്കാർക്ക് വന്നു ചേരുന്നു. ഹിജാബ് പ്രശ്‌നത്തിന്റെ പേരിൽ ക്രിസ്ത്യൻ മാനേജ്മെന്റ് സ്‌കൂളുകളിൽ ഇസ്ലാമിക തീവ്രവാദികൾ പ്രശ്‌നങ്ങളുണ്ടാക്കിയത് അടുത്തിടെനമ്മൾ കണ്ടു. യൂണിഫോം എന്താകണമെന്ന് സ്‌കൂൾ മാനേജ്‌മെന്റിനു തീരുമാനിക്കാം
എന്ന് ഹൈക്കോടതിയുടെ വിധി നിലവിലുള്ളപ്പോളാണ് ക്രൈസ്തവ ന്യൂനപക്ഷ
സ്ഥാപനങ്ങളിൽ കടന്നു കയറി തങ്ങളുടെ മതവസ്ത്രം അടിച്ചേൽപ്പിക്കാൻ മുസ്‌ളീം
തീവ്രവാദ സംഘടനകൾ ശ്രമിച്ചത്. ഈ പ്രശ്‌നങ്ങളിലെല്ലാം ഒത്തുതീർപ്പ് എന്ന് ഓമന
പ്പേരിട്ട് ഇസ്ലാമിസ്റ്റുകൾക്ക് വിധേയപ്പെടാനാണ് പ്രമുഖരാഷ്ട്രീയപ്പാർട്ടികളും മാധ്യമ
ങ്ങളും സമ്മർദ്ദം ചെലുത്തിയത്. യഥാർത്ഥ ഇരകളായ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ
വേട്ടക്കാരും വർഗീയവാദികളുമായി ചിത്രീകരിക്കപ്പെടുകയും യഥാർത്ഥ വേട്ടക്കാരായ ഇസ്ലാമിക തീവ്രവാദികൾ സ്വന്തം മതവിശ്വാസം സംരക്ഷിക്കാൻ സമരം ചെയ്യുന്ന സമാധാനകാംക്ഷികളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. കേരളം അടുത്ത കാശ്മീരാണ് എന്നത് കേവലം സംഘപരിവാർ പ്രചരണം മാത്രമായി തള്ളിക്കളയുന്നത് ബുദ്ധിപരമല്ല എന്നാണ് സമീപകാല സംഭവങ്ങൾ
സൂചിപ്പിക്കുന്നത്. നമ്മുടെ സംസ്ഥാനം ഇസ്ലാമിസ്റ്റുകൾക്ക് കീഴ്‌പ്പെട്ടുപോകാതിരിക്കാൻ എല്ലാ മതേതര വിശ്വാസികളുടെയും ജാഗ്രതയും ചെറുത്തുനിൽപ്പും അത്യാവശ്യമായിരിക്കുകയാണ്.സംസ്ഥാനം കടക്കെണിയിലാണ്ടു കിടക്കുമ്പോളും വികസനം എന്ന പേരിൽ അതിവേഗ റെയിൽ പദ്ധതി കൊണ്ടുവന്ന് ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുമ്പോഴും മഹാഭൂരിപക്ഷം മലയാളികളും ആലസ്യത്തിലാണ്. വികസനത്തിന്റെ പേരിൽ തെരുവിലിറക്കിവിടപ്പെടുന്നവരുടെ വിലാപങ്ങൾ ശ്രദ്ധിക്കാതെ വരാൻ പോകുന്ന അതിവേഗ റെയിലിന്റെ ശബ്ദത്തിനു കാതോർത്തിരിക്കുകയാണ് അവർ. അഭ്യസ്ഥവിദ്യരായ യുവാക്കൾക്ക് ജീവിക്കാൻ നാടുവിടേണ്ടി വരുന്നു എന്നത് മലയാളികളെ ആശങ്കപ്പെടുത്തുന്നില്ല. പ്രവാസം എന്ന ഗതികേട് അഭിമാനമായി കരുതുന്ന ഒരു ജനവിഭാഗമായി മലയാളികൾ മാറിയിരിക്കുന്നു.
സ്വന്തം മക്കൾ ജീവിക്കാൻ വേണ്ടി അന്യസംസ്ഥാനങ്ങളിലോ അന്യരാജ്യങ്ങളിലോ
പണി എടുക്കേണ്ടി വരുമ്പോൾ, സ്വന്തം സംസ്ഥാനത്ത് അവർക്ക് അതിനുള്ള സാഹ
ചര്യം ഇല്ലാതായത് എന്തുകൊണ്ടാണ് എന്ന് ആലോചിക്കാതെ, അതിനു കാരണമായ വ്യവസ്ഥിതികൾ ഇല്ലാതാക്കാൻ ശ്രമിക്കാതെ, തങ്ങൾ പ്രബുദ്ധരാണെന്ന മിഥ്യാബോധ
ത്തിൽ മലയാളികൾ അഭിരമിക്കുന്നു. ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷവും മാധ്യമങ്ങളും എല്ലാം ചേർന്ന് പ്രബുദ്ധരായ മലയാളികളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണ്.
ഇതു തിരിച്ചറിഞ്ഞ് ഒരു സമൂഹമെന്ന നിലയിൽ നാം നേരിടുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് വിലയിരുത്തി അവയ്ക്ക് പരിഹാരം കാണാൻ ശ്രമിച്ചേ മതിയാകൂ. അതിനുവേണ്ടി നമ്മുടെ സംസ്ഥാനത്തെ സ്‌നേഹിക്കുന്ന മത സാമുദായിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ സ്വാർത്ഥതയും മിഥ്യാബോധവും
വെടിഞ്ഞ് യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടു മുന്നോട്ടു വരാൻ തയ്യാറാകണം.