അധിനിവേശത്തിന്റെ അവതരണങ്ങള്‍

0
284

മലയാള സിനിമയുടെ ക്രൈസ്തവവിരുദ്ധത പലവുരു ചര്‍ച്ചയായിട്ടുള്ളതാണ്. ഇത്തരം ചര്‍ച്ചകള്‍ പോലും തത്പരകക്ഷികള്‍ തങ്ങളുടെ നിക്ഷിപ്ത പ്രചാരണങ്ങള്‍
ക്കായി ഉപയോഗിക്കുന്നു എന്ന സാഹചര്യവും നമ്മുടെ മുമ്പിലുണ്ട്. കര്‍ത്താവും സഭയും വി.കുര്‍ബാനയും വി.കുമ്പസാരവും വൈദികരും സന്യസ്തരുമെല്ലാം ഇക്കൂട്ടരുടെ നിരന്തരമായ അവഹേളനങ്ങള്‍ക്ക് ഇരയാകുന്നു. അടുത്തയിടെ ഇറങ്ങിയ ഭീഷ്മപര്‍വ്വം എന്ന സിനിമ ഒരുപടി കൂടി കടന്ന് ക്രൈസ്തവ കുടുംബങ്ങളെയും നിന്ദ്യമായി ചിത്രീകരിച്ചു കൊണ്ട് ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ അവതരിപ്പിക്കുന്ന ക്രൈസ്തവ കുടുംബത്തിലെ അംഗങ്ങള്‍ മുഴുവനും തന്നെ കുറ്റവാളികളും അധാര്‍മ്മികരുമാണ്. അവര്‍ തിന്‍മയെ തിന്മകൊണ്ടു തന്നെ ചെറുത്ത് നാശമടയുന്നു. എന്നാല്‍ മറ്റൊരു സമുദായത്തിലെ അംഗങ്ങളായ കഥാപാത്രങ്ങള്‍ മുഴുവന്‍ പരിശുദ്ധരും നിര്‍മ്മലരുമായി വാഴ്ത്തപ്പെടുന്നു.
യഥാര്‍ത്ഥത്തില്‍ ഏകഭാര്യാഭര്‍തൃബന്ധത്തില്‍ അധിഷ്ഠിതമായ കുടുംബസംവി
ധാനം ലോകത്തില്‍ പ്രചരിപ്പിച്ചത് ആരാണ്? സമാധാനപൂര്‍ണ്ണമായ ജീവിതത്തിനും
മനുഷ്യമനഃശാസ്ത്രത്തിനും സ്ത്രീസുരക്ഷയ്ക്കും കുട്ടികളുടെ പരിപോഷണത്തിനും
സമൂഹത്തിന്റെ പുരോഗതിക്കും ഇണങ്ങുന്ന കുടുംബമൂല്യങ്ങള്‍ ഭൂതലമാകെ പകര്‍ന്നു നല്‍കിയത് ആരാണ്? അത് ക്രൈസ്തവ വിശ്വാസസംഹിതയും ക്രൈസ്തവ സഭകളുമാണെന്നത് പകല്‍ പോലെ സത്യമായ കാര്യമാണ്. ഈ വസ്തുതകള്‍ മറച്ചുവച്ചു
കൊണ്ടാണ് ഒരു ക്രൈസ്തവ കുടുംബത്തെ അരാജകത്വത്തിന്റെ ഭൂമികയായി അവ
തരിപ്പിച്ചിരിക്കുന്നത്. അതേസമയം യാതൊരുവിധ കുടുംബധാര്‍മ്മികതയും വിവാഹ
ഭദ്രതയുമില്ലാത്തതും അത്യന്തം സ്ത്രീവിരുദ്ധമായതുമായ പ്രത്യേക മതനിയമം അനുവര്‍ത്തിക്കുന്നവരെ നന്‍മയുടെ പ്രതിരൂപങ്ങളായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ കലാസാംസ്‌കാരിക മാധ്യമ രംഗത്ത് ജിഹാദി അധിനിവേശം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് ഈ സിനിമ പ്രഖ്യാപിക്കുന്നത്. നിയമവിരുദ്ധ പണവും അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികളും നിയന്ത്രണമേറ്റെടുത്ത ഈ രംഗത്തു നിന്ന് ഇത്തരത്തില്‍ ഇനിയും പ്രതീക്ഷിക്കാം.
കലാരൂപങ്ങളെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നവര്‍ മാത്രമല്ല
സിനിമാരംഗത്തുള്ളത് എന്ന കാര്യം വിസ്മരിക്കുന്നില്ല. പച്ചയായ മനുഷ്യന്റെ നീറുന്ന
വേദനകള്‍ വരച്ചുകാട്ടി പ്രേക്ഷകനയനങ്ങളെ ഈറനണിയിക്കുന്ന യാഥാര്‍ത്ഥ്യബോ
ധവും ചരിത്രബന്ധവുമുള്ള സിനിമകളും ഇറങ്ങാറുണ്ട്. ഇപ്പോള്‍ റിലീസായിരിക്കുന്ന
കാഷ്മീര്‍ ഫയല്‍സ് എന്ന ഹിന്ദി സിനിമ അപ്രകാരമുള്ള ഒരു ചലച്ചിത്രമാണ്. ശത്രു
രാജ്യത്തിന്റെ പിന്തുണയില്‍ ജിഹാദികളായി മാറിയ ‘ഭൂരിപക്ഷ’ത്തിന്റെ ആക്രമണങ്ങളില്‍ പിറന്നവീടും വളര്‍ന്നനാടും വിട്ടുപേക്ഷിച്ച് ജീവനുംകൊണ്ട് പലായനം ചെയ്യേണ്ടിവന്ന കാഷ്മീരി പണ്ഡിറ്റുകളുടെ ദുരന്തകഥകളാണ് ഈ ചിത്രം വിവരിക്കുന്നത്. ജമ്മു കാശ്മീരില്‍ ന്യൂനപക്ഷമായിപ്പോയി എന്നതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടവരും ബലാത്സംഗത്തിനിരയായവരും അഭയാര്‍ത്ഥികളാക്കപ്പെട്ടവരുമായ ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നമ്മുടെ കരളലിയിക്കുന്നു. 1980 കളുടെ അവസാനം
ആരംഭിച്ച് 1995 വരെയും തുടര്‍ന്നുമുള്ള കാലഘട്ടത്തില്‍ നടന്ന ജിഹാദി അധിനിവേശത്തിന്റെ സത്യകഥ ഒരു മുന്നറിയിപ്പുകൂടിയാണ്. ഇവിടെ മലയാള സിനിമാരംഗം കൈപ്പിടിയിലാക്കിയ തീവ്രവാദ നാര്‍ക്കോട്ടിക് ശക്തികള്‍ ഈ സിനിമയ്ക്ക് അപ്രഖ്യാപിത ഉപരോധം നടപ്പാക്കിയിരിക്കുന്നു. ഭീഷ്മപര്‍വ്വം എന്ന അവാസ്തവികത കൊണ്ടാടിയ സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കശ്മീര്‍ ഫയല്‍സിന്റെ യാഥാര്‍ത്ഥ്യം തമസ്‌കരിക്കുന്നു. ഭീഷ്മപര്‍വ്വം കേരളത്തിന്റെ ആശയ ബൗദ്ധിക മണ്ഡലത്തിലെ ജിഹാദി അധിനിവേശത്തിന്റെ അവതരണമാകുമ്പോള്‍ കാഷ്മീര്‍ ഫയല്‍സ് കാഷ്മീരിന്റെ ഭൗമിക മണ്ഡലത്തിലെ അധിനിവേശത്തിന്റെ അവതരണമാകുന്നു. കാഷ്മീരില്‍ നിന്നും കേരളത്തിലേക്ക് നല്ല ദൂരമുണ്ടെങ്കിലും കാഷ്മീര്‍ ഫയല്‍സില്‍ നിന്ന് കേരള ഫയല്‍സിലേക്ക് അത്രവലിയ ദൂരമൊന്നുമില്ലെന്ന് അറിഞ്ഞിരിക്കുക.