
ബിനു വെളിയനാടൻ
ധാർമ്മിക മൂല്യങ്ങളിലും സഭാസ്‌േനഹത്തിലും സമുദായ േബാധത്തിലും അടിയുറച്ചു നിന്നുെകാണ്ട് ജീവിതകാലം മുഴുവൻ പ്രവർത്തിച്ച ശാസ്ത്രജ്ഞനും സാഹിത്യകാരനും സാമൂഹ്യപരിഷ്‌കർത്താവുമായിരുന്നു െഷവലിയർ െഎ.സി.
ചാേക്കാ. 1875 െല ്രകിസ്മസ് ദിനത്തിൽ പുളിങ്കുന്നിന് സമീപമുള്ള പുന്നക്കുന്നത്തുേശരി ്രഗാമത്തിൽ ഇല്ലിപ്പറമ്പിൽ കുടുംബത്തിൽ കോരയുടെയും അന്നയുടെയും കനിഷ്ഠ സന്താനമായി ഐ.സി. ചാേക്കാ ജനിച്ചു.
പിതാവിൽനിന്ന് സംസ്‌കൃതം പഠിച്ച ചാേക്കാ ആലപ്പുഴ സർക്കാർ സ്‌കൂളിൽ നിന്ന് െമ്രടിക്കുേലഷൻ പാസായി. തുടർന്ന് മാന്നാനം സ്‌കൂൡ അധ്യാപകനായി. ന്രസാണി ദീപികയുെട പ്രതാധിപരായും ്രപവർത്തിച്ചു. തിരുവനന്തപുരം മഹാരാജാസ് േകാളജിൽനിന്ന് ബി.എ ഡി്രഗി കരസ്ഥമാക്കി. തുടർന്ന് ആലപ്പുഴ ലിേയാ േതർട്ടിന്ത് മിഡിൽ സ്‌കൂൡ െഹഡ്മാസ്റ്ററായി. ഇതിനിടയിൽ സംസ്‌കൃതത്തിലും ലത്തീനിലും പാണ്ഡിത്യം േനടി. െഎ.സിയുെട കഴിവുകൾ മനസിലാക്കിയ
തിരുവിതാംകൂർ ഗവൺെമന്റ് ഉന്നതവിദ്യഭ്യാസത്തിനായി ഇംഗ്ലണ്ടിേലക്കയച്ചു. ഇംപീരിയൻ േകാളജിൽ േചർന്ന് രസത്രന്തം, ഫിസിക്സ്, മാത്തമാറ്റിക്സ്, എഞ്ചിനീയറിങ്ങ്, സർവേയിംഗ്, ജിയോളജി എന്നീ വിഷയങ്ങൾ പഠിച്ചു.
ബി.എസ്‌സി ഒാേണഴ്സ് (ഫിസിക്സ്), ബി.എസ്‌സി എഞ്ചിനിയറിങ്ങ്, എ.ആർ.സി.
എസ് (ഫിസിക്‌സ്), എ. ആർ. എസ്. എം (െെമനിംഗ്) എന്നീ ബിരുദങ്ങൾ േനടി. നാട്ടിൽ തിരിെച്ചത്തിയ െഎ.സിെയ ഉത്തരേമഖല ജിേയാളജിസ്റ്റായി 1907ലും സംസ്ഥാന ജിയോളജിസ്റ്റായി 1915ലും വ്യവസായ ഡയറക്ടറായി
1923ലും നിയമിച്ചു. 1931ൽ റിട്ടയർ െചയ്തു. കടൽത്തീരമണലിൽ ഇൽമനൈറ്റ് ഉണ്ടെന്ന് കണ്ടുപിടിച്ച ഐ.സി, ആ മണൽ കയറ്റി അയക്കുന്നതിന് റോയൽറ്റി ചുമത്തണമെന്ന് സർക്കാരിനോടഭ്യർത്ഥിച്ചു. ഇൽമനൈറ്റ് കമ്പനിയുെട സ്ഥാപനത്തിന് കാരണക്കാരനും ഐ.സിയാണ്. കുണ്ടറ സിമെന്റ്
ഫാക്ടറി സ്ഥാപിക്കണമെന്നും േചർത്തലയിലെ പാഴ്മണൽ ഉപേയാഗിച്ച് ഇഷ്ടിക നിർമിക്കാൻ ശ്രമിക്കണമെന്നും കുട്ടനാട്ടിെല െവള്ളെപ്പാക്കം നിയ്രന്തിക്കാൻ പമ്പാനദിയിൽ അണെക്കട്ട് നിർമ്മിക്കണെമന്നും േതാട്ടപ്പള്ളിൽ സ്പിൽേവ നിർമ്മിക്കണെമന്നും ഗവൺെമന്റിെന ഉപേദശിച്ചത് െഎ.സി. ചാേക്കാ ആയിരുന്നു. ചമ്പക്കുളം വള്ളംകൡഇന്നെത്ത നിലയിൽ പുനരുദ്ധരിച്ചതും അേദ്ദഹംതെന്ന. കറപുരളാത്ത ഔദ്യോഗികജീവിതമാണ് െഎ.സി നയിച്ചത്.
കേത്താലിക്ക േകാൺ്രഗസിെന്റ ഉപജ്ഞാതാക്കൡ ഒരാളായിരുന്നു െഎ.സി.
ചാക്കോ. 1945ൽ പാലായിൽ നടന്ന കത്തോലിക്ക കോൺഗ്രസ് വാർഷിക സമ്മേളനത്തിെല അധ്യക്ഷനായിരുന്നു അദ്ദേഹം. ഫാ. ഒണാരെ എസ്.ജെ. സ്ഥാപിച്ച എം.സി.വൈ.എൽ എന്ന വിദ്യാർത്ഥിസംഘടനയുടെ പ്രസിഡന്റ് പദവിയും അദ്ദേഹം അലങ്കരിച്ചിരുന്നു. കത്തോലിക്കരെ പ്രത്യേക സമുദായമായി അംഗീകരിക്കുക, റവന്യു- ദേവസ്വം വകുപ്പുകൾ വിഭജിക്കുക, പബ്ലിക് സർവീസിലും പ്രതിനിധി സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം അനുവദിക്കുക മുതലായ ലക്ഷ്യങ്ങൾക്കുവേണ്ടി കത്തോലിക്കർ നടത്തിയ പൗരസമത്വവാദ
്രപേക്ഷാഭണത്തിെന്റ പിന്നിെല ബുദ്ധി െഎ.സിയുേടതായിരുന്നു. െെ്രകസ്തവ, ഇൗഴവ, മുസ്ലിം സമുദായാംഗങ്ങൾ ഒെത്താരുമിച്ചു നടത്തിയ നിവർത്തന ്രപേക്ഷാഭണവും സ്േറ്ററ്റ് േകാൺ്രഗസും െഎ.സി.യോട് വളരെേയെറ കടെപ്പട്ടിരിക്കുന്നു. 1945െല വിദ്യാഭ്യാസ ്രപേക്ഷാഭണത്തിന് േനതൃത്വം നൽകിയതിെന്റ േപരിൽ അേദ്ദഹത്തിെന്റ െപൻഷൻ റദ്ദുചെയ്യുെമന്ന് ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ഭീഷണിെപ്പടുത്തി. വിദ്യാലയ ദേശസാൽക്കരണത്തെ അദ്ദേഹം എതിർത്തിരുന്നു. അതേസമയം അധ്യാപകരുടെ താൽപര്യങ്ങൾ
ക്കുവേണ്ടി അദ്ദേഹം വീറോടെ വാദിച്ചിരുന്നു. തെറ്റ് ആരുെചയ്താലും അത് െതറ്റാെണന്ന് പറയുവാനുള്ള ധാർമികധീരതയും നന്മ ആരുെചയ്താലും അത് അഭിനന്ദിക്കുവാനുള്ള സൗമനസ്യവും അേദ്ദഹത്തിനുണ്ടായിരുന്നു. തിരുവിതാംകൂർ നിയമസഭയിലും അദ്ദേഹം അംഗമായിരുന്നു.
(തുടരും)