ശതോത്തര സുവർണ ജൂബിലി ആഘോഷിക്കുന്ന വായ്പൂര് സെന്റ് ജോസഫ് പുത്തൻപള്ളി (ചാലു് )

0
220

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ ആനിക്കാടു വില്ലേജിൽ മണിമലയാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ ചക്കാലക്കുന്ന് ആത്മീയചൈതന്യം നിറഞ്ഞുനിൽക്കുന്ന ഒരു ഗ്രാമപ്രദേശമാണ്.
ഇവിടെ ഒരു ദേവാലയം സ്ഥാപിതമായത് 150 വർഷം മുമ്പെങ്കിലും അതിന് എത്രയോ
മുമ്പുതന്നെ ഇവിടെ ക്രൈസ്തവർ അധിവസിച്ചിരുന്നു. ഇവിടുത്തെ ആദ്യകാല വിശ്വാസികൾ ഒരുപക്ഷേ തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപ്പള്ളികളിലൊന്നായ നിരണം പള്ളിയുമായി ബന്ധപ്പെട്ടിരിക്കണം. നിരണം പള്ളിയുടെ ഭാഗമായി കല്ലൂപ്പാറയിൽ പള്ളി സ്ഥാപിക്കപ്പെട്ടപ്പോൾ അതായി അഭയസ്ഥാനം. ഇന്ന് ഈ രണ്ടു പള്ളികളും ഓർത്തഡോക്‌സ് സഭാവിഭാഗത്തിന്റേതാണ്. കല്ലൂപ്പാറ പള്ളിയിൽ പോയി ബലിയിൽ സംബന്ധിച്ചിരുന്ന വായ്പൂരും ചുറ്റുവട്ടത്തുമുള്ളവർക്കായി പിന്നീട് വായ്പൂര് പഴയപള്ളി സ്ഥാപിതമായി. AD 1212 ലാണ് വായ്പൂര് പഴയപള്ളിയുടെ തുടക്കമെന്നു കരുതുന്നു. AD 13 ാം നൂറ്റാണ്ടിൽ പ്രബലമായൊരു ക്രൈസ്തവ വിഭാഗം ഈ പ്രദേശത്തുണ്ടായിരുന്നു എന്നതിന്റെ സൂചനയാണ് പ്രസ്തുത ദേവാലയത്തിന്റെ സ്ഥാപനം.
നീണ്ടകാലം ചക്കാലക്കുന്നുകാരുടെ ആത്മീയകേന്ദ്രവും ആശാകേന്ദ്രവും വായ്പൂര് പഴയപള്ളിയായിരുന്നു. മണിമലയാറിന്റെ അക്കരെയുള്ള കുന്നിൻമുകളിലെ ആ ദേവാലയത്തിൽ ഇക്കരെയുള്ള ചക്കാലക്കുന്നുകാർക്ക് ആറുകടന്ന് ബലിയിലും മറ്റും സംബന്ധിക്കൽ, പ്രത്യേകിച്ച് പ്രളയകാലത്ത് ഏറെ സാഹസികമായിരുന്നു. കൂടാതെ ചക്കാലക്കുന്നിൽ ആൾക്കാരുടെ എണ്ണം വർദ്ധിച്ചതും ഇവിടെയൊരു ദേവാലയം സ്ഥാപിക്കുന്നതിലേക്കു നയിച്ചു. അക്കരെ, മാതാവിന്റെ പേരിൽ ദേവാലയമുണ്ടായിരുന്നതിനാലാവാം ഇക്കരെ, യൗസേപ്പിതാവിന്റെ നാമത്തിലാണ് ദേവാലയം സ്ഥാപിച്ചത്. ഇത് യൗസേപ്പിതാവിനോട് സവിശേഷ ഭക്തി പുലർത്തിയിരുന്നവർ ഈ പ്രദേശത്ത് ഉണ്ടായിരുന്നതിനാലുമാവാം.
ഏതായാലും യൗസേപ്പിതാവിനോടുള്ള ഭക്ത്യാദരവുകൾ ചക്കാലക്കുന്നുകാരുടെ
രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. 1871 ലാണ് ചക്കാലക്കുന്നിൽ ദേവാലയം സ്ഥാപിതമായത്. കിഴക്കോട്ട് ദർശനമായി കുന്നിൻമുകളിൽ സ്ഥാപിതമായ ദേവാലയത്തിലേക്ക് ആറ്റുകടവിൽ നിന്ന് നൂറിൽപ്പരം കല്പടവുകൾ കെട്ടിയുയർത്തിയിരുന്നു. അക്കാലത്ത് ജലഗതാഗതത്തിന് പ്രമുഖസ്ഥാനമുണ്ടായിരുന്നു. ആറ്റുതീരത്ത് ഒരു കുരിശടിയും സ്ഥാപിച്ചിരുന്നു. പ്രദക്ഷിണങ്ങളും മറ്റും ആദ്യകാലത്ത് അവിടേക്ക് ക്രമീകരിച്ചിരുന്നു. അതാണ്
ഇന്ന് ശതോത്തര സുവർണ്ണജൂബിലി ആഘോഷിക്കുന്ന വായ്പൂര് സെന്റ് ജോസഫ് പുത്തൻപള്ളി.ചക്കാലക്കുന്നിൽ ദേവാലയം സ്ഥാപിക്കപ്പെടുമ്പോൾ ഈ ഇടവകയിൽ 400-ഓളം വീട്ടുകാർ ഉണ്ടായിരുന്നു. കിഴക്ക് മണിമല മാരൂർക്കടവു മുതൽ പടിഞ്ഞാറ് മല്ലപ്പള്ളിവരെ ഇടവക വ്യാപിച്ചിരുന്നു. വായ്പ്പൂര് പഴയപള്ളി കഴിഞ്ഞാൽ മണിമലപ്പള്ളിക്കും നെടുംകുന്നം പള്ളിക്കുമിടയിൽ ചക്കാലക്കുന്നുപള്ളി മാത്രമാണുണ്ടായിരുന്നത്. പിന്നീട് കാലാകാലങ്ങളിൽ ഈ ഇടവകയിൽ നിന്ന് പിരിഞ്ഞുപോയവരാണ് കോട്ടാങ്ങൽ (1902), മുണ്ടത്താനം (1927), കുളത്തൂർ (1940),
താഴത്തുവടകര (1964) ഇടവകക്കാർ. യൗസേപ്പിതാവിന്റെ പേരിലുള്ള ദേവാലയമാണ് പണിതതെങ്കിലും മാതൃഇടവക മാതാവിന്റെ പേരിലായിരുന്നതിനാലാവാം 1910 മുതൽ ‘കൊമ്പര്യം’ എന്നറിയപ്പെടുന്ന മാതാവിന്റെ ദർശനത്തിരുനാൾ കൊണ്ടാടിയിരുന്നു. നിയമാവലിയനുസരിച്ച് ഇടവക
യിലെ കുടുംബനാഥനും നാഥയും ദർശനക്കാരായിരുന്നു. ദർശനസമൂഹം തിരഞ്ഞെടു
ക്കുന്ന പ്രസുദേന്തിയായിരുന്നു തിരുനാൾ നടത്തിപ്പ്. 1916 -ലെ ദർശനത്തിരുനാളിന്
കൊച്ചിയിൽ നിന്നു ചവിട്ടുനാടക സംഘത്തെ കൊണ്ടുവന്ന് ”കാറൽമാൻ ചരിതം” ഇവിടെ അവതരിപ്പിച്ചതായി ചരിത്രമുണ്ട്. അന്ന് കൊച്ചിയിലെ വേദിയിൽമാത്രം അരങ്ങേറിയിരുന്ന നാടകമാണത്. ജനറേറ്ററിന്റെ സഹായത്തോടെ വിദ്യുത്പ്രകാശത്തിലാണ് നാടകം അവതരിപ്പിച്ചതും. ഈ പ്രദേശത്തുകാർ ആദ്യമായി വൈദ്യുതവെളിച്ചം കാണുന്നതും അന്നാണ്. ദേവാലയത്തിനു കല്ലിട്ട ഫെബ്രുവരി 2-ാം തീയതിയാണ് പരമ്പരാഗതമായി ഇടവകത്തിരുനാൾ ആചരിച്ചിരു
ന്നത്. തിരുനാൾ ആഘോഷിക്കുന്നതിന്റെ സൗകര്യാർത്ഥം 1970 മുതൽ ഫെബ്രുവരി
ആദ്യഞായറാഴ്ച എന്നു നിശ്ചയിച്ചു. ഔസേപ്പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19-നും ആചരിക്കുന്നു. ഇടവകയുടെ ചരിത്രത്തിലെ നിർണായകമായ സംഭവമാണ് അന്നത്തെ ദേവാലയത്തിന്റെ മുൻഭാഗത്ത് ആറ്റുമണൽപ്പരപ്പിൽ 1922 ലും 23 ലും സംഘടിപ്പിച്ച മതകൺവൻഷൻ. അക്കാലഘട്ടത്തിൽ കേട്ടുകേൾവി പോലുമില്ലാതിരുന്ന കൂട്ടായ്മയായിരുന്നു അത്. വായ്പൂര് കോൺഫ്രൻസ് എന്ന
പേരിൽ ഒരാഴ്ച ദീർഘിച്ചിരുന്ന മതമഹാസമ്മേളനത്തിൽ അക്കാലത്തെ പ്രമുഖ വ്യക്തി
കൾ പങ്കെടുത്തിരുന്നു. ദൈവവചനവും വിശ്വാസപാരമ്പര്യങ്ങളും പരിശീലിപ്പിക്കുകയായിരുന്നു ഉദ്യമത്തിന്റെ ലക്ഷ്യം. പിൽക്കാലത്ത് പല മതകൺവൻഷനുകളും സംഘടിപ്പിക്കപ്പെടുന്നതിന് ഇത് പ്രചോദനവുമായി.
ചക്കാലക്കുന്ന് ഇടവകയുടെ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്താവുന്ന സംഭവമാണ് 1924-25 കാലഘട്ടത്തിൽ ചങ്ങനാശ്ശേരി രൂപതാമെത്രാൻ അഭിവന്ദ്യ
കുര്യാളശ്ശേരി പിതാവിന്റെ സന്ദർശനം. ഗതാഗതസൗകര്യങ്ങൾ തീരെ കുറവായിരുന്ന
അന്ന് മെത്രാന്റെ ഇടവക സന്ദർശനം വളരെ അപൂർവമായിരുന്നു. കുര്യാളശ്ശേരി പിതാവ് മണിമലയിൽ കാറിലെത്തിയപ്പോൾ കോട്ടാങ്ങൽ ഇടവകക്കാർ വഞ്ചിയിൽ എതിരേറ്റുകൊണ്ടുവന്ന് ഇടവകയിൽ സ്വീകരിച്ചു. അവിടെ നിന്ന് വായ്പ്പൂര് പുത്തൻപള്ളിക്കാരും പഴയപള്ളിക്കാരും ജലമാർഗം സ്വീകരിച്ചു കൊണ്ടുവന്നു. പള്ളിക്കടവിൽ നിന്നും മഞ്ചലിൽ കയറ്റി കല്പടവുകളിലൂടെ ദേവാലയമുറ്റ
ത്തെത്തിച്ചു. 1945-50 കാലഘട്ടത്തിൽ ചക്കാലക്കുന്നിൽ ഒരു സ്‌കൂൾ സ്ഥാപിക്കാനും ഇവിടുത്തെ പൂർവികർ പരിശ്രമിച്ചു. പരാജയപ്പെട്ടതിനെ തുടർന്ന് അതിനായി നിർമ്മിച്ച കെട്ടിടവും സ്ഥലവും തിരുഹൃദയമഠത്തിന് 1963-ൽ
സംഭാവന നല്കി. 1964-ൽ മഠം വകയായി അവിടെ സെന്റ് മാർട്ടിൻ ഹോസ്പിറ്റൽ ആരംഭിച്ചു. ആതുരശുശ്രൂഷാരംഗത്ത് ദീർഘകാലം ആ സ്ഥാപനം തിളക്കത്തോടെ നിലനിന്നു. 1970 കളിലാണ് പഴയപള്ളിയുടെ സ്ഥാനത്ത് പുതിയതു പണിയാനുള്ള ആലോചന ഇടവകയിൽ ആരംഭിച്ചത്. 1980 ജൂലൈ 3-ന് പുതിയ പള്ളിക്കു തറക്കല്ലിട്ടു. വഴിയുടെ സൗകര്യവും മറ്റും കണക്കിലെടുത്ത് വടക്കോട്ടു ദർശനമായാണ് പുതിയ പള്ളി പണിതത്. ദേവാലയത്തിന്റെ നിർമിതി തീർന്നപ്പോൾ
സമീപപ്രദേശത്തെ ഏക പുത്തൻപള്ളി ഇതായിരുന്നു. ആകാരഭംഗിയും ആകർഷണീയതയുമുള്ള ദേവാലയമായിരുന്നു അത്. കൂടുതൽ സ്ഥലസൗകര്യം ലഭിക്കാനായി പിന്നീട് ദേവാലയത്തിന്റെ ഇരുപാർശ്വങ്ങളിലേക്കും
ചാർത്തുപിടിച്ചു. ചാർത്തു പൊളിച്ച് ആ ഭാഗങ്ങൾ കൂടി മുഖ്യധാരയിലാക്കാനുള്ള ഉദ്യമം പിന്നീട് അടിമുടി മാറിയ നവീകരിച്ച ദേവാലയമായി പരിമിച്ചു. ഇടവകക്കാരുടെ കൂട്ടായ പരിശ്രമവും പ്രാർത്ഥനയുമാണ് ചക്കാലക്കു
ന്നിന്റെ തിലകക്കുറിയായ ഇന്നത്തെ ദേവാലയം. ജാതിമതഭേതമന്യേ ഈ പ്രദേശത്തു
കാരുടെയെല്ലാം ആത്മീയ ആശാകേന്ദ്രമാണ് ശതോത്തര സുവർണ ജൂബിലിയാഘോഷിക്കുന്ന വായ്പൂര് സെന്റ് ജോസഫ് പുത്തൻ പള്ളി. ഫാദർ ജോൺസൺ തുണ്ടിയിൽ ആണ് ഇപ്പോൾ ഈ ഇടവകയുടെ വികാരി.

പരിചയപ്പെടൽ