
ഫാ. ജോബിൻ പെരുമ്പളത്തുശ്ശേരി
ആമുഖം
മനുഷ്യകുലത്തിന്റെ രക്ഷകനാണ് ഈശോ. എന്നാൽ ഈശോയുടെ പ്രബോധനത്തിന്റെ പൊരുൾ മനസ്സിലാക്കാതെ, അവൻ സാധ്യമാക്കിയ രക്ഷയിൽ പ്രതീക്ഷ അർപ്പിക്കാതെ അന്ധവിശ്വാസത്തിലൂടെയും അബദ്ധപ്രബോധനങ്ങളിലൂടെയും മുന്നോട്ട് പോകുന്നവർ ഏറെയുണ്ട്. തലമുറകൾവരെ നീളുന്ന ശാപം എന്ന ചിന്ത, കറുത്തകുർബാന എന്ന ബ്ലാക്ക്മാസ്സ്, ജ്യോതിഷം തേടി ജീവിതം ചിട്ടപ്പെടുത്താനുളള ത്വര, വീജാ ബോർഡിലൂടെ ആത്മാക്കളെ സന്നിവേശിപ്പിക്കാനുളള യത്‌നം, ദർശനക്കാരെ തേടി ജീവിതവിജയ പരാജയങ്ങൾ മുന്നേ അറിയാനുളള ആഗ്രഹം, അത്ഭുതങ്ങൾ തേടിയുളള യാത്ര, സാത്താൻസേവ, വിശുദ്ധരുടെ മദ്ധ്യസ്ഥശക്തിയെക്കുറിച്ചുളള വികലമായ ധാരണ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
തലമുറകൾ നീളുന്ന ശാപം
ദൈവത്തിന്റെ കരുണയും നന്മയും തിരിച്ചറിയാതെ ദൈവത്തെ വിധിയാളനും
പാപത്തിനു തക്കശിക്ഷ നല്കുന്ന ന്യായാധിപനുമായി കാണുന്ന നിലപാടിന്റെ ചുവടുപിടിച്ച് കടന്നുവരുന്ന ചിന്തയാണ് തലമുറകൾ നീളുന്ന ശാപം.
ദൈവത്തിൽ നിന്നകന്നുകഴിയുന്ന (പാപം ചെയ്യുന്ന) ഒരുവനിൽ സംജാതമാകുന്ന പൈശാചിക സ്വാധീനമോ ശക്തിയോ ആണ് ശപിക്കപ്പെട്ട അവസ്ഥ എന്നു പറയുന്നത്. മിശിഹായുടെ മരണം ഇത്തരത്തിലുളള പാപത്തിന്റെ ബന്ധനത്തിൽ നിന്ന് മനുഷ്യനെ രക്ഷിച്ചു (റോമ 8:2, ഗലാ. 3:13, കൊളോ 2:14).
അവനവന്റെ പ്രവൃത്തികളാണ് ഓരോരുത്തരുടെയും യോഗ്യത നിർണ്ണയിക്കുന്നത്; അല്ലാതെ പൂർവ്വികരുടെ നന്മതിന്മകളല്ല. ദൈവത്തെ നഷ്ടപ്പെടുത്തുന്നതിനേക്കാൾ
വലിയ ശിക്ഷ കിട്ടാനില്ല. പാപിയോട് ദൈവത്തിന് പ്രതികാര ബുദ്ധിയല്ല മറിച്ച് കരുണയാണ് ഉള്ളത്.
കറുത്ത കുർബാന (Black Mass)
ക്രൈസ്തവ സമൂഹം എന്നും പാവനമായി സംരക്ഷിക്കുകയും അർപ്പിക്കുകയും
ചെയ്യുന്ന പരിശുദ്ധ കുർബാനയുെട ദൈവദൂഷണപരമായ അനുകരണവും അവഹേ
ളനവുമാണ് കറുത്ത കുർബാന (Black Mass). സഭയോട് ഏതെങ്കിലും തരത്തിൽ എതിർപ്പുള്ളവരും വിശ്വാസചാഞ്ചല്യമുള്ളവരും നിരാശരും ധനമോഹികളുമാണ് ഇതിൽ എളുപ്പം വീണുപോകുന്നത്. സാത്താെന്റ മേൽ വിജയം വരിച്ച ഈശോ നാരകീയ ശക്തികെള പരാജയപ്പെടുത്തിയ സത്യദൈവമാണ്. സഭയ്ക്ക് നൽകിയ പാവനമായ അധികാരം ഉപേയാഗിച്ച് ദൈവവചനവും കൂദാശകളും പൈശാചികമായ ശക്തികളിൽനിന്ന് നമുക്ക് രക്ഷ നെടിത്തരുന്നു.
ജ്ഞാനവിദ്യകൾ
ദർശന സിദ്ധിയുള്ളവർക്കു ലഭിക്കുന്ന അറിവുകളാണ് ജ്ഞാനവിദ്യകൾ അഥവാ ദർശനങ്ങൾ, സ്ഥാനനിർണ്ണയവിദ്യകൾ, വാസ്തുവിദ്യകൾ എന്നിവ.
ദൈവീക വ്യക്തികൾക്ക് ദൈവം സന്ദേശങ്ങൾ നല്കാം. അങ്ങനെയുളള സന്ദേശങ്ങൾ തികച്ചും നന്മനിറഞ്ഞതും ദൈവീകവും ആയിരിക്കും. ശാസ്്രതീയമായോ, ബുദ്ധിേക്കാ, സാമാന്യയുക്തിക്കോ വിശദീകരിക്കുവാൻ പറ്റാത്ത േദാഷങ്ങൾ
ഭൂമിയിെല ചില സ്ഥലങ്ങൾക്കും സമയത്തിനും ആരോപിക്കുന്നത് െെദവത്തിെന്റ
സൃഷ്ടിയുെട നന്മെയ നിരാകരിക്കലാണ്. മാനുഷികബുദ്ധിയെ ആശ്രയിക്കാതെ സ്വത്വവും സ്വത്തും സ്വന്തമായതെല്ലാം ദൈവത്തിൽ അടിയറവച്ചു ജീവിച്ച് ദൈവാശ്രയത്തിൽ കഴിയുന്നവർക്ക് ദൈവം സ്വയം വെളിപ്പെടുത്തും (സുഭാഷിതങ്ങൾ3:5).
സാത്താൻ
സാത്താൻ അഥവാ പിശാച് എന്നത് കേവലം ഒരു മാനസിക സങ്കല്പമല്ലെന്നും വ്യക്തി സ്വഭാവമുളള തിന്മയുടെ പ്രത്യക്ഷമാണെന്നും മതങ്ങൾ പഠിപ്പിക്കുന്നു.
ദൈവത്തിനും മനുഷ്യനും എതിരായി നിൽക്കുന്ന തിന്മയുെട ശക്തിയുടെ േമലുള്ള ആത്യന്തിക വിജയം ഈശോമിശിഹായ്ക്കാണ്. മിശിഹായിൽ വിശ്വസിക്കുന്ന ഒരാളിൽ പിശാച് ആവസിക്കില്ല. ഈ ഉറപ്പ് ഈശോ തന്നെയാണ് നമുക്ക് നല്കുന്നത് (മർക്കോ 16:17-18). സാധാരണ പ്രാർത്ഥനാ ജീവിതവും കൂദാശസ്വീകരണവും ഉള്ള ഒരാൾ പിശാചുബാധയെപ്പറ്റി ചിന്തിക്കേണ്ടതില്ല. പിശാചിന്റെ ആവാസത്തെയും പൈശാചിക സ്വാധീനത്തെയും നാം വേർതിരിച്ചു കാണണം.
വീജാ ബോർഡ്
വിശ്വാസജീവിതത്തിന്റെ വിശുദ്ധിയും വെണ്മയും തമസ്‌കരിക്കുന്ന മറ്റൊരു
സാത്താനിക ഗൂഢതന്ത്രമാണ് വീജാബോർഡ് അഥവാ ഒാേജാ േബാർഡ്. മൺമറഞ്ഞ ആത്മാക്കേളാട് സമ്പർക്കം പുലർത്താമെന്നും നിഗൂഢ രഹസ്യങ്ങൾ അറിയാമെന്നുമുള്ള വിശ്വാസേത്താെട വീജാേബാർഡ് ഉപേയാഗിക്കുന്നത് െെ്രക
സ്തവ വിശ്വാസത്തിനെതിരാണ്. കത്തോലിക്കാസഭയുടെ സാർവ്വത്രിക മതബോധനം എല്ലാവിധ ആഭിചാര കർമ്മങ്ങളെയും വളരെ വ്യക്തമായി നിരാകരിക്കുന്നുണ്ട് (2116-2117). പുനരുത്ഥാനവും ജീവനുമായ മിശിഹായിൽ നിദ്രപ്രാപിച്ചവർ തങ്ങളുടെ ചെയ്തികൾക്ക് അനുഗുണം നിത്യപ്രകാശത്തിലോ പ്രകാശരാഹിത്യത്തിലൊ വിലയം പ്രാപിക്കും. ഈ ദിവ്യപ്രകാശരാഹിത്യത്തെ നാം ശുദ്ധീകരണ സ്ഥലമെന്നോ നരകമെന്നോ വിളിക്കുന്നു. ഇതിനപ്പുറമുള്ള ചിന്തകളെ ക്രൈസ്തവർ അംഗീകരിക്കുന്നില്ല. (നടപടി 4:12). മാനവരക്ഷകനായ ഈശോയിലാണ് യഥാർത്ഥ രക്ഷ.
ജ്യോതിഷം
നക്ഷത്രശാസ്ത്രത്തെ അടിസ്ഥാനമാക്കി ഭൗമിക ജീവിതങ്ങളെ വ്യാഖ്യാനിക്കാനുളള മനുഷ്യരുടെ അന്വേഷണ മുന്നേറ്റമാണ് ജ്യോതിഷത്തിൽ കാണുന്നത്. ആകാശത്തിലെേപ്പാെല ഭൂമിയിലും എന്നതാണ് ജ്യോതിഷത്തിെന്റ അടിസ്ഥാന വിശ്വാസം. ഏശയ്യാ 47:12-15 ൽ ജ്യോതിഷത്തിലുള്ള വിശ്വാസെത്ത കുറ്റെപ്പടുത്തുന്നു. ജറെമിയ 10:15 േജ്യാതിഷെത്ത വചനം എതിർക്കുന്നു എന്നതിനു െതൡവാണ്. ദാനിേയൽ 2:27-28 ൽ ഒരു േജ്യാത്സ്യനും രഹസ്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല എന്നു പറയുന്നു. ആദിമ കൗൺസിലുകളും േജ്യാതിഷെത്ത തള്ളിപ്പറഞ്ഞു. സഭാപിതാക്കന്മാർ േജ്യാതിഷെത്ത നിരാകരിച്ചു.
നെഹമിയ 9:6 ൽ നമുക്കു ഇങ്ങനെ കാണാം, ”അവിടുന്ന് മാത്രമാണ് കർത്താവ്.
അവിടുന്ന് ആകാശത്തേയും സ്വർഗ്ഗാധി സ്വർഗ്ഗത്തെയും ആകാശസൈന്യത്തേയും ഭൂമിയേയും അവയിലുള്ള സകലത്തേയും സൃഷ്ടിച്ചു. അവിടുന്ന് അവയെ
സംരക്ഷിക്കുന്നു”. എല്ലാറ്റിനും ജന്മം നല്കി പരിപാലിക്കുന്ന സത്യദൈവസൂനുവായ
ഈശോ എന്ന ഏക രക്ഷകനിലൂടെയാണ് രക്ഷയും സമാശ്വാസവും പ്രതീക്ഷയും കൈവരിക എന്ന സത്യമാണ് ഏകസത്യം.
മാതാവിനോടുള്ള വണക്കം
പരിശുദ്ധ കന്യകാമറിയത്തെ നാം ആരാധിക്കുകയാണോ, നമുക്ക് അങ്ങനെ ആരാധിക്കാനാവുമോ?
പരിശുദ്ധ അമ്മയോടുള്ള സഭയുടെ സ്‌നേഹാദരവ് ക്രൈസ്തവ ആരാധനയുടെ ഒരു മുഖ്യ ഘടകമാണ്. പരിശുദ്ധ ത്രിത്വത്തിനു നല്കുന്ന ആരാധനയിൽ നിന്നും സത്താപരമായി വ്യത്യസ്തമായ വണക്കമാണ് പരിശുദ്ധ അമ്മയ്ക്ക് നല്കുന്നത്. മറിയത്തോടുളള ഭക്തിയെക്കുറിച്ച് പലവിധത്തിലുളള സംശയങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. മാതാവിനോടുളള ബഹുമാനം എത്രത്തോളം ഇരട്ടിച്ചാലും അതൊരിക്കലും ആരാധനയാവുകയില്ല. കാരണം തന്നെ സമീപിക്കുന്ന ഓരോ വ്യക്തിയേയും ഈശോയിലേക്ക് കൈപിടിച്ച് വളർത്തുന്ന അമ്മയാണവൾ.
വിശുദ്ധരോടുള്ള വണക്കം
സഭയിൽ വിശുദ്ധരോടുളള വണക്കം ദൈവാരാധനയ്ക്ക് മുകളിലല്ല. മിശിഹായെ പദാനുപദം അനുഗമിച്ച വിശുദ്ധരും രക്തസാക്ഷികളും പിൻതുടർന്ന പാതയിലൂടെ അവിടുത്തെ പിൻചെല്ലാൻ സഭാമക്കൾ എടുക്കുന്ന തീരുമാനത്തിന്റെ ബാഹ്യപ്രകടനമാണ് വിശുദ്ധരെ ആദരിക്കൽ. അതുേപാെലതന്നെ വിശുദ്ധരുമായുള്ള നമ്മുെട സംസർഗം നെമ്മ മിശിഹായോടു ചേർക്കുന്നു. അവിടുന്നിൽ
നിന്നാണ്, സ്രോതസിൽ നിന്നും ശിരസിൽ നിന്നും എന്നേപാെല, എല്ലാ കൃപാവരങ്ങളും ദൈവജനത്തിെന്റ ജീവൻ തന്നെയും ്രപവഹിക്കുന്നത്” (CCC 496). വിശുദ്ധരോടുചേർന്ന് ദൈവത്തോട് നാം പ്രാർത്ഥിക്കുകയാണ്. അല്ലാതെ, വിശുദ്ധരോട് പ്രാർത്ഥിക്കുകയല്ല കത്തോലിക്കാ സഭാ പാരമ്പര്യം. വിശുദ്ധർക്ക് ആരാധന അർപ്പിക്കാറില്ല. അവരുടെ ചിത്രങ്ങളും രൂപങ്ങളും അവരുടെ സ്മരണയ്ക്കു മാത്രമായി ഉപയോഗിക്കാം. ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഏക മധ്യസ്ഥൻ ഈശോയാണ് (1 തിമോ 2:5).
ഉപസംഹാരം – ഈശോ ഏകരക്ഷകൻ
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് ലോകത്തിലെ അവന്റെ ജീവനും, സത്യവും സ്വർഗ്ഗഗേഹത്തിലേക്കുളള വഴിയും ഈശോ മാത്രമാണ്. ഈശോമിശിഹായാണ് ലോകരക്ഷകനും ഏകരക്ഷകനും. മിശിഹാ എന്ന ഏകരക്ഷകന്റെ പാത, അതൊന്നു മാത്രമാണ് രക്ഷയ്ക്കുള്ള മാർഗ്ഗം. ഈശോ നിത്യരക്ഷയുടെ ഉറവിടമാണ്. മരണത്തെ പരാജയപ്പെടുത്തി മൂന്നാംദിവസം ഉത്ഥിതനായ മിശിഹാ പ്രവചനങ്ങളുടെ പൂർത്തീകരണവും അതോടൊപ്പം മരണത്തെപ്പോലും കീഴ്‌പ്പെടുത്തിയ പ്രപഞ്ചനിയന്താവും ഏകരക്ഷകനുമാണ്. മറ്റ് മതങ്ങളിലും പ്രസ്ഥാനങ്ങളിലും നിന്ന് വ്യത്യസ്തമായി, രക്ഷകനെ തിരിച്ചറിയാനായ നമുക്ക് ആ രക്ഷകൻ നല്കുന്ന രക്ഷയുടെ ആനന്ദം നുകരാം. രക്ഷകന്റെ കരം പിടിച്ച് മുന്നേറാം.