പരി. ത്രിത്വം: സഭാപിതാക്കന്മാരുടെ വീക്ഷണത്തിൽ

കർത്താവീശോമിശിഹായുടെ മാമ്മോദീസായായ ദനഹാത്തിരുനാളിൽ പരി. ത്രിത്വം പരസ്യമായി തങ്ങളെ തന്നെ ആദ്യമായി ലോകത്തിന് വെളിപ്പെടുത്തി. തന്റെ മക്കളിലൂടെ നിരന്തരം ത്രിത്വസ്തുതികളുതിർക്കുന്ന സഭ, സ്വഹൃദയത്തിൽ ഈ
ത്രിത്വവിശ്വാസം നിധിപോലെ സൂക്ഷിക്കുന്നു. എന്നാൽ അവളുടെ ചരിത്രം പരിശോധിച്ചാൽ ത്രിത്വരഹസ്യം ബുദ്ധികൊണ്ട് ചൂഴ്ന്ന് അറിയാൻ ശ്രമിച്ചവരും തങ്ങളുടെ ഭാഷാപാടവത്താൽ അതിനെ നിർവചിക്കാൻ ശ്രമിച്ചവരും ചെന്നെത്തിയത് പാഷണ്ഡതകളിലും ശീശ്മകളിലുമാണെന്ന് കാണാൻ കഴിയും. അത്തരം പ്രതിസന്ധികളിൽ സഭയുടെ യഥാർത്ഥ വിശ്വാസത്തിന്റെ ഉറങ്ങാത്ത
കാവല്ക്കാരായി നിലകൊണ്ടുകൊണ്ട് ത്രിത്വ രഹസ്യം ശരിയായി വിശദീകരിക്കാൻ ശ്രമിച്ചത് വിശുദ്ധരും പണ്ഡിതരുമായ ആദിമ സഭാപിതാക്കന്മാരാണ്. ആരാധനക്രമങ്ങൾ ക്രോഡീകരിച്ച ഈ പിതാക്കന്മാർ സഭയുടെ യഥാർത്ഥ ത്രിത്വവിശ്വാസം പ്രാർത്ഥനകളിൽ നിക്ഷേപിച്ചു. ത്രിത്വരഹസ്യം വിശദീകരിക്കുന്ന നിരവധി കൃതികൾ വിരചിച്ചു. നൂറ്റാണ്ടുകൾക്ക് ശേഷം ഇന്നും പരിശുദ്ധത്രിത്വത്തെ
ക്കുറിച്ചുള്ള സഭയുടെ ഔദ്യോഗിക പ്രബോധനം ഈ ആദരണീയ മല്പ്പാൻമാരുടേതു
തന്നെ. അവരിൽ ഏതാനും ചിലരുടെ പ്രത്യേകിച്ച് സുറിയാനി സഭാപിതാവായ മാർ അപ്രേമിന്റെ ത്രിത്വദർശനം ഈ ലേഖനത്തിൽ പങ്കുവയ്ക്കപ്പെടുന്നു.
1. ത്രിത്വം എന്ന നാമം
മൂന്നാളുകളായിരിക്കുന്ന ഏക ദൈവത്തെ കുറിക്കാൻ സഭ ഉപയോഗിക്കുന്ന ‘ത്രിത്വം’ ഇംഗ്ലീഷിൽ Trinity, ഗ്രീക്കിൽ ത്രിയാസ് (), സുറിയാനിയിൽ ത്‌ലീസായൂസാ () പ എന്ന പദം വിശുദ്ധ ഗ്രന്ഥത്തിൽ ഒരിടത്തുമില്ല; മറിച്ച് സഭാപിതാക്കന്മാരുടെ സംഭാവന
യാണ്. അന്ത്യോക്യായിലെ പാത്രിയാർക്കീസായിരുന്ന മാർ തെയോഫിലോസ് (ca. +
185AD) ആണ് ത്രിതൈ്വക ദൈവത്തെ സൂചിപ്പിക്കുവാൻ ത്രിയാസ് () എന്ന ഗ്രീക്ക് പദം ആദ്യമായി ഉപയോഗിക്കുന്നത്. ‘പാശ്ചാത്യ ദൈവശാസ്ത്രത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന തെർത്തുല്യൻ (+220 AD) പിന്നീട് ലത്തീനിൽ ത്രിനിത്താസ് (Trinitas) എന്ന പദം ഉപയോഗിച്ചു. ഈ പദങ്ങളിൽ നിന്ന് വിവിധ ഭാഷകളിൽ തത്തുല്ല്യപദങ്ങൾ രൂപീകൃതമായി.
2. ത്രിത്വം: ദുർഗ്രഹ രഹസ്യം
ത്രിത്വരഹസ്യത്തെ പരിശോധിച്ചറിയാനും ബുദ്ധികൊണ്ടു ഗ്രഹിക്കാനുമുള്ള എല്ലാ ശ്രമങ്ങളും പാഴ്‌വേലകളാണെന്ന് മാർ അപ്രേം (+373 AD) നമ്മെ പഠിപ്പിക്കുന്നുണ്ട്. സ്രഷ്ടാവിനെ പരിശോധനാ വിഷയമാക്കാൻ സൃഷ്ടിക്കൊരിക്കലും കഴിയില്ലെന്നും, ദൈവത്വത്തിന്റെ ശക്തിക്കു മുമ്പിൽ നമ്മുടെ മനസ്സുകളും, നയനങ്ങളും നിസ്സാരങ്ങളാണെന്നും അപ്രേം പിതാവ് നമ്മെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹം പറയുന്നു: അവിടുത്തെ മഹോന്നതശക്തി എത്ര വലുതാണെന്ന് കാണാൻ, നിന്റെ ഉള്ളിൽ തോന്നുന്നതുപോലെയും നീ വിഭാവന ചെയ്യുന്നതുപോലെയും
അവിടുന്ന് നിന്നെ അനുവദിക്കുന്നില്ല. അവന്റെ മുമ്പിൽ എത്താൻ ആഗ്രഹിച്ച് തുനിഞ്ഞിറങ്ങിയാൽ എല്ലാവർക്കും മുമ്പുള്ളവനും, ആർക്കും മുമ്പെത്താൻ കഴിയാത്തവനുമായവന്റെ മുമ്പിൽ നീ എങ്ങനെയെത്തും? അവനെ കടന്നുപോകാൻ ഒരിടംപോലുമില്ല!!! നീ അവന്റെ ഉള്ളിലാണ്; കാരണം അവനപ്പുറത്ത് യാതൊന്നും തന്നെയില്ല… അവനു മുമ്പിലെത്താനാവില്ല; അവനെ കടന്നുപോകാനാവില്ല; അവനെ എത്തിപ്പിടിക്കാനാവില്ല; ഒഴിഞ്ഞുമാറാനാവില്ല – എല്ലാറ്റിലും ഒരത്ഭുതം… (Hymns on Faith, LXXII:18).
3. വിശ്വാസവും സ്‌നേഹവും: ത്രിത്വരഹസ്യത്തിലേയ്ക്കുള്ള ചുവടടികൾ
ഒരു വ്യക്തിയെ അടുത്തറിയണമെങ്കിൽ അയാളുടെ വിവരങ്ങൾ മറ്റുള്ളവരിൽനിന്ന്
ശേഖരിക്കുകയോ, അയാളുടെ ചരിത്രം പഠിക്കുകയോ ചെയ്താൽ പോരാ; മറിച്ച് അയാളെ സ്‌നേഹിക്കുകയും അയാളോടു ഹൃദയ ബന്ധം പുലർത്തുകയും വേണമെന്ന് നമുക്കറിയാം. ബൗദ്ധികാന്വേഷണങ്ങൾക്കു മുമ്പിൽ കൊട്ടിയടയ്ക്കപ്പെടുന്ന ത്രിത്വ
രഹസ്യത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുന്നതും സ്‌നേഹിക്കുന്ന ആരാധകനു മുമ്പിലാണ്. ഈ സത്യം മാർ അപ്രേം വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്: വിശ്വാസത്തിൽ അവിടുന്ന് നിന്റെ പക്കലേക്ക് വരുന്നു. പരിശോധനയിൽ (investigation) അവിടുത്തെ സഹായത്തിൽ നിന്ന് നീ നിന്നെത്തന്നെ അകറ്റുന്നു. അവിടുത്തെ മനസ്സിലാക്കാൻ വലിയ തർക്കങ്ങൾക്ക് കഴിവില്ല; കാരണം അവിടുന്ന്
താർക്കികരിൽനിന്ന് പൂർണമായും നിഗൂഢനാണ്. വിശ്വാസത്തിൽ അവിടുത്തെ കാത്തിരിക്കുക… അതുകൂടാതെ അവിടുത്തെ അസ്തിത്വംപോലും നിനക്ക് തിരിച്ചറിയാൻ സാധ്യമല്ലാത്തതിനാൽ, നിന്റെ ഒരു പരിശ്രമവും മതിയാകുന്നതല്ല. നീ നിരന്തര പര്യവേക്ഷണം നടത്തിയാലും, അവിടുന്ന് സ്ഥിതിചെയ്യുന്നു എന്നതു മനസ്സിലാക്കാൻ കഴിയുന്നതിനു മാത്രമേ നിനക്ക് അനുവദിച്ചിട്ടുള്ളു. പരിശ്രമശാലി എത്ര പരിശ്രമിച്ചാലും ഇത്രയുമേ ഗ്രഹിക്കാൻ കഴിയൂ; അതിനപ്പുറം ഇതേപ്പറ്റി ഗ്രഹിക്കാനാവില്ല. കാരണം അവനെ തേടുന്നവർക്ക് അവൻ വളരെ സമീപസ്ഥനാണ്; എന്നാൽ അവനെ പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ നിഗൂഢനാണ്…പരിശോധകനേ അവൻ നിന്നിൽ നിന്ന് മറഞ്ഞിരിക്കുന്നു, ആരാധകനേ അവൻ നിനക്ക് സന്നിഹിതനാണ് (Hymns on Faith, LXXII:2-10).
സ്‌നേഹിക്കുന്ന ഹൃദയത്തിന് ത്രിത്വ രഹസ്യം മനസ്സിലാകാനുള്ള കാരണം മറ്റൊ
ന്നുമല്ല, ത്രിത്വം സ്‌നേഹകൂട്ടായ്മയാണ് എന്ന യാഥാർത്ഥ്യമാണ്. ഏക ദൈവം പിതാവും
പുത്രനും റൂഹായുമാണ്. പരസ്പര കൂട്ടായ്മയിൽ ഓരോ വ്യക്തിയും മറ്റു വ്യക്തികളിൽ ജീവിക്കുന്നു. ഓരോ വ്യക്തിയും മറ്റു വ്യക്തികളോട് കൂട്ടായ്മയിലാണ്. മാർ ആഗസ്തീനോസ് സ്‌നേഹം തന്നെയായ പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് ഹൃദ്യമായ വിവരണം നല്കുന്നുണ്ട്. നമുക്കറിയാവുന്നതുപോലെ സ്‌നേഹബന്ധത്തിൽ മൂന്നു ഘടകങ്ങൾ അന്തർലീനമാണ്. സ്‌നേഹിക്കുന്ന വ്യക്തി (Lover), സ്‌നേഹിക്കപ്പെടുന്ന വ്യക്തി (Beloved), അവർ തമ്മിലുള്ള സ്‌നേഹം (Love). ആഗസ്തീനോസിന്റെ ഭാഷ്യമനുസരിച്ച് സ്‌നേഹിക്കുന്നവൻ പിതാവും (Lover), സ്‌നേഹിക്കപ്പെടുന്നവൻ പുത്രനും (Beloved Son), ഇവർ തമ്മിലുള്ള ഗാഢമായ സ്‌നേഹം പരിശുദ്ധ റൂഹായുമാണ്. മാർ ആഗസ്തീനോസിന്റെ ഈ ദർശനത്തിൽ
പരിശുദ്ധ റൂഹായുടെ വ്യക്തിത്വം (personhood) അവഗണിക്കപ്പെടുന്നു എന്നത് ഒരു പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് എന്ന യാഥാർത്ഥ്യം ഇവിടെ വിസ്മരിക്കുന്നില്ല. സഭാപിതാവായ മാർ ഇരണേവൂസ് (+ 200 AD) വളരെ ആലങ്കാരികമായിയാണ് ത്രിത്വത്തിന്റെ കൂട്ടായ്മയെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പുത്രനും പരിശുദ്ധ റൂഹായും പിതാവിന്റെ
രണ്ട് കരങ്ങളാണ്. നമ്മെ സ്പർശിക്കുകയും ആലിംഗനം ചെയ്യുകയും അവിടുത്തെ ഛായയിലും സാദൃശ്യത്തിലും നമ്മെ രൂപപ്പെടുത്തുകയും ചെയ്യുന്ന കരങ്ങൾ. ചുരുക്കത്തിൽ ത്രിത്വത്തിന്റെ ഭാഷ സ്‌നേഹത്തിന്റെ ഭാഷയാണ്. സ്‌നേഹിക്കുന്നവനു മുമ്പിൽ ത്രിത്വ രഹസ്യത്തിന്റെ മറ നീങ്ങും, സമസ്യയുടെ കുരുക്കഴിയും.
4. ത്രിത്വം: ഒന്നും മൂന്നും
ഏകദൈവം ത്രിത്വമായിരിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്നതിന്റെ ക്ലേശം ത്രിത്വത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് ഏറ്റവും അധികം ശ്രമിച്ചിട്ടുള്ള കപ്പദോച്ചിയൻ പിതാക്കന്മാരിൽ ഒരുവനായ മാർ ഗ്രിഗറി നസിയാൻസൻ വർണ്ണിക്കുന്നത് ഇപ്രകാരമാണ്: മൂന്ന് അനന്തവ്യക്തികളുടെ അനന്തമായ ഐക്യമാണിത്. വ്യതിരിക്തമായി പരിഗണിക്കുമ്പോൾ ഓരോ വ്യക്തിയും ദൈവമാണ്…ഒരുമിച്ച് പരിഗണിക്കുമ്പോൾ ദൈവം ത്രിയേകമാണ്… ഞാൻ ഏകദൈവത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുമ്പോഴേക്കും മൂന്ന്ദൈ വികവ്യക്തികളും എന്നെ തേജസുകൊണ്ട് വലയം ചെയ്യുന്നു. ഞാൻ മൂവരെയും പറ്റി ചിന്തിക്കുവാൻ തുടങ്ങുമ്പോഴേക്കും ഏക ദൈവത്തിലേക്ക് നയിക്കപ്പെടുന്നു. (Theological Orations, 40-41). പരിശുദ്ധ ത്രിത്വത്തിന്റെ ഏകത്വവും ത്രിത്വാത്മകതയും വിശദീകരിക്കുവാൻ മാർ അപ്രേം തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രകൃതിയിൽ നിന്നുള്ള പ്രതീകങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. സൃഷ്ടികളുടെ ഊർജ്ജസ്രോതസ്സായ സൂര്യൻ, എങ്ങനെ പരിശുദ്ധ ത്രിത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം തന്റെ വിശ്വാസഗീതത്തിൽ
വർണ്ണിക്കുന്നത് ഇപ്രകാരമാണ്: ഇതാ സൂര്യനും പിതാവും തമ്മിലും കിരണവും പുത്രനും തമ്മിലും ചൂടും പരിശുദ്ധറൂഹായും തമ്മിലും സാമ്യമുണ്ട്. ഒന്നാണെങ്കിലും
അതിൽ ഒരു ത്രിത്വം കാണപ്പെടുന്നു. അഗ്രാഹ്യമായതിനെ വിവരിക്കാൻ ആർക്കു കഴിയും?… ഒന്ന് മൂന്നിൽ അധിഷ്ഠിതമാണ്. മൂന്നും കൂടി ഒന്നാണ്! മഹാത്ഭുതം! സൂര്യൻ തന്റെ കിരണത്തിൽ നിന്ന് വ്യത്യസ്തനാണ്. എന്നാൽ
അതുമായി കൂടിച്ചേർന്നിരിക്കുന്നു. കാരണം കിരണവും സൂര്യനാണ്…ഓരോന്നും സ്വതന്ത്രമാണെങ്കിലും, സൂര്യകിരണവും അതിന്റെ ചൂടും എവിടെ എങ്ങനെ ചേർത്തുവച്ചിരിക്കുന്നു. എന്ന് ആർക്ക് അന്വേഷിക്കാനാവും?
അവ തികച്ചും വേർപെട്ടല്ല, എന്നാൽ കൂടിക്കുഴഞ്ഞുമല്ല… ഒന്നിച്ചാണ്, എന്നാൽ സ്വത
ന്ത്രമാണ്-മഹാത്ഭുതം! കഴിയുമെങ്കിൽ, സൂര്യനെ അതിന്റെ കിരണത്തിൽനിന്നും ചൂടിനെ ഇവ രണ്ടിൽ നിന്നും വേർതിരിക്കുക.
സൂര്യൻ മുകളിലാണ്, അതിന്റെ ചൂടും വെളിച്ചവും താഴെയുള്ളവരോടു കൂടെയാണ്.
സുവ്യക്തമായ ഒരു പ്രതീകം. (Hymns on Faith, LXXIII:1-12).
5. മനുഷ്യവ്യക്തി : ത്രിത്വത്തിന്റെ
പ്രതിഛായ
ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യൻ (സൃഷ്ടി 1:27)
പരിശുദ്ധ ത്രിത്വത്തിന്റെ മുദ്ര സ്വന്തം സത്തയിൽ പ്രതിഫലിപ്പിക്കുന്നുവെന്ന യാഥാർത്ഥ്യത്തിന്റെ വിശദീകരണങ്ങളും സഭാപിതാക്കന്മാരുടെ രചനകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മാർ ആഗസ്തീനോസിന്റെ പ്രബോധനമനുസരിച്ച് മനുഷ്യമനസ്സ് ദൈവത്തിന്റെ സ്വഭാവം ഉൾക്കൊള്ളുന്നു. ദൈവത്തെ ഓർക്കുകയും (remembering), അറിയുകയും (knowing), സ്‌നേഹിക്കുകയും (loving) ചെയ്യുന്ന മനസ്സിനെ ത്രിത്വവുമായി അദ്ദേഹം സാമ്യപ്പെടുത്തുന്നു. പിതാവും, പുത്രനും,
റൂഹായും ഏകദൈവമായിരിക്കുന്നതുപോലെ ഓർമ്മയും, സ്‌നേഹവും അറിവും മൂന്ന് തരത്തിലുള്ള മനസ്സല്ല ഒരു മനസ്സുതന്നെയാണ് എന്ന് അദ്ദേഹം പറയുന്നു. (On the Trinity 10,11). മാർ അപ്രേമും, ശരീരവും ( /പഗ്‌റാ) ആത്മാവും ( /നവ്ശാ) ചേതനയും
( /റൂഹാ) ചേർന്ന് രൂപീകൃതമായിരിക്കുന്ന മനുഷ്യവ്യക്തിയെ ത്രിത്വത്തിന്റെ പ്രതിഛായ എന്ന രീതിയിലാണ് തന്റെ ഗീതങ്ങളിൽ അവതരിപ്പിക്കുന്നത്. വിശ്വാസ
ഗീതത്തിൽ അദ്ദേഹം ഇപ്രകാരം പാടുന്നു: മൂന്നു നാമങ്ങൾ മൂന്നു തരത്തിൽ വിതയ്ക്കപ്പെട്ടിരിക്കുന്നു: പ്രതീകത്തിലെന്നപോലെ ശരീരത്തിൽ, ആത്മാവിൽ, റൂഹായിൽ. നമ്മിലെ മൂവത്വം ത്രിത്വത്താൽ പരിപൂർണ്ണമാക്കപ്പെടുമ്പോൾ, അത് വാളിനെപ്പോലും കീഴടക്കുന്നു. റൂഹാ വേദനിക്കുമ്പോൾ അത് പിതാവിനാൽ പൂർണ്ണമായി മുദ്ര കുത്തപ്പെടുന്നു. ആത്മാവ് വേദനിക്കുമ്പോൾ അത്
പുത്രനോടുകൂടെ പൂർണ്ണമായി കൂടിക്കലർത്തപ്പെടുന്നു. ശരീരം രക്തസാക്ഷിത്വത്തിൽ കത്തിയെരിയുമ്പോൾ റൂഹായുമായുള്ള അതിന്റെ കൂട്ടായ്മ പൂർണ്ണമായിത്തീരുന്നു. (Hymns on Faith, XVIII:4-5).