മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.
അടുത്തിടെയുണ്ടായ ‘ഹലാൽ’ ഭക്ഷണ വിവാദത്തെ തുടർന്ന്, ‘ചില
തീവ്രചിന്താഗതിക്കാർ ഭക്ഷണത്തിൽ മതം കലർത്തുന്നു’വെന്ന ആരോപണവുമായി,
മതേതരവാദികൾ എന്ന് നടിക്കുന്ന പലരും രംഗത്തുവന്നെങ്കിലും യഥാർത്ഥത്തിൽ ഭക്ഷണത്തിൽ മതം കലർത്തുന്നത് ആരാണ് എന്നത് ഇക്കൂട്ടർ വിസ്മരിക്കുകയും ഹലാൽ ഭക്ഷണത്തിനു പിന്നിലെ ബിസിനസ് താല്പര്യങ്ങൾ ചോദ്യം ചെയ്തവരെ വർഗീയവാദികളാക്കുകയും ചെയ്തു. ഹലാൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുസ്ലീങ്ങൾക്ക് അനുവദനീയമായ ഭക്ഷണം എന്നു മാത്രമാണെന്നും അതു നിരുപദ്രവകരമായ ഒരു സംഗതിയാണെന്നുമാണ് അവരുടെ വാദം. ‘ഹലാൽ’ എന്ന
അറബി പദത്തിന്റെ അർത്ഥം അനുവദനീയമായത് എന്നാണ്. അതിന്റെ എതിർ പദമാണ് ‘ഹറാം’ അഥവാ വിലക്കപ്പെട്ടത്. എന്നാൽ മുസ്ലീങ്ങൾക്ക് കഴിക്കാൻ അനുവദനീയമായ മൃഗങ്ങളുടെ മാംസം ഹാലാലാകണമെങ്കിൽ അത്തരം മൃഗങ്ങളെ കശാപ്പുചെയ്യുമ്പോൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
1) കശാപ്പുകാരൻ പ്രായപൂർത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്ലിം ആയിരിക്കണം,
2) കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം, 3) കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂർച്ചയുള്ളതായിരിക്കണം. കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടാൻ പാടുള്ളതല്ല, 4) ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യാൻ പാടില്ല, 5) കശാപ്പുചെയ്യപ്പെടുന്ന മൃഗത്തിന്റെ തല കഅബയുടെ നേരേ തിരിക്കണം 6) കശാപ്പുചെയ്യുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിപ്പിച്ചിരിക്കണം, 7) കശാപ്പുചെയ്യുമ്പോൾ ‘ബിസ്മില്ലാഹി അള്ളാഹു അക്ബർ (അള്ളാഹുവിന്റെ നാമത്തിൽ, അള്ളാഹു വലിയവ
നാണ്) എന്ന് പറയണം, 8)കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കാണ്ടായിരിക്കണം. ഈ നിബന്ധനകളിൽനിന്ന് ഒരുകാര്യം വ്യക്തമാണ് – ഒരു സ്ഥിരബുദ്ധിയുള്ള മുസ്ലീം അറക്കുന്ന മാംസം മാത്രമാണ് ഹലാൽ.
മുസ്ലീം അല്ലാത്ത ഒരാൾ ബിസ്മി ചൊല്ലി അറുത്താൽ പോലും ആ മാംസം ഹലാൽ ആകില്ല. അമുസ്ലീമായ കശാപ്പുകാരൻ അറുത്ത മാംസം ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണം ഹലാൽ എന്ന ബോർഡ് വെച്ച് വിൽക്കുന്നത് മുസ്ലീം വിശ്വാസികളെ തെറ്റിധരിപ്പിക്കുകയാണ് എന്ന വാദമുയർത്തി മുസ്ലീം കശാപ്പുകാരനിൽനിന്ന് മാത്രം മാംസം വാങ്ങാൻ ഭക്ഷണശാലാ നടത്തിപ്പുകാരെ സമ്മർദ്ദത്തിലാക്കുന്നത് ചില മുസ്ലീം സംഘടനകൾതന്നെയാണ്. തങ്ങളുടെ ബിസിനസിനെ ബാധിക്കുമോ എന്ന ഭയം കൊണ്ടാണ് പലരും ഇത് തുറന്നു പറയാത്തത്. നമ്മുടെ അറിവിൽ പോർക്ക് വിഭവങ്ങൾ കിട്ടുന്ന എത്ര ഹോട്ടലുകൾ ഉണ്ട് എന്നു പരിശോധിച്ചു നോക്കിയാൽ ‘ഹലാൽ’ എങ്ങനെയാണ് സാംസ്‌കാരിക അധിനിവേശം നടത്തുന്നത് എന്ന് മനസ്സിലാകും. ഹലാൽ മാംസം വിൽക്കുന്നതിനായി സ്വന്തം കശാപ്പ് ശാലയിൽ മുസ്ലീം കശാപ്പുകാരനെ നിയമിച്ചിരിക്കുന്ന ക്രിസ്ത്യൻ ബിസിനസുകാർ വരെയുണ്ട്. ഇവിടെ ജോലി നഷ്ടപ്പെട്ടത് ഒരു ദളിതനോ പിന്നാക്കവിഭാഗക്കാരനോ ആയിരിക്കും. അതിനാൽ ഹലാൽ ദളിത് പിന്നാക്ക വിരുദ്ധമാണ്. ഒരു സ്ഥാപനം അല്ലെങ്കിൽ ഭോജനശാല ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ പരിശോധിച്ച് ഇസ്ലാമിക
നിയമപ്രകാരം ഹലാലാണെന്ന് വ്യവസ്ഥാപിത പ്രതിനിധിസഭകൾ നൽകുന്ന സാക്ഷ്യ
പത്രമാണ് ഹലാൽ സാക്ഷ്യപത്രം. ഇസ്ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങൾ
കയറ്റി അയ്ക്കുമ്പോൾ ഹലാൽ സാക്ഷ്യപത്രം നിർബന്ധമാണ്. ഹലാൽ സാക്ഷ്യപത്രം നൽകുന്ന നിരവധി അംഗീകൃത പ്രതിനിധിസഭകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഹലാൽ നിബന്ധനകൾ പാലിക്കുകയും നിശ്ചിത തുക ഫീസ് ആയി നൽകുകയും ചെയ്താൽ മാത്രമേ ഹലാൽ സാക്ഷ്യപത്രം ലഭിക്കുകയുള്ളൂ. നമ്മുടെ നാട്ടിലെ മിക്ക ഭക്ഷണശാലകളും ഇത്തരത്തിൽ സർട്ടിഫിക്കേഷൻ എടുക്കുന്നില്ല എന്നതാണ്
വാസ്തവം. അവർ മുസ്ലീം കശാപ്പുകാരിൽ നിന്ന് മാംസം വാങ്ങിക്കൊണ്ട് ഹലാൽ എന്ന
ബോർഡ് വെക്കുകയാണ് ചെയ്യുക. ബ്രാഹ്മിൺസ് ഹോട്ടലിനോടും പോറ്റി ഹോട്ടലിനോടും മറ്റു വെജിറ്റേറിയൻ ഹോട്ടലുകളോടുമില്ലാത്ത എതിർപ്പ് ഹലാൽ ഹോട്ടലുകളോട് മാത്രം എന്തിനാണ് എന്ന് ചോദിക്കുന്നവർ യാഥാർത്ഥ്യത്തിനുനേരേ കണ്ണടച്ച് ഇരുട്ടാക്കുന്നവരാണ്. ഇത്തരം വെജിറ്റേറിയൻ ഹോട്ടലുകൾ പാചകക്കാരൻ ബ്രാഹ്മണൻ ആകണമെന്നോ, പച്ചക്കറി വാങ്ങേണ്ടത് ബ്രാഹ്മണരുടെയോ ഹിന്ദുക്കളുടെയോ കടകളിൽനിന്നു തന്നെയാകണമെന്നോ ശഠിക്കുന്നില്ല. അമുസ്ലീങ്ങളുടെയടക്കം ഭക്ഷണശാലകൾ ‘ഹലാൽ’
ആകുമ്പോൾ മാംസവ്യാപാര രംഗത്ത് മുസ്ലീങ്ങളുടെ കുത്തക ഉറപ്പിക്കപ്പെടുകയും അമുസ്ലീങ്ങളായ കശാപ്പുകാർക്ക് ‘തുല്യ അവസരം’ നിഷേധിക്കപ്പെടുകയുമാണ്. അതുകൊണ്ടുതന്നെ ഒരേ ഭക്ഷണശാലയിൽ ഹലാൽ വിഭവങ്ങളോടൊപ്പം ഹലാൽ അല്ലാത്ത വിഭവങ്ങളും വിതരണം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നില്ല എങ്കിൽ
ഹലാൽ ഭക്ഷണത്തെ എതിർക്കുന്നവർക്ക് അവരുടെ എതിർപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകേണ്ടതാണ്. മാംസാഹാരവും കടന്ന് മറ്റു ഭക്ഷ്യ ഭക്ഷ്യേതര ഉല്പന്നങ്ങളും എന്തിന് ഫ്‌ളാറ്റുകൾ പോലും ‘ഹലാൽ’ ആക്കാൻ ശ്രമിക്കുന്നത് കേവലം ബിസിനസ് താല്പര്യങ്ങൾക്കപ്പുറം മത താല്പര്യങ്ങൾതന്നെയാണ്. ‘മതം ഉപേക്ഷിക്കൂ മനുഷ്യനാകൂ’ എന്നൊക്കെ പ്രത്യയ ശാസ്ത്ര ഗീർവാണം മുഴക്കുന്ന കമ്മ്യൂണിസ്റ്റ്
യുവജനസംഘടനയ്ക്ക് ബീഫ് ഫെസ്റ്റിവൽ നടത്താൻ കഴിയുമെങ്കിലും പോർക്ക് ഫെസ്റ്റിവൽ നടത്താൻ കഴിയില്ല. സമൂഹത്തെ നശിപ്പിക്കുന്ന ലഹരി ജിഹാദിനെക്കുറിച്ച് പ്രസംഗിച്ച കല്ലറങ്ങാട്ട് പിതാവിനെതിരേ പടനയിച്ചവർക്ക് സ്വന്തം പാർട്ടിയിലെ മന്ത്രിയേയും സ്വന്തം മുഖ്യമന്ത്രിയുടെ മകളേയും
വ്യഭിചാരികൾ എന്നുവിളിച്ച മുസ്ലീം നേതാവിനെതിരേ പ്രതികരിക്കാൻ നാവ് പൊങ്ങില്ല. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പച്ചയ്ക്ക് കത്തിക്കും എന്ന് തെരുവിൽ മുദ്രാവാക്യം വിളിക്കാൻ മാത്രം വളർന്നിട്ടും ആഭ്യന്തരവകുപ്പിന് ഒരു നടപടിയും സ്വീകരിക്കാൻ സാധിക്കുന്നില്ല. ഭക്ഷണത്തിൽ മതം കലർത്തുന്നവർക്കെതിരേ എന്ന പേരിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിൽ മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ഹലാൽ സ്റ്റാൾ ഇട്ടതല്ലേ ഭക്ഷണത്തിൽ മതം കലർത്തൽ
എന്ന് ചോദിക്കുന്നവരെ വർഗീയവാദികൾ എന്ന് മുദ്രകുത്തി യഥാർത്ഥ പ്രശ്‌നത്തെ
തമസ്‌കരിക്കുകയാണ് കേരളത്തിലെ പ്രമുഖ രാഷ്ടീയകക്ഷികൾ. ഒരു വോട്ട്ബാങ്കിന്റെ മാത്രം ബലത്തിൽ ഇസ്ലാമിക അധിനിവേശം ഇത്രമാത്രം ശക്തമാണെങ്കിൽ ഇസ്ലാമിക ഭൂരിപക്ഷം ഉണ്ടായാൽ ഈ നാട്ടിലെ അമുസ്ലീങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് പലരും ഉറക്കെ ചോദിച്ചു തുടങ്ങിയിരിക്കുന്നു. തീവ്ര ഇസ്ലാമിസ്റ്റുകൾ പ്രമുഖ രാഷ്ട്രീയ കക്ഷികളിൽ കയറിക്കൂടി തങ്ങളുടെ താല്പര്യങ്ങൾ നടപ്പാക്കുന്നു എന്നത് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏത് പുരോഗമന മുഖംമൂടിക്കുപിന്നിൽ ഒളിച്ചാലും നീലക്കുറുക്കന്റെ കൂവൽ പോലെ ചില സമയങ്ങളിൽ ഇസ്ലാമിസ്റ്റുകൾ സ്വന്തം വികൃതമുഖം പുറത്തു കാണിക്കും. മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്ററിൽ ‘അരുവിത്തുറ’ എന്ന പേരുണ്ടെങ്കിൽ താൻ അത് ആരെയും അറിയിക്കുകയില്ല എന്നും, അരുവിത്തുറ എന്ന സ്ഥലം ഇല്ലെന്നും വാദിക്കുന്ന ഈരാറ്റുപേട്ടമുൻസിപ്പൽ കൗൺസിലർ അനസ് എന്ന
ഇടതുപക്ഷക്കാരന്റെ ഫോൺസംഭാഷണം വായനക്കാരിൽ ചിലരെങ്കിലും കേട്ടിരിക്കും. ക്രൈസ്തവ സ്വത്വം പേറുന്ന ഒരു സ്ഥലപ്പേരിനോട് പോലും ഇസ്ലാമിസ്റ്റുകൾ പുലർത്തുന്ന അസഹിഷ്ണുത നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ഈരാറ്റുപേട്ട ഹലാലും അരുവിത്തുറഹറാമും ആകുന്നതിനു പിന്നിലെ ചേതോ വികാരം എന്താണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഭക്ഷണത്തിലും ബിസിനസിലും രാഷ്ട്രീയത്തിലുമെല്ലാം മതം കലർത്തുന്ന ഇസ്ലാമിക അധിനിവേശത്തെ സർവശക്തി
യുമുപയോഗിച്ച് ചെറുക്കേണ്ടതുണ്ട്.