മിശിഹായെ പ്രതി ആർക്കും ലജ്ജിക്കേണ്ടി വരില്ല

മാത്യു ചെമ്പുകണ്ടത്തിൽ

ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ ജീവിതത്തെ അപഗ്രഥിക്കുന്ന ഇന്നത്തെ
യുവജനങ്ങൾക്ക് അപകർഷതാ ബോധം ഉണ്ടാകുമെന്നു പ്രസംഗിച്ച ‘നിച്ച് ഓഫ് ട്രൂത്ത്’
ഡയറക്ടർ എം.എം. അക്ബറുടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. മദ്യത്തോടുള്ള മുഹമ്മദിന്റെ പരാമർശത്തെക്കുറിച്ചും ആയിഷ എന്ന കുട്ടിയെ വിവാഹം ചെയ്തതിനെ
ക്കുറിച്ചുമുള്ള വിഷയങ്ങൾ അപഗ്രഥിക്കുന്ന, ഇസ്ലാമിക ബോധമുള്ള അഭ്യസ്തവിദ്യരും വായനാശീലവുമുള്ള യുവജനതയിൽ സംശയങ്ങൾ ജനിക്കാൻ സാധ്യതയുണ്ടെന്നും അത് പിന്നീട് മതനിരാസത്തിന് കാരണമാകും എന്നുമാണ് പ്രസ്തുത വീഡിയോയിൽ അക്ബർ വിലയിരുത്തുന്നത്.
‘നബി അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന ചിന്ത ഒരു വ്യക്തിയിൽ ഉണ്ടാകുന്നു
വെങ്കിൽ ആ വ്യക്തിയിൽ അപ്പോൾ മുതൽ ചെകുത്താൻ പ്രവർത്തിക്കാൻ തുടങ്ങുന്നു. ഇവയെല്ലാം കാണപ്പെടുന്നത് ഹദീസ് (നബിചര്യ) ഗ്രന്ഥങ്ങളിലാണ് എന്നു പറഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ചാലും വിഷയം പരിഹരിക്കപ്പെടില്ല. നബി ചെയ്തതെല്ലാം വലിയ ശരിയാണെന്ന് വരുത്തിതീർക്കാനും അങ്ങനെ സ്ഥാപിച്ചെടുക്കാനും മതത്തിലെ പണ്ഡിതന്മാർക്കു കഴിയണം. അങ്ങനെ പഠിപ്പിക്കാനും യുവജനതയെ ബോധ്യപ്പെടുത്താനും കഴിഞ്ഞാൽ മാത്രമേ ഇനി വിജയിക്കൂ’ എന്നാണ് പ്രസ്തുത വീഡിയോയിൽ അക്ബർ സാഹിബ് പറയുന്നത്.
ശാന്തസുന്തരമായി പരിലസിച്ചിരുന്ന കേരള മതസൗഹൃദ, സാഹോദര്യ ഭൂമികയിൽ ‘സ്‌നേഹസംവാദം’ എന്ന പേരിൽ സംവാദം സംഘടിപ്പിച്ച് അതിലൂടെ കടുത്ത
മതവിമർശനങ്ങൾ നടത്തി വിവിധ മതങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധങ്ങളിൽ അസ്വസ്ഥതകളും വിള്ളലുകളും സൃഷ്ടിക്കുന്നതിന്
നേതൃത്വം കൊടുത്ത വ്യക്തിയാണ് ശ്രീ എം. എം. അക്ബർ. തന്റെ ഭൂതകാല വിക്രിയകളുടെ പേരിൽ ഇന്ന് അദ്ദേഹം ഏറെ പ്രതിരോധത്തിലായിരിക്കുകയാണ്.
സ്‌നേഹസംവാദത്തിലൂടെ അക്ബർ ഏറെ വിമർശനങ്ങൾക്ക് വിധേയമാക്കിയത് ക്രൈസ്തവ വിശ്വാസത്തെ ആയിരുന്നു. അക്ബറിൽനിന്നും സ്‌നേഹസംവാദത്തിന്റെ
പേരിൽ വിവിധ വെല്ലുവളികൾ ക്രൈസ്തവ വിശ്വാസബോധ്യങ്ങൾക്കു നേരേ ഉയർന്നതോടെ പ്രതിരോധത്തിന്റെ ഭാഗമായി ഇസ്ലാമിക മതഗ്രന്ഥങ്ങളെയും അതിലെ ദൈവശാസ്ത്രത്തെയും ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും അദ്ദേഹത്തിന്റെ ജീവിതരീതികളെയും പഠിക്കുവാൻ നിരവധി ക്രൈസ്തവരാണ്
രംഗത്തുവന്നത്. ഇസ്ലാം മുന്നോട്ടു വയ്ക്കുന്ന ദൈവശാസ്ത്രവും ധാർമികതയും സ്വർഗ്ഗവും മാനവികതയും എല്ലാം എന്താണെന്ന് ഇസ്ലാമിക ചരിത്ര, മത ഗ്രന്ഥങ്ങളുടെയും അതിന്റെ വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തിൽ അവർ പഠനവിധേയമാക്കി. ഇന്ന് ഏതൊരു ഇസ്ലാമിക പണ്ഡിതനെക്കാളും ആഴമേറിയ ആറിവ് ഇസ്ലാമിക വിഷയങ്ങളിൽ കരസ്ഥമാക്കിയ നിരവധി ക്രൈസ്തവ സഹോദര
ങ്ങൾ ക്രൈസ്തവ വിശ്വാസ പ്രതിരോധ രംഗത്ത് കേരളത്തിൽ മാത്രം നിലയുറപ്പിച്ചി
ട്ടുണ്ട്. ഇസ്ലാമിക വിമർശനങ്ങൾക്കു നേരേ ക്രൈസ്തവർ പ്രതിരോധം ശക്തമാക്കിയ
തോടെ സ്‌നേഹസംവാദത്തിന് നേതൃത്വം നൽകിയ അക്ബർ കളം ഉപേക്ഷിച്ചു. ഇസ്ലാമിക ദൈവശാസ്ത്രത്തെ ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റുകളിൽനിന്ന് വസ്തുതാപരമായി
പഠിക്കാൻ അവസരം ലഭിച്ചതിന്റെ ഫലമായി നൂറുകണക്കിന് ഇസ്ലാമിക സഹോദരങ്ങളാണ് ഇപ്പോൾ exmuslims എന്ന പേരിൽ മതരഹിത ജീവിതം തെരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും പ്രായഭേദമെന്യെ ഇക്കൂട്ടത്തിലുണ്ട്. ഇതോടൊപ്പം, ക്രിസ്തുവിശ്വാസം സ്വീകരിക്കുന്ന മുസ്‌ളിംകളും സത്യാന്വേഷണത്തിന്റെ ഭാഗമായി ബൈബിൾ പഠിക്കുന്നവരും നിരവധിയാണ്.
അക്ബറുടെ നേതൃത്വത്തിൽ ആരംഭിച്ച ‘പീസ് സ്‌കൂളിലെ’ പാഠപുസ്തകത്തിൽ മതം
മാറ്റത്തിനുള്ള മാർഗ്ഗങ്ങൾ പ്രതിപാദിച്ചിരുന്നു എന്നത് ഏറെ വിവാദം സൃഷ്ടിച്ച സംഗതിയായിരുന്നു. അദ്ദേഹത്തിന് പിന്നീട് ആ സ്ഥാപനം തന്നെ അടച്ചുപൂട്ടേണ്ടതായി വന്നു. മറ്റ് മത വിശ്വാസങ്ങളുടെ സ്വകാര്യതകളിലേക്ക് അനാവശ്യമായി കടന്നുകയറുവാനും അതിലെ ശരിതെറ്റുകളെ പരസ്യമായി വിമർശിക്കാനും തയ്യാറായതിലെ ബുദ്ധിശൂന്യതയാണ് ഇപ്പോൾ അക്ബർക്കും കൂട്ടാളി
കൾക്കും തിരിച്ചടിയായിരിക്കുന്നത്. നബിയുടെ ജീവിതത്തെ അപകർഷതാ ബോധ
ത്തോടെ നോക്കിക്കാണുന്ന യുവതയെക്കുറിച്ച് അദ്ദേഹം പറയുന്നുവെങ്കിലും വാസ്തവത്തിൽ എം.എം. അക്ബറിൽ തന്നെയാണോ ഇപ്പോൾ അപകർഷതാബോധം നിഴലിക്കുന്നത് എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്.
ഇസ്ലാമിക മതസ്ഥാപകനെക്കുറിച്ച് ആധുനിക തലമുറയ്ക്ക് അപകർഷതാബോധം ഉണ്ടാകുമെന്നാണ് അക്ബറുടെ പ്രസ്താവനയെങ്കിൽ അദ്ദേഹം വിമർശിക്കുകയും അപഹസിക്കുകയും ചെയ്തിട്ടുള്ള പരിശുദ്ധ സുവിശേഷത്തിൽ വിശ്വസിക്കുന്ന ഏതൊരുവനും സുവിശേഷത്തെക്കുറിച്ചോ അതിലെ പ്രതിപാദ്യമായ ഈശോമിശിഹായെക്കുറിച്ചോ ജീവിതത്തിലൊരിക്കലും ലജ്ജിക്കേണ്ടി വരികയില്ല. ക്രിസ്ത്യാനിയുടെ വിശ്വാസത്തന്റെ നായകനും അതിനെ പൂർണ്ണതയിൽ എത്തി
ക്കുന്നവനുമാണ് ഈശോമശിഹാ. അവിടുത്തെ പിൻപറ്റുന്നതിന്റെ പേരിൽ ലോകചരിത്രത്തിൽ ഒരു കാലത്തും ഒരുവന് ലജ്ജയോ അപകർഷതാ ബോധമോ കുറ്റബോധമോ ഉണ്ടാകേണ്ടി വരില്ല. ഈ ആത്മവിശ്വാസമാണ് 2000 കൊല്ലമായി നിലനിൽക്കുന്ന ക്രിസ്തുവിശ്വാസത്തിന് ഇന്നും ശക്തി പകരുന്നത്.
മതതീഷ്ണതയിൽ ജ്വലിച്ചുനിന്ന യഹൂദ സമൂഹത്തിൽ ജനിക്കുകയും സംസ്‌കാര സമ്പ
ന്നരായ റോമൻ ജനതയുടെ മധ്യത്തിൽ ജീവിക്കുകയും ചെയ്ത ‘നസറായന്റെ’ ജീവിതം
ഏതൊരു മനുഷ്യനും അക്ഷരാർത്ഥത്തിൽ പിൻപറ്റാവുന്ന മാതൃകയാണ്. ആ ജീവിതത്തെ ഒരു കാലത്തും ആർക്കും വെള്ള പൂശി വെളിപ്പിക്കേണ്ട യാതൊരു ഗതികേടും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. അത്രമേൽ പരിശുദ്ധവും പരിപക്വവുമായിരുന്നു മുപ്പത്തിമൂന്നു വയസ്സുവരെയുള്ള ഈശോമിശിഹായുടെ ഭൗമീകജീവിതം. പാപം ക്ഷമിച്ചും രോഗികളെ സൗഖ്യമാക്കിയും
സമൂഹത്തിലെ പരിത്യക്തരോടുകൂടെ സഹവസിച്ചുംകൊണ്ട് കരുണയുടെയും ആർദ്ര
തയുടെയും താഴ്മയുടെയും ഉദാത്തമാതൃക ലോകത്തിന് നൽകിയ ദൈവപുത്രൻ തന്റെ കൂടെ വന്ന ജനസമൂഹത്തോടു ആഹ്വാനം ചെയ്തത് ‘എന്നെ പിൻപറ്റുക’ എന്നായിരുന്നു. ഈശോമിശിഹായുടെ പരസ്യജീവിത കാലത്ത് ഒരു ശിഷ്യനായി, അവിടുത്തെ നിഴൽ പോലെ നടന്ന പത്രോസ് എഴുതി: ‘മിശിഹാ നിങ്ങൾക്കു വേണ്ടി സഹിക്കുകയും നിങ്ങൾ അനുകരിക്കുന്നതിനുവേണ്ടി നിങ്ങൾക്കു മാതൃക നൽകുകയും ചെയ്തിരിക്കുന്നു’ (1 പത്രോസ് 2:21). എല്ലാക്കാലത്തേക്കുമുള്ള
മനുഷ്യവംശത്തിനുള്ള മാതൃകയായിരുന്നു ഈശോമിശിഹാ. ക്രിസ്തുമാർഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന പൗലോസ് എഴുതി: ഞാൻ മിശിഹായെ അനുകരിക്കുന്നതുപോലെ നിങ്ങൾ എന്നെ അനുകരിക്കുവിൻ (1 കൊറി 11:1). ക്രിസ്ത്വാനുകരണം എന്നത് ഏവർക്കും സാധ്യമാണ് എന്നു തെളിയിച്ചുകൊണ്ട് മിശിഹായുടെ കാലടകൾ പിന്തുടരുന്നതിന് ജനകോടികൾക്ക് ആവേശം പകരുന്നതായിരുന്നു പൗലോസിൻറെ ഈ വാക്കുകൾ.
മിശിഹായുടെ ശിഷ്യഗണത്തിൽ ഏറെ ശ്രദ്ധേയനായിരുന്ന യോഹന്നാൻ എഴുതി: അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു (1 യോഹ 2:6). മിശിഹായെ അനുകരിക്കുക എന്നതു
കൊണ്ട് ഒന്നാം നൂറ്റാണ്ടിലെ യഹൂദന്റെ ജീവിതചര്യകളെ അന്ധമായി പിൻപറ്റുക എന്ന അർത്ഥമില്ല, ആന്തരികമായി ഈശോമിശിഹായ്
ക്കുണ്ടായിരുന്ന അതേ മനോഭാവം’ ജീവിതത്തിൽ പ്രകടിപ്പിക്കുക എന്നതാണ് ക്രിസ്ത്വാനുകരണത്തിന്റെ മർമ്മം. ഫിലിപ്പിയർക്കുള്ള കത്തിൽ ഇപ്രകാരം വായിക്കുന്നു: ‘ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാൽ
പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായി
രുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ’ (ഫിലി 2: 35). കൊച്ചു പെൺകുട്ടിയെ നോക്കി ‘ബാലികേ’ എന്നു വിളിക്കാൻ കഴിഞ്ഞ മനോഭാവം (ലൂക്കാ 8:43). ശിശുസഹചമായ നിർമ്മലതയോടെ ജീവിക്കുക, എന്തെന്നാൽ സ്വർഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ് (മത്തായി 19:14) എന്നു പ്രഖ്യാപിച്ചവന്റെ മനോഭാവം, പ്രായം ചെന്ന സ്ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ നിർമ്മലതയോടെ സഹോദരിമാരെപ്പോലെയും പരിഗണിക്കാൻ ഉപദേശിക്കുന്ന ക്രിസ്തുശിഷ്യന്മാരുടെ മനോഭാവം (1 തിമോത്തി 5:2). ഈ മനോഭാവത്തിൽ ജീവിച്ച വിശ്വഗുരുവിനെ പിൻപറ്റുന്നതിൽ ക്രിസ്ത്യാനിക്ക് തന്റെജീവിത കാലത്തിൽ ഒരിക്കലും അപകർഷതാബോധം ഉണ്ടാവുകയില്ല.
മിശിഹായുടെ ജീവിതം പരിശുദ്ധമായിരുന്നു എന്ന് സാക്ഷ്യം പറഞ്ഞവരിൽ ചില
രുടെ പ്രസ്താവനകൾ നോക്കുക: ഈശോയെ വിസ്തരിച്ച പീലാത്തോസ് പറഞ്ഞു: അവനിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല ( യോഹ 18:38).
പീലാത്തോസിന്റെ ഭാര്യ അദ്ദേഹത്തോടു പറഞ്ഞു: ഈ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത് (മത്തായി 27:19) കുരിശിൽ കിടന്ന കള്ളൻ സാക്ഷ്യം പറഞ്ഞു: ഇവൻ ഒരു തെറ്റും ചെയ്തിട്ടില്ല (ലൂക്ക് 23:3942)
സഹസ്രാധിപൻ സാക്ഷ്യപ്പെടുത്തി: ഈ മനുഷ്യൻ തീർച്ചയായും നീതിമാനായിരുന്നു (ലൂക്കോസ് 23:47). തന്റെ കൂടെ ജീവിച്ച പന്ത്രണ്ട് ശിഷ്യന്മാരിൽ പ്രധാനിയായിരുന്ന പത്രോസ് പറഞ്ഞു: അവൻ പാപം ചെയ്തിട്ടില്ല, അവന്റെ അധരത്തിൽ വഞ്ചന കാണപ്പെട്ടില്ല. (1 പത്രോസ് 2:22). ഈശോമിശിഹായുടെ എതിരാളിയായി ജീവിതം ആരംഭിച്ച് ഒടുവിൽ ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും വലിയ സുവിശേഷ
കനായിരുന്ന പൗലോസ് പറഞ്ഞു: പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി. (2 കൊരി 5:21). ശിഷ്യഗണത്തിൽ ഈശോയോട് ഏറെ അടുത്തുനിന്ന യോഹന്നാൻ പറഞ്ഞു: അവനിൽ പാപമില്ല (1 യോഹ 3:5)
എല്ലാ മനുഷ്യരുടെയും സാക്ഷ്യത്തെ അതിലംഘിച്ചുകൊണ്ട് തന്റെ പിതാവിന്റെ സാക്ഷ്യം ‘ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിൻ’ (മത്തായി 17:5)
ക്രിസ്തുശിഷ്യത്വത്തിന്റെ വഴികൾ പീഡാനുഭവത്തിന്റെയും കുരിശിന്റെയും മാർഗ്ഗ
മാണെന്നും ഈ വഴിയിലൂടെ സഞ്ചരിക്കുന്നത് ജീവിതം കൊണ്ടും കർമ്മംകൊണ്ട്
ലോകത്തെ ജയിച്ചവന്റെ മാർഗ്ഗമാണെന്നുമുള്ള തിരിച്ചറിവാണ് ഇന്നും ക്രിസ്ത്വാനുകരണത്തിന് ജനകോടികളെ ആവേശഭരിതരാക്കുന്നത്. യുവജനങ്ങൾ ഉൾപ്പെടെ അറബ് രാജ്യങ്ങളിൽനിന്നുപോലും മിശിഹായിലേക്ക് കടന്നുവരുന്നവരുടെ എണ്ണം മതനേതൃത്വത്തെയും ഭരണാധികാരികളെയും ഒരു പോലെ
ഭയചകിതരാക്കുന്ന കാര്യമാണ്. ഭീകരവാദവും കൊലയും ജനങ്ങളിൽ ഭീതിപരത്തുന്ന ഈ കാലത്ത്, യഥാർഥ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും
സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും മാർഗ്ഗമാണ് നസറായന്റെ മാർഗ്ഗമെന്ന്
ലോകത്തിന് ബോധ്യം വരുന്നു. സ്വന്തശ്വാസത്തിൽ പോലും അന്യന്റെ മരണം മണത്ത ഒരുവൻ ക്രിസ്തുശിഷ്യനായപ്പോൾ സംഭവിച്ച പരിവർത്തനം അപ്പസ്‌തോല പ്രവൃത്തികൾ ഒമ്പതാം അധ്യായം ഒന്നു മുതലുള്ള വാക്യങ്ങളിൽ വായിക്കാം.
നസറായന്റെ മാർഗ്ഗം ആശയപരമായി, താത്വികമായി, ദൈവശാസ്ത്രപരമായി എത്രമേൽ ഉന്നതമാണെന്ന് അക്ബർ, അങ്ങേക്ക് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. ഈ ഭൂമുഖത്ത് പദമൂന്നിനടന്ന ദൈവപുത്രന്റെ പാതയെ യാതൊരു അപകർഷതാബോധവുമില്ലാതെ പിൻപറ്റുവാൻ താങ്കളെയും ക്രൈസ്തവസമൂഹം സ്വാഗതം ചെയ്യുന്നു. നസറായന്റെപാത പിൻപറ്റി, ദൈവം ശിൽപ്പിയായി നിർമ്മിച്ചതും, അടിസ്ഥാനമുള്ളതുമായ സ്വർഗ്ഗീയ ജെറൂസലേമിലേക്കുള്ള തീർത്ഥാടകസംഘത്തോടൊപ്പം ചേരുക, വിശുദ്ധമായ ലക്ഷ്യത്തിലേക്ക് താങ്കളും എത്തിച്ചേരും.