ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തന്റെ വിശ്വാസിസമൂഹത്തിനു നൽകിയ മുന്നറിയിപ്പുകൾ ഇന്ന് പലരും വിവാദമാക്കി മാറ്റിയിരിക്കുകയാണ്. പിതാവ് ഉപയോഗിച്ച ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ പരാമർശങ്ങൾ
ചിലരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അതിനാൽ പിതാവ് പ്രസ്താവന പിൻവലിക്കണമെന്നും മാപ്പു പറയണമെന്നും പിതാവിനെ അറസ്റ്റ് ചെയ്യണമെന്നും മറ്റുമുള്ള മുറവിളികൾ ഉയരുന്നുണ്ട്. തിൻമകൾക്കു മതത്തിന്റെ നിറം നൽകരുത്, ലഹരിമരുന്നിനെ ലഹരിമരുന്ന് എന്നു മാത്രം വിളിച്ചാൽ മതി തുടങ്ങിയ ഉപദേശങ്ങളും കേൾക്കുന്നുണ്ട്. എന്നാൽ എല്ലാവരും കൂടി ആക്രോശിക്കാനും ഒറ്റതിരിഞ്ഞ് ആക്രമിക്കാനും എന്തു തെറ്റാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്തത്. തന്റെ ശുശ്രൂഷയ്ക്കു ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ജനസമൂഹത്തോട് അദ്ദേഹം ചില കാര്യങ്ങളിൽ ജാഗ്രത പുലർത്തണം എന്ന് ആവശ്യപ്പെട്ടതാണോ അദ്ദേഹത്തിന്റെ തെറ്റ്. ഇനി അദ്ദേഹം ഉപയോഗിച്ച വാക്കുകളാണ് പ്രശ്‌നമെങ്കിൽ
അവ ഇവിടെ ആദ്യമായി ഉപയോഗിക്കുന്നത് അദ്ദേഹമല്ല. ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ള വ്യക്തികളും പ്രസ്ഥാനങ്ങളുംതന്നെ ഇവ ഉപയോഗിച്ചിട്ടുണ്ട്.
ലവ് ജിഹാദ്
ലവ് ജിഹാദ് എന്ന വാക്ക് ഔദ്യോഗിക തലത്തിൽ ഒരുപക്ഷേ ആദ്യമായി ഉപയോഗിക്കുന്നത് കേരള ഹൈക്കോടതി ജഡ്ജ് ആയിരുന്ന
ജസ്റ്റിസ് കെ ടി ശങ്കരനായിരിക്കും. അദ്ദേഹം 2009 ഡിസംബർ 9 ന് ഷഹൻഷാ Vs സ്‌റ്റേറ്റ് ഓഫ് കേരളകേസിൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ ‘റോമിയോ ജിഹാദ് അല്ലെങ്കിൽ ലവ്ജിഹാദ്’ എന്ന പ്രയോഗം കാണാൻ സാധിക്കും.
ക്രിസ്തീൻ സിക്‌സതാ റിനേഹാർട്ട് എന്ന അമേരിക്കൻ വനിതയുടെ 2019 പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേര് ‘സെക്ഷ്വൽ ജിഹാദ്’ എന്നാണ്.
ഉത്തരപ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത് നിയമസഭകൾ സമീപകാലത്ത് പാസാക്കിയ
മതപരിവർത്തന നിരോധന നിയമങ്ങളെ ലവ് ജിഹാദ് നിയമങ്ങൾ എന്നാണ് ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ നിയമം പാസാക്കിയതുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ശ്രീ നരോത്തം മിശ്ര പ്രസ്താവിച്ചത് ‘ലവ് ജിഹാദിന്റെ പേരിൽ റഫീക്കിനെരവിയായി മാറ്റുന്നതും ഞങ്ങൾ അംഗീകരിക്കു
ന്നില്ല’ എന്നാണ് (The WIRE, March 08, 2021).
ഇവിടെ ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി തന്നെ ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ ശ്രീമതി രേഖാശർമ്മ 2020 ഒക്ടോബർ 20 ന് മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത്‌സിംഗ് കോഷിയാരിയെ സന്ദർശിച്ചപ്പോൾ ആ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലവ് ജിഹാദ് കേസുകളെപറ്റി ആശങ്ക രേഖപ്പെടുത്തിയതായി ദേശീയ വനിതാ കമ്മീഷന്റെ ട്വിറ്ററിൽ പ്രസ്താവിച്ചിട്ടുണ്ട്. ആസാം അസംബ്ലി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ബിജെപി വീണ്ടും ആസാമിൽ അധികാരത്തിൽ വന്നാൽ ലാൻഡ് ജിഹാദ്, ലവ് ജിഹാദ് എന്നിവയ്‌ക്കെതിരെ നിയമനിർമ്മാണം നടത്തും എന്നു പ്രസ്താവിച്ചിരുന്നു. (Hindustan Times, March 26, 2021) ലവ് ജിഹാദ് എന്ന വാക്ക് ഉത്തരവാദിത്ത പ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്ന ഇത്രയും വ്യക്തികൾ ഉപയോഗിച്ചിട്ടും ആർക്കും അതിന്റെ
പേരിൽ പരാതികളോ പ്രതിഷേധങ്ങളോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ശ്രീ. വെള്ളാപ്പള്ളി നടേശനും ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുകയുണ്ടായി. ഇവരുടെ നേരെയൊന്നും ഉയരാത്ത പ്രതിഷേധം കല്ലറങ്ങാട്ട് പിതാവിനെതിരെ മാത്രം ഉയരുന്നതിന്റെ സാംഗത്യമെന്താണ്?
നാർക്കോട്ടിക് ജിഹാദ്
നാർക്കോട്ടിക് ജിഹാദ് എന്ന പദവും ആദ്യമായി ഉപയോഗിക്കുന്നത് കല്ലറങ്ങാട്ട് പിതാവല്ല. ഇത് അദ്ദേഹത്തിന്റെ കണ്ടുപിടുത്തവുമല്ല. ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഉപയോഗിച്ചുവരുന്ന ഒരു പദമാണ്. European Foundation for South Asian Studies
2017 ൽ ഇറക്കിയ പ്രബന്ധത്തിന്റെ പേര് തന്നെ ‘Narco Jihad – Haram Money for Halal Cause?’ എന്നാണ്. ഇവിടെ മതസംജ്ഞകൾ ശീർഷകത്തിൽ തന്നെ ധാരാളമായി ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.
ഒരു ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയിലെ ചാനലാണ് Al Arabya English. ഇവർ
2018 ഡിസംബർ 01 ന് പുറത്തിറക്കിയ ഒരു ഡോക്യുമെന്ററിയുടെ പേരാണ് Hezbollah’s Narco Jihad. കൂടാതെ ഐക്യരാഷ്ട്രസഭയുടെ UNODC
World Drug Report കൾ. 2021 ജൂലൈ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത്ഷാ നടത്തിയ പ്രസ്താവന തുടങ്ങി നിരവധിയിടങ്ങളിൽ ലഹരി തീവ്രവാദത്തെക്കുറിച്ച് പരാമർശമുണ്ട്. സെക്‌സ് റാക്കറ്റിംഗ്, നാർക്കോ ടെററിസം, ലഹരിതീവ്രവാദം തുടങ്ങിയ പദങ്ങൾ ധാരാളമായി ഉപയോഗിക്കപ്പെടുന്നതിനാൽ അവയെല്ലാം വിവരിക്കുക ബുദ്ധിമുട്ടാണ്. അതിനാൽ കൃത്യമായി ലവ് ജിഹാദ്, നാർക്കോ ജിഹാദ് എന്നീ വാക്കുകളുടെ ഉപയോഗത്തെ മാത്രമാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. അവ ഒരിക്കലും ആദ്യമായി ഉപയോഗിച്ചത് കല്ലറങ്ങാട്ട് പിതാവല്ല. അവ അവസാനമായിട്ട് ഉപയോഗിക്കുന്നതും അദ്ദേഹമായിരിക്കില്ല. അതിനാൽ തൽപരകക്ഷികൾ അദ്ദേഹത്തിനെതിരെ മാത്രം ഉറഞ്ഞുതുള്ളുന്നത് അർത്ഥശൂന്യമാണ്. ഈ വാക്കുകൾ അദ്ദേഹത്തിനു മുമ്പേ ഉപയോഗിച്ച അന്താരാഷ്ട്ര ഏജൻസികൾക്കും മാധ്യമങ്ങൾക്കും എതിരെയൊ കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെയൊ പ്രതിഷേധങ്ങൾ നടത്താൻ ഇവർക്കു സാധിക്കുന്നില്ല എന്നത് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെ പരിഹാസ്യമാക്കുന്നു. ദിവസംതോറും പിടിക്കപ്പെടുന്ന കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നു കടത്തുകളെ മറയ്ക്കുന്നതിനാണ് ഈ അനാവശ്യ പ്രതിഷേധങ്ങളെന്നും സംശയിക്കേണ്ടിയിരിക്കുന്നു.