
ഷെവലിയർ അഡ്വ. വി. സി. സെബാസ്റ്റ്യൻ
ജനങ്ങളിൽ ഭീതിയുണർത്തുന്ന ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും
കേരളസമൂഹം കേൾക്കുന്നതും അറിയുന്നതും. ആഗോളഭീകരതയുടെ അടിവേരുകൾ
തേടിയുള്ള അന്വേഷണം ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി നിൽക്കുമ്പോൾ ഇക്കാലമത്രയും ലോകത്തിനുമുമ്പിൽ ഉയർത്തിക്കാട്ടിയ കേരളത്തിന്റെ സാമൂഹ്യ – സാംസ്കാരിക – മതേതര മുഖം വികൃതമാകുന്നു. ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ മുൻനിരകളിൽ നിന്നുയരുന്ന മലയാളഭാഷ ഇക്കൂട്ടരുടെ കേരളബന്ധത്തെ ഊട്ടിയുറപ്പിക്കുമ്പോൾ ശാന്തിയും സമാധാനവും സൗഹാർദ്ദവും മാത്രമല്ല, പതിറ്റാണ്ടുകളായി മലയാളി സമൂഹം സംരക്ഷിച്ച സംസ്‌കാരവും പാരമ്പര്യവും കുഴിച്ചുമൂടപ്പെടുന്നുവോ? രാഷ്ട്രീയ ഭരണസംവിധാനങ്ങളിലേയ്ക്കും സമൂഹത്തിന്റെ സമസ്തമേഖലയിലേയ്ക്കും വ്യാപിച്ചിരിക്കുന്ന ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ സ്വാധീനങ്ങളും ശക്തികളും തിരിച്ചറിയാനാവുന്നില്ലെങ്കിൽ കാശ്മീരും കാബൂളുംകേരളത്തിൽ ആവർത്തിക്കപ്പെടുന്ന നാളുകൾ
വിദൂരമല്ല. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അതിഭീകരതയുടെ വാർത്തകൾ വായിച്ചും ചിത്രങ്ങൾ കണ്ടും സാമൂഹ്യമാധ്യമങ്ങളിൽ ഇവയ്ക്കടിയിൽ കമന്റിട്ടും പങ്കുവച്ചും ആസ്വാദനം നടത്തിയവർക്ക് പിറന്നുവീണ മണ്ണിൽ സ്വന്തം
കൺമുമ്പിൽ തന്നെ കാശ്മീരിലും കാബൂളിലും ഇറാക്കിലും സിറിയയിലും നടന്ന കൊടും ക്രൂരതകളുടെ തനിയാവർത്തനങ്ങൾ അനുഭവിച്ചറിയാൻ ഇനിയും അധികനാൾ കാത്തിരിക്കേണ്ട എന്ന മുന്നറിയിപ്പാണ് കേരളത്തെ
വിഴുങ്ങാനൊരുങ്ങി കടൽ കടന്നെത്തി തീരങ്ങളിലണയുന്ന ആഗോള ഭീകരസാന്നി
ധ്യങ്ങൾ.
സ്വർണ്ണക്കടത്ത് ആർക്കുവേണ്ടി?
ഒറ്റവാക്കിൽ ഒതുങ്ങുന്നതല്ല സ്വർണ്ണക്കടത്തെന്ന പദപ്രയോഗത്തിന്റെ അർത്ഥതലങ്ങൾ. ഇതിന്റെ പിന്നിലുള്ള രാജ്യാന്തര ബന്ധങ്ങളെയും മാഫിയാസംഘങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയുമ്പോൾ പിന്നിൽ
പ്രവൃത്തിക്കുന്നവരിൽ മലയാളികളുമുണ്ടെന്നു തിരിച്ചറിയുമ്പോഴാണ് കേരളത്തിലെ സാധാരണജനത അന്തംവിട്ടുപോകുന്നത്. ആഫ്രിക്കയിലെ സിയറ ലിയോണിലെ സ്വർണ്ണഖനിയെക്കുറിച്ച് നമ്മൾ അറിഞ്ഞിട്ട് അധികനാളായിട്ടില്ല. ഘാന, ടാൻസാനിയ, കോംഗോ, നൈജർ, സാംബിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലെ ഏറ്റവും വലിയ കരിഞ്ചന്ത സ്വർണ്ണമാണ്. കുടിൽ വ്യവസായം പോലെയാണിവിടെ സ്വർണ്ണ കരിഞ്ചന്ത. വൻമാഫിയ സംഘങ്ങളും ആഗോള ഭീകരപ്രസ്ഥാനങ്ങളും അധോലോക ബിസിനസ്സ് സംഘങ്ങളും രാഷ്ട്രീയ ഭരണരംഗത്തെ സ്വാധീനശക്തികളും ഈ രാജ്യാന്തര അധോലോക മാഫിയ ശൃംഖലയിൽ ഇന്ന് കൈകോർക്കുന്നു. ആഫ്രിക്കൻ ഖനികളിൽ നിന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലേയ്ക്ക് നിയന്ത്രണങ്ങളോ നിയമങ്ങളോ ബാധകമില്ലാതെ എത്തുന്ന അസംസ്‌കൃത സ്വർണ്ണം സംസ്‌കരിച്ച് ഇന്ത്യയിലേയ്ക്ക് കടത്തുന്നു. ഈ രാജ്യാന്തര കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി കേരളം മാറിയിരിക്കുന്നുവെന്നും ഇതിലൂടെ ലഭ്യമാകുന്ന
ലാഭവിഹിതം ഭീകരപ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും, ഇവരുടെ ബിനാമികളിലൂടെ രാഷ്ട്രീയ, വിദ്യാഭ്യാസ, വ്യവസായ, ബിസിനസ്സ് മേഖലകളിലെ മുമ്പൊരിക്കലുമില്ലാത്ത കടന്നുകയറ്റത്തിനും മതതീവ്രവാദപ്രവർത്തനങ്ങൾക്കും ചെലവഴിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അടുത്തകാലങ്ങളിൽ പ്രത്യേകിച്ച് കോവിഡ് കാലത്തുപോലും സംസ്ഥാനത്തെ ചില കേന്ദ്രങ്ങളിലുണ്ടായ വൻ സാമ്പത്തികവളർച്ചയുടെയും ഭൂമിക്കച്ചവടങ്ങളുടെയും പിന്നാമ്പുറങ്ങളും സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ വിധേയമാക്കാനുള്ള ആർജ്ജവം ഭരണനേതൃത്വങ്ങൾക്കുണ്ടോ?
സ്വർണ്ണക്കടത്ത് തടയാൻ അധികാരികൾക്ക് കഴിയുന്നില്ലെന്നുള്ള 2021 ഓഗസ്റ്റ് 30ന്
ഹൈക്കോടതി നടത്തിയ പരാമർശം ഗൗരവമേറിയതാണ്. കസ്റ്റംസ് ജാഗ്രത പുലർത്തിയിട്ടും നിരന്തരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും സ്വർണ്ണക്കടത്ത് ദിനംതോറും കുതിക്കുന്നതിനർത്ഥം സർക്കാർ സംവിധാനങ്ങളെപ്പോലും വിലയ്ക്കുവാങ്ങി വിരൽത്തുമ്പിൽ നിർത്തുന്ന അവസ്ഥയിലേയ്ക്ക് മാഫിയ
സംഘങ്ങൾ ഈ നാട്ടിൽ വളർന്നുവിലസുന്നുവെന്നാണ്. ഇത് നാളെ ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളിയുയർത്തുമെന്നുറപ്പാണ്. വോട്ടുരാഷ്ട്രീയത്തിന്റെ മറവിൽ ഇതിനെ താലോലിക്കുകയാണോ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളുമെന്ന ചിന്തസാധാരണ പൗരനിൽ ഉയരുന്നു.
കേരളം ലഹരിയിൽ
കേരളത്തിലേയ്ക്ക് ഒഴുകിയെത്തുന്ന മയക്കുമരുന്ന് ലഹരിയുടെ കോടാനുകോടി രൂപയുടെ കണക്കുകൾ ആരെയും ഞെട്ടിക്കും. ഇതിന്റെ വ്യാപന വിപണനശൃംഖല കൂടിയറിയുമ്പോഴാണ് സാക്ഷരസംസ്ഥാനത്ത് ഭാവിയിൽ വരാൻപോകുന്ന തലമുറകളുടെ ജീവിത തകർച്ചയുടെ രൂക്ഷത വിലയിരുത്തേണ്ടത്.
ഓരോ ദിവസങ്ങളിലും ജനമറിയുന്നതും നിമിഷങ്ങൾക്കുള്ളിൽ മാധ്യമങ്ങളിൽ നിന്ന്
അപ്രത്യക്ഷമാകുന്നതുമായ ലഹരിപിടുത്ത വാർത്തകൾ വെറും സാമ്പിളുകൾ മാത്രം. അഫ്ഗാനിസ്ഥാൻ മാത്രം ഉല്പാദിപ്പിക്കുന്ന മാരക രാസമയക്കുമരുന്നായ എം.ഡി.എം.എ. കടത്തു നടത്തിയ സംഘത്തെ 2021 ഓഗസ്റ്റിൽ കസ്റ്റംസ് പിടികൂടിയിരുന്നു. ചിലരെ വിട്ടയച്ചു. പിന്നീട് വീണ്ടും അറസ്റ്റ് ചെയ്തു. അഫ്ഗാൻ ലഹരി കേരളത്തിൽ വിറ്റഴിക്കണമെങ്കിൽഅതിന്റെ വിപണന ശൃംഖലയേത്? അന്വേഷണങ്ങൾ പലതും ആദ്യത്തെ ഓളങ്ങൾക്കുശേഷം അട്ടിമറിക്കപ്പെടുമെന്നാണ് ഇന്നലകൾ നൽകുന്ന പാഠം. കാരണം എല്ലാ തലങ്ങളിലേയ്ക്കും അധോലോകസംഘങ്ങളുടെ
വൻ സ്വാധീനം കടന്നുചെന്നിരിക്കുന്ന ഭീകരത നമ്മെ വിഴുങ്ങുന്നു. ഹെറോയിനും
ഹാഷിഷും കഞ്ചാവും ചെറിയഇനങ്ങൾ മാത്രം. കേരളത്തിലെ പ്രധാന നഗരങ്ങളിൽ
മാത്രമല്ല വിവിധ ജില്ലകളിലേയ്ക്കും ഉൾനാടൻ പ്രദേശങ്ങളിലേയ്ക്കും മയക്കുമരുന്നു ശൃംഖല വ്യാപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് കൊല്ലത്തുനിന്നുള്ള അറസ്റ്റ്.
കഴിഞ്ഞ 3 മാസത്തിനിടയിൽ പിടികൂടിയത് 4000 കോടിയിലേറെ രൂപയുടെ ലഹരി
മരുന്നുകളാണ്. സംസ്ഥാനത്തെ ഒരു മാസത്തെ നികുതി വരുമാനം പോലും ഇത്രയും വരില്ല. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാരും പലപ്പോഴായി അറസ്റ്റുചെയ്യപ്പെട്ടു. ലഹരി കടത്തിന്റെ മുഖ്യകേന്ദ്രമായി കൊച്ചി മാറിയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. മയക്കു ലഹരിയുടെ ഇടത്താവളമായി മധ്യകേരളം മാറുമ്പോൾ ആഗോള ലഹരിക്കടത്തിന് ഒത്താശ ചെയ്യുന്നവർ കേരളത്തിലാരൊക്കെ എന്ന ചോദ്യമുദിക്കും. ആഭ്യന്തര ലഹരിവിപണിയിലൂടെ മധ്യകേരളത്തിൽ ലക്ഷ്യംവെയ്ക്കുന്ന ജനവിഭാഗങ്ങളേതെന്ന ചോദ്യവും പ്രസക്തമാണ്.
അതിമാരക ലഹരിമരുന്നായ എം.ഡി.എം.എ.യുടെ ഉല്പാദനം നടക്കുന്നത് അഫ്ഗാനി
സ്ഥാനിലാണ്. താലിബാനാണ് മുഖ്യനിർമ്മാതാക്കളും. ഈ ലഹരിമരുന്നാണ് കൊച്ചിയിൽ നിന്ന് പിടിക്കപ്പെട്ടത്. അതിനാൽതന്നെ താലിബാൻ-കേരള ബന്ധം വളരെ വ്യക്തമാണ്. ഇവർ ലക്ഷ്യം വെയ്ക്കുന്നത് ആൺ-പെൺ
വ്യത്യാസമില്ലാതെ കേരളത്തിലെ ഊർജ്ജ സ്വലതയുള്ള യുവതലമുറയേയും. കോവിഡ് 19ന്റെ നിയന്ത്രണ നിരോധന കാലഘട്ടത്തിൽപോലും സർവ്വനിയമങ്ങളെയും നിയന്ത്രണങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് എം.ഡി.എം.എ. മയക്കുമരുന്ന് കടത്തും കച്ചവടവും ഏറെ വ്യാപകമായി എന്ന് സംശയിക്കപ്പെടുന്നു. യുവതലമുറയെ ലഹരികൾക്ക് അടിമകളാക്കി സംവാഹകരായി മാറ്റിയെടുക്കുക, സാവധാനം ഭീകരവാദ പ്രസ്ഥാനങ്ങളിലേയ്ക്ക് നയിക്കുക, തീവ്രവാദപ്രവർത്തന
ങ്ങൾ ഇവരുടെ പ്രവർത്തനമേഖലകളിലേയ്ക്ക് സാവധാനം വ്യാപിപ്പിക്കുക. അനന്തര
ഫലമോ കേരളത്തിലെ വരുംതലമുറയുടെനാശവും അരക്ഷിതാവസ്ഥയും. ഇതിന്റെ
സൂചനകൾ വൈകിയെങ്കിലും കേരള സമൂഹം തിരിച്ചറിഞ്ഞിട്ടും തിരുത്തലുകൾക്ക് തയ്യാറാകാത്തതാണ് ഏറെ ദുഃഖകരം. അത്ര മാത്രം ബലഹീനമാണ് സാക്ഷരസമൂഹത്തിന്റെ രാഷ്ട്രീയ അടിമത്തവും പ്രതിരോധ പ്രതികരണശക്തിയും. അഫ്ഗാനിൽമാത്രം ഉൽപ്പാദിപ്പിച്ചിരുന്ന എം.ഡി.എം.എ. ലഹരിയുടെ നിർമ്മാണം തെക്കെ ഇന്ത്യയിലും വ്യാപകമായിത്തുടങ്ങിയിരിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
കാബൂളിലെ മലയാളം
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരതയിൽ നിന്നുയർന്ന മലയാളഭാഷ കേരളത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഇതു തെളിയിക്കുന്നത് താലിബാൻ-കേരള ഭീകരപ്രസ്ഥാന ബന്ധമാണ്. കേരളത്തിൽനിന്നും തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ഐ.എസ്. താലിബാൻ ഭീകരപ്രസ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്നവർ ഒരു ദിവസത്തെ സൃഷ്ടിയല്ല. ഇവിടെയാണ് മുൻ
ഡി.ജി.പി.മാർ ഔദ്യോഗിക വിരമിക്കലിനുശേഷം കേരളം ഭീകരപ്രസ്ഥാനങ്ങളുടെ സ്ലീപ്പർസെൽ എന്ന് വിലപിച്ചതിന്റെ പൊരുൾ മനസ്സിലാക്കേണ്ടത്. ഔദ്യോഗിക കാലയളവിൽ ഇവരുടെ കൈകൾ കൂച്ചുവിലങ്ങിട്ടിരുന്നുവോ എന്ന സംശയം ബാക്കി നിൽക്കുമ്പോഴും ഇവരുടെ വെളിപ്പെടുത്തലുകളുടെ ആധികാരികത തള്ളിക്കളയാനാവില്ല.
അഭയാർത്ഥികളും ഭീകരരും
കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം എയർപോർട്ടുകളും പരിസരപ്രദേശങ്ങളും മാത്രമല്ല, വിഴിഞ്ഞവും കോഴിക്കോടും ഉൾപ്പെടെ കേരളത്തിന്റെ തീരദേശപ്രദേശങ്ങളും ഭീകരപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള കള്ളക്കടത്തും, ലഹരിക്കടത്തും ആയുധക്കടത്തിന്റെയും കേന്ദ്രങ്ങളായി മാറിയോ
എന്ന ആശങ്ക പടരുന്നു. താലിബാനോടൊപ്പം കാബൂളിൽ ചാവേറാക്രമണം അഴിച്ചുവിട്ട കടകട ഖെരാബൻ ഭീകരരുടെ അധിനിവേശത്തിന്റെ ലക്ഷ്യം അഫ്
ഗാനിസ്ഥാൻ മാത്രമാണെന്ന് പറഞ്ഞ് തലയൂരാൻ ശ്രമിക്കുന്നവർക്ക് തെറ്റുപറ്റി. ആദ്യം
മധ്യേഷ്യയിലേയ്ക്കും പിന്നീട് ഭാരതത്തിലേയ്ക്കും അഭയാർത്ഥികളുടെ രൂപത്തിൽ കടന്നുവരുന്നത് അഭയാർത്ഥികൾ മാത്രമല്ല ഭീകരരുമാണ്. ഇതിന്റെ മറ്റൊരുപതി
പ്പാണ് മ്യാൻമറിൽ നിന്ന് അതിർത്തിപങ്കിടുന്ന ബംഗ്ലാദേശിൽ അഭയംപ്രാപിച്ച റോഹിംഗ്യൻ വിഭാഗങ്ങൾ. ബംഗാളിലൂടെ കേരളമുൾപ്പെടെയുള്ള തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ കുടിയേറ്റത്തൊഴിലാളികളായി എത്തിച്ചേർന്നത്. കുടിയേറ്റ തൊഴിലാളികളെ അതിഥിത്തൊഴിലാളികളായി മഹത്വൽക്കരിക്കുമ്പോൾ അവരിലൂടെ ഭീകരവാദ പ്രസ്ഥാനങ്ങൾ കേരളത്തിൽ വേരുറപ്പിക്കുന്ന അണിയറ അജണ്ടകളെ വെള്ളപൂശി ഒളിച്ചോടാൻ ശ്രമിക്കുന്നത് വിവരക്കേടാണ്.
ശ്രീലങ്കയിൽനിന്നും വിഴിഞ്ഞത്ത് എത്തിയ ബോട്ടിൽനിന്നും ആയുധങ്ങളും
ലഹരിമരുന്നുകളും എൽ.റ്റി.റ്റി.ഇ. ഭീകരന്മാരെന്ന് സംശയിക്കുന്നവരിൽ നിന്ന് പിടി
ച്ചെടുത്തിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയുള്ളൂ. പാക്കിസ്ഥാനിൽ നിന്നാണ് ശ്രീലങ്കവഴി കേരളത്തിലേയ്ക്ക് ഈ പാത തുറന്നിരിക്കുന്നത് എന്നതും ഗൗരവവിഷയം തന്നെ.
കെത്രയ ഓപ്പറേഷൻ
കാശ്മീർ-കാബൂൾ-കേരള ഓപ്പറേഷൻ അഥവാ കെത്രയ ഓപ്പറേഷന്റെ പിന്നാമ്പുറങ്ങളും നിസാരവൽക്കരിക്കരുത്. പാക്കിസ്ഥാൻ പിന്തുണയോടെയുള്ള കാശ്മീർ ഭീകരതയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യാഥാർത്ഥ്യമെന്താണെങ്കിലും കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ ഫലം കാണുന്നു വെന്നാണിപ്പോൾ പുറംലോകമറിയുന്നത്. ദിവസംതോറുമുള്ള മാധ്യമചർച്ചകളിലിപ്പോൾ കാശ്മീരിലെ രക്തച്ചൊരിച്ചിലുകളും ക്രൂരകൊലപാതകങ്ങളും കുറഞ്ഞിട്ടുണ്ടെന്നുള്ളത് ആശ്വാസകരം. പക്ഷേ, ചിതറിക്കപ്പെട്ട് കാശ്മീരിൽനിന്ന് പലായനം ചെയ്യപ്പെട്ട ജന
വിഭാഗങ്ങളുണ്ട്. പ്രത്യേകിച്ച് കാശ്മീരിപണ്ഡിറ്റുകൾ. ഒരുകാലത്ത് തേനും പാലുമൊഴുകിയ ആപ്പിൾദേശത്ത് ശാന്തിയും സമാധാനവും
പകർന്നേകി ജീവിച്ചവർ. ഇവരുടെ ഇടയിലേയ്ക്കാണ് ഭീകരപ്രസ്ഥാനങ്ങൾ പാക്കിസ്ഥാൻ പിന്തുണയോടെ കടന്നുവന്നത്. ഇന്ത്യയുടെ
വടക്ക് ശോഭിച്ചുനിന്ന കാശ്മീരിൽ നടമാടിയ ഭീകരതാണ്ഡവം ഇന്നിപ്പോൾ തെക്ക് കേരളത്തിനെ ലക്ഷ്യം വെയ്ക്കുന്നോ? കാശ്മീരിൽ പണ്ഡിറ്റ് വിഭാഗമെങ്കിൽ കേരളത്തിൽ ആര് എന്ന് വായിച്ചറിയുവാൻ സാക്ഷരതയുള്ള മലയാളിക്കറിയാം. ആഗോളഭീകരതയുടെ ആദ്യന്തികലക്ഷ്യം ഒരുമതവിഭാഗത്തെ ഉന്മൂലനം ചെയ്ത് ഭീകരരുടെ ലോകമതം സ്ഥാപിക്കുകയാണ്. കാശ്മീരിന്റെ ദുരന്തവും കാബൂൾ
നൽകുന്ന പാഠവും താലിബാനിൽ മുഴങ്ങിയ മലയാളി ശബ്ദങ്ങളും നൽകുന്ന സൂചനകളും അപകടങ്ങളും തിരിച്ചറിഞ്ഞ് സംരക്ഷണ കവചമൊരുക്കുന്നില്ലെങ്കിൽ കേരളം കാണാനിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് ഏറെ ആസൂത്രിതമായ ദീർഘകാല പദ്ധതിയാണ് ഭീകരതീവ്രവാദ പ്രസ്ഥാനങ്ങൾ കേരളത്തിലെ വിദ്യാഭ്യാസമേഖലയെ പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തെ ലക്ഷ്യമിടുന്നത്. യുവതലമുറയെ ഭാവി ഉപകരണങ്ങളാക്കുന്ന അതിനിഗൂഢപദ്ധതികൾ കലാലയ രാഷ്ട്രീയത്തിനെതിരെ കോടതിവിധി സമ്പാദിച്ച് ശുദ്ധീകരണം നടത്തി ആഹ്ലാദിച്ചവർ അറിയുന്നില്ല കലാലയങ്ങളിൽ അരാഷ്ട്രീയം സൃഷ്ടിച്ചിരിക്കുന്ന വലിയ അപകടങ്ങൾ. ഈ അരാഷ്ട്രീയത്തിന്റെ മറവിൽ ഉന്നത വിദ്യാഭ്യാസമേഖലകളിലേയ്ക്ക് ഭീകരവാദ പ്രസ്ഥാനങ്ങളുടെ ആധുനികപതിപ്പുകൾ കടന്നുവന്നിരിക്കുന്നു. പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണംപോലെ സ്വതന്ത്ര വിദ്യാർത്ഥിസംഘടനകളിലൂടെ ആകർഷണവലയങ്ങൾ തീർത്ത് കക്ഷിരാഷ്ട്രീയത്തിനതീതമായ മുന്നേറ്റമെന്ന് ഇവർ സ്വയം പ്രകീർത്തിക്കുമ്പോൾ ഇതിന്റെ പിന്നിലാരെന്ന് അന്വേഷിച്ചറിയുവാൻ സ്ഥാപനനടത്തിപ്പുകാർപോലും ശ്രമി
ക്കുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസിയെന്ന് അഭിമാനിക്കുന്ന ക്രൈസ്തവ സമുദായസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ നേരിടാനിരിക്കുന്ന വെല്ലുവിളികൾ ചെറുതായിരിക്കുകയില്ല.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലേയ്ക്ക് വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ കഴിഞ്ഞ രണ്ടുവർഷക്കാലമായി ഗണ്യമായി ഉയർന്നിട്ടുണ്ട്. രാജ്യാന്തരതലത്തിൽ വിലയിരുത്തിയാൽ ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം മുൻപന്തിയിലുമല്ല. അതേസമയം ഇതരസംസ്ഥാനങ്ങളിലേയ്ക്കും വിദേശരാജ്യങ്ങളിലേയ്ക്കുമുള്ള നമ്മുടെ കുട്ടികളുടെ പഠന കുടിയേറ്റത്തിന് കുറവും സംഭവിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിൽ പഠിക്കുവാൻവേണ്ടി എത്തിച്ചേരുന്നവർ ആരൊക്കെ, എവിടെനിന്ന് എന്ന് അന്വേഷിച്ചറിയേണ്ടത്. അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാക്ക്, ഘാന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നാണ് നല്ലൊരുശതമാനം വിദ്യാർത്ഥികളും. കാശ്മീരിലെ കേന്ദ്രസർക്കാർ ഇടപെടലിനുശേഷം കാശ്മീർ വിദ്യാർത്ഥികളും എത്തിത്തുടങ്ങി. ഉന്നതവിദ്യാഭ്യാസത്തിന്റെ മറവിലെത്തുന്ന ഇവരുടെ ലക്ഷ്യമെന്തെന്ന് തിരിച്ചറിയുവാനോ ഇവരെ നിരീക്ഷിക്കുവാനോ എന്ത് സംവിധാനമാണ് നമുക്കുള്ളത്?
യുവതികളുടെ ലഹരിബന്ധം
ഭീകരപ്രസ്ഥാനങ്ങളിലും ലഹരി സ്വർണ്ണക്കടത്തുകളിലും യുവതികൾക്കുള്ള പങ്ക് കേരളസമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്. മലയാളിമനസ്സിന്റെ സ്ത്രീ സങ്കൽപങ്ങ
ളൊന്നാകെ കടപുഴകി വീഴുന്നു. കടകട ഭീകരസംഘത്തിലേയ്ക്ക് മതംമാറി ചേക്കേറിയ യുവതികൾ കൂടാതെ കേരളത്തിലെ ഭീകരപ്രസ്ഥാനങ്ങളുടെ സ്ലീപ്പർ സെല്ലുകളിലെ കണ്ണികൾ സ്ത്രീകളാണെന്നുള്ളതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിൽനടന്ന അറസ്റ്റ് തെളിയിക്കുന്നത്. കൊച്ചിയിൽ എം.ഡി. എം.എ. ലഹരിയുമായി അറസ്റ്റു ചെയ്യപ്പെട്ടവരിലും രണ്ടു സ്ത്രീകൾ.
കണ്ണൂരിൽ അറസ്റ്റിലായ മിസ സിദ്ദിഖ്, ഷിഫഹാരീസ് എന്നീ യുവതികളുടെ ഐ.എസ്. ബന്ധങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ നിസ്സാരവൽക്കരിച്ചു. വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ ഐ.എസ്. ആശയങ്ങൾ പ്രചരിപ്പിക്കുക മാത്രമല്ല സ്ത്രീകളിലൂടെയുള്ള സ്ലീപ്പർ സെല്ലുകളും കേരളത്തിൽ സജീവമാണെന്നു തെളിയിക്കുന്നതാണിവരുടെ അറസ്റ്റ്. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്നപേരിൽ 7 പേരടങ്ങുന്ന സംഘമാണ് ഭീകരവാദ പ്രചരണം നടത്തുന്നുവെന്നാണ് എൻ.ഐ.എ. ഈ അറസ്റ്റിൽ ആവർത്തിച്ചു പറയുന്നത്. കേരളത്തിന്റെ സാംസ്‌കാരികത്തനിമയെപ്പോലും ചോദ്യം ചെയ്ത് ലഹരിവിപണിയിലെ ഇടനിലക്കാർ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കുന്ന നിശാപാർട്ടികളിലെയും റേവ് പാർട്ടികളിലെയും പെൺസാന്നിധ്യങ്ങളും ഈ നാടിന്റെ സ്ത്രീമുഖം വികൃതമാക്കുന്നു. വഴിതെറ്റുന്ന ഈ നാടിനെക്കുറിച്ച് വിലപിക്കാനോ നേർവഴിയിലേയ്ക്ക് നയിക്കാനോ അന്തിച്ചർച്ചകളിലെ അടിമകൾക്കോ സ്വയം
അവരോധിത സാംസ്‌കാരിക നേതാക്കൾക്കോ സാധിക്കാതെ പോകുന്നതും നൊമ്പരപ്പെടുത്തുന്നു.
ശ്രീലങ്കൻ ഭീകരർ കേരളത്തിൽ
കേരളതീരമൊന്നാകെ ഭീകരപ്രസ്ഥാനങ്ങളും ലഹരി സ്വർണ്ണക്കടത്തു സംഘങ്ങളും
തീറെഴുതിയെടുത്തതുപോലെയാണ് ആനുകാലിക സംഭവങ്ങൾ ഓരോന്നും. കരമാർഗ്ഗവും ആകാശവഴിയിലൂടെയും സഞ്ചരിച്ചവർ കടൽ മാർഗ്ഗവും കസറുന്നു. കേരളത്തിലെ പ്രമുഖ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന
ലഹരി സ്വർണ്ണക്കടത്തിനെ വെല്ലുന്നതാണ് കടൽമാർഗ്ഗം കപ്പലിലൂടെയും ബോട്ടിലൂടെ
യുമിന്ന്. ശ്രീലങ്കയിൽ നിന്ന് കടന്നുവരുന്ന പാക്കിസ്ഥാൻ ആയുധശേഖരങ്ങളും ലക്ഷദ്വീപിനുസമീപം ബോട്ടിൽനിന്ന് പിടിച്ചെടുത്ത ആയുധക്കൂമ്പാരങ്ങളും ചെറിയ ഉദാഹരണങ്ങൾ മാത്രം. വിഴിഞ്ഞത്തുനിന്ന് എൽ.ടി.ടി.ഇ. സംഘത്തെ ലഹരിവസ്തുക്കളും തോക്കുകളുമായി പിടിച്ചതിന് തുടർച്ചയായി കർണ്ണാടക
സർക്കാർ ആലപ്പുഴയിലേയ്ക്ക് ഭീകരർ ബോട്ടുകളിൽ എത്തുന്നുവെന്ന് നൽകിയ മുന്നറിയിപ്പ് നമ്മുടെ ഭരണസംവിധാനങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
സ്ത്രീകളും കുട്ടികളുമെവിടെ?
കേരളത്തിൽ നിന്ന് കാണാതെ പോയിട്ടുള്ള അഥവാ നഷ്ടപ്പെട്ടിരിക്കുന്ന സ്ത്രീകളു
ടെയും കുട്ടികളുടെയും കണക്കുകൾ ദേശീയ െ്രെകം ബ്യൂറോയും കേരള പോലീസും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. 2016-ൽ 7435 പേർ, 2017-ൽ 9202, 2018-ൽ 11536, 2019-ൽ 12802 എന്നിങ്ങനെ
പോകുന്നു കേരള പോലീസ് നൽകുന്ന കാണാതെ പോയ പൗരന്മാരുടെ എണ്ണം. ദേശീയ ക്രൈംബ്യൂറോ കഴിഞ്ഞ 3 വർഷങ്ങളിൽ കേരളത്തിൽ നിന്നു കാണാതെ പോയിരിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016ൽ 1524, 2017ൽ 1568, 2018ൽ 1991 എന്നിങ്ങനെയാണ് കുട്ടികളുടെ കണക്കെങ്കിൽ 2016ൽ 4926, 2017ൽ 6076, 2018ൽ 7839 എന്നതാണ് സ്ത്രീകളുടെ എണ്ണം. ഇത് സർക്കാർ രേഖകളിലെ ഔദ്യോഗിക കണക്കുകളെങ്കിൽ ഇതിലും പതിന്മടങ്ങായിരിക്കും യാഥാർത്ഥ്യം. ഇവരെവിടെപ്പോയി, എങ്ങനെ നഷ്ടപ്പെട്ടു
എന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങളായി നിലനിൽക്കുമ്പോൾ വിരൽചൂണ്ടുന്നത് രാജ്യാന്തര ഭീകര തീവ്രവാദപ്രസ്ഥാനങ്ങളിലേയ്ക്കും മയക്കുമരുന്ന് മാഫിയകളിലേയ്ക്കുമാണ്.
കലാപങ്ങളെ വെള്ളപൂശരുത്
1921ലെ മലബാർ കലാപം ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ പൊതുസമൂഹത്തിൽ ചർച്ചയാ
യത് മനഃപൂർവ്വമല്ല. സ്വാതന്ത്ര്യസമര പോരാട്ടമെന്നുപറഞ്ഞ് ഒരുകൂട്ടരും ജന്മിത്വത്തിനും ബൂർഷ്വകൾക്കുമെതിരെയുള്ള വിപ്ലവമെന്നു പറഞ്ഞ് വിപ്ലവപ്രസ്ഥാനങ്ങളും മലബാർ കലാപത്തെ വെള്ളപൂശുമ്പോൾ ഒന്നുറപ്പാണ്
എന്തിന്റെ പേരിലാണെങ്കിലും ആയിരക്കണക്കിന് മനുഷ്യജന്മങ്ങൾ അതിക്രൂരമായി
കൊലചെയ്യപ്പെട്ടതിനെ ന്യായീകരിക്കാനാവില്ല. രക്തരൂക്ഷിതകലാപങ്ങൾ ഓർമ്മപ്പെടുത്തി വീണ്ടും വർഗ്ഗീയവികാരങ്ങളുണർത്തുന്നതും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലുള്ള അടവുനയവും ശരിയായ നടപടിയല്ല.
1990ൽ വടക്കൻ കേരളത്തിലെ തീയറ്ററുകളിൽ സിഗരറ്റ് ബോംബുകളും 1996ൽ കടലുണ്ടി പാലത്തിനടിയിൽ പൈപ്പ് ബോംബും കണ്ടെത്തിയപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളെന്നുപറഞ്ഞ് നാം എഴുതിത്തള്ളി. 1997കളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന സമാനതകളുള്ള കൊലപാതകങ്ങളുടെ സംശയ
കണ്ണികൾ വെളിപ്പെടുത്തിയത് മുൻ പോലീസ് ഉന്നത ഉദ്യോഗസ്ഥരാണ്.
കോയമ്പത്തൂർ സ്‌ഫോടനവും മാറാട് കലാപവും ന്യായീകരിക്കാൻ മത്സരിച്ച രാഷ്ട്രീയനേതൃത്വങ്ങളുമുണ്ട്. വാഗമൺ, പാനായിക്കുളം, കളമശ്ശേരി സംഭവങ്ങളിൽ നിന്നു പോലും നാം സത്യം തിരിച്ചറിഞ്ഞില്ല. കാശ്മീരിലും അഫ്ഗാനിലും സിറിയയിലും ഇറാക്കിലും മുഴങ്ങിയ മലയാളശബ്ദവും മലയാളി മുഖങ്ങളും ഭീകരപ്രസ്ഥാനങ്ങളുടെ കേരളത്തിലെ സ്ലീപ്പർ സെല്ലുകളെക്കുറിച്ചുള്ള 2020 ജൂലൈയിൽ യു.എൻ.ന്റെയും കേന്ദ്ര ആഭ്യന്തരസുരക്ഷാ എജൻസികളുടെയും വിരമിച്ച പോലീസ് ഉന്നതരുടെയും വെളിപ്പെടുത്തലുകളും കേരളസമൂഹത്തെ ആശങ്കയിലാഴ്ത്തുന്നു. സമസ്തമേഖലകളിലേയ്ക്കും വ്യാപിച്ചിരിക്കുന്ന ഈ കൊടുംഭീകരത തുടച്ചു
നീക്കപ്പെടേണ്ടതാണ്.
സമാന്തര സർക്കാരോ?
1977 ലെ അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ കേന്ദ്രസർക്കാർ നിരോധിച്ച ഭീകര
തീവ്രവാദപ്രസ്ഥാനങ്ങളുടെ നേതൃനിരയിലുണ്ടായിരുന്നവർ ഇന്ന് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ താക്കോൽ സ്ഥാനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നതും കേരളത്തിൽ ഏറെ പ്രചാരവും സ്വാധീനവുമുള്ള ചില മുൻനിര മാധ്യമശൃംഖലകളുടെ മുഖ്യപങ്കാളിത്തം കൈമാറ്റം ചെയ്ത് ചില മതസംഘടന
കളുടെ കൈകളിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്നതും സംശയം ജനിപ്പിക്കുന്നു.
ഭീകരപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്കും കള്ളക്കടത്തിന്റെ ആശയവിനിമയ
ത്തിനുമായി സമാന്തര വാർത്താവിനിമയ ശൃംഖല അഥവാ എക്‌സ്‌ചേഞ്ചുകൾ കേരളത്തിൽ പ്രവൃത്തിക്കുന്നത് പുത്തനറിവാണ്. പാക് നിർമ്മിത ഉപകരണങ്ങൾ തീവ്രവാദത്തിനോടൊപ്പം ചാരപ്രവർത്തനങ്ങൾക്കും ഉപയോഗിച്ചുവെന്നാണ് കണ്ടെത്തലുകൾ. അനധികൃത സിമ്മുകൾ ഉപയോഗിച്ചുള്ള സമാന്തര എക്‌സ്‌ചേഞ്ചുകൾ വഴി വിളിക്കുന്ന ഫോൺകോളുകൾ ആർക്കും കണ്ടുപിടിക്കാനാവില്ലെന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്ന ഗുരുതരാവസ്ഥ കേരളത്തിലെ ഭീകര പ്രസ്ഥാനങ്ങളുടെ സാന്നിധ്യം തെളിയിക്കുക മാത്രമല്ല എത്രമാത്രം ആസൂത്രിതമാണ് ഓരോ നീക്കങ്ങളെന്നും വ്യക്തമാക്കുന്നു.
മാഫിയാസംഘങ്ങളും ലഹരിക്കടത്തുകച്ചവടക്കാരും ഹവാല ഇടപാടുകാരും സ്വർണ്ണ
ക്കടത്തുസംഘങ്ങളും മയക്കുമരുന്നു വിപണിശൃംഖലയും ചേർന്ന് സമാന്തര സമ്പദ്
ഘടനയ്ക്ക് രൂപം നൽകിയോ എന്ന സംശയം സ്വാഭാവികമാണ്. കോടികളുടെ കള്ളപ്പണം ഒരു പ്രമുഖ രാഷ്ട്രീയനേതാവ് വെളുപ്പിച്ചു വെന്നതിന് തെളിവുകളുണ്ടെന്ന് വിളിച്ചു പറഞ്ഞിരിക്കുന്നത് ഒരു മുൻമന്ത്രിയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് കലാസ്വാദന-സിനിമാരംഗംപോലും മതവി
ദ്വേഷം കുത്തിനിറയ്ക്കുന്ന ആക്ഷേപഅവഹേളനമായി മാറിയതിന്റെ പിന്നിലുള്ള ആസൂത്രിത അജണ്ടകൾ തിരിച്ചറിയാൻ ഇനിയും പലർക്കുമായിട്ടില്ല. കേരളം ഭീകരപ്രസ്ഥാനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ റിക്രൂട്ടിംഗ് സെന്ററാണെന്ന് 2021 ഓഗസ്റ്റ് 4ന് ഐ.എസ്. ബന്ധത്തിന്റെ പേരിൽ ഡൽഹിയിൽ അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണ്. ആഗോള ഭീകരസംഘ
ങ്ങൾ കേരളം, കാശ്മീർ, കർണ്ണാടകം എന്നിവിടങ്ങളിൽ പലതവണ സന്ദർശനം നടത്തി
യെന്നുകൂടി ഇവർ തുറന്നുപറയുമ്പോൾ നമ്മുടെ ഭരണസംവിധാനങ്ങളുടെ സുരക്ഷാ
സംവിധാനപാളിച്ചകളെയോർത്ത് ദുഃഖം തോന്നുന്നു.
ചരിത്രം വളച്ചൊടിക്കുന്നു
ഇന്നലെകളിലെ കൊടുംപാതകങ്ങളെപ്പോലും മഹത്‌വത്കരിക്കുന്ന രീതിയിൽ
ചരിത്രസത്യങ്ങൾ വളച്ചൊടിക്കപ്പെടുന്ന പ്രവണതകൾ പുതുതലമുറയിൽ തെറ്റായ സന്ദേശം നൽകി സ്വാധീനം ചെലുത്തുവാൻ ശ്രമിക്കുന്നത് ആർക്കും ഭൂഷണമല്ല. വർഗ്ഗീയവിഷം ചീറ്റിയ ക്രൂരകൊലപാതകങ്ങളെപ്പോലും ന്യായീകരിച്ച് വ്യാപകപ്രചരണം നടത്തി ഭീകരപ്രസ്ഥാനങ്ങൾക്ക് പിൻബലമേകുന്നതിൽ വിപ്ലവപാർട്ടികൾപോലും മത്സരിക്കുന്നത് ദുഃഖകരമാണ്. 18-ാം നൂറ്റാണ്ടിലെ നവോത്ഥാനകാലഘട്ടത്തിൽ പോലും ജന്മമെടുക്കാത്ത ചില സമുദായസംഘടനകളും രാഷ്ട്രീയപാർട്ടികളും നവോത്ഥാനത്തിന്റെ കുത്തക അവകാശപ്പെട്ട് ഭീകര പ്രസ്ഥാനങ്ങളെ വെള്ളപൂശുന്ന ദുരവസ്ഥയിലേയ്ക്ക് നമ്മെ തള്ളിവിട്ടിരിക്കുന്നു.
2000 -ന് മുമ്പ് കേരളത്തിൽ നിലനിന്ന ശാന്തതയും സാംസ്‌കാരികത്തനിമയും
ആധുനികതലമുറയൊന്ന് വിലയിരുത്തി പഠിക്കണം. രണ്ടുപതിറ്റാണ്ടിനിടയിൽ ഈ
മണ്ണിൽ രൂപപ്പെട്ട വർഗ്ഗീയവാദവും വിദ്വേഷവും ചില കേന്ദ്രങ്ങളിലേയ്ക്ക് ഒഴുകിയെത്തിയ സാമ്പത്തികവളർച്ചയുടെ സ്രോതസ്സുകളും വിവിധങ്ങളായ ഇക്കൂട്ടരുടെ സ്വാധീനങ്ങളും പഠനവിഷയമാക്കുമ്പോൾ വരാനിരിക്കുന്ന വൻദുരന്തങ്ങളെ മുൻകൂട്ടി തിരിച്ചറിയാനാവും. അധികാരത്തിലേറുവാൻ ആദർശവും അഭിമാനവും പണയപ്പെടുത്തി ആരെയും കൂട്ടുകക്ഷികളാക്കുന്ന രാഷ്ട്രീയവും, വിലയ്ക്കുവാങ്ങപ്പെട്ടിരിക്കുന്ന മാധ്യമങ്ങളും, കർഷകനെ തെരുവിലേയ്ക്ക് തള്ളിവിട്ട് ഭൂമി കൈക്കലാക്കുന്ന ഭൂമാഫിയകളും, ന്യൂനപക്ഷക്ഷേമ
പദ്ധതികൾ ഒന്നാകെ വെട്ടിവിഴുങ്ങുന്നവരും, സംവരണത്തിലൂടെ സർക്കാർ ഉദ്യോഗങ്ങൾ കരസ്ഥമാക്കി സ്വാധീനശക്തികളാകുന്നവരുടെ മതതീവ്രവാദവുമിതാ സമാധാനവും, ഐശ്വര്യവും, സർവ്വോപരി പരസ്പര സ്‌നേഹവും സൗഹൃദവും കൈമാറിയിരുന്ന ഒരു തലമുറയിൽ വിള്ളലുകളും വിഘടനവാദവും സൃഷ്ടിക്കുവാൻ അവസരമൊരുക്കുന്നത് കാണാതെപോകരുത്. ഏറെ പ്രതീക്ഷയോടെ കാണുന്ന യുവത്വത്തെ ലഹരിയുടെ അടിമകളാക്കി ഭീകര പ്രവർത്തനത്തിന്റെ കണ്ണികളാക്കി കശക്കിയെറിയുക, രാഷ്ട്രീയ-ഭരണസംവിധാനങ്ങളിലെ സ്വാധീനശക്തികളായിമാറി ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളുടെ സുപ്രധാന മേഖലകൾ ഭീകരപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാക്കുക. വരാൻപോകുന്ന ഈ വൻ ഭവിഷ്യത്തുകൾ മുന്നിൽ കാണാൻ സാധിക്കുന്നില്ലെങ്കിൽ കേരളസമൂഹത്തെ വലിയ പ്രതിസന്ധികൾ തേടിയെത്തുന്ന കാലം വിദൂരമല്ല.