ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലുടെ വിദ്യാഭ്യാസ ലോണുകൾ 3% മുതൽ

ജോൺ ജോൺ പാറയ്ക്ക

വിവിധ ആവശ്യങ്ങൾക്കായുള്ള ലോണുകൾ താരതമ്യേന കുറഞ്ഞ പലിശനിരക്കിൽ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലൂടെ ലഭ്യമാക്കുന്നുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ലോണുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ.
ക്രെഡിറ്റ് ലൈൻ 1
* കുടുംബത്തിന്റെ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ 98,000 രൂപയിൽ കുറവും നഗര പ്രദേശങ്ങളിൽ 1,20,000 രൂപയിൽ കുറവുമായിരിക്കണം.
* ഇന്ത്യയിൽ പഠനത്തിന് പരമാവധി 20 ലക്ഷം രൂപയും വിദേശപഠനത്തിന് 30 ലക്ഷം
രൂപ വരെയും ഈ സ്‌കീമിലൂടെ ലോൺ ലഭിക്കും.
* പലിശ നിരക്ക് 3%
* തിരിച്ചടവ് കാലാവധി 60 മാസം
* 16-32 വരെയാണ് പ്രായപരിധി.
ക്രെഡിറ്റ് ലൈൻ 2
* കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷം രൂപയിൽ കുറവായിരിക്കണം.
* ഇന്ത്യയിൽ പഠനത്തിന് പരമാവധി 20 ലക്ഷം രൂപയും വിദേശപഠനത്തിന് 30 ലക്ഷം രൂപ വരെയും ഈ സ്‌കീമിലൂടെ ലോൺ ലഭിക്കും.
* ആൺകുട്ടികൾക്ക് എട്ടു ശതമാനവും പെൺകുട്ടികൾക്ക് അഞ്ചു ശതമാനവുമാണ് പലിശ.
* 16-32 വരെയാണ് പ്രായപരിധി.
* 60 മാസമാണ് തിരിച്ചടവ് കാലാവധി.

പാരന്റ്പ്ലസ്
* വരുമാന പരിധിയില്ല.
* 10 ലക്ഷം രൂപ വരെ ലോൺ ലഭിക്കും.
* 7 ശതമാനമാണ് വാർഷികപലിശ നിരക്ക്.
* 60 മാസമാണ് തിരിച്ചടവ് കാലാവധി.
* രക്ഷിതാവാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കുമ്പോൾ രക്ഷിതാവിന് 55 വയസ് തികയാൻ പാടില്ല.
മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി,ജൈൻ എന്നീ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക, വികസന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച നോൺ ബാങ്കിങ് ധനകാര്യ സ്ഥാപനമാണ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (KSMDFC). ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ (NMDFC) ചാനലൈസിങ് ഏജൻസിയായാണ് KSMDFC പ്രവർത്തിച്ചു വരുന്നത്. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലാണ് KSMDFC പ്രവർത്തിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായുള്ള ലോണുകൾ താരതമ്യേന കുറഞ്ഞ പലിശനിരക്കിൽ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും കോർപ്പറേഷനിലൂടെ ലഭ്യമാക്കുന്നുണ്ട്.
NMDFC വഴി നടപ്പിലാക്കുന്ന ക്രെഡിറ്റ് ലൈൻ-1 ക്രെഡിറ്റ് ലൈൻ-2 എന്നീ പദ്ധതികളും KSMDFC വഴി നടപ്പിലാക്കുന്ന പാരന്റ് പ്ലസ് പദ്ധതിയുമടക്കം മൂന്ന് തരം വിദ്യാഭ്യാസ ലോണുകളാണ് KSMDFC അനുവദിക്കുന്നത്. അപേക്ഷിക്കേണ്ട വിധം, തുകയുടെ വിനിയോഗം, തിരിച്ചടവ് കാലാവധി എന്നിവ ഒരേ പോലെയാണെങ്കിലും വരുമാന പരിധി, പലിശ നിരക്ക്, ലോൺ തുക, തിരിച്ചടവ് ആരംഭിക്കുന്ന തീയതി എന്നിവയിൽ മാറ്റങ്ങളുണ്ട്.
ക്രെഡിറ്റ് ലൈൻ പദ്ധതികൾ
ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ദൈർഘ്യമുള്ള ടെക്‌നിക്കൽ, പ്രൊഫഷണൽ, സ്‌കിൽ ഡെവലപ്മെന്റ് കോഴ്‌സുകൾ പഠിക്കാനാണ് ക്രെഡിറ്റ് ലൈൻ-1, ക്രെഡിറ്റ് ലൈൻ-2 എന്നീ പദ്ധതികളിലൂടെ ലോൺ അനുവദിക്കുന്നത്. മെറിറ്റിൽ അഡ്മിഷൻ ലഭിച്ചവർക്കു മാത്രമേ ഈ ലോൺ സ്‌കീമുകൾക്ക് അർഹതയുള്ളൂ. വിദ്യാർത്ഥിയുടെ പേരിലാണ് വായ്പ അനുവദിക്കുക. രക്ഷിതാവ് സഹ വായ്പക്കാരനായിരിക്കും. കോഴ്‌സിന് ചിലവാകുന്ന തുകയുടെ 95 ശതമാനമോ അല്ലെങ്കിൽ ഉദ്യോഗാർത്ഥി ആവശ്യപ്പെട്ടിരിക്കുന്ന തുകയോ ഏതാണോ കുറവ് അത്രയുമാണ് ലോൺ ലഭിക്കുക. ഇന്ത്യയ്ക്കകത്ത് പഠിക്കുന്നതിന് പ്രതിവർഷം നാലു ലക്ഷം രൂപ നിരക്കിൽ 20 ലക്ഷം രൂപയും വിദേശത്ത് പഠിക്കുന്നതിന് പ്രതിവർഷം 6 ലക്ഷം രൂപന നിരക്കിൽ 30 ലക്ഷം രൂപ വരെയും വായ്പയായി ലഭിക്കും. ഓരോ വർഷവും വിദ്യാർത്ഥി അടയ്ക്കേണ്ട അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, ഹോസ്റ്റൽ ചിലവുകൾ എന്നീ
ചിലവുകൾക്ക് മാത്രമേ വായ്പ അനുവദിക്കുകയുള്ളു.
ഫുൾടൈം റെഗുലർ കോഴ്‌സ് പഠിക്കുന്നവർക്കു മാത്രമേ ധനസഹായം ലഭിക്കു. കേന്ദ്ര/ സംസ്ഥാന സർക്കാർ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കു മാത്രമേ ലോൺ ലഭിക്കുകയുള്ളു. എഐസിടിഇ/ എംസിഐ തുടങ്ങിയ ഏജൻസികളുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും ലോൺ ലഭിക്കും. സ്ഥാപനത്തിന്റെ പേരിലേക്ക് നേരിട്ട് NEFT ആയോ ചെക്കായോ ആണ് വായ്പ വിതരണം ചെയ്യുക. ഓരോ വർഷവും പഠനം വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ തുടർന്നും പണം അനുവദിക്കുകയുള്ളു. ഇക്കാര്യം വ്യക്തമാക്കുന്ന സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റും നാളിതുവരെ വിതരണം
ചെയ്ത തുകയുടെ വിനിയോഗം സംബന്ധിച്ച രേഖകളും സമർപ്പിച്ചാൽ മാത്രമേ തുടർന്നുള്ള ഗഡുക്കൾ അനുവദിക്കുകയുള്ളു. കോഴ്‌സ് പൂർത്തിയാക്കി ആറു മാസം കഴിയുമ്പോൾ മുതലോ അല്ലെങ്കിൽ ജോലി ലഭിക്കുന്നതു മുതലോ ഏതാണോ ആദ്യം എന്ന രീതിയിലാണ് തിരിച്ചടവ് ആരംഭിക്കുക. അവസാന പരീക്ഷയിൽ ഉദ്യോഗാർത്ഥി തോൽക്കുകയോ അല്ലെങ്കിൽ ഉന്നതപഠനത്തിനു ചേരുകയോ ചെയ്താലും തിരിച്ചടവ് തുടങ്ങണം.
എൻഎംഡിഎഫ്‌സി നൽകുന്ന മറ്റ് വിദ്യാഭ്യാസ സ്‌കീമുകൾ ലഭിക്കുന്നവരോ മറ്റു
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നവരോ ആയവർക്ക് ഈ വിദ്യാഭ്യാസ വായ്പയ്ക്ക് അർഹതയില്ല.
പാരന്റ് പ്ലസ് വായ്പാപദ്ധതി
പാരന്റ് പ്ലസ് വായ്പയ്ക്ക് അപേക്ഷ നൽകേണ്ടത് രക്ഷിതാവാണ്. വിദ്യാർത്ഥി സഹവായ്പക്കാരനാണ്. ഒരു വർഷം മുതൽ 5 വർഷം വരെ ദൈർഘ്യമുള്ള ടെക്‌നിക്കൽ, പ്രൊഫഷണൽ, സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സുകൾക്കാണ് ലോൺ അനുവദിക്കുക. ഇന്ത്യയ്ക്ക കത്തും വിദേശത്തും പഠിക്കാൻ വായ്പ ലഭിക്കും. കോഴ്‌സ് ഫീസിന്റെ 90 ശതമാനമോ, 10 ലക്ഷം രൂപയോ ഏതാണോ കുറവ് അത്രയുമാണ് ലോണായി നൽകുക. തുക ഒറ്റത്തവണയായും ഗഡുക്കളായും ലഭിക്കും. വിദേശപഠനത്തിനായി അപേക്ഷിക്കുന്നവർക്ക് വിദേശ സ്ഥാപനത്തിൽ അഡ്മിഷൻ ലഭിച്ചിരിക്കണം. വിദൂര വിദ്യാഭ്യാസം, പാർട്ട് ടൈം കോഴ്‌സു
കൾ എന്നിവയ്ക്ക് ലോൺ ലഭിക്കില്ല. അവസാന ഇൻസ്റ്റാൾമെന്റ് ലഭിച്ചു കഴിഞ്ഞ് 3 മാസങ്ങൾക്ക് ശേഷം തിരിച്ചടവ് തുടങ്ങണം.
ഓരോ വർഷവും പഠനം വിജയകരമായി പൂർത്തീകരിച്ചതു സംബന്ധിച്ച സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും നാളിതുവരെ വിതരണം ചെയ്ത തുകകളുടെ വിനിയോഗം സംബന്ധിച്ച രേഖകളും വിതരണം ചെയ്ത തുകകളുടെ പലിശയും അടച്ചാൽ മാത്രമേ തുടർന്നുള്ള ഗഡുക്കൾ അനുവദിക്കുകയുള്ളു.
എങ്ങനെ അപേക്ഷിക്കണം?
* ‘വായ്പ സംബന്ധിച്ച അപേക്ഷകൾ കോർപ്പറേഷൻ സൈറ്റായ www.ksmdfc.org യിൽ
നിന്ന് ഡൗൺലോഡ് ചെയ്ത്പ്രിൻറ് എടുത്തു നേരിട്ടോ തപാലിലോ സാെറളരയുടെ റീജിയണൽ ഓഫീസുകളിലേക്ക് അയയ്ക്കണം. റീജിയണൽ ഓഫീസുകളുടെ വിലാസം വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
* അപേക്ഷയോടൊപ്പം കോളേജിൽനിന്നുള്ള ഓഫർ ലെറ്റർ, ഫീസ് ഘടന, യൂണിവേഴ്‌സിറ്റി അഫിലിയേഷൻ, വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും ആധാർ കാർഡ്, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് / പാസ്‌പോർട്ട്, പാൻ കാർഡ്എന്നിവയുടെ പകർപ്പും ഹാജരാക്കണം.
* കൂടിക്കാഴ്ച സംബന്ധിച്ച തീയതി, സമയം ഇവ അപേക്ഷകരെ തപാൽ വഴിയോ
ടെലിഫോൺ വഴിയോ അറിയിക്കുന്നതാണ്. കൂടിക്കാഴ്ച്ചയ്ക്ക് വരുമ്പോൾ മേൽപ്പറഞ്ഞ രേഖകളുടെ ഒറിജിനൽ കരുതണം. വസ്തു, ഉദ്യോഗസ്ഥ ജാമ്യം
എല്ലാ വായ്പകൾക്കും ജാമ്യം നിർബന്ധമാണ്. വസ്തു ജാമ്യം കുറഞ്ഞത് 4 സെന്റിൽ കുറയാത്ത വസ്തുവിന്റെ മതിപ്പ് വിലയുടെ 80% വരെ. അതാത് വില്ലേജ ഓഫീസിൽ നിന്നും വില നിശ്ചയിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
* സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖല സ്ഥാപനങ്ങൾ / പഞ്ചായത്ത് / മുനിസിപ്പാലിറ്റി / യൂണിവേഴ്‌സിറ്റി / സഹകരണ ബാങ്കുകൾ / എയ്ഡഡ് സ്‌കൂൾ കോളജ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ ശമ്പള
സർട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിക്കും.
* ജാമ്യക്കാരൻ വായ്പാ കാലാവധിക്ക് ശേഷം ചുരുങ്ങിയത് ഒരു വർഷമെങ്കിലും സർവീസ് ഉണ്ടായിരിക്കണം.
* 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഒരു ഉദ്യോഗസ്ഥന്റെ ജാമ്യം മതിയാ
കുന്നതാണ്. 5 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് വസ്തു ജാമ്യം നിർബന്ധമാണ്.