ഫാ. ജയ്‌സൺ കുന്നേൽ MCBS
സ്വിസ്സ് കത്തോലിക്കാ ദൈവശാസ്ത്ര ജ്ഞന്‍ ഹാന്‍സ് ക്യുങ്ങ് ഏപ്രില്‍ 6 ന് നിര്യാതനായി. 93 വയസ്സായിരുന്നു. 2013 മുതല്‍
പാര്‍ക്കിന്‍സണ്‍സ് രോഗവും സന്ധിവാതവും അദ്ദേഹത്തെ അലട്ടിയിരുന്നു. ജര്‍മ്മനിയിലെ ട്യൂബിങ്ങനിലെ (Tübingen) സ്വവസതിയിലായിരുന്നു അന്ത്യം. 1928 മാര്‍ച്ച് മാസം പത്തൊമ്പതാം തീയതി സ്വിറ്റ്‌സര്‍ലണ്ടിലെ സുര്‍സേ (Sursee) യില്‍ ജനിച്ചു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച ഹാന്‍സ് 1954ല്‍ പുരോഹിതനായി അഭിഷിക്തനായി. പിന്നീടുള്ള മൂന്നു വര്‍ഷം ഫ്രാന്‍സിലെ സോര്‍ബോണിലും പാരീസിലെ കാത്തലിക് ഇന്‍സ്റ്റിറ്റിയൂറ്റിലും പഠനം തുടര്‍ന്നു ഡോക്ടറല്‍ ബിരുദം കരസ്ഥമാക്കി.
നീതീകരണത്തെക്കുറിച്ചായിരുന്നു (Justification: The Dotcrine of Karl Barth and a Catholic Reflection) ഡോക്ടറല്‍ പ്രബന്ധം. സ്വിറ്റ്‌സര്‍ ലണ്ടില്‍ തിരിച്ചെത്തിയ ഹാന്‍സ് ക്യൂങ്ങ് രണ്ടു വര്‍ഷം ഒരു ഇടവകയുടെ സഹവികാരിയായി നിയമിതനായി. ഈ സമയം പ്രസിദ്ധ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞന്‍ കാള്‍ ബാര്‍ത്ത് ബാസലില്‍ സഭാ നവീകരണത്തെപ്പറ്റിയുള്ള പ്രഭാഷണത്തിനായി വിളിച്ചു. ഈ പ്രഭാഷണ
ത്തിനു ഒരു ആഴ്ച കഴിഞ്ഞ് 1959 ജനുവരി ഇരുപത്തിയഞ്ചാം തീയതി ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ആഹ്വാനം ചെയ്തു.
പ്രഭാഷണത്തിനു തയ്യാറാക്കിയ നോട്ടുകള്‍ The Council and Reunion, എന്ന പേരില്‍
ഹാന്‍സ് ക്യൂങ്ങ് പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥം ജര്‍മ്മനിയിലും ഹോളണ്ടിലും ഫ്രാന്‍സിലും ഇംഗ്ലീഷ് വായനക്കാരുടെ ഇടയിലും ബെസ്റ്റ് സെല്ലറായി. ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിനു ശേഷം ജര്‍മ്മനിയിലെ റോട്ടന്‍
ബുര്‍ഗ് രൂപതയിലെ മെത്രാന്‍ കാള്‍ ജോസഫ്
ലൈപ്‌റെക്ട് (Carl Joseph Leiprecht) ഹാന്‍സിനെ വരാന്‍ പോകുന്ന കൗണ്‍സിലിനായി തന്റെ സ്വകാര്യ ഉപദേഷ്ടാവാകാന്‍ ക്ഷണിച്ചു. 1960 ല്‍ ജര്‍മ്മനിയിലെ ട്യൂബിങ്ങനിലെ സര്‍വ്വകലാശാലയിലെ (Universtiy of Tübingen) ദൈവശാസ്ത്ര പ്രൊഫസറായി ഹാന്‍സ് നിയമിതനായി. ഈ കാലഘട്ടത്തില്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പയും (ജോസഫ് റാറ്റ്‌സിംഗര്‍) ഈ സര്‍വ്വകലാശാലയില്‍ അധ്യാപകനായിരുന്നു. 1962 ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ഹാന്‍സിനെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പേരിത്തൂസായി (peritus) നിയമിച്ചു. മുപ്പത്തിനാലാം വയസ്സില്‍ പേരിത്തൂസായ ഹാന്‍സ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപദേഷ്ടാവായിരുന്നു. ഫ്രഞ്ച്, ഇറ്റാലിയന്‍, ഡച്ച്, ജര്‍മ്മന്‍, ഇംഗ്ലീഷ്, ലാറ്റിന്‍ എന്നീ ഭാഷകളില്‍ പ്രാവണ്യമുണ്ടായിരുന്ന ഹാന്‍സ് ക്യൂങ്ങ്
മാധ്യമങ്ങളുടെ മുമ്പില്‍ കൗണ്‍സിലിന്റെ മുഖമായിരുന്നു. 1971ല്‍ പ്രസദ്ധീകരിച്ച Infallible?: An Inquiry, എന്ന ഗ്രന്ഥം കത്തോലിക്കാ സഭയില്‍ വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു, പ്രസ്തുത ഗ്രന്ഥത്തില്‍ 1870 ലെ ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രധാന പ്രബോധനങ്ങളില്‍ ഒന്നായ മാര്‍പാപ്പയുടെ തെറ്റാവരത്തെ (papal infallibiltiy) കുറിച്ച് ഹാന്‍സ് ചോദ്യങ്ങളുന്നയിച്ചു. 1967ല്‍ പ്രസിദ്ധീകരിച്ച ഠവല ഇവൗൃരവ എന്ന പുസ്തകത്തെപ്പറ്റി റോം വിശദീകരണം ആവശ്യപ്പെട്ട സമയത്താണ് മാര്‍പാപ്പയുടെ തെറ്റാവരത്തെക്കുറിച്ച് ഹാന്‍സ് ക്യൂങ്ങ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. 1979 ഡിസംബര്‍ മാസം പതിനെട്ടാം തീയതി വത്തിക്കാന്‍, കത്തോലിക്കാ സര്‍വ്വകലാശാ
ലകളില്‍ പഠിപ്പിക്കുന്നതില്‍ നിന്നു ഹാന്‍സ് ക്യൂങ്ങിനു വിലക്ക് ഏര്‍പ്പെടുത്തി. 2013 ലാണ് വത്തിക്കാന്‍ ഈ വിലക്കു പിന്‍വലിച്ചത്.
ജര്‍മ്മനിയിലെ ട്യൂബിങ്ങണ്‍ സര്‍വ്വകലാശാല സെക്യുലറായിരുന്നതിനാല്‍, ഹാന്‍സ് 1960 കളില്‍ സ്ഥാപിച്ച Institute for Ecumenical Research ല്‍ പ്രൊഫസറായി അവിടെ തുടര്‍ന്നു. Disputed Truth എന്ന ഹാന്‍സ് ക്യൂങ്ങിന്റെ മൂന്നു വാല്യങ്ങളിലുള്ള ഓര്‍മ്മക്കുറിപ്പിന്റെ രണ്ടാം ഭാഗത്തില്‍ എണ്‍പതു പേജുകളില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട് ജര്‍മ്മന്‍ മെത്രാന്‍മാരും വത്തിക്കാന്‍ ഉദ്യോഗസ്ഥരും ജര്‍മ്മനിക്കു പുറത്തു നടത്തിയ കൂടിക്കാഴ്ച, ട്യൂബിങ്ങണ്‍ സര്‍വ്വകലാശാലയിലെ സഹപ്രവര്‍ത്തകരില്‍ നിന്നും നേരിട്ട പ്രശ്‌നങ്ങള്‍, വത്തിക്കാന്റെ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാനുള്ള പരിശ്രമം തുടങ്ങി പലതും അതില്‍ വിവരിച്ചിട്ടുണ്ട്. ജോസഫ് റാറ്റ്‌സിംഗറും ഹാന്‍സ് ക്യൂങ്ങും
തമ്മില്‍ ആശയപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 2005 ല്‍ ജോസഫ് റാറ്റ്‌സിംഗര്‍ മാര്‍പാപ്പ ആയപ്പോള്‍ അവര്‍ ഇരുവരും മാര്‍പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസ്റ്റല്‍ ഗോണ്ടോള്‍ഫോയില്‍ (Castel Gandolfo) സെപ്റ്റംബര്‍ ഇരുപത്തിയഞ്ചാം തീയതി നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൂടിക്കാഴ്ച നടത്തി. 1990 കളുടെ ആരംഭം മുതല്‍ എല്ലാ മതസ്ഥരെയും ഉള്‍കൊള്ളുന്ന ഒരു സാര്‍വ്വലൗകീക ധാര്‍മ്മികത രൂപപ്പെടുത്താന്‍ (Foundation for Global Ethic) അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. 1993 ചിക്കാഗോയില്‍ നടന്ന ലോകമതങ്ങളുടെ പാര്‍ലമെന്റില്‍ സാര്‍വ്വലൗകികമായ സാന്മാര്‍ഗ്ഗിക പ്രഖ്യാപനം (Declaration
Toward a Global Ethic for the Parliament of the World Religions) തയ്യാറാക്കുന്ന ഉത്തരവാദിത്വം ഹാന്‍സ് ക്യൂങ്ങില്‍ നിക്ഷിപ്തമായി.
മതങ്ങളുടെ ഇടയില്‍ സമാധാനമില്ലാതെ രാജ്യങ്ങള്‍ തമ്മില്‍ സമാധാനം ഉണ്ടാവുകയില്ല എന്ന ചരിത്ര പ്രസിദ്ധമായ നിരീക്ഷണം ഹാന്‍സിന്റേതാണ്.
ഹാന്‍സ് ക്യൂങ്ങിന്റെ പുസ്തകങ്ങള്‍ മുപ്പതിലധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ജര്‍മ്മനിയിലെ ഒലൃറലൃ പബ്ലിഷ് കമ്പിനി ഹാന്‍സ് ക്യൂങ്ങിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ നാല്‍പത്തിയെട്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കാനുള്ള പ്രോജക്റ്റ് 2015 ല്‍ ആരംഭിച്ചു. 1965 ല്‍ ആന്റോണ്‍ വാന്‍ ദേന്‍ ബോഗാര്‍ഡ്, പോള്‍ ബ്രാന്‍ഡ്, ഈവിസ് കോണ്‍ഗാര്‍, ജെ. ബി. മെറ്റ്‌സ്, കാള്‍ റാനര്‍, എഡ്വേര്‍ഡ്
ഷില്ലേബെക്‌സ് എന്നീ ദൈവശാസ്ത്രജ്ഞരുമായി സഹകരിച്ച് Concilium എന്ന അന്തര്‍ ദേശീയ ദൈവശാസ്ത്ര മാഗസിനു രൂപം നല്‍കാനും ഹാന്‍സ് ക്യൂങ്ങ് സംഭാവനകള്‍ നല്‍കി. സഭയെ നവീകരിക്കാനായി ലോകത്തിലേക്കു കുറച്ചു കൂടെ അവളുടെ വാതായനങ്ങള്‍ തുറക്കാന്‍ ഹാന്‍സ് ക്യൂങ്ങ് ശബ്ദിച്ചു കൊണ്ടിരുന്നു.