കത്തോലിക്കാവിശ്വാസം ചോദ്യോത്തരങ്ങളിലൂടെ – 9

0
716

ചോദ്യം: ഗ്രിഗോറിയൻ കുർബാന എന്നാൽ എന്താണ്?
റാണി റോയി, പാലമൂട്ടിൽ, പുനലൂർ
ഉത്തരം: ഒരു വ്യക്തിയുടെ ആത്മശാന്തിക്കുവേണ്ടി മുപ്പതു ദിവസം തുടർച്ചയായി പരിശുദ്ധ കുർബാന അർപ്പിക്കുന്നതാണ് ഗ്രിഗോറിയൻ കുർബാന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നുത്. മഹാനായ ഗ്രിഗറി മാർപ്പാപ്പായുടെ ഒരു ദർശനവുമായി ബന്ധ പ്പെട്ടാണ് ഈ പേര് ലഭിക്കുന്നത്. മാർപ്പാപ്പായാകുന്നതിനു മുമ്പ് അദ്ദേഹം ഒരു ബനഡിക്‌ടൈൻ ആശ്രമാധിപനായിരുന്നു. തന്റെ ആശ്രമത്തിലെ ഒരു സന്ന്യാസി യായിരുന്ന യുസ്തുസ്മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ആത്മശാന്തിക്കുവേണ്ടി തുടർച്ചയായി മുപ്പതു ദിവസത്തെ പരി. കുർബാനകൾക്കു ശേഷം മരണമടഞ്ഞ യുസ്തുസ് തന്റെ ഒരു സ്‌നേഹിതന് ദർശനത്തിൽ കാണപ്പെട്ടു മുപ്പതു ദിവസത്തെ പരി. കുർബാനകൾ മൂലം താൻ ശുദ്ധീകരണസ്ഥലത്തിൽ നിന്ന് രക്ഷപ്പെട്ടതായി അറിയിച്ചു. ഈ വിവരമറിഞ്ഞ സഹസന്ന്യാസിമാരും മാർപ്പാപ്പായും ഏറെ സന്തോഷിച്ചു. ഗ്രിഗറി മാർപ്പാപ്പാ തന്റെ Book of Dialogues (IV,55) എന്ന ഗ്രന്ഥത്തിൽ ഇക്കാര്യം വിവരിക്കുന്നുണ്ട്. പലരും ഈ ഗ്രന്ഥം വായിച്ചു. അതിനുശേഷം മരിച്ചവർക്കുവേണ്ടി തുടർച്ചയായി മുപ്പതു ദിവസം പരി. കുർബാന അർപ്പിക്കുന്നത് ഏറെ ഫലദായകമാണെന്ന വിശ്വാസം സഭയിൽ പ്രബലപ്പെട്ടു. മദ്ധ്യകാലഘട്ടത്തിൽ മരിച്ചവർക്കു വേണ്ടിയുള്ള തുടർ കുർബാനകൾ സഭയിൽ പരക്കെ അംഗീകാരം നേടി. എത്ര കൂടുതൽ കുർബാനകൾ അർപ്പിക്കുന്നുവോ അത്രകണ്ട് വേഗത്തിൽ ആത്മാക്കളുടെ മോചനം സാധ്യമാകുമെന്ന ചിന്താഗതി വിശ്വാസികളിൽ ഉണ്ടായി.
ചോദ്യം: ഗ്രിഗോറിയൻ കുർബാനകൾ ഇപ്പോഴും സഭയിൽ  നിലവിലിരിക്കുന്നതാണോ? സഭ ഔദ്യോഗികമായിഇതേക്കുറിച്ച്എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടോ?
ഉത്തരം: തുടർകുർബാനകളും അവയോടനുബന്ധിച്ചുള്ള മറ്റു ചില ആചാരങ്ങളെയും തെന്ത്രോസ് സൂനഹദോസ് നിരുത്സാഹപ്പെടുത്തി. ചിലതെല്ലാം നിരോധിച്ചു. എന്നാൽ ഗ്രിഗോറിയൻ കുർബാനകളെ തെന്ത്രോസ് സൂനഹദോസ് നിരോധിച്ചില്ല. സഭയിൽ ഈ ആചാരംഇന്നും തീർത്തും ആ പ്രത്യക്ഷമായിട്ടില്ല. പരി.കുർബാനയിൽ സംബന്ധിച്ചു മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് വളരെ പ്രയോജനകരമായ കാര്യമാണ്. എന്നാൽ ഗ്രിഗോറിയൻകുർബാനകൾ ആത്മരക്ഷയ്ക്കായുള്ള ഏറ്റവും സുനിശ്ചി തമായുള്ള മാർഗ്ഗമാണെന്നുസഭ ഔദ്യോഗികമായി പഠിപ്പിച്ചിട്ടില്ല.
(അവലംബം: ”വിശുദ്ധ കുർബാന വിശുദ്ധ ജനത്തിന്” പേജ് 94,95; ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ)