നിസാരവത്കരിക്കപ്പെട്ട മനുഷ്യൻ (Man Belittled)
മനുഷ്യനെതിരായ വിദ്വേഷം (Hatred of Man)
മനുഷ്യവിദ്വേഷം അതിരുവിട്ട സ്വാതന്ത്ര്യത്തിന്റെ ഉപോല്പന്നമാണ്. സ്വതന്ത്ര രായിരിക്കുക എന്നാൽ ആരെയും ഒരു കാരണവശാലും ആശ്രയിക്കാതിരിക്കുക എന്നാണ് സമകാലികലോകം മനസ്സിലാക്കിയിരിക്കുന്നത്; ഇത് ഒരു വലിയ തെറ്റിദ്ധാരണയാണ്. ആശ്രയത്വം സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെങ്കിൽ, സ്ഥിരസ്വഭാവമുള്ള ഏതു ബന്ധത്തെയും സ്വാതന്ത്ര്യത്തിനെതിരായുള്ള വെല്ലുവിളിയായി കാണുന്ന സാഹചര്യം ഉണ്ടാകും. എല്ലാത്തരം കുടുംബബന്ധങ്ങളെയും മാനുഷിക ഇടപെടലുകളെയും ദൈവമനുഷ്യ ബന്ധത്തെയും അതു ബാധിക്കും. വെളിപാടുകളെയും പകർന്നുകിട്ടുന്ന അറിവുകളെയുമെല്ലാം നിരസിച്ച് സ്വയാർജ്ജിത അറിവുകൾ നൽകുന്ന ‘സ്വാതന്ത്ര്യത്തിന്റെ’ ലോകം തേടുന്ന യാഥാർത്ഥ്യബോധമില്ലായ്മയിൽനിന്നും മനുഷ്യൻ സ്വതന്ത്രനാക്കപ്പെടേണ്ടതുണ്ട്. സ്‌നേഹത്തെ ഒരു ആശ്രയത്വമായല്ല, മറിച്ച് നമ്മെ ജീവിക്കുവാൻ പ്രാപ്തരാക്കുന്ന ദാനമായിട്ടാണ് മനസ്സിലാക്കേണ്ടത്. പരിധിയില്ലാത്ത സ്വാതന്ത്ര്യദാഹം മനുഷ്യനെ അവന്റെ ഉറവിടവുമായുള്ള ബന്ധത്തെ തിരസ്‌കരിക്കുവാനും മനുഷ്യമഹത്ത്വത്തെ തമസ്‌കരിക്കുവാനും പ്രേരിപ്പിക്കും. താൻ ഒരു കടക്കാരനും (debtor) പിന്തുടർച്ചക്കാരനും (heir) ആണെന്ന അടിസ്ഥാനപരമായ ബോധ്യത്തിലാണ് മനുഷ്യന്റെ മഹത്ത്വം കുടികൊള്ളുന്നത്. താൻ ഒരു സൃഷ്ടിയാണെന്ന ബോധമാണ് ഇതിന്റെ ആധാരം. മനുഷ്യവിദ്വേഷ ത്തിന്റെ അടിത്തട്ടിൽ കിടക്കുന്നത് ഒരു സൃഷ്ടിയാണ് താൻ എന്ന് അംഗീകരി ക്കാനുള്ള മനസ്സില്ലായ്മയാണ്.
നമ്മുടെ സ്വാതന്ത്ര്യം പരസ്പരം സഹവർത്തിക്കുമ്പോഴാണ് അതു വ്യക്തികൾക്കും സമൂഹത്തിനും ഗുണകരമാകുന്നത്. അങ്ങനെ വരുമ്പോൾ സ്വാതന്ത്ര്യത്തിന്റെ വിനിയോഗത്തിന് ഒരു പൊതുക്രമം ആവശ്യമായി വരും. നമ്മുടെ പ്രകൃതിയിൽ അതിനു സഹായകമായ പരിധികൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, നല്കപ്പെട്ടതിനെ ഒന്നും ഉൾക്കൊള്ളാതെ മനുഷ്യൻ, ഒരു പൊതുക്രമത്തിനായി ഭൂരിപക്ഷം ചമയ്ക്കുന്ന നിയമങ്ങളെ മാത്രം ആശ്രയിച്ചാൽ പ്രതിസന്ധിയുണ്ടാകും. പുറമെ നിന്നും അടിച്ചേൽപിക്കപ്പെടുന്ന ഇത്തരം നിയമങ്ങൾക്കു മുന്നിൽ അടിയറവു പറയേണ്ട സാഹചര്യവും സ്വാഭാവികനിയമങ്ങളോടുള്ള നിഷേധവും ‘സ്വാതന്ത്ര്യദാഹി’
കളിൽ അസ്വസ്ഥത ജനിപ്പിക്കുന്നു. അവസാനം ഇത് ആഴമേറിയ വിദ്വേഷമായി മാനവസമൂഹത്തിൽ പടരുന്നു. മനുഷ്യപ്രകൃതി എന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും മനുഷ്യനു നൽകപ്പെട്ടിരിക്കുന്ന സ്വാഭാവികനിയമത്തിനു മാനവജീവിതത്തിലുള്ള പ്രാധാന്യത്തെ അംഗീകരിക്കുകയും ചെയ്യുകയെന്നത് സ്വാതന്ത്ര്യത്തിന്റെയും മനുഷ്യമഹത്ത്വത്തിന്റെയും പക്ഷപാതമില്ലാതെയുള്ള പ്രകാശനത്തിന് അനിവാര്യമാണ്.
സഭ മനുഷ്യപ്രകൃതിയുടെ കാവലാളായി സ്വയം നിലകൊള്ളുകയാണ്. ജീവനും കുടുംബവും വിവാഹത്തിന്റെ മൂല്യങ്ങളും ലൈംഗികവിശുദ്ധിയും ധാർമ്മികശീലങ്ങളും സംരക്ഷിക്കുവാൻ നിലകൊള്ളുകയും ലിംഗാധിഷ്ഠിതവാദത്തിനും സ്വവർഗ്ഗലൈംഗികതയ്ക്കും അമാനുഷിക ചിന്തയ്ക്കും (transhumanism) എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തുകൊണ്ട് സഭ യാഥാർത്ഥത്തിൽ അവളെത്തന്നെ മനുഷ്യത്വത്തിന്റെ ശുശ്രൂഷകയും സംസ്‌കാരത്തിന്റെ സംരക്ഷകയുമായി സമർപ്പിക്കുകയാണ്. നവ-അപരിഷ്‌കൃതത്വത്തിന്റെ (neo-barbarism) മനുഷ്യാനന്തരവാദത്തിന് എതിരെ മാനവികതയുടെ ഒരു കോട്ട ഉയർത്തുവാനാണ് സഭ പരിശ്രമിക്കുന്നത്. ഈ വിധത്തിലുള്ള അപരിഷ്‌കൃതവാദത്തിന്റെ വക്താക്കൾ ഗവൺമെന്റുകളുടെ സ്വാധീനശേഷിയുള്ള സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നുവെന്നത് ആശങ്കാജനകമായ കാര്യമാണ്. പലപ്പോഴും, ദുർബ്ബലരോടും പാവങ്ങളോടുമുള്ള കടുത്ത വെറുപ്പിനാൽ നയിക്കപ്പെട്ടാണ് അവർ പൊതുജനാഭിപ്രായവും നിയമങ്ങളും രൂപീകരിക്കുന്നത്. ഇങ്ങനെ ഒരു ലോകത്തിൽ സഭയ്ക്ക്, പ്രത്യേകിച്ച് മെത്രാന്മാർക്ക് വലിയ ഒരു ദൗത്യം നിർവ്വഹിക്കുവാനുണ്ടെന്ന് കർദ്ദിനാൾ അനുസ്മിരിപ്പിക്കുന്നു; അവരുടെ നിശബ്ദത വലിയ ദോഷം ചെയ്യും.
ഉത്തരാധുനിക കാലത്ത് ഉയർന്നുവരുന്ന ലിംഗാധിഷ്ഠിതവാദം (gender theory) മനുഷ്യവിദ്വേഷത്തിനും മനുഷ്യമഹത്ത്വത്തിന്റെ നിരാസത്തിനും കാരണമാകുന്നുണ്ട്. സ്ത്രീ-പുരുഷ അസ്തിത്വങ്ങൾ, നമ്മെ രൂപപ്പെടുത്തുന്ന സംസ്‌കാരങ്ങളിൽനിന്നും ആർജ്ജിക്കുന്ന ഘടകങ്ങളിലൂടെ പ്രകടമാകുന്നതാണെന്ന കാഴ്ചപ്പാടാണ് ലിംഗാധിഷ്ഠിതവാദത്തിന്റെ അടിസ്ഥാനം. സ്ത്രീത്വത്തെയും പുരുഷത്വത്തെയും സ്വയം നിർണ്ണയിക്കാൻ കഴിയുംവിധം ഒരു സ്വാതന്ത്യവും പൊളിച്ചെഴുത്തുമാണ് ഉത്തരാധുനികത വിഭാവനം ചെയ്യുന്നത്. ഈ വാദം അനുസരിച്ച് വ്യക്തി നിർണ്ണയിക്കുന്നതാണ് അവന്റെ/അവളുടെ ലൈംഗികത. ദാനമായി നല്കപ്പെട്ടതിനെ മനുഷ്യപ്രകൃതിയായി അംഗീകരിക്കുന്നില്ല. നമുക്കു ലഭിച്ച മനുഷ്യപ്രകൃതിയെ നമ്മുടെ ശത്രുവോ ഒരു തടവറയോ ആയി കരുതരുത്. ലിംഗാധിഷ്ഠിതവാദത്തിൽ സ്രഷ്ടാവിനെതിരായ ആഴമായ നിഷേധമുണ്ട്. മാതൃത്വം, പിതൃത്വം എന്ന സ്ഥാപനങ്ങളെ ഈ വാദം അപകടത്തിലാക്കുന്നു. ഒരു മാതാവിന്റെയും പിതാവിന്റെയും കുഞ്ഞായി പിറക്കുകയെന്ന കുട്ടിയുടെ അവകാശത്തെ ഇതു നിഷേധിക്കുന്നു. മാതൃത്വത്തെയും പിതൃത്വത്തെയും കേവലം കഥാപാത്രാവതരണമായി (role-playing) തരംതാഴ്ത്തിക്കൊണ്ട് ലിംഗാധിഷ്ഠിതവാദം (gender ideology) കുടുംബമെന്ന ആശയത്തെ സമൂലം തകർക്കുന്നു. ലിംഗാധിഷ്ഠിതവാദത്തിൽ ആകൃഷ്ടരായവരും അതിനെ പിന്തുണയ്ക്കുന്നവരും അജപാലകസമൂഹത്തിൽ ഉണ്ടെന്നുള്ളത് തന്നെ ഭയപ്പെടുത്തുന്നുവെന്ന് കർദ്ദിനാൾ റോബർട്ട് സാറാ പറയുന്നു. ഈ വിധത്തിലുള്ള പഠനങ്ങളിലൂടെ ആശയപരമായ ഒരു കോളനിവത്കരണത്തിനു മുതിരുന്ന ചില അന്താരാഷ്ട്രസംഘടനകളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നലകുന്നുമുണ്ട്.
ഒരു വ്യക്തിയെ, ആ വ്യക്തിയുടെ ലൈംഗികാഭിമുഖ്യത്തിലേയ്ക്കു ചുരുക്കുവാൻ നമുക്കാവില്ല. ഘഏആഠ (Lesbian, Gay, Bisexual, Transgender) ആശയത്തെക്കുറിച്ചു പറയുന്നതിനേക്കാൾ സ്വവർഗ്ഗപെരുമാറ്റമോ ആഭിമുഖ്യമോ ഉള്ള ആളുകളെക്കുറിച്ചാണ് കർദ്ദിനാൾ പറയുന്നത്. ഇവർ അടിസ്ഥാനപരമായി ദൈവത്താൽ സ്‌നേഹിക്കപ്പെടുന്നവരാണെന്നും എല്ലാവരും അവരോട് വലിയ അനുകമ്പ കാണിക്കണമെന്നും പിതാവ് അഭ്യർത്ഥിക്കുന്നു. അവരോട് സത്യം പറയുകയെന്നതാണ് അവരോടു കാണിക്കാവുന്ന സ്‌നേഹത്തിന്റെ ആദ്യ രൂപം. ഒരേ ലൈംഗികതയിൽപ്പെട്ട രണ്ടുപേരുടെ സഹവാസം ഒരിക്കലും വിവാഹം അല്ല. ഇവിടെ നാം വ്യക്തികളെ വിധിക്കുന്നില്ല, മറിച്ച് പങ്കാളികൾ തങ്ങളുടെ ശരീരങ്ങളെ ഫലപൂർണ്ണമായ സ്‌നേഹത്തിൽ പരസ്പരം സമ്മാനിക്കുന്ന ‘ദാമ്പത്യസ്‌നേഹമെന്ന’ (conjugal love) വ്യക്തിപരമായ അനുഭവം അവകാശപ്പെടാൻ അവർക്ക് ഒരിക്കലും കഴിയുകയില്ല. ഘഏആഠ വാദം ഒരു തടവറയാണ്; അതിന്റെ ആദ്യ ഇരകൾ സ്വവർഗ്ഗാഭിമുഖ്യം ഉള്ളവരാണ്. ഈ വാദത്തിന്റെ പ്രയോക്താക്കൾ വ്യക്തികളുടെ സ്വത്വത്തെ അവരുടെ ലൈംഗികതയിലേയ്ക്കു ചുരുക്കുന്നു. സ്വവർഗ്ഗ ലൈംഗികതയുടെ പ്രലോഭനമുള്ള കത്തോലിക്കർ LGBT യുടെ തടവറയിൽ തങ്ങളെ ത്തന്നെ അടയ്ക്കരുതെന്ന് കർദ്ദിനാൾ അഭ്യർത്ഥിക്കുന്നു.
(തുടരും)
Home ലക്കങ്ങൾ ഏപ്രിൽ 2020 പകൽ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Spent) The Day...