പകർച്ചവ്യാധികളിൽ നിന്നുള്ള സംരക്ഷക വി. കൊറോണ

0
537

വാസ്തവത്തിൽ, ഒരു സെന്റ് കൊറോണയുണ്ട്! സെബാസ്റ്റ്യൻ എന്ന റോമൻ ന്യായാധിപന്റെ ഭരണകാലത്ത് വധിക്കപ്പെട്ട വി. കൊറോണയുടെ ശരീരം വടക്കൻ ഇറ്റലിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പകർച്ചവ്യാധികളിൽനിന്നുള്ള രക്ഷാധികാരികളിൽ ഒരാളായി വിശുദ്ധ കൊറോണയെ കണക്കാക്കുന്നു. റോമൻ പട്ടാളക്കാരനായ സെന്റ് വിക്ടറിനൊപ്പം അവർ രക്തസാക്ഷിത്വം വരിച്ചു. വടക്കൻ
ഇറ്റലിയിലെ അൻസുവിലുള്ള ഒരു ബസിലിക്കയിലാണ് ഇവരുടെ അവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഒൻപതാം നൂറ്റാണ്ട് മുതൽ സെന്റ് വിക്ടറിന്റെയും സെന്റ് കൊറോണയുടെയും അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെടുന്നു. ഇരുവരും മാർക്കസ് യുറേലിയസിന്റെ ഭരണകാലത്ത് ജീവിച്ചിരുന്നു. ക്രിസ്ത്യാനികളായതിന്റെ പേരിൽ സെബാസ്റ്റ്യൻ എന്ന റോമൻ ന്യായാധിപന്റെ ഉത്തരവ് പ്രകാരം ഇരുവരും വധിക്കപ്പെട്ടു. 16 കാരിയായ സെന്റ് കൊറോണ ക്രിസ്തുമതവിശ്വാസിയായ സെന്റ് വിക്ടർ എന്ന റോമൻ പട്ടാളക്കാരനെ വിവാഹം കഴിച്ചു. തന്റെ ക്രിസ്തുമതവിശ്വാസം പരസ്യമായി പ്രഖ്യാപിച്ചതിലൂടെ ചമ്മട്ടികളിലൂടെ പരസ്യമായി പീഡിപ്പിക്കപ്പെട്ടു. സെന്റ് കൊറോണയെ അറസ്റ്റ്ചെയ്ത് പീഡിപ്പിക്കാൻ ന്യായാധിപനായ സെബാസ്റ്റ്യൻ ഉത്തരവിട്ടു. ക്രൈസ്തവവിശ്വാസത്തിനെതിരായി ചിന്തിച്ചിരുന്ന ഭരണാധി കാരിയായിരുന്നു സെബാസ്റ്റ്യൻ. നിലത്തു കുനിഞ്ഞ രണ്ട് ഈന്തപ്പനകളുടെ മുകൾഭാഗത്ത് അവർ കൊറോണയുടെ കാലുകൾ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പി
ക്കുകയും വധിക്കുകയും ചെയ്തു. റോമൻരക്തസാക്ഷിത്വ ചരിത്രമനുസരിച്ച് സിറിയ
യിലാണ് ഇത് സംഭവിച്ചത്. നിധി വേട്ടക്കാരുടെ രക്ഷാധികാരിയാണ് വിശുദ്ധ കൊറോണ,കൊറോണയുടെ തിരുനാൾ ദിനം മെയ് 14 ന് ആഘോഷിക്കുന്നു. ഇന്ന്, പകർച്ചവ്യാധികളിൽ നിന്നും രക്ഷപ്പെടാനായി വിശ്വാസികൾ വിശുദ്ധയുടെ മാദ്ധ്യസ്ഥ്യം തേടുന്നു., സെന്റ് വിക്ടറും സെന്റ് കൊറോണയും കാനോനൈസേഷൻ
പ്രക്രിയകൾ മാനദണ്ഡമാക്കുന്നതിന് മുമ്പ് തന്നെ വിശുദ്ധരായി അംഗീകരിക്കപ്പെ ട്ടിരുന്നു.