തൊഴിൽ ചിന്തകൾ

വിദ്യാഭ്യാസ കാലവും തൊഴിൽ അന്വേഷണ കാലവും ഒട്ടനവധി പരീക്ഷകളുടെ കാലമാണ്. അവയെല്ലാം മത്സര പരീക്ഷകളാണ്, പ്രത്യേകിച്ച് തൊഴിൽ നേടാനുള്ള പരീക്ഷകൾ. പരീക്ഷകൾ പൊതുവിൽ മൂന്നു വിധ മാണെന്ന്കണക്കാക്കുന്നു.
1. യോഗ്യതാ പാരീക്ഷകൾ: (ഉദാ. NET, SET, KTET…) ഒരു നിശ്ചിത ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത (eligibility) നേടിയെടുക്കുന്നതിനുള്ള പരീക്ഷയാണത്. ഇവിടെ മത്സരപരീക്ഷാ ഏജൻസി നിശ്ചയിച്ചിരിക്കുന്ന മിനിമം മാർക്ക് (cut off) നേടിയെടുക്കുവാൻ കഴിയണം.
2. പ്രവേശന പരീക്ഷകൾ: (ഉദാ. Medical/KEAM Entrance Exam, TISBAT, CAT, GATE…) ഒരു പ്രത്യേക കോഴ്‌സിൽ പ്രവേശനം ലഭിക്കുന്നതിനുള്ള മത്സരപരീക്ഷയാണ്. ഇവിടെ അപേക്ഷകർ തമ്മിൽ മത്സരമുണ്ട്. ലഭ്യമായിരിക്കുന്ന കുറഞ്ഞ ഒഴിവുകൾക്കുവേണ്ടിയുള്ള മത്സര പരീക്ഷയാണ്. ലഭിക്കുന്ന റാങ്ക് വളരെ പ്രധാനപ്പെട്ടതാണ്.
3. മത്സര പരീക്ഷകൾ: അവ കൃത്യം ഒരു തൊഴിൽ നേടിയെടുക്കുന്നതിനുള്ള പരീക്ഷ
യാണ്. PSC, SSC, UPSC തുടങ്ങിയ ഗവൺമെന്റ് ഏജൻസികൾ വിവിധ തസ്തികകളിലെ ഒഴിവുകൾക്കുവേണ്ടി നടത്തുന്ന പരീക്ഷയാണ്. ഓരോ തസ്തികക്കും അതിന്റേതായ കൃത്യമായ സിലബസും പരീക്ഷാരീതികളുമുണ്ട്. ഇവിടെയെല്ലാം ലക്ഷ്യബോധ ത്തോടെയുള്ള ചിട്ടയായ ഒരുക്കം കാലേക്കൂട്ടി നടത്തുവാനുള്ള തിരിച്ചറിവ് ഉദ്യോഗാർത്ഥികൾ കരുത്താക്കണം. കഴിഞ്ഞ ലക്കം സൂചിപ്പിച്ചതുപോലെ അതാതു പരീക്ഷയുടെ സിലബസ് മനസ്സിലാക്കിക്കൊണ്ടുള്ള വിദൂര ഒരുക്കം ഏറെ ഗുണം ചെയ്യും. കേരള പി.എസ്.സി സംസ്ഥാന സർക്കാരിൻ കീഴിലുള്ള ഏതാണ്ട് 2500-ൽ പരം തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിവിധ പരീക്ഷകളാണ് നടത്തുന്നത് എന്ന് അറിയുമ്പോൾ, ഇത്തരം മത്സരപരീക്ഷകൾക്കുള്ള ഗൗരവതരമായ തയ്യാറെടുപ്പ് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാകും.