കൊറോണ ഭീതിയുടെ നടുവിലും ജീവനു ഭീഷണിയാവുന്ന മൂന്നു ബില്ലുകൾ

മനുഷ്യനെ കൊല്ലുന്ന കൊറോണമൂലം ലോകം മുഴുവൻ ഭയന്നിരിക്കുന്ന ഇക്കാലത്ത് മനുഷ്യജീവനെ അത്രപോലും മാനിക്കാതെ കൊറോണക്കാലത്തെ മൂന്നു ബില്ലുകൾ വന്നത് തികച്ചും ആശങ്കയുളവാക്കുന്നതാണ്. വാടകഗർഭപാത്ര നിയന്ത്രണ ബില്ലും (Surrogacy (regulation) Bill 2019), കൃത്രിമ പ്രത്യുല്പാദന സാങ്കേതികവിദ്യാ നിയന്ത്രണ ബില്ലും (Assisted Reproductive Technology Regulation Bill 2020), ഭ്രൂണഹത്യനിയമ ഭേദഗതി ബില്ലും (Medical Termination of Pregnancy Amendment Bill 2020) മനുഷ്യജീവനെയും വിവാഹ-കുടുംബ ബന്ധങ്ങളെയും ബാധിക്കുന്ന മൂന്നു ബില്ലുകളാണ്.
വാടകഗർഭപാത്ര (നിയന്ത്രണ) നിയമം, 2019 അഥവാ Surrogacy (regulation) Bill 2019.
2019 ജൂലൈ 15-ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ ബില്ല് ആദ്യമായി ലോക സഭയിലും പിന്നീട് രാജ്യസഭയിലും അവതരിപ്പിച്ചതിനുശേഷം ഇരു സഭകളുടെയും സെലക്ട് കമ്മറ്റികൾ ചില ഭേദഗതികളോടെ പാസാക്കി റിപ്പോർട്ടുകൾ സമർപ്പിച്ചു. ബില്ല് നിയമമാകാൻ ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി മതിയാകും.
ഗർഭം ധരിച്ച് പ്രസവിക്കുന്ന സ്ത്രീ മുൻനിശ്ചയിച്ച പ്രകാരം കുഞ്ഞിനെ ആവശ്യമുള്ള ദമ്പതികൾക്ക് കൈമാറുന്ന പ്രക്രിയയാണ് വാടകഗർഭധാരണം. ഇതുവരെ യാതൊരു നിയന്ത്രണവുമില്ലാതിരുന്ന ഈ മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ വേണമെന്ന ലക്ഷ്യത്തോടെയാണ് വാടക ഗർഭധാരണ ബിൽ കൊണ്ടുവന്നത്. വാണിജ്യാടിസ്ഥാനത്തിൽ ഗർഭപാത്രം വാടകയ്ക്ക് നൽകുന്നത് നിരോധിച്ച് വന്ധ്യരായ ദമ്പതികളെ സഹായിക്കാൻ പരോപകാര ലക്ഷ്യത്തോടെ(altruistic)-യുള്ള
ഗർഭധാരണം ഈ ബില്ലിൽ അനുവദിച്ചിരിക്കുന്നു. ഗർഭപാത്രം വാടകയ്ക്ക് നല്കുന്ന സ്ത്രീകളുടെ പ്രായപരിധിയും, അവരുടെ യോഗ്യതയും ലക്ഷ്യവും എല്ലാം പരിശോധിച്ചു മാത്രം അനുവാദം നൽകുന്ന നടപടികളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണവും മേൽനോട്ടവും ലഭിക്കുന്ന ക്രമീകരണങ്ങൾ ഈ മേഖലയിൽ നടപ്പിലാക്കാനും നിർദ്ദേശമുണ്ട്.
കൃത്രിമ പ്രത്യുല്പാദന സാങ്കേതികവിദ്യ നിയന്ത്രണ ബിൽ 2020 അഥവാ ART ബിൽ
ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വന്ധ്യതയും അതു പരിഹരിക്കാൻ യാതൊരു നിയന്ത്രണ വുമില്ലാതെ കൂണുപോലെ വളർന്നുവരുന്ന വന്ധ്യതാ നിവാരണ ക്ലിനിക്കുകളും കൃത്രി
മമായി പ്രത്യുല്പാദനം നടത്തുന്ന സാങ്കേതികവിദ്യകളുടെ ബാഹുല്യവും നിയ ന്ത്രിക്കാനും സ്ത്രീകളുടെ പ്രത്യുല്പാദന അവകാശങ്ങൾ സംരക്ഷിക്കാനും വേണ്ടി എന്ന് അവകാശപ്പെട്ടുകൊണ്ടാണ് പുതിയ ARTബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കിയത്. കൃത്രിമ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കും കുഞ്ഞുങ്ങ ൾക്കുമെതിരെയുള്ള ചൂഷണം അവസാനിപ്പിക്കുക, അണ്ഡബീജദാതാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അനധികൃതമായി കൂടുതൽ ഭ്രൂണങ്ങളെ ഉല്പാദിപ്പിക്കുന്നത് തടയുക, ഈ സാങ്കേതികവിദ്യവഴി ജനിക്കുന്ന കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയൊക്കെ ARTബില്ലിന്റെ ലക്ഷ്യമായി പറഞ്ഞുവച്ചിട്ടുണ്ട്.
ഭ്രൂണഹത്യ ഭേദഗതി ബിൽ അഥവാ Medical Termination of Pregnancy Amendment Bill 2020
1971-ൽ MTP Act അനുസരിച്ച് 20 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങളെ കൊല്ലാനുള്ള
നിയമം ഭേദഗതി ചെയ്ത് 2020-ൽ 24 ആഴ്ചവരെ പ്രായമുള്ള ഗർഭസ്ഥശിശുക്കളെ കൊല്ലാൻ അനുവാദം നല്കിയതാണ് MTP Amendment Bill. സ്ത്രീക്ക് സുരക്ഷിതമായും നിയമപരമായും ചികിത്സയുടെ പേരിലും ഭ്രൂണഹത്യ നടത്താനും, ആഗ്രഹിക്കുന്ന ഗുണങ്ങളോടെയുള്ള കുഞ്ഞുങ്ങളെ ലഭിക്കാനും, മാനുഷികവും സാമൂഹികവുമായ ചില കാരണങ്ങളുടെ പേരിലും ഭ്രൂണഹത്യ നടത്താനും സൗകര്യം ലഭിക്കാനാണ് പുതിയ ബിൽ എന്നാണ് സർക്കാരിന്റെ വാദം. സ്ത്രീകളുടെ പ്രത്യുല്പാദന സ്വാതന്ത്ര്യം, ഗർഭധാരണം വേണ്ടെന്നു വയ്ക്കാനുള്ള ശരീരത്തിനുമേലുള്ള അവകാശം തുടങ്ങിയവയെല്ലാം സംരക്ഷിക്കുന്ന ബില്ലാണെന്നാണ് ബിജെപിയുടെ കേന്ദ്രപരിസ്ഥിതി വാർത്താവിനിമയ മന്ത്രി പറഞ്ഞുവച്ചത്.
ബില്ലുകളുടെ ധാർമ്മിക പ്രശ്‌നങ്ങൾ
വാടകഗർഭധാരണവും, ARTഉം, ഭ്രൂണഹത്യയും പ്രധാനമായും ചില ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, ചൂഷണം ഒഴിവാക്കാനും, ആഗ്രഹം പൂർത്തീകരിക്കാനും ആണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതായത് ART സ്ത്രീകളുടെ പ്രത്യുല്പാദന അവകാശങ്ങൾ സംരക്ഷിക്കുമെന്നും, വന്ധ്യരായിട്ടുള്ള ദമ്പതികളുടെ, കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള വലിയ ആഗ്രഹം നിറവേറ്റപ്പെടുമെന്നും ഉള്ളത് പ്രധാന അവകാശവാദമാണ്. അതുപോലെ അണ്ഡബീജ ദാതാക്കൾക്കുള്ള സാമ്പത്തിക സുരക്ഷയും ഈ ബില്ല് ഉറപ്പു നൽകുന്നുണ്ട്. ഭ്രൂണഹത്യാ ബില്ലും സ്ത്രീയുടെ അവകാശത്തെയാണ് ഊന്നിപ്പറയുന്നത്.
അതേസമയും ഈ മൂന്നു ബില്ലും മനുഷ്യജീവനെ പൊതുവായും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെയും ഗർഭസ്ഥ ശിശുക്കളെയും പ്രത്യേകമായും സമീപിക്കുന്നത് തികച്ചും തെറ്റായ രീതിയിലാണ്. മാതാപിതാക്കളുടെ ദാമ്പത്യ സ്‌നേഹത്തിൽ ഉരുവാകാനും, സ്വന്തം അമ്മയുടെ ഉദരത്തിൽ ജനിക്കാനും വളരാനും മാതാപിതാക്കൾ ആരെ ന്നറിയാനും ഉള്ള ഏതൊരു കുഞ്ഞിന്റെയും അവകാശമാണ്  വാടകഗർഭധാരണവും ARTഉം നിഷേധിക്കുന്നത്. ഉദരത്തിൽ വച്ച് അമ്മയുടെ വാത്സല്യവും സ്‌നേഹവും വികാരവിചാരങ്ങളുമെല്ലാം കുഞ്ഞിന്റെ മാനസിക വളർച്ചയ്ക്ക് അത്യന്താ പേക്ഷിതമാണെന്നാണ് പുതിയ മനഃശാസ്ത്ര പഠനങ്ങൾ പലതും സൂചിപ്പിക്കുന്നത്. വാടക അമ്മയ്‌ക്കെങ്ങനെയാണ് ഇതൊക്കെ ഉദരത്തിലെ കുഞ്ഞിനു നല്കാനാവുന്നത്? ART ൽ പ്രത്യേകിച്ച്, IVF (In Vitro Fertilization) ൽ ഒന്നിലധികം കുഞ്ഞുങ്ങളെ നിർമ്മിച്ച് ആവശ്യമുള്ള എണ്ണം മാത്രം ഉദരത്തിൽ നിക്ഷേപിക്കുകയും ബാക്കിയുള്ളവ നശിപ്പിക്കുകയോ ശീതീകരിക്കുകയോ ആണ് ചെയ്യുന്നത്. മനുഷ്യജീവനെ ഒരു ഗവേഷണശാലയിൽ നിർമ്മിച്ച് വളർത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ഈ വിദ്യകൾ എത്ര പേർക്കു പ്രയോജനം കിട്ടിയാലും മനുഷ്യജീവനോടു കാട്ടുന്ന കടുത്ത അവഹേളനമാണ്. അണ്ഡവും ബീജവും ഭ്രൂണവും ഗർഭപാത്രവും എല്ലാം ശീതീ കരിക്കുകയും വില്ക്കുകയും വാങ്ങുകയും വാടകയ്ക്കു നൽകുകയും അങ്ങനെ മനുഷ്യജീവനെയും, പ്രത്യുല്പാദനത്തെയും അവഹേളിക്കുകയും വാണിജ്യവത്
ക്കരിക്കുകയും ചെയ്യുന്ന ART ഉയർത്തുന്ന ധാർമ്മിക പ്രശ്‌നങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. വന്ധ്യരായ ദമ്പതികളുടെ ഒരു കുഞ്ഞിനുവേണ്ടിയുള്ള ആഗ്രഹവും അവരുടെ സഹനവും തികച്ചും സത്യവും ന്യായവുമാണെങ്കിലും അതു പരിഹരിക്കാൻ ഏതു മാർഗ്ഗത്തിലൂടെയും കുഞ്ഞിനെ നിർമ്മിച്ച് കുഞ്ഞുങ്ങളുടെ എല്ലാ അവകാശങ്ങളും നിഷേധിച്ച് ദമ്പതികളുടെ ആഗ്രഹം സഫലമാക്കുന്നതിൽ
തികച്ചും അന്യായമുണ്ട്. ഒരു മനുഷ്യൻ ആരുടെയെങ്കിലും ആവശ്യത്തിനായി മാത്രം നിർമ്മിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നത് സ്വാഭാവിക നീതിക്കെതിരാണ്.
പുതിയ ഭ്രൂണഹത്യ ഭേദഗതി ബിൽ മനുഷ്യകുഞ്ഞുങ്ങളെ കൊല്ലാനുള്ള നിയമത്തിന് കൂടുതൽ ന്യായീകരണങ്ങളും സാധ്യതകളും കണ്ടെത്തുന്ന ഒരു മാർഗ്ഗം മാത്രമാണ്. ഏതു മാർഗ്ഗത്തിലൂടെയാണെങ്കിലും സ്ത്രീയുടെ ഉദരത്തിൽ വളരുന്നത് മനുഷ്യ ഭ്രൂണമാണെന്ന് എല്ലാവരും സമ്മതിക്കും. ആ ഭ്രൂണം സ്ത്രീയുടെ ശരീരത്തിലെ ഏതെങ്കിലും ഒരവയവമല്ല, ഏതാനും കോശങ്ങളുടെ കൂട്ടവുമല്ല മറിച്ച് സ്വതന്ത്രമായി വളരാനും പൂണ്ണമാകാനും കഴിവും അവകാശവുമുള്ള മനുഷ്യജീവന്റെ ആദ്യത്തെ രൂപമാണ്. ലോകത്തിലെ ഏതു മനുഷ്യനും ആദ്യത്തെ ഈ ആഴ്ചകളിലെ വളർച്ചയിലൂടെ കടന്നു പോയിട്ടാണ് ഇന്നത്തെ അവസ്ഥയിൽ എത്തിയിട്ടുള്ളത്.
അണ്ഡവും ബീജവും ഒന്നിച്ചു ചേർന്ന് പുതിയ ജീവനായി ആരംഭം കുറിച്ച് വളർന്ന് ജനിച്ച് പക്വത പ്രാപിച്ച് സ്വാഭാവികമായി മരണത്തിലൂടെ ആ ജീവൻ അവസാനി ക്കുന്നതിനിടയ്ക്ക് ഏതെങ്കിലും അവസരത്തിൽ അതൊരു മനുഷ്യജീവൻ അല്ലാതെയാവുന്നില്ല. അതുകൊണ്ട് എത്ര ആഴ്ച ആയാലും ജീവൻ ആരംഭിച്ചു കഴിഞ്ഞാൽ അതൊരു മനുഷ്യജീവനാണ്. ഏതെങ്കിലും കാരണത്തിന്റെ പേരിൽ ജനിച്ചു കഴിഞ്ഞ ഒരു മനുഷ്യനെ കൊല്ലാൻ പാടില്ലാത്തതുപോലെ തന്നെയാണ് ജനിക്കാത്ത ഏതൊരു ശിശുവിനെയും കൊല്ലാൻ പാടില്ലാത്തത്. തോന്നിയതുപോലെ മനുഷ്യജീവനെ കൃത്രിമമായി നിർമ്മിച്ചും വാടകഗർഭപാത്രത്തിൽ വളർത്തിയും ആഴ്ചകളുടെ കണക്കുപറഞ്ഞ് കൊന്നുതള്ളിയും ആരുടെയെങ്കിലും സങ്കടം മാറ്റുന്നതോ, അവകാശവും ആരോഗ്യവും സംരക്ഷിക്കുന്നതോ, ചൂഷണം അവസാ നിപ്പിക്കാമെന്നു പറയുന്നതോ സാമാന്യബുദ്ധിക്കു നിരക്കുന്നതോ സ്വാഭാവിക ധാർമ്മികതയ്ക്കു ചേരുന്നതോ അല്ല.