സഭാനിയമപ്രകാരം വിശ്വാസികൾ ആവശ്യപ്പെടുകയും അവർക്കു യോഗ്യതയു
ണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സഭയിൽ കൂദാശകൾ പരികർമ്മം ചെയ്തുകൊടുക്കേണ്ടതുണ്ട്. എന്നാൽ, ചില അനിവാര്യമായ കാരണങ്ങളാലും സാഹ
ചര്യങ്ങളാലും കൂദാശകളുടെ പരികർമ്മം നീട്ടിവയ്ക്കാൻ ഇടയാകാം. തകർന്നുകൊണ്ടിരിക്കുന്ന അനവധി കുടുംബജീവിതങ്ങളെ മുൻനിർത്തി, വിവാഹമെന്ന കൂദാശയുടെ പരികർമ്മത്തിൽ കൂടുതൽ ജാഗ്രതയും ഒരുക്കവും ഇക്കാലയളവിൽ ആവശ്യപ്പെടുന്നുണ്ട്. അതിനാലാണ്, ലോകമെമ്പാടുമുള്ള കത്തോലിക്കാസഭയിൽ, വിവാഹിതരാകുന്നവർ വിവാഹ ഒരുക്ക പരിപാടികളിൽ പങ്കെടുക്കണമെന്ന് നിഷ്‌കർഷിച്ചിരിക്കുന്നത്. വൈവിദ്ധ്യമുള്ള, കത്തോലിക്കാസഭയുടെ സാഹചര്യങ്ങൾ വച്ച് വിവാഹ ഒരുക്ക പരിപാടികളുടെ സ്വഭാവം, സമയദൈർഘ്യം എന്നിവ വ്യത്യാസപ്പെടാം. എന്നാൽ വിവാഹ ഒരുക്ക ശുശ്രൂഷയുടെ ലക്ഷ്യത്തിന് മാറ്റമില്ല. വിവാഹമെന്ന കൂദാശയെ സംബന്ധിച്ചും അതിന്റെ കടമകളെയും ഉത്തരവാദിത്വങ്ങളെ സംബന്ധിച്ചും, വിവാഹി തരാകുന്നവർ ആവശ്യമായ വിവേചനാ ശക്തിയോടെയാണ് അതിൽ ഏർപ്പെടുന്നത് എന്ന് ഉറപ്പു വരുത്തുന്നതിനും ഒരുക്ക ശുശ്രൂഷകൾ സഹായിക്കുന്നു. മേൽപറഞ്ഞവയാണ് സഭ ലക്ഷ്യമാക്കുന്നത്. ഇടവകയിലെ വിശ്വാസ സമൂഹത്തിന്റെ ആത്മീയ ഉത്തരവാദിത്വം ഭരമേൽപിക്കപ്പെട്ടിരിക്കുന്നത് ഇടവക വികാരിയിലാണ്. അതിനാൽ, വിവാഹത്തിനുമുമ്പ് സ്ത്രീ പുരുഷന്മാർ വ്യക്തിപരമായ ഈ കൂദാശയിൽ ഏർപ്പെടുവാൻ ഒരുങ്ങിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഇടവക വികാരിക്കുണ്ട്. വളരെ ഉത്തരവാദിത്വത്തോടെയും ജാഗ്രതയോടെയും ഈ ഉത്തരവാദിത്വം നിർവ്വഹിക്കുവാൻ സഭാനിയമം ഇടവക വികാരിയോട് ആവശ്യപ്പെടുന്നു. വിവാഹിതരാകുന്ന സ്ത്രീപുരുഷന്മാർ വിവാഹകർമ്മത്തിന് അണയുന്നതിനുമുമ്പ് ഏതെങ്കിലും തടസ്സങ്ങൾക്കു വിധേയരാണോ എന്ന് അന്വേഷിച്ചറിയാനുള്ള ഉത്തരവാദിത്വം ഇടവക വികാരിമാർക്കുണ്ട്. വാസ്തവമായും നിയമാനുസൃതമായും വിവാഹം ആശീർവദിക്കുവാൻ ആവശ്യമായവ താൻ ചെയ്തു എന്ന് ഇടവക വികാരിക്ക് ബോധ്യമുണ്ടായിരിക്കണം. വിവാഹത്തിന് ഒരുക്കമായുള്ള നടപടിക്രമങ്ങൾക്ക് അതിന്റേതായ സമയ ക്രമമുണ്ട്. നിയമാനുസൃതം സാധുവായ വിവാഹകർമ്മത്തിന് പാലിക്കേണ്ട ക്രമങ്ങൾ പാലിക്കാതിരിക്കുകയോ, അതിനു തിരക്കുകൂട്ടുകയോ ചെയ്യുന്നത് ആശാസ്യമല്ല. സഭ നിഷ്‌കർഷിക്കും വിധം സാധുവായ വിവാഹ സമ്മതം നല്കാൻ പ്രാപ്തമായിട്ടില്ല എന്നു ബോധ്യമുള്ളപ്പോൾ വികാരിയച്ചന് വിവാഹാശീർവാദം നീട്ടിവയ്ക്കാൻ നിർദ്ദേശിക്കാവുന്നതാണ്. ചുരുക്കത്തിൽ, കത്തോലിക്കാ പള്ളികളിൽ നടത്തപ്പെടുന്ന വിവാഹങ്ങൾ സാധുവായും ആത്മീയ ഒരുക്കത്തോടെയുമാണ് നടത്തപ്പെടുന്നത് എന്ന് വികാരിമാർ ഉറപ്പാക്കേണ്ടതുണ്ട്. വളരെ പ്രത്യേകമായി മനസ്സിലാക്കേണ്ട വസ്തുത; വിവാഹം
നടത്തി തരില്ല എന്ന് വികാരിമാർ പറയുന്നില്ല, മറിച്ച്, പാലിക്കേണ്ട ക്രമങ്ങൾ പാലിച്ചു
വേണം അതു നടത്തുവാൻ എന്നാണ് നിഷ്കർഷിക്കുന്നത്. നാം നിശ്ചയിച്ചിരിക്കുന്ന സമയക്രമവും, മാനദണ്ഡങ്ങളും വച്ച് സഭയിൽ വിവാഹം നടത്തുവാൻ നിർബന്ധിക്കുന്നതിനു പകരം, സഭയുടെ സംവിധാനത്തിൽ നിഷകർ ഷിക്കപ്പെട്ടിരിക്കുന്ന ക്രമങ്ങൾ പാലിച്ച് വിവാഹം നടത്തുകയാണു വേണ്ടത്.