കേന്ദ്രസർക്കാർ ഉദ്യോഗങ്ങൾ നേടാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താം

മുൻകൂട്ടിയുള്ള തയ്യാറെടുപ്പും, വിജ്ഞാപനം പുറത്തുവന്നു കഴിഞ്ഞാൽ ഉടനെ അപേക്ഷ online-ൽ സമർപ്പിക്കുവാനുള്ള ശ്രദ്ധയും, പരീക്ഷാ കലണ്ടറിനെക്കുറിച്ചുള്ള അവബോധവും ദേശീയ തലത്തിലുള്ള മത്സര പരീക്ഷകൾ പാസാകുന്നതിനും അഭികാമ്യമായ ജോലി സമ്പാദിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ധാരാളം പരീക്ഷകൾക്ക് തിടുക്കം കൂട്ടി അപേക്ഷിച്ച്, പെട്ടെന്നുള്ള ഒരുക്കം മാത്രം കൊണ്ട് അവ എഴുതി മടുത്തുപോയി എന്നു പറയുന്ന ചെറുപ്പക്കാരെ കണ്ടിട്ടുണ്ട്. എത്ര മിടുക്കരാണെങ്കിലും ശ്രദ്ധയോടും താത്പര്യത്തോടും ലക്ഷ്യബോധത്തോടും കൂടിയുള്ള ഒരുക്കം ശ്രമകരമായ പല മത്സര പരീക്ഷകൾക്കും കൂടിയേ തീരൂ. ഇത്തരം പരീക്ഷകളുടെ സിലബസ് മനസ്സിലാക്കുകയെന്നതാണ് ആദ്യപടി. സിലബസ് മനസ്സി ലുണ്ടെങ്കിൽ മാത്രമേ എന്തു പഠിക്കണം, എന്തു പഠിക്കേണ്ട എന്ന് തിരിച്ചറിയുവാൻ കഴിയൂ. ഇതൊന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ ചില rank file-കളിൽ നിന്നോ ഗയ്ഡുകളിൽ നിന്നോ ‘തട്ടുകടയിൽ നിന്നു ഭക്ഷണം കഴിക്കുന്ന’ രീതിയിൽ പരീക്ഷകൾ എഴുതുന്നത് പ്രയോജനം ചെയ്യുകയില്ല.
നമ്മുടെ രാജ്യത്ത് ആണ്ടുതോറും ആയിരക്കണക്കിന് കേന്ദ്ര സർക്കാർ തസ്തികകളിൽ
നിയമനം നടത്തുന്നതിനുള്ള മത്സര പരീക്ഷകൾ നടത്തുന്ന പരീക്ഷാ സ്ഥാപനമാണ് സ്റ്റാഫ്സെലക്ഷൻ കമ്മീഷൻ (SSC). അവർ നടത്തുന്ന ഏറ്റവും പ്രസിദ്ധമായ രണ്ടു പരീക്ഷകളാണ് CHSL, CGL എന്നിവ. ഇവ രണ്ടും എല്ലാവർഷവും നടത്താറുണ്ട്. പതിനായിരത്തിനടുത്ത് ഒഴിവുകൾ ഓരോ പരീക്ഷ വഴിയായി നികത്തുവാൻ SSC സഹായിക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വിവിധ വകുപ്പുകൾ എന്നിവകളിലേക്കുള്ള ക്ലാസ്സ് ആ ഇ തസ്തികകളിലേക്കുള്ള ഒഴിവുകളാണ് CGL പരീക്ഷകളിലൂടെ നികത്തുന്നത്. വിവിധ വകുപ്പുകളിലേക്കുള്ള LD Clerk, Data Entry Operator തുടങ്ങിയ തസ്തികകളിലേക്കാണ് CHSL പരീക്ഷ നടത്തുന്നത്. CGL 2019, CHSL 2020 പരീക്ഷകൾക്കുള്ള വിജ്ഞാപനം പുറത്തു വരികയും അപേക്ഷിക്കു വാനുള്ള തീയതി കഴിയുകയും ചെയ്തു. CGL 2020, CHSL 2021 പരീക്ഷകൾക്കുള്ള വിജ്ഞാപനം അടുത്ത മാസങ്ങളിൽ ഉണ്ടാകും. ssc.nic.in എന്ന website ലാണ് പരീക്ഷകളുടെ വിജ്ഞാപനവും മറ്റു വിവരങ്ങളും ലഭ്യമാവുക. അതുവഴിയാണ് online-അപേക്ഷ സമർപ്പിക്കേണ്ടതും. വളരെ മെച്ചപ്പെട്ട ശമ്പളവും ഭരണ നിർവ്വഹണത്തിലുള്ള പങ്കാളിത്വവും ഈ തസ്തികകളിലുള്ള നിയമനം വഴി ലഭ്യമാകുന്നു. നമ്മുടെ രാജ്യത്ത് ലഭ്യമാകുന്ന ഇത്തരം അവസരങ്ങൾ പ്രയോജ നപ്പെടുത്തുവാനുള്ള പരിശ്രമവും താത്പര്യവും നമ്മുടെ മക്കളിൽ ഉണ്ടാവണം. CHSL (Combined Higher Secondary Level Exam.) CGL (Combined Graduate level Exam.) പരീക്ഷകളെക്കുറിച്ചുള്ള വിശദമായ കാര്യങ്ങൾ തുടർന്നുള്ള ലക്കങ്ങളിൽ വായിക്കുക. കൂടുതൽ വിവരവങ്ങൾക്കായി വിളിക്കാം ഓഫീസ്: 8075473727, ഡയറക്ടർ: 6238726097