കേരളം തീവ്രവാദത്തിന്റെ യൂണിവേഴ്‌സിറ്റിയോ?

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.

കേരളം തീവ്രവാദത്തിന്റെ നഴ്‌സറിയാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര
മോദി പറഞ്ഞപ്പോൾ മലയാളികളെ അവഹേളിച്ചുവെന്നും കേരളത്തെ അധിക്ഷേപിച്ചുവെന്നും ബിജെപിക്ക് കേരളത്തിൽ ചുവടുറപ്പിക്കാൻ
സാധിക്കാത്തതിന്റെ ചൊരുക്ക് തീർക്കുന്നതാണെന്നും ‘ഇടതുപക്ഷ മനസ്സുള്ള’ കേരളത്തിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകരും രോഷംകൊïിരുന്നു. എന്നാൽ കേരളം തീവ്രവാദത്തിന്റെ നഴ്‌സറിയല്ല യൂണിവേഴ്സിറ്റിതന്നെയാണെന്ന് തോന്നിപ്പോകുന്ന കാര്യങ്ങളാണ് ഇവിടെ നടന്നുകൊïിരിക്കുന്നത്. ലോകമെങ്ങും തീവ്രവാദത്തിന്റെ ഇരകൾ ക്രൈസ്തവർ ആണെന്നതിനാൽ വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് നമ്മൾ ജാഗരൂകരായിരിക്കേïതുï്. ക്രൈസ്തവരുടെ ബിസിനസുകളും കുടുംബങ്ങളും തകർക്കുക എന്ന ലക്ഷ്യത്തിൽ തുടങ്ങി സഭയെതന്നെ ഇല്ലാതാക്കണം എന്ന ചിന്തയോടെ തീവ്രമനോഭാവത്തോടെ പ്രവർത്തിക്കുന്ന ആളുകളുടെ എണ്ണം കൂടി വരുന്നത് ആശങ്കയോടെയേ നമുക്ക് നോക്കിക്കാണാൻ സാധിക്കൂ. കോഴിക്കോട് ഒരു ക്രൈസ്തവ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു മതം മാറ്റാൻ ശ്രമിച്ചു എന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പോലും പോലീസ് തയ്യാറായില്ല എന്നതും കേന്ദ്ര ഇടപെടൽ ഉïായപ്പോൾ മാത്രമാണ് കേസടെുത്തത് എന്നതും ക്രൈസ്തവസമൂഹം രïാംകിട പൗരന്മാരായി കേരളത്തിൽ മാറാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ആദ്യസൂചനയായിരുന്നു. നീതു എന്ന ക്രിസ്ത്യൻ പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ച കെവിൻ എന്ന ക്രിസ്ത്യൻ ചെറുപ്പക്കാരനെ പെൺകുട്ടിയുടെ വീട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തിയതിനെ സവർണ ക്രിസ്ത്യാനികൾ അവർണക്രിസ്ത്യാനിയെ ദുരഭിമാനക്കൊല നടത്തിയെന്നാരോപിച്ച് ദിവസങ്ങളോളം ചാനൽ ചർച്ച നടത്തിയവർ എറണാകുളം സ്വദേശിനിയായ ഇവ ആന്റണി എന്ന പെൺകുട്ടിയെ പ്രണയത്തിൽനിന്നു പിന്മാറിയതിന്റെ പകയിൽ ക്രൂരമായി കൊലചെയ്തത് മുസ്‌ലീം ചെറുപ്പക്കാരൻ ആണെങ്കിലും ‘ലവ്ജിഹാദ്’ എന്ന വിഷയം ചർച്ച ചെയ്തതേയില്ല. എന്നാൽ ലവ്ജിഹാദിനെതിരായി സീറോ മലബാർ സിനഡ് പ്രതികരിച്ചതോടെ പൗരത്വ നിയമഭേദഗതിക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ മെത്രാന്മാർ ആസൂത്രിതമായി ലവ്ജിഹാദ് വിഷയം ഉന്നയിക്കുന്നതാണെന്നും സഭ ആർ എസ് എസിന്റെ താളത്തിനു തുള്ളുന്നുവെന്നുമൊക്കെയുള്ള ആരോപണങ്ങളുമായി ചാനലുകളും സോഷ്യൽമീഡിയാ ബുദ്ധിജീവികളും രംഗത്തിറങ്ങിയിട്ടുï്.
ലവ് ജിഹാദ് ഉï് എന്നതിനു തെളിവു ചോദിക്കുന്ന ഇക്കൂട്ടർക്ക് മതം മാറി മുസ്‌ലീമായി സിറിയയിൽ ജിഹാദിനു പോയ മെറിന്റെയും, സോണിയയുടെയും, ലവ്ജിഹാദിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ദീപയുടെയുമൊന്നും അനുഭവങ്ങൾ മതിയാവില്ല. ദേശീയ അന്വേഷണ ഏജൻസിയുടെ വെബ്‌സൈറ്റ് സന്ദർശിച്ചാൽ മോസ്റ്റ് വാïഡ് ലിസ്റ്റിൽ കാണുന്ന മലയാളികളുടെ ചരിത്രം അന്വേഷിക്കാനും ചർച്ചചെയ്യാനും കന്യാസ്ത്രീ മഠങ്ങളുടെ അടുക്കളയിലും ഫ്‌ളാറ്റിലെ കക്കൂസിലുംവരെ ക്യാമറവയ്ക്കുന്ന കേരളത്തിലെ ഒരു മാധ്യമവും തയ്യാറാവുകയുമില്ല. ഇസ്‌ലാമിക തീവ്രവാദത്തിനെതിരേ ചെറുവിരൽ അനക്കാൻ പൊലും പേടിയുള്ളവർ സത്യം വിളിച്ചു പറയുന്നവർക്ക് ‘ഇസ്‌ലാമോഫോബിയ’ ആണെന്ന് മുദ്രകുത്തി സ്വയം ആശ്വസിക്കും. തീവ്രവാദവിരുദ്ധ സ്‌ക്വാഡിൽ അംഗമായിരുന്ന എ എസ് ഐ വിത്സണെ തിരുവനന്തപുരം കളിയിക്കാവിളയിൽ ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്കിടെ വെടിവെച്ചുകൊന്നിട്ടും കേരളത്തിൽ പിടിമുറുക്കുന്ന ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ചു ചർച്ച ചെയ്യാൻ
പ്രമുഖ മാധ്യമങ്ങൾക്ക് ധൈര്യം വന്നിട്ടില്ല. തങ്ങളുടെ സംഘാംഗങ്ങൾക്കെതിരേ കേസടെുത്ത് ജയിലിലാക്കിയതിനു പ്രതികാരം ചെയ്യാനാണ് കൊലനടത്തിയതെന്ന് പ്രതികൾ പോലീസിനു മൊഴി നൽകി എന്ന് പ്രമുഖ ചാനലുകൾ വാർത്ത നൽകുമ്പോൾ ഏതോ സ്വാശ്രയസംഘത്തിലെ അംഗങ്ങളാണ് പ്രതികൾ എന്നു പ്രേക്ഷകർ കരുതുമെന്നാണോ ഇക്കൂട്ടർ വിചാരിച്ചിരിക്കുന്നത്? പരസ്യദാതാക്കളുടെ ഭീഷണി ഭയന്നും സമാധാന മതക്കാരുടെ ബഹിഷ്‌കരണം ഭയന്നും തീവ്രവാദത്തെ വെള്ളപൂശുന്നവർ ഈ നാടിനെത്തന്നെ അപകടത്തിലാക്കുകയാണെന്ന് ക്രൈസ്തവസമൂഹം തിരിച്ചറിയണം.
ക്രൈസ്തവസമൂഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായി ജന്മംകൊï കാത്തലിക് സിറിയൻ ബാങ്ക് ഇന്നത്തെ തലമുറയുടെ പിടിപ്പുകേടിന്റെ ഫലമായാണ് ക്രിസ്ത്യാനികൾക്ക് നഷ്ടമായത്. കാത്തലിക് സിറിയൻ ബാങ്കിന്റെ പേര് സി എസ് ബി ലിമിറ്റഡ് എന്ന് മാറ്റുവാൻ കാരണമായി നിലവിലുള്ള മാനേജ്‌മെന്റ് പറഞ്ഞത് കാത്തലിക് എന്ന വാക്കും ‘സിറിയൻ’ എന്ന വാക്കും ചില പ്രത്യേക വിഭാഗത്തിന്റേതാണ് ബാങ്ക് എന്ന ധാരണയുïാക്കുന്നതിനാൽ ‘സ്വദേശത്തും വിദേശത്തുമുള്ള’ നിക്ഷേപകർ അകന്നു നിൽക്കുന്നുവെന്നാണ്. സിറിയൻ എന്നും കാത്തലിക്ക് എന്നും കേൾക്കുമ്പോൾ രോഷം പൂï് അകന്നുനിൽക്കുന്നവർ
ആരായിരിക്കുമെന്ന് മനസ്സിലാക്കാൻ സുറിയാനി ക്രിസ്ത്യാനികളെങ്കിലും വൈകിക്കൂടാ. പേരുപോലും സഹിക്കാത്തവർക്ക് സമീപഭാവിയിൽത്തന്നെ കാണുന്നതുപോലും സഹിക്കാൻ വയ്യാത്ത സാഹചര്യം ഉïായെന്നും വരാം. ബീഫ് ഫെസ്റ്റ് നടത്തി ഉത്തരേന്ത്യൻ ‘സംഘി ഭീകരതയെ’ വെല്ലുവിളിക്കുന്നവരുള്ള കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ പോർക്ക് വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലുകളില്ലാതായിക്കൊïിരിക്കുന്നു എന്നതും ഹലാൽ ബോർഡ് വയ്ക്കാതെ നോൺ വെജിറ്റേറിയൻ ഹോട്ടലുകൾക്ക് നിലനില്പില്ലാതെയാകുന്നുവെന്നതും ഉൾപ്പെടെ ഒട്ടേറെ സൂചനകളിലൂടെ കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് സാമൂഹ്യരംഗത്തെ സൂക്ഷിച്ചുവീക്ഷിക്കുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കും. ആസാദി മുദ്രാവാക്യങ്ങളുയർത്തി രാജ്യത്തെ കലാപ കലുഷിതമാക്കാനും സൗത്ത് ഇന്ത്യയെ സ്വതന്ത്രരാജ്യമാക്കാനും യത്‌നിക്കുന്നവരുടെ കെണികളിൽ വീഴാതെ നമുക്ക് ജാഗരൂകരായിരിക്കാം.