ഹാഗിയാ സോഫിയ എന്ന് അറിയപ്പെടുന്ന തുർക്കിയിലെ മ്യൂസിയം ബൈസന്റയിൻ പാത്രീയാർക്കീസിന്റെ കത്തീഡ്രലായി പണി ആരംഭിക്കുന്നത് AD 360 ലാണ്.
“The church was dedicated to the Wisdom of God, the Logos, the second person of the Trinity… Although sometimes referred to as Sancta Sophia”. ഗ്രീക്ക് വാക്കായ സോഫിയായുടെ അർത്ഥം ജ്ഞാനം (Wisdom) എന്നാണ്, പരിശുദ്ധാത്മാവാണ് ജ്ഞാനം തരുന്നത് എന്നാണല്ലോ ക്രിസ്തീയ വിശ്വാസം. ബൈസന്റെയ്ൻ ചക്രവർത്തി ആയിരുന്ന ജസ്റ്റിനിയൻ പണി കഴിപ്പിച്ച ഈ കത്തീഡ്രൽ അന്നത്തെ കാലത്ത് ലോകത്തിലെ ഏറ്റവും വലുതും സുന്ദരവുമായ കെട്ടിടം ആയിരുന്നു, കത്തീഡ്രലിന്റെ പണി അവസാനിച്ച AD 537 മുതൽ 1453 വരെ ഈസ്‌റ്റേൺ ഓർത്തഡോക്‌സ് വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായി തുടർന്ന ഈ പള്ളിയിൽ ഒത്തിരിയേറെ വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണക്കത്തിനായി പ്രതിഷ്ഠിച്ചിട്ടു ണ്ടായിരുന്നു.
1453-ൽ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത ഓട്ടോമൻ സാമ്രാജ്യത്തിലെ ചക്രവർത്തി ഓർത്തഡോക്‌സ് കത്തീഡ്രൽ പിടിച്ചെടുത്ത് തിരുശേഷിപ്പുകൾ, അൾത്താര, പള്ളിമണികൾ, രൂപങ്ങൾ, പെയിന്റിംഗുകൾ മുതലായവ നശിപ്പിച്ചതിനു ശേഷം രൂപമാറ്റം വരുത്തി ഓട്ടോമൻ മോസ്‌ക് ആക്കി മാറ്റി. 1931-ൽ റിപ്പബ്ലിക്ക് ഓഫ് തുർക്കിയുടെ സ്ഥാപകനും ആദ്യത്തെ പ്രസിഡന്റുമായ മുസ്തഫ കെമാൽ അട്ടാർക്ക് ഓട്ടോമൻ മോസ്‌ക് അടച്ചതിന് ശേഷം 1935-ൽ വീണ്ടും തുറക്കുന്നത് ഹാഗിയാ സോഫിയ എന്ന പേരിൽ മ്യൂസിയമാക്കിയാണ്, ഇതി നോടകം കോൺസ്റ്റാന്റി നോപ്പിളിന്റെ പേര് ഇസ്താംബുൾ എന്നാക്കി മാറ്റിയിരുന്നു. ആരാധനാലയമായി ഉപയോഗിക്കുവാനുള്ള അവകാശം നിർബന്ധപൂർവം ഇല്ലാതാക്കിയ ഹാഗിയാ സോഫിയയിൽ 2006 -ൽ മ്യുസിയത്തിലെ സ്റ്റാഫുകൾക്ക് പ്രാർത്ഥിക്കുവാനായി ഒരു മുറി അനുവദിച്ചു കൊടുത്തു.
തുർക്കിയുടെ ഉപ പ്രധാനമന്ത്രി ഉൾപ്പടെയുള്ള നിരവധി പ്രമുഖരുടെ പിന്തുണയോടെ 2010 മുതൽ ഹാഗിയാ സോഫിയ മോസ്‌ക് ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി ക്യാമ്പയിനുകൾ തുർക്കിയിൽ നടക്കുന്നുണ്ട്. ഗ്രീക്ക് വംശജനായ അമേരിക്കൻ രാഷ്ട്രീയക്കാരനായ ക്രിസ് സോഫിയാ ഹാഗിയാ ക്രിസ്ത്യൻ പള്ളിയാക്കി തിരിച്ചു തരണമെന്ന് ആവശ്യത്തിന് വേണ്ടി Free Agia Sophia Counci എന്ന പേരിൽ ഒരു ഇന്റർനാഷണൽ ഓർഗനൈസേഷൻ ഇതേ കാലത്ത് ആരംഭിച്ചിട്ടുണ്ട്. അർമേനിയയിൽ നടന്ന കൂട്ടക്കൊല വംശഹത്യ ആണെന്ന് അർമേനിയൻ കൂട്ടക്കൊലയുടെ നൂറാം വാർഷികമായ 2015 -ൽ പോപ്പ് ഫ്രാൻസിസ് പറഞ്ഞതിന് മറുപടിയായി സോഫിയാ ഹാഗിയാ മോസ്‌ക് ആക്കി മാറ്റണമെന്ന ആവശ്യം ശക്തമാകാൻ സാധ്യത ഉണ്ടെന്നാണ് അങ്കാരയുടെ മുഫ്തി പറഞ്ഞത്.
മോസ്‌ക് അടച്ചു മ്യൂസിയം ആക്കി 85 വർഷത്തിന് ശേഷം 2016 ജൂലൈ മാസത്തിൽ ഒരു കൂട്ടം ആൾക്കാർ വീണ്ടും പ്രാർത്ഥന നടത്തി, 2017-ൽ Anatolia Youth Associ
ation (AGD) ന്റെ നേതൃത്വത്തിൽ വളരെ അധികം ആൾക്കാർ രാവിലെ ഉള്ള പ്രാർത്ഥന നടത്തിയതിന് ശേഷം മോസ്‌ക് ആക്കിമാറ്റണമെന്ന് ആവശ്യപ്പെട്ടു. 2017 ജൂണിൽ Presidency of Religious Affairs ന്റെ ആഭിമുഖ്യത്തിൽ ഹാഗിയാ സോഫിയയിൽ മതപരമായ ചടങ്ങ് നടത്തി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തിരുന്നു. 2018 മാർച്ചിൽ തുർക്കിയുടെ പ്രസിഡണ്ട് എർദോഗാൻ ഹാഗിയാ സോഫിയയിൽ പ്രാർത്ഥന നടത്തിയതിന് ശേഷം ഹാഗിയാ സോഫിയ മോസ്‌ക് ആക്കി മാറ്റുവാനുള്ള പ്രക്ഷോഭം ശക്തി പ്രാപിച്ചു. ഹാഗിയാ സോഫിയയെ മ്യൂസിയത്തിൽ നിന്ന് മോസ്‌ക് ആക്കിമാറ്റുമെന്ന് 2019 മാർച്ചിൽ തുർക്കി പ്രസിഡണ്ട് എർദോഗാൻ പ്രഖ്യാപിച്ചു… UNESCO World Heritage സൈറ്റിൽ ഹാഗിയാ സോഫിയയും ഉൾപ്പെട്ടിട്ടുള്ളതിനാൽ മോസ്‌ക് ആക്കി മാറ്റുവാനുള്ള UNESCO’s World Heritage Committee യുടെ അനുമതിക്കായി തുർക്കി ഭരണകൂടം ഇപ്പോൾ കാത്തിരിക്കുന്നു.
ജസ്റ്റിൻ ജോർജ്
Home കത്തോലിക്കാവിശ്വാസം ചോദ്യോത്തരങ്ങളിലൂടെ ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി എങ്ങനെയാണ് മോസ്‌ക് ആയി മാറിയത്? ഇപ്പോഴത്തെ അവസ്ഥ എന്താണ്?