സഭാവബോധവും സമുദായ അവബോധവും

0
557
മാർ തോമസ് തറയിൽ

അഭിവന്ദ്യ പിതാവിന്റെ ഈ ലേഖനപരമ്പര കൂട്ടായ്മകളിൽ വായിച്ച് ഇതിന്റെ അവസാനം കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ചചെയ്യുവാനായി നൽകപ്പെട്ടിരിക്കുന്നതാണ്.

കേരളത്തിലെ സുറിയാനി കത്തോലിക്കർ കേരളസമൂഹത്തിന് കനപ്പെട്ട സംഭാവനകൾ
നൽകിയവരാണെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ ഇപ്പോൾ നമ്മുടെയിടയിൽ സമുദായബോധം വളരെ കുറഞ്ഞു വരുന്നു എന്നത് ഒരു വസ്തുതയല്ലേ? സമു
ദായബോധം എന്നത് എന്തോ കുഴപ്പംപിടിച്ച കാര്യമാണെന്നും, അത് നമ്മിലേക്കുതന്നെയുള്ള ചുരുങ്ങലാണെന്നും, അത് നമ്മെ വർഗ്ഗീയവാദികളാക്കുമെന്നുമൊക്കെയുള്ള
ഭയപ്പാട് അനേകം അഭ്യസ്തവിദ്യരായവർക്കു
പോലുമുണ്ട്. എന്നാൽ സമുദായബോധത്തിന്റെ അഭാവത്തിൽ നശിച്ചുപോയ സമൂഹങ്ങളുടെ പട്ടികയിൽ സുറിയാനി കത്തോലിക്കാസമൂഹം ഇടംപിടിക്കുന്നുണ്ടോ എന്നത് കൂലങ്കഷമായ പരിശോധനയ്ക്കു വിഷയമാക്കേണ്ട ഒരു വസ്തുതയത്രേ.
എന്താണ് സമുദായബോധം അഥവാ സമൂഹാവബോധം
സ്വന്തം സമൂഹത്തെയും അതിന്റെ സ്വത്വത്തെയും കുറിച്ചുള്ള അഭിമാനവും, ആ സ്വത്വബോധത്തിൽ വളരാനുള്ള പരിശ്രമവും എന്ന അർത്ഥത്തിൽ സമുദായബോധത്തെ സമൂഹാവബോധം എന്നു വിളിക്കാം. നൂറുകോടിയിലധികം വരുന്ന കത്തോലിക്കരോട് വിശ്വാസത്തിന്റെ അടിസ്ഥാനധാരകളിൽ ഐക്യപ്പെട്ടിരിക്കുമ്പോഴും, സാംസ്‌കാരികമായും ആചാരപരമായും വ്യതിരിക്തത പുലർത്തുന്ന ഒരു സഭാസമൂഹമാണ് സീറോ മലബാർ സഭ.
പ്രസ്തുത സമൂഹത്തെയും അതിന്റെ വ്യതിരിക്തതകളെയുംകുറിച്ചുള്ള അഭിമാനബോധമാണ് സമൂഹാവബോധം. ഒരു വ്യക്തിയുടെ വളർച്ചയ്ക്ക് ആത്മാഭിമാനം (Self Esteem) അനിവാര്യമെന്നതുപോലെ ഒരു സമൂഹത്തിന്റെ വളർച്ചയ്ക്ക് സമൂഹാവബോധവും അത്യന്താപേക്ഷിതമാണ്. സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധം സമൂഹത്തിന്റെ വ്യതിരിക്തതകളെക്കുറിച്ചുള്ള അഭിമാനബോധമാണ്. ഉദാഹരണത്തിന് സീറോമലബാർ സഭയെക്കുറിച്ച് അഭിമാനിക്കാൻ എന്തൊക്കെയുണ്ട്? നൂറ്റാണ്ടുകളോളം നീളുന്ന, ഏറെ സങ്കീർണതകൾ നിറഞ്ഞ നമ്മുടെ സഭാചരിത്രം സാക്ഷ്യപ്പെടുത്തുന്നത്, റോമാമാർപ്പാപ്പായോടുള്ള കൂട്ടായ്മ നിലനിർത്താൻ സാധിച്ച സഭയാണ് നമ്മുടേത് എന്നാണ്. ഈശോ സംസാരിച്ച ഭാഷയായ അറമായയോട് ചേർന്നുനിൽക്കുന്ന പൗരസ്ത്യ സുറിയാനി ഭാഷയിലായിരുന്നു നമ്മുടെ
ആരാധനക്രമം. ലോകത്തിൽ ഇന്ന് ഉപയോഗിക്കുന്ന അനാഫൊറകളിൽ ഏറ്റവും പ്രാചീനമാണ് നമ്മുടെ ആരാധനക്രമത്തിൽ നാം ഉപയോഗിക്കുന്നത്. നമ്മുടെ ദൈവാലയ ഘടനയും ആചാരങ്ങളും ഇതരസഭകളുടേതിൽനിന്നും വ്യത്യസ്തമാണ്. ഏറ്റവും കൂടുതൽ മിഷനറിമാരെ ഇന്ത്യ മുഴുവനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അയച്ചത് നമ്മുടെ സഭയാണ്. നമ്മുടെ ഞായറാഴ്ച ആചരണവും
കുടുംബങ്ങളിലെ സന്ധ്യാപ്രാർഥനയും കുടുംബ ബന്ധങ്ങളുടെ ദൃഢതയും നമുക്ക് അഭി
മാനിക്കാൻ വക നൽകുന്നു. കൃഷിയുടെയും
വിദ്യാഭ്യാസത്തിന്റെയും കാരുണ്യപ്രവൃത്തികളുടെയും കാര്യത്തിൽ നാം അനേകർക്കു മാതൃകയാണ്. വസ്തുതകൾ ഇതാണെങ്കിലും അവയെക്കുറിച്ച് നമുക്ക് മതിപ്പുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. സ്വന്തം സഭയുടെ വ്യതിരിക്തതകളെക്കുറിച്ചുള്ള അജ്ഞതയോ അപകർഷതയോ അതിന്റെ മൂല്യം തിരിച്ചറിയുന്നതിൽ നിന്ന് നമ്മെ തടസപ്പെടുത്തുന്നു.
സമുദായബോധം വർഗ്ഗീയതയോ?
സ്വന്തം സമൂഹത്തിന്റെ തനിമയെക്കുറിച്ചുള്ള അഭിമാനബോധമാണ് ആരോഗ്യകരമായ സമുദായബോധം. എന്നാൽ സ്വന്തം സമൂ
ഹത്തെക്കുറിച്ചു പുലർത്തുന്ന അപകർഷത മൂലം മറ്റു സമൂഹങ്ങളെ ഇല്ലാതാക്കി സ്വസമൂഹത്തെ മാത്രം സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു വർഗ്ഗീയതയിലേക്ക് നയിക്കപ്പെടാം. ആരോഗ്യകരമായ സമുദായബോധം ആർക്കും എതിരല്ല. സ്വന്തം വേരുകളെക്കുറിച്ച് അഭിമാനിക്കുന്നവർ തനിക്കുള്ള സമ്പത്തും പ്രതിഭയും യഥേഷ്ടം വിനിയോഗിച്ച് മറ്റുള്ളവരെ വളർത്താനേ ശ്രമിക്കൂ. എന്നാൽ അനാവശ്യഭീതി മൂലം ജനസമൂഹങ്ങൾ സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച് ആകുലരാകുമ്പോൾ അവിടെ വർഗ്ഗീയത ഉടലെടുക്കുന്നു. സമൂഹത്തെ വർഗ്ഗീയമായി ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പയറ്റുന്ന തന്ത്രമിതാണ്; ആരെയെങ്കിലുമൊക്കെ ശത്രുവായി ചിത്രീകരിച്ച് അവർക്കെതിരെ ആയുധമെടുക്കാനും ആക്രമണമഴിച്ചുവിടാനും അവർ സമൂഹത്തെ പ്രേരിപ്പിക്കും. യഥാർത്ഥ ദൈവവിശ്വാസം ഒരാളെയും വർഗ്ഗീയവാദിയാക്കില്ല. മതത്തിന്റെ സാമൂഹികഘടകങ്ങൾ സ്വാർത്ഥേച്ഛയോടെ ചൂഷണം ചെയ്യുന്നവരാണ് വർഗ്ഗീയതയുടെ വിത്ത് വിതയ്ക്കുന്നത്.
എന്നാൽ സമുദായത്തെക്കുറിച്ചുള്ള അഭിമാനബോധം മറ്റുള്ളവരെ വളർത്താൻ നമ്മെ പ്രേരിപ്പിക്കുന്നു. അധഃസ്ഥിതരായ ജനവിഭാഗങ്ങളെ വിദ്യാഭ്യാസവും പോഷകാഹാരവും ആരോഗ്യ പരിരക്ഷയും നൽകി
ശാക്തീകരിക്കാൻ കേരളത്തിലെ ക്രൈസ്തവ
സമൂഹം നൽകിയ സംഭാവനകൾ ചരിത്ര
ത്തിന്റെ ഭാഗമാണ്; അതാർക്കും നിഷേധി
ക്കാനുമാവില്ല. ന്യൂനപക്ഷവിഭാഗമായിട്ടും സംവരണത്തിനനുകൂലമായി ചിന്തിക്കാൻ നമ്മുടെ പൂർവികർക്കു കഴിയാതിരുന്നതും ഈ അഭിമാനബോധം കൊണ്ടാണ്. കുട്ടിക്കാലം മുതലേ മതപാഠശാലകളിൽ മതവിശ്വാസം പഠിച്ചിട്ടും വർഗ്ഗീയവിഷം തീണ്ടാതെ സമ
ഭാവനയോടെ ജീവിച്ചുപോന്ന സമൂഹമാണ് ക്രൈസ്തവർ. സ്വന്തം സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധം ഒരുമിച്ചു നിൽക്കാനും മറ്റുള്ളവരെ വളർത്താനും സമൂഹത്തെ സഹായിക്കുമെന്നതിന് ഈ സമുദായംതന്നെ മികച്ച മാതൃകയാണ്.
ഈശോ സാമുദായികപരിഗണനകളെ എതിർത്തോ?
യഹൂദസമുദായത്തിന്റെ അടഞ്ഞ വ്യവസ്ഥിതിയെ എതിർത്ത ഈശോയുടെ ശിഷ്യർ സാമുദായിക പരിഗണനകളെക്കുറിച്ചു സംസാരിക്കുന്നത് ശരിയാണോ? സാമുദായികസ്വത്വത്തെ ദൈവവിശ്വാസത്തേ
ക്കാളും ഉയർത്തിപ്പിടിച്ച യഹൂദചിന്തയെ ഈശോ തിരുത്തി. യഹൂദമതം പുറത്താക്കി
യവരോട് ഈശോ പക്ഷംചേർന്നു. ദൈവസ്‌നേ
ഹത്തിന് പരിധിയില്ലെന്നും, അത് ആരെയും പുറത്താക്കുന്നതല്ലെന്നും അവിടുന്ന് പഠി
പ്പിച്ചു. ആദിമസഭയിൽ യഹൂദർ മാത്രംമതി എന്ന വാദത്തെ തിരുത്തിയത് ജെറുസലേം
സൂനഹദോസ് ആണ്. ആരെയും ഒഴിവാക്കാത്ത
ക്രൈസ്തവികതയെക്കുറിച്ച് പൗലോസ്
ശ്ലീഹാ പഠിപ്പിക്കുന്നുണ്ട്. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ പുരുഷനെന്നോ സ്ത്രീ
യെന്നോ വ്യത്യാസമില്ലാതെ മിശിഹായിൽ
എല്ലാവരും ഒന്നാണ് (ഗലാ. 3:28). മറ്റുള്ളവരെ അപരവത്ക്കരിക്കുകയും, നമ്മൾ മാത്രം മതി
എന്ന ചിന്തയിൽ അഭിരമിക്കുകയും ചെയ്യുന്ന
താണ് സമുദായബോധമെങ്കിൽ മിശിഹാ അതിനെതിരായിരുന്നു. അതേസമയം വിശ്വ
സിച്ചവരുടെ കൂട്ടായ്മയും ഐക്യവും പരസ്
പരം ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയുമൊക്കെ അവന്റെ സ്വപ്നമായിരുന്നു. അവരെല്ലാവരും ഒന്നായിരിക്കണമെന്നതായിരുന്നു ഈശോ
യുടെ ആഗ്രഹം. അവർക്ക് ഒരു നേതാവിനെയും
അവിടുന്നു നൽകി. ശിഷ്യരുടെ എണ്ണം വർധി
ച്ചപ്പോൾ അവരെ ശക്തിപ്പെടുത്താനും വിശ്വാ
സത്തിൽ നിലനിർത്താനും ശ്ലീഹന്മാർ ലോക
മെമ്പാടും സഞ്ചരിച്ചു. സമൂഹത്തിന് ശുശ്രൂഷ
ചെയ്യാൻ ഡീക്കന്മാരെ തിരഞ്ഞെടുത്തു (നട.
6:16). നമ്മുടെ കർത്താവിനു സാക്ഷ്യം നൽകു
ന്നതിൽ നീ ലജ്ജിക്കരുത് എന്നു പൗലോസ് പറയുമ്പോൾ, വിശ്വാസത്തെക്കുറിച്ച് അഭി
മാനമുള്ള സമൂഹമായി അവരെ വളർത്തണ
മെന്നല്ലേ തീമോത്തെയോസിനെ ഉദ്‌ബോധി
പ്പിക്കുന്നത്.
യഹൂദരുടെ സമുദായബോധം വംശീയ
മായിരുന്നു. സ്വന്തം മേന്മയെക്കുറിച്ചു ദുരഭി
മാനം കൊള്ളുകയും, മറ്റുള്ളവരെയെല്ലാം അശുദ്ധരും പുറജാതിക്കാരുമായി കരുതു
കയും ചെയ്യുന്ന ‘എക്‌സ്‌ക്ലൂസീവിസ’മായി
രുന്നു അവരുടേത്. ഈ വംശീയബോധത്തെ
യാണ് ജറുസലേം സൂനഹദോസിൽ പരി
ശുദ്ധാത്മാവ് തിരുത്തുന്നത്. എന്നാൽ പുതിയ
നിയമത്തിൽ ഈശോയുടെ ശിഷ്യസമൂഹ
ത്തിലും നടപടി പുസ്തകത്തിലും നാം കാണുന്നത് വംശീയമായ സമൂഹത്തെയല്ല, പിന്നെയോ ഈശോമിശിഹായിലുള്ള വിശ്വാ
സത്തിൽ ഐക്യപ്പെട്ടിരിക്കുന്നവരുടെ സമൂഹത്തെയാണ്.
നട. 2:4-47 ൽ തങ്ങൾക്കുണ്ടായിരുന്ന തെല്ലാം പൊതുവായി കരുതി എന്നുപറയുന്നത് വിശ്വാസികളുടെ സമൂഹത്തെക്കുറിച്ചാണ്. അവർ വ്യത്യസ്തമായ ജീവിതശൈലിയ്
ക്കുടമകളായിരുന്നു. വ്യത്യസ്തമായ ആചാര
ങ്ങളെക്കുറിച്ച് ഡിഡാക്കെയിൽ വായിക്കു
ന്നുണ്ട്. അപ്പം മുറിക്കൽ തുടങ്ങിയ ആചാര
ങ്ങൾ… ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാ
ശവും എന്നത് വിശ്വാസികളാണ്. ഈ വിശ്വാ
സികളുടെ സമൂഹത്തിൽ ഭിന്നതകളുണ്ടാ
കരുതെന്ന് പൗലോസ് ശ്ലീഹാ ഉദ്‌ബോധിപ്പിച്ചു (1 കോറി. 12: 25-27, 1കോറി. 1:10).
നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനവും
പുരോഹിതഗണവും വിശുദ്ധരാജ്യവു
മാണെന്ന് പറയുന്നത് വിശ്വാസികളുടെ സമൂഹത്തെക്കുറിച്ചാണ് (1പത്രോ. 2:9-10). സമൂഹത്തെക്കുറിച്ചുള്ള അവബോധം പരസ്
പരമുള്ള ഉത്തരവാദിത്വത്തിൽ നിന്നാണ് വരുന്നത് (1കോറി. 1:10).
സാമൂഹികമെന്നതിനേക്കാൾ മാനസികം
സമുദായബോധം, സമൂഹാവബോധം എന്നതൊക്കെ ഭാവനാത്മകമായ വ്യതിരിക്തത
യെയാണ് (ജീശെശേ്‌ല ഉശേെശിരശേ്‌ലില)ൈ സൂചി
പ്പിക്കുന്നത്. എല്ലാവർക്കുംതന്നെ സമൂഹത്തിൽ ഉൾച്ചേരാനും തങ്ങളുടെ വ്യത്യസ്തതയിൽ
ആഴപ്പെടാനുമുള്ള അന്തർദാഹം ഉണ്ട്. സ്വന്തം
സമൂഹത്തെക്കുറിച്ച് നല്ലതു ചിന്തിക്കാനും, സ്വന്തം സമൂഹത്തിന്റെ മേന്മയെക്കുറിച്ച് സംതൃ
പ്തിപ്പെടാനുമുള്ള ആഗ്രഹം സ്വാഭാവിക
മാണ.് ഓരോ സമൂഹവും തങ്ങളുടെ ചരിത്രത്തെ
ക്കുറിച്ച് പഠിക്കുന്നതും അംഗങ്ങളുടെ സംഭാ
വനകളെക്കുറിച്ച് സംസാരിക്കുന്നതുമൊക്കെ സമൂഹസ്വത്വബോധത്തിൽ അംഗങ്ങളെ വളർത്തിക്കൊണ്ടു വരുന്നതിനാണ്. ചുരുക്കത്തിൽ, സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധമാണ് സമൂഹബോധം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യം കിട്ടുമ്പോൾ
കേരളത്തിലെ രണ്ടാമത്തെ പ്രബലസമൂഹ
മായിരുന്നു ക്രൈസ്തവർ. കൃഷിയിലും വിദ്യാ
ഭ്യാസത്തിലും മുന്നിൽ നിന്നവർ. ആരോഗ്യ
കരമായ സമൂഹാവബോധം ഉണ്ടാകുമ്പോൾ പ്രത്യേക പരിഗണനകൾ വേണ്ടെന്നുവച്ചു പൊതുസമൂഹത്തെ വളർത്താനാണ് പരിശ്രമി
ക്കുന്നത.് നമുക്ക് നമ്മെക്കുറിച്ച് അഭിമാനമുണ്ടെങ്കിൽ ആരും നമുക്ക് ഒരു ഭീഷണിയല്ല. അതുകൊണ്ടുതന്നെ സമുദായങ്ങൾ തമ്മി
ലുള്ള സഹവർത്തിത്വത്തിന് അഭിമാനബോധ
ത്തിൽ വളരേണ്ടത് ആവശ്യമാണ്.
സമൂഹസ്വത്വം ആത്മാഭിമാനത്തെ വളർത്തുന്നു.
സമൂഹസ്വത്വത്തെക്കുറിച്ചുള്ള പഠനങ്ങൾപ്രകാരം (ഒലിൃശ ഠമഷളലഹ) ഒരു വ്യക്തി സമൂഹവു
മായുള്ള തന്റെ ബന്ധത്തിൽനിന്നാണ് താനാരാണെന്ന ബോധ്യം രൂപീകരിക്കുന്നത്. ഉദാ
ഹരണത്തിന്, നിങ്ങൾ ആരാണെന്ന് ചോദി
ച്ചാൽ, ഞാൻ ഇന്ത്യക്കാരനാണ്, മലയാ
ളിയാണ്, കത്തോലിക്കനാണ്, ഇന്ന കുടുംബ
ക്കാരനാണ് എന്നൊക്കെയുള്ള ഉത്തരങ്ങളാണ്
നൽകുക. ഈ ഉത്തരങ്ങളെല്ലാംതന്നെ ഒരു
സമൂഹത്തോടു ബന്ധപ്പെട്ടാണിരിക്കുന്നത്.
പൊതുസമൂഹത്തോടുള്ള ഒരുവന്റെ ബന്ധത്തെ നിർണ്ണയിക്കുന്നത് അയാൾ അംഗ
മായിരിക്കുന്ന ഉപസമൂഹമാണ്. സമുഹങ്ങ
ളിൽ നിലനിന്നിരുന്ന ക്രൂരമായ വിവേചനം നൂറ്റാ
ണ്ടുകളോളം എത്രയോ സമൂഹങ്ങളെ താഴ്ന്ന
ജാതികളാക്കി മുദ്രയടിച്ച് സമൂഹത്തിൽ ഒറ്റ
പ്പെടുത്തി എന്ന വസ്തുത നമ്മെ ചിന്തിപ്പിക്കേ
ണ്ടതല്ലേ? വ്യക്തിയുടെ ആത്മാഭിമാനത്തിന്റെ അടിസ്ഥാനമാകുകയാണ് അയാൾ അംഗമാ
യിരിക്കുന്ന ഗ്രൂപ്പ്.
ഓരോ വ്യക്തിക്കും അഭിമാനബോധം അനി
വാര്യമായതുകൊണ്ടുതന്നെ താൻ അംഗ
മായിരിക്കുന്ന സമൂഹത്തെക്കുറിച്ച് നല്ലതു കേൾക്കാനും ചിന്തിക്കാനും പറയാനുമുള്ള പ്രവണതയുണ്ടാകും. കുടുംബത്തിൽ പിറന്നവൻ എന്നൊക്കെയുള്ള നാടൻശൈലി
കൾപോലും ഈ സമൂഹസ്വത്വത്തെയാണ്
വ്യക്തമാക്കുന്നത്. താൻ വ്യത്യസ്‌നാണ്, വേർതിരിക്കപ്പെട്ടവനാണ്, തെരഞ്ഞെടുക്കപ്പെട്ടവനാണ,് ദൈവജനത്തിന്റെ ഭാഗമാണ് എന്ന അവബോധം ഒരാളുടെ പ്രവൃത്തികളുടെ നിലവാരത്തെ വ്യത്യസ്തവും വ്യതിരിക്ത
വുമാക്കുന്നു.
ചർച്ചയ്ക്കുള്ള ചോദ്യങ്ങൾ
1. സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധം
അനിവാര്യമാണെന്നു പറയുന്നതെന്തുകൊണ്ട്?
2. സമുദായബോധവും വർഗ്ഗീയതയും തമ്മി
ലുള്ള വ്യത്യാസം എന്ത്?
3. ഈശോ സാമുദായികപരിഗണകളെ എതിർത്തോ? എന്തുകൊണ്ട്?
(തുടരും)