തൊഴിൽ ചിന്തകൾ

തൊഴിലില്ലായ്മ നാൾക്കുനാൾ വഷളായിവരുന്നു. എന്നാൽ ആത്മാർത്ഥമായി തൊഴിൽ തേടുന്നവർ കണ്ടെത്തുന്നു. ഒരു പക്ഷേ, പ്രതീക്ഷയ്ക്കനുസരിച്ചുള്ളതോ യോഗ്യതകൾക്കനുസരിച്ചുള്ളതോ ആകണമെന്നില്ല. എങ്കിലും ലഭിക്കുന്ന തൊഴിൽ ചെയ്യുവാനുള്ള സന്നദ്ധതയും, അതിനെ പ്രതീക്ഷിക്കുന്നതും യോഗ്യതകൾക്ക നുസരിച്ചുള്ള തൊഴിലിനുള്ള ചവിട്ടുപടിയായും ഉപയോഗിക്കുവാനുള്ള വിവേകവും യുവജനങ്ങൾക്കുണ്ടാവണം.
ഒട്ടനവധി തസ്തികകളിലേക്കുള്ള ഒഴിവുകൾ ഓരോവർഷവും നിയമനത്തിലൂടെ സർക്കാർ നികത്തുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കമ്മീഷനുകൾ (PSC, SSC, UPSC തുടങ്ങിയവ) നടത്തുന്ന പരീക്ഷകൾക്ക് തക്ക സമയത്ത് അപേക്ഷിക്കുവാനും, വേണ്ടത്ര ഗൗരവത്തോടെ തയ്യാറെടുപ്പുകൾ നടത്തി അവ എഴുതുന്നതിൽ ശ്രദ്ധിക്കുവാൻ യുവജനങ്ങൾ തയ്യാറാകണം. കേരള പബ്ലിക് സർവീസ് കമ്മീഷൻ 2500-ലധികം തസ്തികകളിലേക്കുള്ള ആയിരത്തിൽ പരം
ഒഴിവുകൾ നികത്തുവാനുള്ള പരീക്ഷകൾ ക്രമമായി നടത്തിവരുന്നു. പ്രസ്തുത അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ തയ്യാറാകണം.
ഇത്തരം പരീക്ഷകൾക്ക് അപേക്ഷിക്കാതിരിക്കുവാൻ ചിലർ ഉന്നയിക്കുന്ന തടസ്സങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഒന്നാമതായി, കുറഞ്ഞ ശമ്പളമെന്ന വാദമുണ്ട്. കോളജ് വിദ്യാഭ്യാസ കാലഘട്ടം തീരുന്നതിനു മുൻപേ കുറഞ്ഞത് എൽ.ഡി ക്ലാർക്ക് പോലുള്ള തസ്തികകളിൽ നിയമനം ലഭിച്ചാൽ പോലും അടസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും ഉൾപ്പെടെ 30000-40000 രൂപ പ്രാരംഭശമ്പളം ലഭിക്കുന്നു. B.Tech പോലുള്ള യോഗ്യതകൾ ഉള്ളവർ പോലും സ്വകാര്യമേഖലയിൽ ഇരുപതിനായിരം രൂപയ്ക്ക് രാപകൾ ജോലി ചെയ്ത് കഷ്ടപ്പെടുമ്പോഴാണ് ഇതെന്ന് ഓർക്കണം. മുഴുവൻ റിസർവേഷൻ ആണെന്നുള്ളതാണ് മറ്റൊരു വാദം. റിസർവേഷൻ പകുതിയാണെങ്കിൽ പോലും, ഉദാഹരണത്തിന് LD Clerk പോലുള്ള തസ്തികയിൽ സാധാരണ 8000-ലധികം ഒഴിവുകൾ വരുമ്പോൾ, 4000-ലധികം ഒഴിവുകൾ പൊതു വിഭാഗത്തിൽ വരുന്നതാണ്. അവിടെയാണ് നമ്മൾ നന്നായി ഒരുങ്ങി മത്സര പരീക്ഷ എഴുതേണ്ടത്. മൂന്നാമതായി, ഏതെങ്കിലും ഒരു Rank file മാത്രം വാങ്ങി വായിച്ചാൽ മതിയെന്ന വാദമാണ്. ഇന്ന് പണ്ടെന്നത്തേക്കാളും കൂടുതൽ പേർ പരീക്ഷ എഴുതുന്നു എന്നതിനാൽ മത്സരം കൂടുതലാണ്. അതിനാൽ ചോദിക്കുന്ന ചോദ്യങ്ങളെ സംബന്ധിച്ചുള്ള അടിസ്ഥാനങ്ങൾ ഉറപ്പിച്ചുകൊണ്ട് പരീക്ഷ എഴുതേണ്ട രീതി മനസ്സിലാക്കി, വേഗതയിൽ ശരിയായ ഉത്തരങ്ങൾ ചെയ്യുവാൻ സാധിക്കുന്നവർക്കാണ് വിജയം.
കേന്ദ്ര സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലേക്കുള്ള എൽ.ഡി.ക്ലാർക്ക്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. SSC യുടെ Website നോക്കുക. ആകർഷകമായ ശമ്പളം. ജനുവരി 10 വരെ അപേക്ഷിക്കാം.
ഇതുമായി ബന്ധപ്പെട്ട് അതിരൂപത നടപ്പിലാക്കുന്ന പദ്ധതികൾ സർക്കാർ ഉദ്യോഗങ്ങളിൽ കൂടിവരുന്ന ക്രൈസ്തവ യുവജനങ്ങളുടെ അസാന്നിദ്ധ്യം നമ്മൾ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. സർക്കാർ ഉദ്യോഗങ്ങളുടെ ആകർഷണീയതയും, സുരക്ഷിതത്വവും, അതുവഴി സമൂഹത്തിന്റെ ഭരണനിർവ്വഹണ പ്രക്രിയയിൽ പങ്കുചേരുവാനുള്ള അവസരവും കുടുംബക്കൂട്ടായ്മാ ലീഡേഴ്‌സ് തിരിച്ചറിഞ്ഞ് സമുദായാംഗങ്ങളെ ബോദ്ധ്യപ്പെടുത്തണം. മത്സര പരീക്ഷകളിൽ ആവശ്യമായ തയ്യാറെടുപ്പുകളോടെ പങ്കെടുക്കുവാനും ജോലി സമ്പാദിക്കുവാനും യുവജനങ്ങളെ സഹായിക്കുന്നതിനായി അതിരൂപത മാനവ വിഭവശേഷി വികസന ട്രസ്റ്റ് (CAHRD) താഴെക്കാണുന്ന പദ്ധതികൾ ആരംഭിച്ചിരിക്കുന്നു.
1. OSAP (Open Skill Acquisition Programme) ഓസാപ് പ്ലസ് ടു പാസായി കഴിയുമ്പോൾ തന്നെ മത്സര പരീക്ഷകൾ എഴുതത്തക്ക തരത്തിലുള്ള പരിശീലനം ലഭിക്കുന്നു. പ്രധാനമായും 8 -ാം ക്ലാസ്സ് മുതൽ 10 -ാം ക്ലാസ്സുവരെ (Level I) യും, പ്ലസ് 1, പ്ലസ് 2 (Level II) വരെയുള്ള കുട്ടികൾക്കുള്ള പരിശീലനമാണ് നടന്നുവരുന്നത്. വിവിധ മത്സര പരീക്ഷകളുടെ സിലബസ് പ്രകാരം തയ്യാറാക്കിയിരിക്കുന്ന പാഠ്യപദ്ധതിയിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥികൾക്ക് ഫലപ്രദമായി വിവിധ മത്സര പരീക്ഷകൾ എഴുതുവാൻ കഴിയും. വിവിധ ഇടവകകൾ ചേർന്ന് 40 കുട്ടികളെ സംഘടിപ്പിക്കുകയാണെങ്കിൽ ഈ കോഴ്‌സ് ആരംഭിക്കാൻ സാധിക്കും.
2. CATICE (Changanacherry Archeparchical Training Institute for Competitive Examination) കാറ്റിസ് – വിവിധ PSC, SSC പരീക്ഷകൾക്കുള്ള തീവ്ര പരിശീലനം നൽകുന്നതിന് അതിരൂപതാ കേന്ദ്രത്തിൽ ആരംഭിച്ചിരിക്കുന്ന സ്ഥാപനം വിദഗ്ദ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ മിതമായ ഫീസിൽ LD Clerck, KAS പരീക്ഷകൾക്കു പരിശീലനം നടന്നുവരുന്നു.
3. CCSI (Changanacherry Civil Service Institute) UPSC നടത്തുന്ന സിവിൽ സർവ്വീസ്
പരീക്ഷയ്ക്കുള്ള പാർട്ട് ടൈം പരിശീലനപദ്ധതി – എല്ലാ ശനിയാഴ്ചകളിലും, അവധി
ദിവസങ്ങളിലും ക്ലാസ്സുകൾ നടന്നുവരുന്നു. ഇപ്പോൾ അസംപ്ഷൻ കമ്മ്യൂണിറ്റി കോളേജിൽ പ്രവർത്തിക്കുന്നു. കുടുംബക്കൂട്ടായ്മകളിൽ ഇത്തരം കേന്ദ്ര ങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങൾ ഉണ്ടാവട്ടെ.
കൂടുതൽ വിവരവങ്ങൾക്കായി വിളിക്കാം
ഓഫീസ്: 8075473727, ഡയറക്ടർ: 6238726097