ചോദ്യം: കുരിശുയുദ്ധത്തിന്റെ പേരിൽ മാർപ്പാപ്പ മാപ്പ് യാചിച്ച സംഭവത്തെ ഒന്നു വിശദീകരിക്കാമോ?
ഉത്തരം: ശരിയാണു കുരിശുയുദ്ധക്കാർ നടത്തിയ അതിക്രമത്തിന്റെ പേരിൽ മാർപ്പാപ്പ മാപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ അതു പലരും വ്യാഖ്യാനിക്കുന്നതുപോലെ എല്ലാ കുരിശു യുദ്ധങ്ങൾക്കും വേണ്ടിയല്ല. മറിച്ച് നാലാം കുരിശുയുദ്ധത്തിൽ സംഭവിച്ച ചില അതിക്രമങ്ങൾ കൊണ്ടാണ്.
ചോദ്യം: എന്താണു നാലാം കുരിശു യുദ്ധം?
ഉത്തരം: പോപ്പ് ഇന്നസെന്റ് മൂന്നാമന്റെ ആഹ്വാനപ്രകാരം പാശ്ചാത്യ ക്രൈസ്തവർ നടത്തിയ ഒരു സായുധ ആക്രമണം ആയിരുന്നു നാലാം കുരിശുയുദ്ധം (12 02 1204). അന്ന് മുസ്‌ലീങ്ങൾ കൈയടക്കിവച്ചിരുന്ന ജറുസലെം മോചിപ്പിക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശം. അതിനായി അക്കാലത്തെ ഏറ്റവും ശക്തിയേറിയ മുസ്‌ലീം സുൽത്താനേറ്റ് ആയിരുന്ന ഈജിപ്തിനെ ആക്രമിക്കാൻ ആണു അവർ ആദ്യമായി യാത്രയായത്. എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ ഈജിപ്തിനു പകരം അവർ അന്നത്തെ പൗരസ്ത്യസഭയുടെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോൺസ്റ്റാന്റിനോപ്പിളിനെ ആണു ആക്രമിച്ചത്. അങ്ങനെ ആ ആക്രമണം ബൈസന്റൈൻ സാമ്രാജ്യത്തെ തീർത്തും ദുർ ബലപ്പെടുത്തി. ഇത് പാശ്ചാത്യസഭയേയും പൗരസ്ത്യ സഭയേയും തമ്മിൽ അകറ്റി എന്നു മാത്രമല്ല, ദുർബലമായ ബൈസന്റൈൻ സാമ്രാജ്യം പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യഭാഗത്ത് ഓട്ടോമാൻ സാമ്രാജ്യത്തിനു കീഴടങ്ങി. കോൺസ്റ്റാന്റിനോപ്പിൾ പിന്നീട് ഈസ്താംബുൾ ആയി. പൂർണ്ണമായും ക്രൈസ്തവരാജ്യമായിരുന്ന ബൈസന്റൈൻ സാമ്രാജ്യം ഇസ്‌ലാമിക് തുർക്കി ആയി പിന്നീട് പരിണമിച്ചു.
ബൈസന്റൈൻ സാമ്രാജ്യത്തെയും അതുവഴി പൗരസ്ത്യ സഭയേയും ദുർബല
പ്പെടുത്തിയ ഈ നാലാമത്തെ കുരിശുയുദ്ധത്തിനെ പ്രതിയാണു പോപ്പ് ജോൺ പോൾ രണ്ടാമൻ 2001 ൽ മാപ്പ് ചോദിച്ചത്.
മൂന്നു വർഷത്തിനു ശേഷം നാലാം കുരിശുയുദ്ധത്തിന്റെ എണ്ണൂറാം വാർഷികത്തിൽ അന്നത്തെ ഓർത്തഡോക്‌സ് എക്യുമെനിക്കൽ പാത്രിയാർക്കായിരുന്ന ബർത്തലമ്യോ ഒന്നാമൻ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ഈ മാപ്പ് സ്വീകരിച്ചു. അതേ വർഷം ജൂണിൽ പാത്രിയാർക്ക് റോം സന്ദർശിച്ചപ്പോൾ മാർപ്പാപ്പ ഒരിക്കൽ കൂടി ഈ മാപ്പ് ഏറ്റുപറഞ്ഞു.
അതായത്….
കുരിശുയുദ്ധത്തിന്റെ പേരിൽ മാർപ്പാപ്പ മാപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് ഇറാഖി
ലെയും സിറിയയിലെയും ഇസ്രായേലിലെയുമൊക്കെ ക്രൈസ്തവരെ നിഷ്‌കരുണം
കൊലപ്പെടുത്തുകയും നാമാവശേഷമാക്കുയും ചെയ്ത ഭീകരതക്കെതിരെ ആയുധ
മെടുത്ത കുരിശുയുദ്ധക്കാർ ചെയ്തതിനെല്ലാമല്ല. അന്ന് ഒരു മതത്തെക്കാളുപരി ഒരു സംസ്‌കാരത്തെ തന്നെ ഈ ഭൂമിയിൽ നിന്നു തുടച്ചു നീക്കുമെന്നും എതിർത്തു നിൽക്കുന്നവരെ വാളും വെടിമരുന്നുമുപയോഗിച്ച് തകർക്കുമെന്നും വീമ്പു പറഞ്ഞിരുന്നവർക്കെതിരെ വിശുദ്ധ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്തവരിൽ ക്രൈസ്തവികത കുറവായിരുന്നു എന്ന് സഭക്ക് തോന്നിയിട്ടില്ല എന്നുള്ളതാണു വാസ്തവം. പക്ഷെ അതിന്റെ പേരിൽ പൗരസ്ത്യ സഭയിലെ സ്വന്തം സഹോദരർ
ക്കെതിരെ വാളെടുത്തതും അവരുടെ നാശത്തിനു കാരണമായതും തെറ്റായി പോയി എന്ന തിരിച്ചറിവ് സഭക്കുണ്ട്. അതിനാണു, അതുകൊണ്ടാണു മാർപ്പാപ്പ മാപ്പ് പറഞ്ഞതും.
റവ. ഫാ. ബിബിൻ മഠത്തിൽ