വിവാഹത്തോടനുബന്ധിച്ച് മദ്യപാനം ആഘോഷങ്ങളുടെ ഭാഗമായി മാറിയിരിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. വിവാഹത്തിന്റെ തലേദിവസം നടത്തപ്പെടുന്ന പല ചടങ്ങുകൾക്കും വിവാഹ ദിവസവും മദ്യം ഒഴിച്ചു കൂടാൻ പാടില്ലാത്തതായി ത്തീർന്നിരിക്കുന്നു. എന്നാൽ മദ്യത്തിന്റെയോ മറ്റ് ലഹരി പദാർത്ഥ ങ്ങളുടെയോ ഉപയോഗം വഴി അബോധാവസ്ഥയിലോ അർദ്ധബോധാവസ്ഥയിലോ വധുവരന്മാർ നടത്തുന്ന വിവാഹ സമ്മതം സാധുവായി തീരുമോ എന്നതാണ് ഇവിടത്തെ പ്രതിപാദ്യവിഷയം.
വിവാഹബന്ധം നിലവിൽവരുന്നത് ദമ്പതിമാരുടെ ഉഭയ സമ്മതം പ്രകടമാകുന്നത് വഴിയാണ്. അതിനാൽ അവർ പ്രകടിപ്പിക്കുന്ന സമ്മതത്തിന് സംഭവിക്കുന്ന ന്യൂനത വിവാഹ ഉടമ്പടിയെ ബാധിക്കുകയും വിവാഹത്തെ തന്നെ അസാധുവാക്കുകയും ചെയ്യുന്നു. വിവാഹജീവിതം ആരംഭിക്കുന്നതിനായി വധൂവരൻമാർ പരസ്പരം നൽകുന്ന ഇച്ഛാശക്തിയോടെ ഉള്ള പ്രവൃത്തിയാണ് വിവാഹ സമ്മതം. ഇച്ഛാ ശക്തിയോടെ നൽകുന്നത് ആകയാൽ യുക്തിസഹമായി ചിന്തിക്കുവാൻ പ്രാപ്തനല്ലാത്ത ഒരാൾക്ക് ബോധപൂർവ്വമായ വിവാഹസമ്മതം നൽകാൻ സാധിക്കാതെ വരും. ഉദാഹരണമായി, മാനസിക വിഭ്രാന്തിയുള്ള ഒരാൾക്ക് യുക്തിസഹമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ഉള്ള ബുദ്ധിമുട്ടുണ്ട് ഇത്തരം വ്യക്തികൾ ഏർപ്പെടുന്ന വിവാഹങ്ങളുടെ സാധുത പരിശോധിക്കുകയാണ് ലോകമെമ്പാടുമുള്ള സഭാ കോടതികൾ തങ്ങളുടെ ദൗത്യമായി സ്വീകരിച്ചിരിക്കുന്നത്.
മദ്യപാനത്തെ തുടർന്ന് അബോധാവസ്ഥയിലാകുന്ന അവസ്ഥ ഗൗരവമുള്ള മാനസിക
രോഗത്തോട് തുലനം ചെയ്യുവാൻ സാധിക്കുകയില്ല. എന്നാൽ അബോധാവസ്ഥയിലോ
അർദ്ധബോധാവസ്ഥയിലോ ഒരാൾ നടത്തുന്ന വിവാഹ സമ്മതം സാധുവായ സമ്മ
തമായി പരിഗണിക്കുകയില്ല. ഉദാഹരണമായി വധൂവരന്മാർ, വിവാഹത്തിന്റെ അവസരത്തിൽ ചെയ്യുന്നതോ, പറയുന്നതോ എന്താണെന്ന് മനസ്സിലാക്കാതെ നടത്തുന്ന വിവാഹസമ്മതം ദുർബലമാക്കപ്പെടും. നവ ദമ്പതിമാരിൽ ഒരാൾ നിയമാനുസൃതം പൂർണമായി സമ്മതം നടത്തുകയും എന്നാൽ ഇതര പങ്കാളി ബോധപൂർവം അല്ലാതെയുള്ള സമ്മതം നടത്തുകയും ചെയ്യുമ്പോൾ അത് വിവാഹത്തിന്റെ സാധുതയെയാണ് ബാധിക്കുന്നത്.
വിവാഹ കർമ്മം തമാശകാണിക്കാനോ പരിഹാസ്യമാക്കപ്പെടേതോ ആയ വേളയല്ല. വിവാഹത്തലേന്ന് നടത്തപ്പെടുന്ന മദ്യപാനത്തിന്റെ പരിണിതഫലം എന്നോണം മന്ദതയോടെ (Hangover) പിറ്റേന്ന് നടത്തപ്പെടുന്ന വിവാഹ കർമ്മത്തിൽ എങ്ങനെ
ബോധപൂർവം പങ്കെടുക്കുവാൻ സാധിക്കും. (പള്ളിമുറ്റത്ത് കാറിലിരുന്ന് കൂട്ടുകാരോടൊപ്പം മദ്യപിച്ച ശേഷം പള്ളിയിലേയ്ക്ക് കയറുന്ന വരൻമാരും ഉണ്ട്) താൻ പറയുന്നതോ ചെയ്യുന്നതോ ബോധപൂർവമല്ലാതെ വരികയും വിവാഹശേഷം താൻ ബോധപൂർവ്വമല്ലാതെ നടത്തിയ വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രൂപതാ കോടതികളെ സമീപിക്കുമ്പോൾ വിവാഹം മതത്തിന്റെ സാധുതയെ സംബന്ധിച്ചാണ് തീരുമാനമെടുക്കുന്നത്.
സഭാ നിയമപ്രകാരം പ്രത്യക്ഷത്തിൽ സാധുവും എന്നാൽ യഥാർത്ഥത്തിൽ അസാ
ധുവുമായ വിവാഹം പിന്നീട് സാധുവാക്കാൻ ഉള്ള ഒരു മാർഗമാണ് വിവാഹ സമ്മതം പുതുക്കി സാധുവാക്കുന്നത്. കാനോനികക്രമം പാലിക്കാതെ നടത്തപ്പെടുന്ന ഏതൊരു വിവാഹവും സമ്മതം പുതുക്കി സാധുവാക്കാൻ സാധിക്കും. വിവാഹത്തിന്റെ രൂപ കാരണമായ ഉഭയസമ്മതം ആവശ്യമായ ഇച്ഛാശക്തിയോടെ നൽകേണ്ടതാണ്. വിവാ ഹങ്ങളുടെ ആഘോഷങ്ങൾ മോടിപിടിപ്പിക്കാൻ ശ്രദ്ധിക്കുന്നവരെയാണ് നമ്മുടെ സമൂഹത്തിൽ നാം കാണുന്നത് എന്നാൽ വിവാഹം എന്ന കൂദാശയുടെ സാധുതയിൽ വിവാഹസമ്മതം ആവശ്യമായ നിശ്ചയത്തോടും ബോധ്യത്തോടും കൂടെയാണോ നവദമ്പതികൾ നടത്തുന്നതെന്നുള്ള പരിശോധനയാണ് ആവശ്യം. കൂടാതെ വിവാഹത്തിന് മുമ്പുള്ളഒരു ശുശ്രൂഷയുടെ പ്രാധാന്യവും വലുതാണ്.