ഇതുവരെ നിലനിന്നിരുന്നതും വിശ്വസിച്ചുപോന്നിരുന്നതുമായ സത്യങ്ങൾക്കും ധർമ്മത്തിനും വിരുദ്ധമായ കോടതിവിധികളും നിയമങ്ങളും ഉണ്ടാവുമ്പോൾ ഇന്നത്തെ പൊതുസമൂഹത്തിന് പൊതുവെ അതൊന്നും അത്ര വലിയ വിഷയ മാകാത്തത് എന്തുകൊണ്ടാണ്? അല്ലെങ്കിൽ എന്തുകൊണ്ടാണ് നീതിപീഠങ്ങൾ അതിന്റെ തലപ്പത്തിരിക്കുന്നവരുടെ സംസ്‌ക്കാരവും ധാർമ്മികതയും പൊതു സമൂഹത്തിന്റേതായി വ്യാഖ്യാനിക്കുന്നതും നടപ്പലാക്കുന്നതും? ഇത്രയും നാൾ വിശ്വസിച്ചതും ഇപ്പോൾ നാം വിശ്വസിക്കുന്നതുമായ സത്യങ്ങൾക്കും ജീവിക്കുന്ന മൂല്യങ്ങൾക്കും ഏതാനും ജഡ്ജിമാർക്ക് അട്ടിമറിക്കാനുള്ള ആഴമേഉണ്ടായി രുന്നുള്ളുവോ? ഇന്നു വിശ്വസിക്കുന്നതോ ജീവിക്കുന്നതോ ആയ സത്യങ്ങൾ നാളെയും അങ്ങനെ തന്നെ ഉണ്ടാവുമോയെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? ഭ്രൂണഹത്യ, ആത്മഹത്യ, ദയാവധം, സ്വവർഗ്ഗഭോഗം, വ്യഭിചാരം ഇതൊക്കെ അനുവദിക്കുന്ന
വിധികൾ ഉണ്ടായപ്പോൾ മനസ്സിൽ ഉയരുന്ന ചോദ്യങ്ങളാണിവ. എത്ര പെട്ടെന്നാണ് നമ്മുടെ പൊതുസമൂഹം പുതിയ വിധികളോട് സമരസപ്പെടുന്നതും അതിലെ അപകടം മറക്കുന്നതും.അതിന്റെ പ്രത്യയശാസ്ത്രപരവും സാമൂഹികവുമായ ചില കാരണങ്ങൾ പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ആപേക്ഷികതാവാദം (Relativism)
വളരെ ലളിതമായി പറഞ്ഞാൽ രണ്ട് എതിർ അഭിപ്രായം ഉണ്ടായാൽ അത് പരിഹരിക്കാൻ വളരെ പ്രയാസം നേരിടുകയും, രണ്ടു പേരും അവരവരുടെ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുമ്പോൾ ശരിയേത് എന്ന് തീരു മാനിക്കുന്നതിനു പകരം രണ്ടു പേർക്കും അവരവരുടെ ശരി എന്ന് നിശ്ചയി ക്കുന്നതാണ് ആപേക്ഷികതാവാദം അല്ലെങ്കിൽ റിലേറ്റിവിസം. ഓരോരുത്തർക്കും അവരവരുടെ ശരി. ഒരാൾ മറ്റൊരാളോടു പറയാൻ പാടില്ല ഇതാണ് ശരി, ഇങ്ങനെ ചെയ്യണം എന്ന്. ഒരുദാഹരണം പറഞ്ഞാൽ 1+1 = 2 എന്ന് ഒരാൾ വിശ്വസിക്കുന്നു. മറ്റൊരാൾ 1+1 = 11 എന്നും വിശ്വസിക്കുന്നു. രണ്ടുപേരും അവരവർ വിശ്വസി ക്കുന്നതിൽ ഉറച്ചുനില്ക്കുന്നു. രണ്ടുപേർക്കും അവരവരുടെ കാരണങ്ങൾ
വിശ്വസിക്കാനുണ്ട്. ആര് വിശ്വസിക്കുന്നതാണ് ശരി? ഏതാണ് ശരി എന്ന് എങ്ങനെ അറിയും? നാമെല്ലാവരും തന്നെ 2 എന്ന് ഉത്തരം പറയുന്നയാൾ ശരി എന്നു വിധിക്കും. എന്നാൽ എന്താണ് അതിന്റെ മാനദണ്ഡം.
ആപേക്ഷികതാവാദമനുസരിച്ച് 2 എന്ന ഉത്തരം പറയുന്നയാളും 11 എന്ന ഉത്തരം പറ
യുന്നയാളും ശരിയാണ്. കാരണം അവരുടെ വിശ്വാസമാണ് അവരുടെ ശരി. അവർ
ക്കിഷ്ടമുള്ളത് വിശ്വസിക്കാനും തോന്നാനും അവർക്ക് അവകാശമുണ്ട്. ഒരാൾ തെറ്റാണ് എന്ന് പറയാൻ മറ്റൊരാൾക്ക് അവകാശമില്ല. ഭ്രൂണഹത്യ, ആത്മഹത്യ, സ്വവർഗ്ഗഭോഗം, വ്യഭിചാരം ഇതൊന്നും തെറ്റല്ല എന്നു വിധിക്കുന്ന കോടതികൾ സമൂഹത്തെ ഇത്തരം വാദങ്ങളിലേക്കാണ് നയിക്കുന്നത്. ചിലരുടെ തോന്നലും, വിശ്വാസവും, സന്തോഷവും കണക്കിലെടുത്ത് ധർമ്മത്തെയും സത്യത്തെയും ആപേക്ഷികമാക്കുക. എത്ര തെറ്റായ കാര്യമാണെങ്കിലും അതു തെറ്റല്ല, അതവരുടെ ശരിയാണ് എന്നു ചിന്തിക്കുന്ന സമൂഹം എത്രമാത്രം അരക്ഷിതമായിരിക്കും. മോഷ്ടാവിന് മോഷണം ലാഭകരവും, സന്തോഷവും ശീലവുമാണെന്നു കരുതി മോഷണം തെറ്റല്ലെന്ന നിലപാടെടുത്താൽ ശരിയാവുമോ? ഒരാൾക്ക് ഇതാണു തോന്നുന്നത്, ഇതാണ് സൗകര്യം, ഇതാണ് എളുപ്പം, ഇതാണ് സമത്വം എന്നൊക്കെയാണ് അനുഭവപ്പെടുന്നത് എന്നു കരുതി അതെല്ലാം നിയമാനുസൃതമാക്കി കൊടുത്ത പോലെയായി ഈ കോടതി വിധികളെല്ലാം. വ്യത്യസ്തത, ബഹുസ്വരത ഇതിനെയൊന്നും ആക്ഷേപിക്കുകയല്ല മറിച്ച് ചില സത്യങ്ങൾ നാം അറിയണം, മനസ്സിലാക്കണം, അതിലേക്ക് എത്തിച്ചേരണം. ഏതു സംസ്‌ക്കാരത്തിലും അതു മാറാതെ നില്ക്കും, നില്ക്കണം.
മാറാതെ നില്ക്കുന്ന എന്തെല്ലാം സത്യങ്ങളാണ് മനുഷ്യന്റെ ജീവിതത്തിലുള്ളത്. രക്തബന്ധങ്ങൾ ആർക്കെങ്കിലും മായിച്ചു കളയാൻപറ്റുമോ? അപ്പനെയും അമ്മയെയും മക്കളെയും സഹോദരങ്ങളെയും മനുഷ്യനു വാക്കുകൾ കൊണ്ട് തള്ളിപ്പറയാം . എന്നാൽ ബന്ധത്തെ മായിച്ചു കളയാനാവില്ല. അതൊരിക്കലും ആപേക്ഷികമല്ല സ്ഥായിയാണ്. മനുഷ്യന്റെ ജനനവും മരണവും ഇതുപോലെതന്നെ നിത്യ സത്യങ്ങളാണ്. കാലത്തെയും ദേശത്തെയും അതിജീവിച്ച് നിത്യം നില നില്ക്കുന്ന എന്തെല്ലാം മൂല്യങ്ങളാണ് മനുഷ്യന്റെ ജീവിതത്തിലുള്ളത്. സ്‌നേഹം, ത്യാഗം, നീതി, എളിമ ഇവയുടെയൊന്നും അന്തസത്ത ആപേക്ഷികമല്ല മറിച്ച് സ്ഥിരമാണ്. അത്തരം സത്യങ്ങളുടെ പൊരുൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു പകരം അവയെ നിഷേധിച്ച് തോന്നിയപോലെ വ്യാഖ്യാനിക്കുന്നത് റിലേറ്റിവിസ്റ്റിക് സംസ്ക്കാരത്തിന്റെ ഭാഗമാണ്. ഭ്രൂണഹത്യയെയും ആത്മഹത്യയെയും ദയാവധത്തെയും ന്യായീകരിച്ച് ജീവന്റെ മൂല്യത്തെ നിഷേധിക്കുന്നതും, വ്യഭിചാരത്തെയും സ്വവർഗ്ഗഭോഗത്തെയും ന്യായീകരിച്ച് വിവാഹത്തെയും കുടുംബബന്ധങ്ങളെയും മനുഷ്യലൈംഗികതയെയും അവയുടെ അന്തസിനെയും നിഷേധിക്കുന്നതും ആപേക്ഷികതാവാദം തലയ്ക്കുപിടിച്ച സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്ന വിധികർത്താക്കളുടെ സ്വഭാവമാകാം.
അമിതമായ വ്യക്തിമാഹാത്മ്യവാദം (individualism)
മനുഷ്യൻ അവന്റെ താല്പര്യങ്ങളിലേക്കും ഇഷ്ടങ്ങളിലേക്കും സ്വകാര്യതയിലേക്കും അമിതമായി ശ്രദ്ധിച്ച് അവയ്ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നല്കുന്ന പ്രവണത
യാണ് വ്യക്തിമാഹാത്മ്യ വാദം. വ്യക്തിസ്വാതന്ത്ര്യം അനിയന്ത്രിതമാണെന്നും വ്യക്തിയുടെ അവകാശങ്ങൾ അപരിമിതമാണെന്നും അതിനുവേണ്ടി എല്ലാ നിയമങ്ങളും സംസ്‌ക്കാരവും മാറ്റിയെടുക്കണമെന്നും ഉള്ള അമിതമായ വ്യക്തി മാഹാത്മ്യവാദം പല കോടതിവിധികളിലും പ്രകടമാണ്.
വ്യക്തിയുടെ സ്വാതന്ത്ര്യമാണ് മനുഷ്യന്റെ ജീവിതത്തിലെ ആത്യന്തികവും പരമവുമായ സത്യമെന്നും ഒരാൾ സ്വതന്ത്രമായി തീരുമാനിക്കുന്നതും സ്വീകരിക്കുന്നതും മറ്റുള്ളവർക്ക്ഹാനികരമല്ലെങ്കിൽ അത് ന്യായമാണെന്നു
മാണ് ഈ വാദത്തിന്റെ സാരം. ഫ്രഞ്ചുവിപ്ലവത്തിനുശേഷം ഉയർന്നുവന്ന ഒരു ചിന്താഗതിയാണിത്. ഈ വാദത്തിൽ തീർച്ചയായും കുറെസത്യമുണ്ട്. എന്നാൽ മനുഷ്യനെ സംബന്ധിച്ചും സ്വാതന്ത്ര്യത്തെ സംബന്ധിച്ചുമുള്ള മുഴുവൻ സത്യവും ഈ വാദത്തിലില്ല. ഭ്രൂണഹത്യ ചെയ്യാനുള്ള സ്വാതന്ത്ര്യം, ഗർഭസ്ഥ ശിശുവിന്റേതുൾപ്പെടെ ലിംഗം തെരഞ്ഞെടുക്കാനും ലിംഗമാറ്റം നടത്താനുമുള്ള സ്വാതന്ത്ര്യം, കൃത്രിമ പ്രത്യുല്പാദനം നടത്താനും ഇഷ്ടമുള്ള ഗുണങ്ങളോടുകൂടി (eugenism)
കുഞ്ഞുങ്ങളെ നിർമ്മിക്കാനുമുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ള രീതിയിൽ മരിക്കാനും ആത്മഹത്യ ചെയ്യാനുമുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ളപ്പോൾ ഇഷ്ട മുള്ളവരുമായി (ഭിന്നവർഗ്ഗത്തിലോ സ്വവർഗ്ഗത്തിലോ പെട്ടവരുമായി) ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സ്വാതന്ത്ര്യം അങ്ങനെ ഇത്തരം വാദക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് അതിരുകളില്ല. ഈ വാദഗതികളെല്ലാം തന്നെ അടുത്ത
കാലത്തെ ഭ്രൂണഹത്യയും ദയാവധവും ആത്മഹത്യയും വ്യഭിചാരവും സ്വവർഗ്ഗഭോഗവും അനുവദിച്ചുകൊണ്ടുള്ള വിധികളിൽ പ്രകടമാണ്.
1960-കളിൽ ഹെർബർട്ട് മാർക്കൂസ് ഫ്രഞ്ച്-റഷ്യൻ വിപ്ലവങ്ങളുടെ പദ്ധതികളുടെ പൂർത്തീകരണത്തിന് 3 തരത്തിലുള്ള സ്വാതന്ത്ര്യം ആവശ്യമാണെന്നു വാദിക്കുന്നുണ്ട്. ഒന്ന്, മനുഷ്യന് ജോലിയിൽ നിന്നും സ്വാതന്ത്ര്യം വേണം, കാരണം ജോലി അവന്റെ പ്രവൃത്തികളെ പരിമിതപ്പെടുത്തുന്നു. രണ്ടാമതായി, മനുഷ്യന് കുടുംബത്തിൽ നിന്ന് സ്വാതന്ത്ര്യം വേണം, കാരണം കുടുംബം അവന്റെ മറ്റു സ്‌നേഹബന്ധങ്ങളെ തടസ്സപ്പെടുത്തുന്നു. മൂന്നാമതായി മനുഷ്യന് ധാർമ്മികതയിൽ നിന്നും സ്വാതന്ത്ര്യം വേണം, കാരണം അതവന്റെ മനസ്സിനും സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾക്കും അതിർത്തി വരയ്ക്കുന്നു. ഇത്തരം സ്വാതന്ത്ര്യവാദങ്ങൾ മനുഷ്യജീവിതത്തെ ദുരന്തത്തിലേക്കെത്തിക്കുമെന്ന് രണ്ടാമത് ഒന്ന് ആലോചിക്കേണ്ട കാര്യമില്ല.
യഥാർത്ഥത്തിൽ, ജീവനുള്ള ഒരു വ്യക്തിക്കാണ് സ്വാതന്ത്ര്യം പ്രയോഗിക്കാനാവുന്നത്.
ജീവനില്ലെങ്കിൽ സ്വാതന്ത്ര്യത്തിന് പ്രസക്തിയില്ല, അതുകൊണ്ട് ജീവൻ പോലെ സ്വാതന്ത്ര്യത്തെക്കാൾ പ്രധാനപ്പെട്ടത് പലതും മനുഷ്യജീവിതത്തിലുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചു വാദിച്ചു പലപ്പോഴും ജീവന്റെയും മറ്റു മൂല്യങ്ങളുടെയും നിലനില്പുതന്നെ അപകടത്തിലാവുന്ന സ്ഥിതിയാണ് ഭ്രൂണഹത്യ, ദയാവധം, ആത്മഹത്യ, വ്യഭിചാരം തുടങ്ങിയ കോടതി വിധികളിൽ നാം കാണുന്നത്. സ്വാതന്ത്ര്യം മനുഷ്യജീവിതത്തിനെതിരായാൽ പിന്നെ സ്വാതന്ത്ര്യത്തിനു തന്നെനിലനില്പില്ലല്ലോ.