കുടുംബം വളർത്തു വേദികൾ മാത്രമല്ല പരിശീലന കേന്ദ്രവുമാണ്

പക്ഷിമൃഗാദികളെ നാം വീട്ടിൽ വളർത്താറുണ്ട്. ചിലതിനെ ജോലികളിൽ സഹായി
ക്കാനും, ചിലതിനെ ഭക്ഷണത്തിനു വേണ്ടിയുമാണ് വളർത്തുക. കന്നുകാലികൾ ഇതിനുരണ്ടിനും ഉപയുക്തമാണ്. ചില പക്ഷികളെയും മറ്റും കേവലം കാഴ്ചവസ്തുക്കളായി സൂക്ഷിക്കാറുണ്ട്. അവയ്ക്ക് കുറെ പരിശീലനവും ആവശ്യമാണ്. പക്ഷിമൃഗാദികളെ ചില പരിമിതമായ ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് നാം വളർത്തുന്നത്. ഭക്ഷണാവശ്യത്തിനുവേണ്ടി മാത്രം വളർത്തുന്നവയ്ക്ക് പ്രത്യേക
പരിശീലനം എപ്പോഴും വേണ്ടിവരില്ല. ഉദാഹരണമായി മത്സ്യകൃഷി നമുക്ക് ചൂണ്ടിക്കാണിക്കാം. മറ്റു പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ അവയ്ക്ക് ആവശ്യമായ പരിശീലനമാണ് വേണ്ടിവരിക. പട്ടികളെ നാം ചില കാര്യങ്ങൾക്കായി പരിശീലിപ്പിക്കാറുണ്ട്, പോലീസ് നായ്ക്കളെകുറിച്ച് നാം കേട്ടിട്ടുണ്ടല്ലോ. ഇങ്ങനെ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചില ജീവികളേയും നമുക്ക് പരിശീലിപ്പിക്കാ നാകും നൈസർഗികമായ വാസനകളാല്ല അവിടെ പരിശീലനത്തിന് അടിത്തറയാക്കുക.
പരിശീലനം മാനുഷിക രംഗത്ത്
ബുദ്ധി ശക്തിയും ശാരീരിക ശേഷിയുമുള്ള മനുഷ്യന് ഒരു വിധത്തിൽ അനന്തമായ
സാധ്യതകളോടെയാണ് വളരുന്നത്. സ്വതന്ത്രമായി ചിന്തിക്കുവാനും പുതിയ നീക്കങ്ങൾ നടത്തുവാനും മനുഷ്യന് കഴിയുന്നു. ചരിത്രത്തിൽ മനുഷ്യനുണ്ടായിട്ടുള്ള നേട്ടങ്ങൾ വളരെയേറെ പുതിയ തലങ്ങളിലേക്ക് മനുഷ്യനെ നയിച്ചിട്ടുണ്ട്. ഭാവിയെ സ്വാധീനിക്കാൻ മറ്റേതു ജീവിയെക്കാളും മനുഷ്യന് കഴിവുണ്ട്. മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ചിന്താശേഷിയും സ്വാതന്ത്ര്യബോധവുമാണ്.
പക്ഷേ ഇവയെ ഭാവിയെ രൂപപ്പെടുത്തുവാനും നന്മയ്ക്കായി വളർത്തിയെടുക്കുവാനും ശരിയായ പരിശീലനം കൂടിയേ തീരൂ. ഭാവിയെ സ്വാധീനിക്കാൻ തക്കവിധം പ്രവർത്തിക്കാനും പ്രപഞ്ചത്തെത്തന്നെ പുനക്രമീകരിക്കാനുമുള്ള ശേഷി വേണ്ട രീതിയിൽ ഉപയോഗിക്കണമെങ്കിൽ ശരിയായ പരിശീലനം കൂടിയേ തീരൂ.
മനുഷ്യന്റെ വൈവിധ്യമാർന്ന കഴിവുകൾ ഓരോന്നും മനസ്സിലാക്കുവാനും പരിശീ
ലനം മനുഷ്യനെ പ്രത്യേകിച്ചും തെറ്റും ശരിയുംതിരിച്ചറിയാനുള്ള കഴിവും മനുഷ്യനുണ്ടായിരിക്കണമല്ലോ. ഓരോ ചെയ്തിയും ലക്ഷ്യത്തിലെത്തുന്നുണ്ടോ എന്നുള്ളത് മാത്രമല്ലല്ലോ മനുഷ്യന്റെ വിലയിരുത്തലിന്റെ അടിസ്ഥാനം. ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തിൽ നന്മയും തിന്മയും മനസ്സിലാക്കാൻ അവന് കഴിയുമല്ലോ. നന്മ എന്തെന്നറിയാൻ അതിന്റെ അടിസ്ഥാനം ഓരോന്നും മനസ്സിലാക്കുവാനും വിലയിരുത്താനും മനുഷ്യന് കഴിയണം.
മനസ്സിലാക്കിയാൽ മാത്രം പോരല്ലോ ശരിയനുസരിച്ച് ജീവിക്കാനും മനുഷ്യന് കഴിയണം അതിന് മനുഷ്യന് പരിശീലനം ആവശ്യമാണ് നന്മയും തിന്മയും (ശരിയും തെറ്റും) മനസ്സിലാക്കാനും നന്മയോടെ ജീവിക്കാനും ശരിയായ ബോധവും പരിശീല
നവും മാർഗദർശനവും കൂടിയേതീരൂ. അതിന് ഓരോ തലത്തിലും നേതൃത്വം നൽകുന്നവർക്ക് ചുമതലയുണ്ട്.
പരിശീലനം കുടുംബങ്ങളിൽ
എല്ലാ മനുഷ്യരുടെയും ആദ്യഘട്ടം പരിശീലനം കുടുംബങ്ങളിൽ ആണല്ലോ. ശാരീരി
കവും ബൗദ്ധികവും ആത്മീയവുമായ എല്ലാ മുന്നേറ്റത്തിനും ആരംഭം കുറിക്കുന്നതും കുടുംബങ്ങളിലാണ്. വ്യക്തികളെ ഏറ്റവും അടുത്തറിയുന്നത് കുടുംബാന്തരീക്ഷത്തിലാണല്ലോ. അതിനാൽ പരിശീലനവും അവിടെനിന്ന് ആരംഭിക്കണം. കുടുംബങ്ങളിൽ ഇക്കാര്യങ്ങളിൽ കുറെയെല്ലാം ശ്രദ്ധ വരുത്തുന്നുണ്ട്. പത്രങ്ങളും മാസികകളും ഈ രംഗത്തിന് സാമൂഹിക അവബോധം വളർത്താൻ താല്പര്യം കാട്ടണം. പല പ്രസിദ്ധീകരണങ്ങളിലും സാമ്പത്തികകാര്യങ്ങളിൽ മാർഗ്ഗ നിർദ്ദേശം നൽകുന്നതും ശ്രദ്ധേയമാണ്.
പക്ഷേ കുടുംബങ്ങളിലെ പരിശീലനത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. ചുട്ടയിലെ ശീലം ചുടല വരെ എന്ന് കേട്ടിട്ടുണ്ടല്ലോ. ചെറുപ്പകാലത്ത് ലഭിക്കുന്ന മതബോധനങ്ങളും സംസ്കാര രീതികളും ജീവിതകാലം മുഴുവൻ നമുക്ക് മിക്ക കുടുംബങ്ങളിലും സായംകാല പ്രാർത്ഥനയും മറ്റും കുടുംബത്തിൽ നിലനിൽക്കുന്നെങ്കിൽ അത് ചെറുപ്പകാലത്ത് കിട്ടിയിട്ടുള്ള പരിശീലനത്തിന്റെ ഫലമാണ്. പഴയ കാലങ്ങളിൽ സായംകാലത്ത് ഒത്തുചേരുക എളുപ്പമായിരുന്നു. കർഷക കുടുംബങ്ങളിൽ ഇത് പ്രായേണസന്ധ്യക്ക് ഒന്നിച്ചു കൂടാൻ കൂടുതൽ സൗകര്യമായിരുന്നു. ഇന്നത്തെ ജോലി ക്രമവും മാധ്യമങ്ങളുടെ സ്വാധീനവും മറ്റും പലപ്പോഴും സായംകാലങ്ങളെ കൂടുതലായി അന്യാധീനപ്പെടുത്തുകയാണല്ലോ.
ഇതെല്ലാമാണെങ്കിലും ലൗകീക വ്യഗ്രതകളാൽ ദൈവിക കാര്യങ്ങളിൽ നിന്ന് പുതിയ
തലമുറ മാറി പോകാതെ സൂക്ഷിക്കാനും കുടുംബങ്ങളെ നയിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ തലമുറയ്ക്ക് ശരിയായ ക്രൈസ്തവ സാക്ഷ്യം നൽകാൻ പഴയ തലമുറയും ശ്രദ്ധിക്കണം. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് ഒരിക്കലും വിശ്വാസത്തിനും ജീവിതത്തിനും വിലങ്ങുതടിയാകാൻ പാടില്ല. ഒരുവിധത്തിൽ മാധ്യമ വിദ്യാഭ്യാസം ഇന്നത്തെ തലമുറയ്ക്ക് നൽകിയേതീരൂ. അതിന്റെ അടിസ്ഥാനപാഠങ്ങൾ കുടുംബത്തിൽ നിന്ന് തന്നെയാണ് ലഭിക്കേണ്ടത്.
മുതിർന്നവർ പര്യാപ്തരാകണം
ആധുനിക സാഹചര്യങ്ങൾ മനസ്സിലാക്കാൻ മുതിർന്ന തലമുറക്കാർ തയ്യാറാകണം. ഇന്നത്തെ വെല്ലുവിളികൾ ശരിയായി മനസ്സിലാക്കി അവയെ നേരിടാനും കുടുംബത്തെ ശക്തിപ്പെടുത്താനും ശരിയായ പരിശീലനം തലമുറയ്ക്ക് കൊടുക്കാനും സാധിക്കുകയുള്ളൂ. അല്ലെങ്കിൽ തങ്ങൾക്കാണ് ആധുനിക സാഹചര്യങ്ങളെ മനസ്സിലാക്കാൻ കഴിയൂ എന്ന ഭാവത്തിലായിരിക്കും പുതിയ തലമുറ. ഈ സാഹചര്യങ്ങൾ പ്രത്യേകിച്ച് വളർന്നുവരുന്ന സംസ്‌കാരത്തിന് കെണികൾ മനസ്സിലാക്കി പ്രതിവിധികൾ കണ്ടുപിടിക്കാൻ മുതിർന്ന വർക്ക് സാധിക്കുകയുള്ളൂ.
ഉദാഹരണമായി മാധ്യമ രംഗത്തെ സാധ്യതകൾ വർദ്ധിച്ചു വരികയാണല്ലോ. മാധ്യമ
ങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ വേണ്ട പരിശീലനം നൽകിയെ കഴിയൂ.
വൈവിധ്യമാർന്ന പ്രശ്‌നങ്ങളാണ് മാധ്യമരംഗത്ത് ഉയർന്നു വരുന്നത്. അതിന് മാധ്യമങ്ങളെ പഴിച്ചാൽ മാത്രമായില്ല, അവയെ ശരിയായി വിലയിരുത്താനും തിരുത്തലുകൾ എങ്ങനെയായിരിക്കണമെന്നും മറ്റും പഠിപ്പിക്കാനും കഴിയൂ. ഒരുവിധത്തിൽ മാധ്യമ വിദ്യാഭ്യാസം മുതിർന്നവർക്ക് ഇന്ന് ലഭ്യമാക്കേണ്ടതാണ്. എങ്കിലേ മാധ്യമങ്ങളെ വിലയിരുത്താനും പുതിയതലമുറയ്ക്ക് മാർഗനിർദേശം നൽ
കാനും സാധിക്കുകയുള്ളൂ.