സന്ന്യാസത്തെക്കുറിച്ച് ദയാബായി

0
508

സന്ന്യാസ രൂപീകരണകാലത്ത് തനിക്കു ലഭിച്ച യേശുദർശനം ഇന്നും തന്റെ ജീവിതത്തിൽ ജ്വലിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത സാമൂഹ്യപ്രവർത്തകയായ ദയാബായ്. എറണാകുളം പിഒസിയിൽ നടന്ന ‘ക്രിസ്തീയ സന്ന്യാസം പൗരാവകാശ വിരുദ്ധമോ?’ എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തി സംസാരിക്കുകയായിരുന്നു അവർ. തന്റെ സന്ന്യാസഭവനത്തിൽ നിന്ന് ലഭിച്ച സ്‌നേഹപൂരകമായ പരിപാലനവും നല്ല പെരുമാറ്റവും തന്നെ ക്രിസ്തു വിശ്വാസത്തിൽ ഉറപ്പിച്ചുനിറുത്തുന്ന തായിരുന്നുവെന്ന്അവർ കൂട്ടിച്ചേർത്തു. കാലഘട്ടത്തിന്റെ പരിമിതികളിലും ആവശ്യങ്ങളിലും ദൈവേഷ്ടം വായിക്കാനാകും എന്ന കാഴ്ചപ്പാട് എനിക്ക്ലഭിച്ചത് ഞാൻ അംഗമായിരുന്ന സന്ന്യാസസമൂഹത്തിൽ നിന്നുമാണ്. ദൈവാലയം ശുദ്ധീകരിക്കുന്ന യേശുവായിരുന്നു സന്ന്യാസജീവിതത്തിൽ എന്റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയത്. മൂര്ച്ചയും തീർച്ചയുമുള്ള ആ ചെറുപ്പക്കാരൻ എത്ര അനായാസമാണ് സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെന്നതും ഏറ്റവും നിസ്സാരരും ദരിദ്രരുമായവരോട് അനുരൂപപ്പെട്ടതും! ലൂക്കായുടെ സുവിശേഷത്തിലെ യേശുവും ഇന്ത്യൻ ഭരണഘടനയുടെ ആമുഖ വചനങ്ങളുമാണ് ഇന്നും എന്നെ നയിച്ചുകൊണ്ടിരിക്കുന്നത്. എന്റെ സന്ന്യാസഭവനത്തിൽ നിന്ന് ലഭിച്ച സ്‌നേഹപൂരകമായ പരിപാലനവും നല്ല പെരുമാറ്റവും എന്നെ ക്രിസ്തു വിശ്വാസത്തിൽ ഉറപ്പിച്ചുനിറുത്തുന്നതായിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം സന്ന്യാസം Nurturing ആയിരുന്നു, Torturing അല്ലായിരുന്നു. കുഞ്ഞേ, നീ സമയത്തിനുമുമ്പേ ആണ്നടക്കുന്നത്, എന്നാൽ ഒരിക്കൽ നീ അനേകർക്കു വഴികാട്ടിയാകും എന്നാണ് സന്ന്യാസഭവനം വിട്ട്പാവപ്പെട്ട മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങാനുള്ള എന്റെ ആഗ്രഹം അറിയിച്ചപ്പോൾ എന്റെ നോവിസ് മിസ്ട്രസ് എന്നോടു പറഞ്ഞത്. ഒരു വർഷത്തെ നോവിഷ്യേറ്റ് പൂർത്തിയാക്കി പുറത്തേക്കു പോകാൻ തീരുമാനിച്ച ഞാൻ എന്റേതായ രീതിയിൽ സന്ന്യാസം ജീവിക്കുകയാണ്, അവർ പറഞ്ഞു. കാറ്റും മഞ്ഞും മഴയും വെയിലും കൂട്ടാക്കാത്ത ഒരുജീവിതം അതായിരുന്നു സന്ന്യാസ ഭവനം വിട്ടിറങ്ങിയപ്പോൾ ഭാവിയെപ്പറ്റിയുള്ള തന്റെകാഴ്ചപ്പാട്. ഇപ്പോൾ ചിലർ, രണ്ടുവർ ഷത്തിനുശേഷം ജോലിയിൽ നിന്നു വിരമിച്ച് സുരക്ഷിതമായി സാമൂഹ്യസേവനം ചെയ്യാനുള്ള സംവിധാനങ്ങളും സന്നാഹങ്ങളും ജോലിയുടെ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയുമുള്ളപ്പോഴേ സമ്പാദിച്ചുവയ്ക്കുന്നത് സന്ന്യാസജീവിതത്തോടോ പാവങ്ങളുടെ കൂട്ടുകാരനായ യേശുവിനോടോ ഉള്ള അഭിനിവേശം കൊണ്ടാകണമെന്നില്ലന്നും അവർ കൂട്ടിച്ചേർത്തു.