യൗവ്വനം ഒരു വനമാണെന്നു പറയാറുണ്ട്. വനത്തിലൂടെയുള്ള യാത്ര തികച്ചും ദുർഘടമാണ്; വഴി തെറ്റാനുള്ള സാധ്യത വളരെ കൂടുതലും. അപകടങ്ങളും ധാരാളമാണ്. വഴിതെറ്റുന്നവരുടെയും അപകടങ്ങളിൽ ചാടുന്നവരുടെയും എണ്ണം ഇന്ന് മുൻകാലങ്ങളെക്കാൾ വളരെയാധികം കൂടിയിരിക്കുന്നു. വിവാഹ രജിസ്‌ട്രേഷൻ ഇപ്പോൾ സർക്കാർ ഓൺലൈൻ ആക്കിയിരിക്കുകയാണ്. വെറുതെ ഇതിന്റെ സൈറ്റിൽ കയറി ഒന്ന് നോക്കി. ചങ്കു തകരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കോട്ടയം ജില്ലയിൽ തന്നെ നിലവിൽ ഇതര മതസ്ഥരുമായി വിവാഹത്തിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത് 30 ക്രിസ്ത്യൻ പെൺകുട്ടികളാണ്. അതിൽ കൂടുതലും 18 മുതൽ 22 വയസ്സുവരെ പ്രായമുള്ളവരാണ്. കേരളം മുഴുവനിലെയും കണക്കെടുത്താൽ എണ്ണം ഇതിന്റെ പത്ത് ഇരട്ടിയോളം വരും. പലരും ജില്ലകൾ മാറി രജിസ്റ്റർ ചെയ്യുന്നവരാണ്. ചില സബ് രജിസ്ട്രാർ ഒഫീസുകൾ സൈറ്റുകൾ പലപ്പോഴും അപലോഡ് ചെയ്യുന്നില്ല. അവിടങ്ങളിൽ ആണ് ഏറ്റവും കൂടുതൽ മതപരിവർത്തന വിവാഹങ്ങൾ നടക്കുന്നത്.
ഇത് ക്രൈസ്തവസമൂഹത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ഗൗരവമായ പ്രശ്‌ന
മാണ്. കാരണം വിശ്വാസവും പാരമ്പര്യങ്ങളും തലമുറകളിലേക്കു കൈമാറപ്പെടുന്നത്
പ്രധാനമായും സ്ത്രീകളിലൂടെയാണ്. മറ്റൊരു വിശ്വാസത്തിൽനിന്നുവന്ന ഒരു സ്ത്രീക്ക് എപ്രകാരം ചെറുപ്പംമുതൽ ക്രൈസ്തവ വിശ്വാസത്തിൽ വളർന്ന സ്ത്രീകൾക്കു പകരമാകാൻ സാധിക്കും? ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഏതാനും പേരുണ്ട് എന്നതു തള്ളിക്കളയുന്നില്ല. പ്രണയ വിവാഹങ്ങളും ഒളിച്ചോട്ടങ്ങളും നടത്തുന്ന പെൺകുട്ടികളിൽ ഭൂരിപക്ഷവും ചതിക്കുഴികളിൽ വീഴുന്നവരാണ്. തങ്ങൾ കരുതിയത് ഒന്നുമല്ല ജീവിതം എന്നു മനസ്സിലാക്കുമ്പോഴേക്കും ഉള്ളതെല്ലാം നഷ്ടപ്പെട്ടു പോയിരിക്കും. കെണികളെയും വലകളെയുംകുറിച്ച് നടത്തുന്ന ബോധവത്ക്കരണ ശ്രമങ്ങളൊന്നും എത്തേണ്ടവരിൽ എത്തുന്നില്ല എന്നതാണു വാസ്തവം. ലൗ ജിഹാദിന്റെ ഭീകരതയെക്കുറിച്ച് കോഴിക്കോട് സംഭവത്തെ ആസ്പദമാക്കി കുട്ടികൾക്ക് ക്ലാസ്സ് എടുക്കാൻ പോയ ഒരു വൈദികന് വളരെ ദയനീയമായ അവസ്ഥയാണ് വിവരിക്കാൻ ഉള്ളത്. ഇത്രയും കോളിളക്കം ഉണ്ടാക്കിയ സംഭവത്തെക്കുറിച്ച് 15 മുതൽ 20 വരെ പ്രായപരിധിയിൽ പെട്ട ആ കുട്ടികൾ കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. അവരുടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ബാധിക്കാൻ സാധ്യതയുള്ള ഈ ഗുരുതര പ്രശ്‌നങ്ങളെക്കുറിച്ച് അവരോട് ഒരു വാക്കു സംസാരിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. ക്രൈസ്തവ സമൂഹത്തിലെ ഭൂരിപക്ഷം പേരും ഈ കാര്യങ്ങളൊന്നും അറിഞ്ഞിട്ടേ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. കാരണം ഈ കാര്യങ്ങൾ ദീപിക മാത്രമാണ് കൃത്യമായും വ്യക്തമായും റിപ്പോർട്ട് ചെയ്തത്. സമുദായ സ്‌നേഹത്തെക്കാൾ ഉപരികപട മതേതരത്വം പ്രോത്സാഹിപ്പിക്കുമ്പോൾ സമുദായ അംഗങ്ങൾ അറിയേണ്ടത്പലതും അറിയാതെ പോകും എന്നത് സ്വാഭാവികമാണല്ലോ.
എന്തുകൊണ്ടാണു നമ്മുടെ കുട്ടികൾക്ക് തുടർച്ചയായി ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നത് എന്നു ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. വീട്ടിൽനിന്ന് അകന്ന് ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികൾ മാത്രമല്ല, വീട്ടിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന കുട്ടികളും ഇത്തരം കെണികളിൽ പെടുന്നുണ്ട്. വിശ്വാസജീവിതത്തിൽ നിന്ന് അകന്നു കഴിയുന്നവരിൽ മാത്രമല്ല, പള്ളിയോടും സഭാപ്രവർത്തനങ്ങളോടും വളരെ അടുപ്പം പുലർത്തുന്നവരുടെ ജീവിതത്തിലും ഇതൊക്കെ സംഭവിക്കുന്നു. എല്ലാ സാമ്പത്തിക, ബൗദ്ധിക, സാമൂഹിക നിലവാരത്തിൽ ഉള്ളവരുടെ ജീവിതങ്ങളിലും ഈ അവസ്ഥകൾ ഉണ്ടാകുന്നു. കുട്ടികൾ ജീവിക്കുന്ന തുറസ്സായ ലോകത്തിന്റെ കെണികളെയും വലകളെയും മനസ്സിലാക്കുവാൻ അവർ പര്യാപ്തരായിട്ടില്ല എന്നതാണു വാസ്തവം.
അതിനാൽ താഴെപ്പറയുന്ന പ്രതിരോധ മാർഗ്ഗങ്ങൾ അടിയന്തിരമായി സ്വീകരിക്കണം.
1. അടിസ്ഥാനപരമായി ഈശോ മിശിഹാ ദൈവം ആണെന്നും ഏക രക്ഷകനാണെന്നും ആർക്കു മുമ്പിലും ഏറ്റു പറയാൻ നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും പ്രാപ്തരാക്കപ്പെടണം. ഇതിന് തടസ്സമായി നിൽക്കുന്ന എല്ലാ ആചാരങ്ങളും ഉപവിശ്വാസങ്ങളും മാറ്റി നിർത്തി ഈശോയെ ഏറ്റുപറയാൻ പരിശീലനം നൽകണം. മരിക്കേണ്ടിവന്നാലും വിശ്വാസത്തിൽ ഉറച്ചുനില്ക്കാൻ പഠിപ്പിക്കണം.
2. ക്രൈസ്തവ ദർശനം സ്ത്രീക്ക് നൽകുന്ന സ്ഥാനവും പരിഗണനയും മറ്റൊരിടത്തും ലഭിക്കില്ല എന്ന് വ്യക്തമായ ബോധ്യം നൽകണം.
3. കെണിയിൽ പെട്ടു പോകുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും മതിയായ സംരക്ഷ
ണവും നിയമസഹായവും ഉറപ്പ്‌വരുത്തണം.
4. നമ്മുടെ കുടുംബബന്ധങ്ങൾ സുദൃഢമാക്കണം. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കണം.
5. കുടുംബ കൂട്ടായ്മകൾ ശക്തമാക്കണം. അംഗങ്ങളുടെ പ്രശ്‌നങ്ങളിൽ സഹായിക്കാൻ ആളുണ്ടെന്ന ബോധ്യം പകരണം.
6. സഭയുടെ സംഘടനാ പ്രവർത്തങ്ങൾ കാര്യക്ഷമമാക്കണം. ഇവയുടെ പ്രവർത്തനം
നമ്മുടെ യുവതലമുറ പഠിക്കുന്ന, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ വ്യാപിപ്പി
ക്കണം.
7. നമ്മുടെ ആൺകുട്ടികൾക്കും മതിയായ പരിഗണന, പ്രോത്സാഹനം എന്നിവ നൽ
കണം. അവരെ നേതൃത്വഗുണമുള്ളവരായി വളർത്തണം.
8. ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധം പ്രണയം ഇവയെപ്പറ്റി യുവജനങ്ങൾക്ക് വ്യക്തമായ ബോധ്യം നൽകി വളർത്തണം.
9. സഭയാണ് രക്ഷയുടെ മാർഗ്ഗമെന്നും സഭയിൽ പരികർമ്മം ചെയ്യപ്പെടുന്ന കൂദാശകളിലൂടെയാണ് ഈശോ നല്കുന്ന രക്ഷയുടെ ഫലങ്ങൾ അനുഭവിക്കാൻ സാധിക്കുന്നത് എന്നും കുട്ടികൾക്ക് ബോധ്യമാക്കിക്കൊടുക്കണം.
10. കത്തോലിക്കാ സഭയിലും വിശ്വാസത്തിലും അഭിമാനിക്കുവാനും ജീവിക്കുവാനും കുട്ടികളെ പ്രാപ്തരാക്കണം.
11. ക്രൈസ്തവമതത്തിന്റെ അടിസ്ഥാനം കേവലം കാണാതെപഠിച്ച ചില തത്വസം
ഹിതകൾ മാത്രമല്ലെന്നും മിശിഹായെന്ന വ്യക്തിയുമായുള്ള കണ്ടുമുട്ടലും ആ വ്യക്തി ബന്ധത്തിലുള്ള വളർച്ചയുമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.
12. സഭയിലുണ്ടാകുന്ന കുറവുകളും പ്രശ്‌നങ്ങളും നിരത്തി കുടുംബങ്ങളിൽ സഭയെയും സഭാധികാരികളെയും വിമർശിക്കുന്നത് കുട്ടികൾക്ക് സഭയിലുള്ള വിശ്വാസം നഷ്ടപ്പെടുവാൻ ഇടയാക്കും എന്ന അവബോധം ഉണ്ടാകണം.
13. ക്രിസ്തുമതവും ഇതര മതങ്ങളും തമ്മിൽ സാരമായ എന്തോ പരസ്പരബന്ധമുണ്ട് എന്നുള്ള ധാരണകൾ തിരുത്തപ്പെടണം.
14. യാഹ്‌വേയും ഇതര ദൈവ സങ്കല്പ്പങ്ങളും ഒന്നാണെന്ന ചിന്തയും മാറ്റപ്പെടണം.
15. ഈശോയും മാതാവും മറ്റൊരുമതത്തിൽ ആദരിക്കപ്പെടുന്നു എന്ന തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെടണം.