പാക്കിസ്ഥാനിലെ പീഡനങ്ങൾ

പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾ ആയ ക്രൈസ്തവരും ഹൈന്ദവരും കൊടിയ
പീഡനങ്ങൾ ആണ് അനുഭവിച്ചുകൊണ്ടിരി ക്കുന്നത്. ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ എയ്ഡ് ടു ചർച്ച് ഇൻനീഡ് (എ സി എൻ) എന്ന സംഘടനയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
പാക്കിസ്ഥാനിലെ ഹൈദ്രാബാദ് ബിഷപ്പ് സാംസൺ ഷുക്കാർഡ്, ലാഹോർ അതിരൂപത ആർച്ചുബിഷപ്പ് സെബാസ്റ്റ്യൻ ഷാ എന്നിവരെ അധികരിച്ചാണ് എ സി എൻ വാർത്തകൾ പുറത്തു വിട്ടിരിക്കുന്നത് പത്തുലക്ഷത്തോളം ക്രൈസ്തവരാണ് പാകിസ്ഥാനിൽ ഉള്ളത് പലതരത്തിലുള്ള പീഡനങ്ങളാണ് അവർക്കെതിരെ നട ക്കുന്നത്
ലൗജിഹാദ്
ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊ ണ്ടുപോയി നിർബന്ധിതമായി മതപരിവർ ത്തനം ചെയ്ത് വിവാഹം കഴിക്കുന്നത് ഗ്രാമപ്രദേശങ്ങളിൽ സർവ്വസാധാരണമായി മാറിയിരിക്കുന്നു. പ്രായപൂർത്തിയാകാത്ത കൊച്ചുപെൺകുട്ടികളെ പോലും ഇപ്രകാരം പീഡനത്തിന് ഇരയാക്കുന്നു. മതം മാറാൻ വിസമ്മതിക്കുന്നവരെ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നു മറ്റൊരു മതത്തിൽ വിശ്വസിക്കുന്നവരെ ഏതുവിധേനയും മതപരിവർത്തനം ചെയ്താൽ സ്വർഗ്ഗം ലഭിക്കും എന്ന വിശ്വാസവും വിദ്യാഭ്യാസം ഇല്ലായ്മയും ആണ് ഇവയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പാഠപുസ്തകങ്ങളിലെ അവഹേളനം                                                    പാക്കിസ്ഥാനിലെ സ്‌കൂൾ പാഠപുസ്തക ങ്ങളിൽ അവിടുത്തെ ന്യൂനപക്ഷത്തിൽ പെട്ടവരെ വളരെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് അവരെ അവ ഹേളിക്കപ്പെട്ടവരും അവിശ്വാസികളും ആയിട്ടാണ് അവതരിപ്പിക്കുന്നത്. ഇസ്ലാമാണ് ഏകമതം എന്ന ചിന്ത വളർത്തുന്നതിനാൽ ഇവ പഠിക്കുന്ന വിദ്യാർത്ഥികളിൽ മതമൗലികവാദ ചിന്തകൾ വളരെ രൂക്ഷമാകുന്നു. അതിനാൽ പുതിയ തലമുറ പഴയ തലമുറയെക്കാൾ തീവ്ര ചിന്തകൾ പുലർ ത്തുന്നവരായി മാറുന്നു.
ആക്രമണങ്ങൾ
ക്രിസ്ത്യാനികളും ഹിന്ദുക്കളും ഇവിടെ നിരന്തരം ആക്രമണങ്ങൾക്ക് വിധേ യരാകുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ എവിടെയെങ്കിലും മുസ്ലീങ്ങൾ ആക്രമി ക്കപ്പെട്ടാൽ പാക്കിസ്ഥാ നിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നു. ഇന്ത്യ, പാകിസ്ഥാൻ വിരുദ്ധ സമീപനങ്ങൾ ശക്തമാകുമ്പോൾ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നു. വഴിയെ യാത്ര ചെയ്യുന്ന അവസരങ്ങളിലും സ്‌കൂളുകളിലും എല്ലാം ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു. ഇതിൽനിന്ന് രക്ഷപെടുവാൻ ക്രിസ്ത്യൻ മാതാപിതാക്കൾ മക്കൾക്ക് മുസ്ലിം പേരുകൾ നൽകി വരുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
ദൈവദൂഷണം നിയമം
ന്യൂനപക്ഷങ്ങൾക്ക് എതിരെ പാക്കിസ്ഥാനിൽ ഉപയോഗിക്കപ്പെടുന്ന ശക്തമായ ആയുധമാണ് ദൈവദൂഷണനിയമം. വ്യാജപരാതികളുടെ പേരിൽ പോലും വളരെയ
ധികം പേർ ജയിലിലടയ്ക്കപ്പെടുന്നു. ആസിയബീവിയുടെ സംഭവം ലോക ശ്രദ്ധനേടിയതാണല്ലോ. ഈ കുറ്റം തെളിയിക്കപ്പെട്ടാൽ വധശിക്ഷയാണ് വിധിക്ക പ്പെടുന്നത്. ഏറ്റവും കുറഞ്ഞ ശിക്ഷ 10 വർഷം തടവാണ്. യാതൊരുധാർമിക നീതീകരണവും ഇല്ലാത്ത നിയമമാണ് ഇത്. ഇതുപ്രകാരം കുറ്റമാരോപിക്ക
പ്പെടുന്നവർ പരിഹരിക്കാനാവാത്ത വിധം ദുരിതങ്ങൾ അനുഭവിക്കുവാൻ ഇടയാകുന്നു. പലപ്പോഴും വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ള വ്യാജ ആരോപണങ്ങൾ ആയിരിക്കും ഇവ. 2016 വരെ 1472 പേർ ഇപ്രകാരം കുറ്റാ രോപിതരായിട്ട് ഉണ്ടെന്നാണ് കണക്ക.് ഇവരെ കോടതി വെറുതെ വിട്ടാലും തീവ്രവാദ ഗ്രൂപ്പുകൾ ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നു. ആക്രമണങ്ങളും ഭീഷണികളും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന വക്കീലന്മാർക്ക് നേരെയും ജഡ്ജിമാർക്ക് നേരെയും ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ അവർക്കും നീതിയുക്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല. ഈ കരിനിയമത്തിനെതിരെ ആർക്കും ശബ്ദിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. (ഹിന്ദു ദിനപത്രം റിപ്പോർട്ട്, ഒക്ടോബർ 6,2019).
ഷബാസ് ഭാട്ടി
ക്ലമന്റ് ഷബാസ് ഭാട്ടി പാക്കിസ്ഥാനിലെ ക്രൈസ്തവ രാഷ്ട്രീയ നേതാവും 2008 മുതൽ 2011 വരെ പാക്ക് ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രിയും ആയിരുന്നു. ഇദ്ദേഹം ക്രൈസ്തവർക്ക് വേണ്ടി നിലകൊണ്ട ശക്തനായ നേതാവായിരുന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ക്രൈസ്തവർക്കെതിരെ ഉണ്ടായ കലാപത്തെ അദ്ദേഹം
ശക്തമായി അപലപിക്കുകയും ലോക ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. ദൈവദൂഷണം കുറ്റം ആരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട ആസിയ ബീവിക്ക് വേണ്ടി ശക്തമായി അദ്ദേഹം നിലകൊണ്ടു. ഇത് തീവ്രവാദികളെ പ്രകോപിപ്പിക്കുകയും അദ്ദേഹത്തെ 2011 മാർച്ച് 2ന് വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. മരിക്കുമ്പോൾ അദ്ദേഹത്തിന് 43 വയസ്സ് പ്രായമായിരുന്നു. അദ്ദേഹം തന്റെ മരണം മുൻകൂട്ടി കാണുകയും മരണ സന്ദേശമായി ഒരുവീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു അതിൽ അദ്ദേഹം ഇപ്രകാരം പറയുന്നു ”നമുക്കു വേണ്ടി ജീവൻ അർപ്പിച്ച നമ്മുടെ കർത്താവീശോമിശിഹായിൽ ഞാൻ വിശ്വസിക്കുന്നു. ഞാനെന്റെ സമൂഹത്തിനു വേണ്ടി ജീവിക്കുകയും അതിന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും ചെയ്യുന്നു. ഈ കാരണങ്ങളാൽ ഏതു നിമിഷവും മരണം വരിക്കാൻ ഞാൻസന്നദ്ധനാണ്”. മരണത്തിന് അഞ്ച് വർഷങ്ങൾക്ക് ശേഷം മാർച്ച് 2016 കത്തോലിക്കാസഭ അദ്ദേഹത്തിന്റെ നാമകരണ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
ഉപസംഹാരം
പാക്കിസ്ഥാനിലെ ക്രൈസ്തവർ കഠിനമായ പീഡനങ്ങളിലൂടെ കടന്നു പോവുക
യാണ്. പക്ഷെ അതിനെതിരെ ജീവൻ പണയംവച്ചും പ്രതികരിക്കാൻ സന്നദ്ധതയുള്ള സഭാനേതൃത്വവും രാഷ്ട്രീയനേതൃത്വവും അവർക്ക് ഉണ്ട് എന്നത് അവരുടെ വലിയ ശക്തിയാണ് ലാഹോർ ആർച്ച് ബിഷപ്പും മറ്റു ബിഷപ്പുമാരും ശബാസ് ഭാട്ടിയെ പോലെയുള്ള ക്രൈസ്തവ രാഷ്ട്രീയനേതാക്കളും നട്ടെല്ല് വളയ്ക്കാതെ പച്ച ആയിട്ടാണ് കാര്യങ്ങൾ ലോകത്തോട് വിളിച്ചു പറയുന്നത്. പാക്കിസ്ഥാന്റെ ഇന്നുകൾ നമ്മുടെ നാളെകളാകാതിരിക്കാൻ തീക്ഷ്ണമായി പ്രാർത്ഥിക്കാം.