ഇത് സത്യമോ മിഥ്യയോ?

0
581

ലവ് ജിഹാദ് എന്നത് കേവലം ഒരു സങ്കൽപമാണെന്നാണ് പലരും കരുതുന്നത്.
എന്നാൽ പ്രണയിച്ചു മതം മാറ്റുകയും പിന്നീട് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്ത ഒട്ടേറെ സംഭവങ്ങൾ ഈ കൊച്ചുകേരളത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അർഹിക്കുന്ന ഗൗരവത്തോടെ ഇക്കാര്യം മാധ്യമങ്ങളോ, സാംസ്‌കാരിക നായകരോ ചർച്ച ചെയ്യുകയുണ്ടായിട്ടില്ല. മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വിലാപങ്ങൾക്കുനേരെ മുഖംതിരിച്ച് വർഗ്ഗീയതയേയും ഫാസിസത്തെയും ചെറുക്കുന്നതിന്റെ തിരക്കിലാണ് അവർ എപ്പോഴും. അന്യമതസ്ഥരെ പ്രണയിച്ചു വിവാഹം കഴിക്കുന്നതോ, ഭർത്താവിന്റെ മതത്തിലേക്ക് ഭാര്യ മാറുന്നതോ അല്ല ഇവിടുത്തെ പ്രശ്‌നം എന്നത് അവർ സൗകര്യപൂർവ്വം വിസ്മരിക്കുന്നു. കൗമാരം പിന്നിട്ടിട്ടില്ലാത്ത പെൺകുട്ടികളെ നുണ പറഞ്ഞും തെറ്റിദ്ധരിപ്പിച്ചും പ്രണയത്തിൽ കുരുക്കുന്നതും ബ്ലാക്ക്‌മെയിൽ ചെയ്ത് വിവാഹത്തിനു നിർബ്ബന്ധിക്കുന്നതും മതം മാറ്റുന്നതും മയക്കുമരുന്നു നൽകിയും മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയും തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതുമായ സംഭവങ്ങൾക്കു പിന്നിലുള്ള ദേശവിരുദ്ധ തീവ്രവാദശക്തികളെ വെളിച്ചത്തു കൊണ്ടുവരേണ്ടത് നമ്മുടെ നാടിന്റെ സുരക്ഷയ്ക്കും സമാധാനപൂർണ്ണമായ ഭാവിക്കും അത്യാവശ്യമാണ്. കേരളത്തിൽ നടന്ന ഏതാനും സംഭവങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. നിഷ്‌കളങ്ക പ്രണയം മാത്രമാണോ ഇവ എന്ന് സ്വയം വിലയിരുത്തുക.
പ്രധാന ഇരകൾ
1. അനുജ
എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോഴാണ് അനുജയെന്ന ഹിന്ദു പെൺകുട്ടി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഖാലിം എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്നത്. തനിക്കു ഭാര്യയും കുട്ടികളും ഉണ്ട് എന്ന വിവരം മറച്ചുവെച്ചാണ് അയാൾ അനുജയോട് അടുപ്പം സ്ഥാപിച്ചതെന്ന് അനുജയുടെ മാതാപിതാക്കൾ പറയുന്നു. അനുജയും ഖാലിമും ഒരുമിച്ചു താമസിച്ചിരുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അനുജയുടെ ശരീരം കണ്ടെത്തിയത്. തറയിൽ മുടി ചിതറിക്കിടക്കുന്നുണ്ടായിരുന്നുവെന്നും അവളുടെ തല മുണ്ഡനം ചെയ്യാൻ ശ്രമിച്ച രീതിയിലും കാലുകൾ നിലത്ത് മുട്ടിയ രീതിയിലുമായിരുന്നുവെന്നും സമീപ വാസികളെ ഉദ്ധരിച്ച് വാർത്തകൾ ഉണ്ടായിരുന്നു. വിവാഹത്തിനുശേഷം അനുജയെ മതം മാറാൻ നിർബ്ബന്ധിച്ചിരുന്ന ഖലിം തട്ടമിടാൻ നിർബ്ബന്ധിച്ചിട്ടും അനുജ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് അയാൾ അവളുടെ തല മുണ്ഡനം ചെയ്യാൻ ശ്രമിച്ചത്. അതേ തുടർന്നുണ്ടായ വഴക്കിനിടയിൽ അവൾ കൊല്ലപ്പെടുക  യായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കൈവെട്ടു കേസിലൂടെ കുപ്രസിദ്ധി നേടിയ തീവ്രവാദ സംഘടനയുടെ സജീവ പ്രവർത്തകനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് ഖലിം എന്നത് അവരുടെ സംശയം വർദ്ധിപ്പിച്ചു. എന്നാൽ അനുജയുടെ മരണം കുടുംബകലഹത്തെ തുടർന്നുണ്ടായ ആത്മഹത്യയാണെന്ന നിഗമനത്തിൽ പോലീസ് തുടർനടപടികൾ അവസാനിപ്പിച്ചു.
The Hindu May17, 2015
2. ദീപാ ചെറിയാൻ
പന്തളത്തുള്ള സാമ്പത്തികമായി ഭേദപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു ദീപ ചെറിയാൻ. സ്‌കൂൾ ബസ് ഡ്രൈവർ ആയിരുന്ന നൗഷാദുമായുള്ള പരിചയം പിന്നീട് പ്രണയത്തിലേക്കു വഴിമാറി. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച ദീപ കാമുകൻ നൗഷാദിനൊപ്പം പോയി. തിരൂരിനു സമീപമുള്ള മതം മാറ്റ കേന്ദ്രത്തിൽ വെച്ച് മതം മാറി ഷാഹിനയായി. അധികം കഴിഞ്ഞില്ല, തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന നൗഷാദ് മയക്കുമരുന്നു കേസിൽ ജയിലിലായി. നൗഷാദിനെ കാണാൻ ജയിലിൽ എത്തുമ്പോൾ ബാംഗ്ലൂർ സ്‌ഫോടന കേസിലെ പ്രതിയും ലഷ്‌കർ-ഇ-ത്വയ്യിബയുടെ പ്രവർത്തകനുമായ തടിയന്റവിട നസീറിനും കൂട്ടാളികൾക്കും ജയിലിൽ സിം കാർഡ് എത്തിച്ചു കൊടുക്കാൻ ഷാഹിന എന്ന ദീപ നിയോഗിക്കപ്പെട്ടു. തീവ്രവാദികൾക്ക് ജയിലിൽ സിം കാർഡ് എത്തിച്ചു കൊടുത്തതിന് അവൾ അറസ്റ്റു ചെയ്യപ്പെട്ടു. 31 വയസായിരുന്നു അപ്പോൾ ദീപയ്ക്കു പ്രായം.
Times of India July 12, 2012
3. നിമിഷയും മെറിനും
ഹിന്ദുമത വിശ്വാസിയും ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് കുടുംബാംഗവുമായ നിമിഷ ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായിരുന്നു. സഹപാഠിയായ യുവാവുമായു ണ്ടായിരുന്ന അടുപ്പം നിമിഷയെ ഫാത്തിമയാക്കി. എന്നാൽ പിന്നീട് ആ ബന്ധം മുറിഞ്ഞു. ചങ്ങനാശേരിയിൽ നിന്നും പാലക്കാട്ടേക്ക് കുടിയേറിയ ക്രിസ്ത്യൻ കുടുംബത്തിൽനിന്നും മതം മാറിയ സഹോദരങ്ങളിൽ ഒരാളായ ഈസയുമായി ഫാത്തിമയുടെ വിവാഹം നടന്നു. എറണാകുളം തമ്മനം സ്വദേശിനിയായ മെറിൻ മറിയ എന്നപേരു സ്വീകരിച്ച് ഇസ്ലാമാവുകയും ഈസയുടെ സഹോദരനായ യഹിയയെ വിവാഹം ചെയ്യുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ കേരളംവിട്ട 22 പേരിൽ നിമിഷയും മെറിനും അവരുടെ ഭർത്താക്കന്മാരും ഉണ്ടായിരുന്നു. ഇതിൽ യഹിയ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇവരുടെ മതം മാറ്റത്തിനു പിന്നിൽ സക്കീർ നായിക്കിനും, പീസ് സ്‌കൂൾ ഇന്റർനാഷ്ണൽ എന്ന സ്‌കൂളിനുമുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും അതുണ്ടായില്ല. കേരളത്തിൽനിന്നും 22 പേർഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു എന്ന വിവരത്തെതുടർന്ന് എൻ ഐ എ അന്വേഷണം ആരംഭിച്ചതുമൂലമാണ് പല വിവരങ്ങളും പുറം ലോകം
അറിഞ്ഞത്.
Times of India July 16, 2016
4. സോണിയാ സെബാസ്റ്റ്യൻ
കൊച്ചി വൈറ്റില സ്വദേശിനിയായ സോണിയ സെബാസ്റ്റ്യൻ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ എഞ്ചീനിയറിങ്ങിന് പഠിക്കുന്ന അവസരത്തിലാണ് അബ്ദുൾ റഷീദ് എന്ന കാസർകോട് സ്വദേശിയെ പ്രണയിക്കുന്നതും മതം മാറി വിവാഹം കഴിക്കുന്നതും. ഇവർക്ക് സാറാ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ഇവർ കുടുംബത്തോടെ സിറിയ യിലേക്ക് നാടുകടക്കുകയും ഐ.എസ്. എന്ന ഭീകരസംഘടനയിൽ ചേരുകയും ചെയ്തു. അബ്ദുൾ റഷീദിന്റെ രണ്ടാം ഭാര്യയായിരുന്നു സോണിയ.ഇവർ അമേരിക്കൻ സൈന്യം നടത്തിയ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ആണ് വിവരം. ഇവൾ കേരളത്തിൽ നിന്ന്ഐ. എസ്സിൽ ചേർന്ന 21 പേരിൽ ഒരാളാണ്.
The Economic Times July 31, 2016
ജിഹാദികളുടെ തന്ത്രങ്ങൾ
ഇരകളെ കുടുക്കിലാക്കാൻ വേണ്ടി ജിഹാദികൾ പല കുടിലതന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്.
1. തീവ്ര സംഘങ്ങൾ
മത പ്രചരണത്തിനായി കോളെജുകളിലും സ്‌കൂളുകളിലും തീവ്രവാദബന്ധമുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾ തന്നെയാണ് ഇതിലെ അംഗങ്ങൾ അവർ സഹപാഠികളായ ക്രിസ്ത്യൻ വിദ്യാർത്ഥികളോട് പരി. ത്രിത്വം, ഈശോമിശി
ഹായുടെ ദൈവത്വം തുടങ്ങിയ ദൈവശാസ്ത്ര വിഷയങ്ങളെക്കുറിച്ച് സംശയങ്ങൾ ചോദിക്കും.പലകുട്ടികൾക്കും വ്യക്തമായ മറുപടി നല്കാൻ സാധിക്കുകയില്ല. ഇതവരുടെ മനസ്സിൽ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് സംശയങ്ങൾ ജനിപ്പിക്കും. ഇപ്രകാരം സംശയങ്ങൾ ഉളവാകുന്ന കുട്ടികളോട് തങ്ങളുടെ വിശ്വാസ കാര്യങ്ങൾ വിശദീകരിക്കുകയും അവരെ അതിലേയ്ക്ക് ആകർഷിക്കുകയും ചെയ്യുന്നു.
2. കുട്ടുകാരികൾ
ലൗ ജിഹാദ് പെൺകുട്ടികൾ ഒരു പ്രത്യേകമതത്തിലെ യുവാക്കളെ പ്രണയിക്കുന്ന കാര്യമാണ് എന്നാണ് ധാരണ. എന്നാൽ അതിനുമുമ്പ്ഗ്രൗണ്ടു വർക്കുകൾ നടത്തുന്നത് കുട്ടുകാരികളായ ചില പെൺകുട്ടികളാണ്. ഇവർ ക്രിസ്ത്യൻ പെൺകുട്ടികളെ തങ്ങളുടെ മതകാര്യങ്ങൾ പഠിപ്പിക്കുകയും അതിലേയ്ക്ക് ആകർഷിക്കുകയും ചെയ്യുന്നു. തുടർന്ന് ആ മതത്തിൽ ചേരാൻ ആഗ്രഹിക്കുന്ന ഇതരമത പെൺ കുട്ടികൾക്ക് ഏറ്റവും എളുപ്പമാർഗ്ഗം എന്ന നിലയിൽ തങ്ങളുടെ ഒരു യുവാവിനെ പരിചയപ്പെടുത്തി കൊടുക്കുകയും വിവാഹം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
3. കച്ചവട സ്ഥാപനങ്ങൾ
വിദ്യാർത്ഥിനികളായ പെൺകുട്ടികൾ സ്ഥിരമായി കയറുന്ന ലേഡിസ്റ്റോർ, ബുക്ക്
ഷോപ്പുകൾ, ചെറിയ തുണിക്കടകൾ എന്നിവിടങ്ങളിൽ തീവ്രവാദ സംഘടനകളുടെ പ്രവർത്തകർ സെയിൽസ്മാൻമാരായി നിൽക്കുകയും പെൺകുട്ടികളോട് അടുത്ത് ഇടപഴകുകയും അവരെ കെണിയിൽ പെടുത്താൻ ശ്രമിക്കുകയും ചെയ്യും.
4. ഓവർ കെയറിങ്ങ്
പെൺകുട്ടികൾ കൗമാരപ്രായത്തിൽ വളരെ അധികം പരിഗണനകൾ ആഗ്രഹി
ക്കുന്നവരാണ് പ്രത്യേകിച്ച് ആൺകുട്ടികളിൽ നിന്ന് അത് ലഭിക്കുമ്പോൾ അവർ വളരെ താല്പര്യത്തോടെ സ്വീകരിക്കും. ഈ സൈക്കോളജി മനസിലാക്കിയ തീവ്രവാദ സംഘങ്ങൾ തങ്ങളുടെ ഗ്രൂപ്പിൽപെട്ട സഹപാഠികളായ ആൺകുട്ടികളെ കൊണ്ട് ഇതരമത പെൺകുട്ടികൾക്ക് ഓവർ കെയറിങ്ങ് കൊടുപ്പിക്കുകയും അവരെ തങ്ങളിലേയ്ക്ക് ആകർഷിപ്പിക്കുകയും ചെയ്യുന്നു.
5. ബ്ലാക്ക് മെയിലിങ്ങ്
സൗഹൃദത്തിലാകുന്ന പെൺകുട്ടികളു മായി ഫോൺ/വാട്ട്‌സപ്പ് മുഖേന ചാറ്റിങ്ങുകൾ നടത്തുകയും പിന്നീട് അവ ഉപയോഗിച്ച് ബ്ലാക്ക്മെയിലിങ്ങ് ചെയ്ത് തങ്ങളുടെ സംഘത്തിൽ ചേരാൻ നിർബന്ധിക്കുകയും ചെയ്യുന്നു.
6. ലഹരി മരുന്ന് വാഹകർ
തീവ്രവാദ സംഘടനകളുടെ പ്രധാന വരുമാന സ്രോതസ് ലഹരിമരുന്നുകൾ വിദ്യാർ
ത്ഥികൾക്ക് വിതരണം ചെയ്യുക എന്നതാണ്. ഇതിന് കാരിയറുകളായി തങ്ങളുടെ കെണികളിൽപ്പെട്ട പെൺകുട്ടികളെ നിർബന്ധപൂർവ്വം ഉപയോഗിക്കുന്നു. കാരണം പെൺകുട്ടികളെ പോലീസ് ചെക്ക് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
7. പച്ചകുത്തൽ
പ്രണയത്തിന്റെ തീവ്രനിമിഷങ്ങളിൽ പെൺകുട്ടികളുടെ ശരീരത്തിന്റെ അന്തരിക ഭാഗങ്ങളിൽ ഒരിക്കലും മാഞ്ഞു പോകാത്തവിധം കാമുകൻ പച്ചകുത്തുന്നു. ഇതവ രുടെവഴിവിട്ട ജീവിതത്തിന്റെ തെളിവായി അവശേഷിക്കുന്നതിനാൽ ജിഹാദി കൾക്ക് വഴങ്ങുകമാത്രമാണ് മാർഗ്ഗം.
ഉപസംഹാരം
പ്രണയത്തിന്റെ പേരിൽ കുടുംബവും ബന്ധങ്ങളും വലിച്ചെറിഞ്ഞ്, പിറന്ന നാടും മതവും ഉപേക്ഷിച്ച് തീനാളത്തിലേയ്ക്ക് ഈയാം പാറ്റകൾ എന്നപോലെ ആകർഷിക്കപ്പെട്ട് തങ്ങളുടെയും തങ്ങളെ സ്‌നേഹിക്കുന്നവരുടെയും ജീവിതം നശിപ്പിക്കുന്നവരെക്കുറിച്ചുള്ള വാർത്തകൾ കേരളത്തിൽ വർദ്ധിച്ചുവരികയാണ്. സ്‌കൂൾ വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെ, സെയ്ൽസ് ഗേൾസ് മുതൽ കോളേജ് അദ്ധ്യാപികമാർവരെ വിവിധ പ്രായത്തിലും തൊഴിൽ മേഖലകളിലും ജീവിതനിലവാരത്തിലും ഉള്ളവർ പ്രണയക്കെണിയിൽ കുടുങ്ങിപ്പോകുന്നുണ്ട്. ഹിപ്‌നോട്ടിസം മുതൽ കൈവിഷവും അറബിമാന്ത്രികവുംവരെ ഉപയോഗിച്ച് സ്ത്രീകളെ വശീകരിച്ചു വശത്താക്കുന്നുവെന്നും, സ്വകാര്യദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി എതിർക്കാൻ സാധിക്കാതാക്കുന്നുവെന്നും, തീവ്രവാദ ബന്ധമുള്ള ചില സംഘടനകൾ ആസൂത്രിതമായി പ്രണയത്തെ ഉപയോഗിച്ച് മതം മാറ്റം നടത്തുന്നുവെന്നുമൊക്കെ ഒട്ടേറെ ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഗൂഢമായ ലക്ഷ്യങ്ങളോടെ പ്രണയത്തിൽ കുരുക്കി മതം മാറ്റുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ ഇടയാകരുത്.