സംസ്ഥാനത്ത് മതംമാറ്റ ലോബി ശക്തിപ്രാപിക്കുന്നു പോലീസ് നിസ്സംഗത പാലിക്കുന്നു

0
538

പ്രണയം നടിച്ച് ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റുന്ന ലോബി കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ ഈ വർഷം മാത്രം 20 പെൺകുട്ടികളെയാണ് ഇപ്രകാരം മാറ്റിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന ക്രിസ്ത്യൻ പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതിനുശേഷം ദൃശ്യങ്ങൾ പകർത്തി നഗ്‌നചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇസ്ലാം മതത്തിൽ ചേരാൻ നിർബന്ധിച്ചു. നിശ്ചയിച്ചിരുന്ന ദിവസം പെൺകുട്ടി എത്താതിരുന്നതിനെ തുടർന്ന് രണ്ടു വണ്ടി നിറയെ ആളുകൾ പെൺ കുട്ടിയെ പിടിച്ചു കൊണ്ടു പോവാൻ വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിച്ചേർന്നു. എന്നാൽകൂട്ടുകാർ പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസിൽ പരാതി
നൽകിയെങ്കിലും പോലീസ് തികച്ചും വർഗ്ഗീയമായ സമീപനമാണ് സ്വീകരിക്കു ന്നതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവം കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശശിയുടെ മകൾ ശാലിനിയുടെ ആത്മഹത്യയാണ്. മകളുടെ മരണ കാരണം ലൗ ജിഹാദ് ആണെന്നും മകളെ മതം മാറ്റാൻ ശ്രമിച്ച തിനൊപ്പം ലഹരിമരുന്നുകളുടെ വിതരണത്തിനായി ഉപയോഗിച്ചെന്നും വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിക്കാൻ പ്രേരിപ്പിച്ചെന്നും കാണിച്ച് നൽകിയ പരാതി പോലീസ് അവഗണിക്കുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മതമൗ ലികവാദി കളുടെ അഴിഞ്ഞാട്ടം കേരളത്തിൽ വർദ്ധിച്ചു വരികയും ഭരണകൂടവും പോലീസും ഇതിന് മൗനാനുവാദം നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ എൻ ഐഎ നേരിട്ട് അന്വേഷണം ഏറ്റെടുക്കണമെന്ന് സിനിമാ സംവിധായകൻ അലി അക്ബർ ആവശ്യപ്പെടുന്നു.