ഒരു മനുഷ്യനെ എത്രമാത്രം വേദനിപ്പിക്കാം, പ്രത്യേകിച്ച് ഐക്യത്തിലും കൂട്ടായ്മയിലും പോകണമെന്നും പ്രതികരണങ്ങളിൽ സ്‌നേഹത്തിന്റെ ക്രിസ്തീയ ശൈലി പുലർത്തണമെന്നും ആരോടും പകയോ വിദ്വേഷമോ പാടില്ല എന്നും നിരന്തരം ആഹ്വാനം ചെയ്യുന്ന ഒരു മനുഷ്യനെ… എന്നിട്ട് ആ വേദന തിന്ന് ജീവിക്കുന്ന, ഭഗവത്ഗീതയിലെ ഉന്മൂലന സിദ്ധാന്തം കത്തോലിക്കാസഭയിൽ പ്രാബല്യത്തിൽ വരുത്തണമെന്ന് ആക്രോശിക്കുന്ന ഹിംസാവാദികളുടെ പല്ലിറുമ്മലുകൾ എത്രനാൾ വിശ്വാസസമൂഹം സഹിക്കണം. വിശ്വാസ സമൂഹം മുഴുവന്റെയും തങ്ങളുടെ തന്നെയും പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും പിൻബലത്തിൽ സഭയുടെ ഉന്നതാധികാര സമിതി
യായ മെത്രാൻ സിനഡ് പരിശുദ്ധാത്മ പ്രചോദനത്താൽ ഒത്തുചേർന്ന് തികച്ചും ജനാധിപത്യപരമായി തന്നെ വോട്ടിട്ട് 2/3ൽ പരം ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത്, ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപ്പാപ്പാ ആംഗീകരിച്ച് നിയമിക്കുന്ന മേജർ ആർച്ചുബിഷപ്പിന്റെ രാജി ആവശ്യപ്പെടാൻ 4+3=7 അംഗങ്ങളുള്ള അങഠ എന്ന സംഘടന എന്താണ്?
2011-ലെ മേജർ ആർച്ചുബിഷപ്പ് തെരഞ്ഞെടുപ്പിന്റെ അവസരത്തിൽ ആലഞ്ചേരി പിതാവ് ചിത്രത്തിലേ ഉണ്ടായിരുന്ന വ്യക്തിയല്ല. ഇന്ന് അദ്ദേഹത്തെ അവഹേളിക്കുന്ന ഒരു മാധ്യമവും സാധ്യതയുള്ള ഒരു വ്യക്തിയായി അദ്ദേഹത്തെ അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് ദൈവീക പദ്ധതി തന്നെയാണ് എന്ന് നമുക്ക് അനുമാനിക്കാം. ജനാധിപത്യ ഭരണ സംവിധാനത്തിൽ പോലും കുടുംബാധിപത്യം നിലനില്ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. എന്നാൽ സഭയിൽ വളരെ സുതാര്യമായ, പക്ഷപാതരഹിതമായ സംവിധാനം തന്നെയാണ് നിലനിൽക്കുന്നത്. ഒരു മെത്രാന്റെയും കുടുംബത്തിൽ നിന്ന് ഇവിടെ വേറൊരു മെത്രാൻ ഉണ്ടായതായി അറിവില്ല. പ്രത്യേകിച്ച് ഒരു രൂപതയ്ക്കുള്ളിൽ അത് ഒരിക്കലും സംഭവി
ച്ചിട്ടില്ല.
സഭയുടെ സ്വത്തുക്കൾ എല്ലാ വിശ്വാസികളുടെയും കൂടെയാണ്. അതിൽ ആർക്കെങ്കിലും അവകാശമില്ല എന്ന് ആലഞ്ചേരി പിതാവ് ഒരിടത്തും പറഞ്ഞിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുവാൻ മാധ്യമങ്ങൾമത്സരിക്കുന്നതെന്തിന്എന്ന്മനസ്സിലാകുന്നില്ല. അവരും ‘വേദന തിന്ന് ജീവിക്കുകയാവും’.
സഭയുടെ സ്വത്തുക്കൾ എല്ലാ വിശ്വാസികളുടെയും കൂടെ ആണെങ്കിലും അത് കൈകാര്യം ചെയ്യാൻ സഭ ചില സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മെത്രാൻ ആ സംവി
ധാനത്തിന്റെ ഭാഗമാണ്. രാഷ്ട്രം എങ്ങനെയാണ് സ്വത്തുവകകൾ കൈകാര്യം ചെയ്യുന്നത്? വിമാനത്താവളങ്ങൾ അദാനിക്കു കൈമാറിയപ്പോൾ ഇവിടുത്തെ 120 കോടി ജനങ്ങളും മുദ്രപ്പത്രത്തിൽ ഒപ്പിട്ടിട്ടുണ്ടോ? അതോ ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണോ അതിൽ ഒപ്പു വെച്ചിട്ടുള്ളത്? സഭയുടെ സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത് ഇപ്രകാരം തന്നെയാണ്. അതിന് ലോകം മുഴുവനിൽ നിന്നും അൽമായരും വൈദീകരും ഉൾപ്പെട്ട, നിയമപണ്ഡിത-ദൈവശാസ്ത്രജ്ഞ പ്രതിനിധികളുടെ കമ്മിറ്റി ക്രോഡീകരണം നടത്തി, മാർപ്പാപ്പാ അംഗീകരിച്ച കാനൻ നിയമപ്രകാരമുള്ള സംവിധാനങ്ങളുണ്ട്. അവയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായി തന്നെയാണ് സഭ സ്വത്തുക്കൾ കൈകാര്യം ചെയ്തുപോരുന്നത്. അതിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ കണ്ടെത്താൻ ഓഡിറ്റിംഗ് സംവിധാനം രൂപതകളിൽ ഉണ്ട്. ഫിനാൻസ് കൗൺസിൽ ഉണ്ട്. കൂടാതെ ചാർട്ടേഡ് അക്കൗണ്ടന്റ് നടത്തുന്ന ഗവൺമെന്റ് ഓഡിറ്റിംഗ് വേറെയുമുണ്ട്.
ഇങ്ങനെയുള്ള സംവിധാനങ്ങളെ ആശ്രയിക്കാതെ തികച്ചും ദുരുദ്ദേശപരമായിട്ടാണ് മാർട്ടിൻ പയ്യപ്പള്ളി എന്ന വ്യക്തി ആലഞ്ചേരി പിതാവിനെതിരെ കേസ് നൽകിയിരിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത ആ വ്യക്തി കോട്ടപ്പടി ഭൂമി വിൽപന എന്ന നടപടിയെ ആണ് ചോദ്യം ചെയ്തിരിക്കുന്നത് അല്ലാതെ അതിലെ ക്രമക്കേടുകൾ ഉണ്ടെങ്കിൽ അതിനെയല്ല. ഇങ്ങനെ ഒരു രൂപതയിലെ ഓരോ നടപടിയും ചോദ്യം ചെയ്ത് ഓരോരുത്തരും കോടതികളിൽ കേസ് നൽകുകയും മെത്രാൻ അവിടെയെല്ലാം നേരിട്ടു ഹാജരായി പ്രതിക്കൂട്ടിൽ വന്നുനിൽക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്താൽ രൂപതയുടെ അനുദിന പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ടുപോകും. രാഷ്ട്ര സംവിധാനത്തിലും ഇതുതന്നെയല്ലേ സ്ഥിതി? മന്ത്രിമാർക്കും എംഎൽഎമാർക്കും ഒക്കെ എതിരെ ഏതെങ്കിലും കേസ് ചാർജ് ചെയ്യണമെങ്കിൽ തന്നെ ഗവർണ്ണറുടെ മുൻകൂട്ടിയുള്ള അനുവാദം ആവശ്യമാണ്. കേസിലെ മെരിറ്റ് പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും ഗവർണ്ണർ ഈ അനുവാദം നൽകുന്നത്. അധികാരസ്ഥാനങ്ങളിൽ ഉള്ളവർക്ക് എന്തിനാണ് പ്രത്യേക ഭരണഘടനാ സംരക്ഷണം നൽകുന്നത്; ഇന്ത്യയിലെ എല്ലാ പൗരന്മാരും ഒരുപോലെയല്ലേ എന്നൊക്കെ പലരും ചോദിച്ചേക്കാം. എന്നാൽ ഇങ്ങനെയൊരു നിയമം ഉണ്ടാക്കിയിരിക്കുന്നത് അവർക്ക് എന്തെങ്കിലും പ്രത്യേക ആനുകൂല്യം നൽകുന്നതിനുവേണ്ടി അല്ല. രാജ്യത്തിന്റെ ദൈനംദിനമുള്ള ഭരണസംവിധാനത്തിന് തടസ്സം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. ഇങ്ങനെ ഒരു നിയമം ഇല്ലായിരുന്നുവെങ്കിൽ എതിർ പാർട്ടികൾ നിരന്തരം അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കെതിരെ കേസുകൾ കൊടുക്കുകയും അവർ എല്ലാ ദിവസവും കോടതികൾകയറിയിറങ്ങുകയുംചെയ്യേണ്ടിവരുമായിരുന്നു. ഇതിന്റെ ഫലം ഈ രാജ്യത്തെ ഭരണസ്തംഭനം ആയിരിക്കും. ഇതേ അവസ്ഥ തന്നെയാണ് മെത്രാന്റെയും സഭാധികാരികളുടെയും ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന എല്ലാവരുടേതും. അവർക്കാർക്കും ഇപ്രകാരം ഒരു നിയമസംരക്ഷണം ഇല്ല. പക്ഷേ ഉത്തരവാദിത്വങ്ങളും കടമകളും ധാരാളം നിർവ്വഹിക്കാനുമുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളെ മുതലെടത്ത് സഭയിൽ ഭരണസ്തംഭനം സൃഷ്ടിക്കാനാണ് തൽപരകക്ഷികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇവർ പിതാവിനെ മാനസികമായി പീഡിപ്പിക്കുകയും അദ്ദേഹത്തിന്റെ വിലയേറിയസമയംഅപഹരിക്കുകയും ചെയ്യുന്നു. ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സഭ
യിൽഭിന്നതസൃഷ്ടിക്കുകയുമാണ്ചെയ്തുകൊണ്ടിരിക്കുന്നത്. ഹിഡൻ അജണ്ടകളോടെ പ്രവർത്തിക്കുന്ന മാധ്യമങ്ങളും അവയുടെ മുതലാളിമാരും തങ്ങളുടെ താൽപര്യങ്ങൾ സാധിതമാക്കാനുള്ള അവസരമായി ഇതിനെ കാണുന്നു. ചർച്ച് ആക്ട് നടപ്പിൽ വരുത്താനുള്ള ഗൂഢ ലക്ഷ്യവും ഈ വ്യാജ പ്രചരണങ്ങളുടെ പിന്നിൽ ഉണ്ട് എന്നത് നിസ്സംശയമാണ്. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനുള്ള ഈ കത്സിത പ്രവർത്തനങ്ങൾക്കെതിരെ വിശ്വാസ സമൂഹം കരുതലോടെയിരിക്കേണ്ടതുണ്ട്.