കരിയാറ്റി മെത്രാപ്പോലീത്തായുടെ മരണശേഷം പാറേമ്മാക്കൽ തോമ്മാകത്തനാർ കൊടുങ്ങല്ലൂരിന്റെ ഗോവർണ്ണദോരായി (Administrator) ആയി നിയമിക്കപ്പെട്ടു. കരിയാറ്റി മെത്രാപ്പോലീത്തായാണ് നിയമിച്ചതെന്നും ഗോവാ മെത്രാപ്പോലീത്തായാണ് നിയമിച്ചതെന്നും രണ്ടു പക്ഷമുണ്ട്. 1786 ഡിസംബർ 29-ന് പാറേമ്മാക്കലച്ചൻ മലബാറിലെത്തി. ഉടൻ തന്നെ അദ്ദേഹം വരാപ്പുഴ വികാരി അപ്പസ്‌തോലിക്ക ലൂയിസ് മറിയം മെത്രാനെ സന്ദർശിക്കുകയും കൊടുങ്ങല്ലൂർ അതിരൂപതയുടെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. കൊല്ലവർഷം 952 മീനം 26-ന് തിരുവിതാംകൂർ സർക്കാരിൽ വരാപ്പുഴ വികാരി അപ്പസ്‌തോലിക്ക ലൂയിസും ഫ്രാൻസിസ്, ലോറൻസ്, പൗളിനോസ് എന്ന പാതിരിമാരുംകൂടി എഴുതിവച്ച ഉടമ്പടിപ്രകാരം വികാരിഅപ്പസ്‌തോലിക്കയുടെ കീഴിലുള്ള പള്ളികളുടെ ഭരണം ഗോവർണ്ണദോരച്ചന് വിട്ടുകൊടുക്കാമെന്നും മിഷനറിമാർ സുറിയാനിക്കാരുടെ സഭാകാര്യങ്ങളിൽ പ്രവേശിക്കുകയില്ലെന്നും സമ്മതിച്ചു. ഗോവർണ്ണദോരുടെ ആസ്ഥാനം അങ്കമാലിയായിരുന്നു. ടിപ്പുവിന്റെ ആക്രമണത്തെ തുടർന്ന് അത് വടയാറ്റേയ്ക്കു മാറ്റി. മാർത്തോമ്മാ ആറാമന്റെ പുനരൈക്യശ്രമത്തിന് അദ്ദേഹം വളരെ പരിശ്രമിച്ചു. പാറേമ്മാക്കൽ ഗോവർണ്ണദോർ ഭരണം തുടങ്ങിയതോടെ വരാപ്പുഴയുടെ കീഴിൽ നിന്നിരുന്ന 44 സുറിയാനി പള്ളികൾ അദ്ദേഹത്തിന്റെ നേതൃത്വം സസന്തോഷം സ്വീകരിച്ചു. പാറേമ്മാക്കലച്ചനെ തങ്ങളുടെ മെത്രാപ്പോലീത്തായായി ലഭിക്കണമെന്നത് മാർത്തോമ്മാ നസ്രാണികളുടെ വലിയ ആഗ്രഹമായിരുന്നു. അതിനായി അവർ തീവ്രമായി പരിശ്രമിക്കുകയും ചെയ്തു. എന്നാൽ പാറേമ്മാക്കലിനെ മെത്രാനാക്കാതിരിക്കാൻ പാശ്ചാത്യ മിഷനറിമാർ പരിശ്രമിച്ചു. അവരുടെ പരിശ്രമം വിജയിച്ചു.
അങ്കമാലി പടിയോല
പാറേമ്മാക്കലിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് അങ്കമാലി പടിയോല. 1787 ഫെബ്രുവരി 1-ന് 84 പള്ളിക്കാർ അങ്കമാലിയിൽ ഒരുമിച്ചുകൂടി സുപ്രസിദ്ധമായ അങ്കമാലി പടിയോല എഴുതിയുണ്ടാക്കി. ആഴമുള്ള ക്രൈസ്തവ പാരമ്പര്യത്തിന്റെ ഉടമകളായ മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് പാശ്ചാത്യ ആധിപത്യത്തിലുണ്ടായ ദുരന്തങ്ങളുടെ വേദനിപ്പിക്കുന്ന ഓർമ്മകളുംധർമ്മരോഷവും ശ്ലൈഹിക പൈതൃകം പുനരുദ്ധരിക്കുന്നതിനുള്ള ദൃഢനിശ്ചയവും ഈ പടിയോല യിൽ പ്രകടമാണ്. അങ്കമാലി മുതൽ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള പള്ളികളിൽ ഉള്ള ജനങ്ങൾ ഇതിൽ ഒപ്പുവച്ചു. കരിയാറ്റി മെത്രപ്പോലീത്തായെ ‘ചതിയാലെ അപായം വരുത്തി’ ജീവനപഹരിച്ചുവെന്നാണ് പടിയോല സൂചിപ്പി ക്കുന്നത്. പാറേമ്മാക്കൽ തോമ്മാ കത്തനാരെ മെത്രാനായി വാഴിക്കണമെന്നു പടിയോ ലയിൽ എഴുതിവച്ചിട്ടുണ്ട്.
ഈ വിവരമറിഞ്ഞ മിഷനറിമാർ സുറിയാനിക്കാരുടെ പരിശ്രമത്തെ പരാജയപ്പെടു
ത്തുവാൻ നിശ്ചയിച്ചു. പാറേമ്മാക്കൽ ഗോവർണ്ണദോരെയല്ലാതെ മറ്റാരെയും ജാതിക്കു തലവനായി സ്വീകരിക്കയില്ലെന്നു സുറിയാനിക്കാർ രാജാവിനെ അറിയിക്കാതെയാണ് തീരുമാനിച്ചതെന്ന് തിരുവിതാംകൂർ രാജാവിനെയുംകൊച്ചി രാജാവിനെയും പൗളിനോസ് പാതിരി1787 മാർച്ച് 18-ന് ധരിപ്പിച്ചു. തിരുവിതാംകൂർ രാജാവ് മാത്തുത രകനെയും (പ്രസിദ്ധനായ അല്മായ പ്രമുഖൻ) സുറിയാനി നേതാക്കന്മാരെയും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും പാറേമ്മാക്കൽ ഗോവർണ്ണദോരെയും സ്വജാതി ക്രമത്തിലുള്ള മെത്രാന്മാരെയും അനുസരിക്കാൻ വിധിക്കുകയും ചെയ്തു. മാത്രവുമല്ല, സുറിയാനിക്കാരുടെ അപേക്ഷപ്രകാരം ഗോവർണ്ണദോർക്കും അദ്ദേഹത്തിന്റെ ആലോചനക്കാർക്കും പദവികളും അവകാശങ്ങളും അനുവദിച്ചുകൊണ്ടുള്ള തീട്ടൂരവും മഹാരാജാവ് നല്കി. തങ്ങളുടെ ശ്ലൈഹിക സഭയുടെ വ്യക്തിത്വം വീണ്ടെ ടുക്കാൻ സുറിയാനിക്കാർ നടത്തിയ പരിശ്രമമാണ് അങ്കമാലി പടിയോലയിൽ വ്യക്ത
മായി കാണുന്നത്. ഇതിനുവേണ്ടിയാണ് പാറേമ്മാക്കൽ തോമ്മാ കത്തനാരെ മെത്രാ പ്പോലീത്തായായി നിയമിക്കണമെന്ന് അവർ ഒന്നടങ്കം പോർട്ടുഗീസ് രാജ്ഞി യോട് അപേക്ഷിക്കാൻ തീരുമാനിച്ചത്.
Home ലക്കങ്ങൾ ആഗസ്റ്റ് 2019 മാർത്തോമ്മാ നസ്രാണി സഭാചരിത്രം-30 പാറേമ്മാക്കൽ ഗോവർണ്ണദോരുടെഭരണം (1786-1799)