തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം കേട്ടുകേൾവി മാത്രമായിരുന്ന ഒരു സമൂഹത്തി ന്റെ മുമ്പിലേക്കാണ് രണ്ട് വെള്ളപ്പൊക്കങ്ങളുമായി 2018 കുത്തിയൊഴുകി എത്തി യത്. ആദ്യം ഉണ്ടായ ജൂലൈ മാസത്തെ വെള്ളപ്പൊക്കം തന്നെ വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. ചങ്ങനാശേരി അതിരൂപതയും ചാസും ചേർന്ന് ഭക്ഷണ സാധനങ്ങൾ വാങ്ങി ദുരിതബാധിതപ്രദേശങ്ങളിലെത്തിച്ചു രക്ഷാപ്രവർത്തനങ്ങൾ നടത്തി. അതിരൂപതയ്ക്കു പുറത്തുനിന്നും ധാരാളം സഹായങ്ങൾ ലഭിച്ചു. വെള്ളം ഇറങ്ങി, കെടുതികൾ അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് ആഗസ്റ്റ് 9 മുതൽ ശക്തമായ മഴ വീണ്ടും ആരംഭിച്ച് 15-ാം തീയതി ആയപ്പോഴേയ്ക്കും ഇന്നു ജീവിച്ചിരി ക്കുന്നവരിൽ തൊണ്ണൂറ്റൊമ്പതു ശതമാനത്തിലധികം പേരും കണ്ടിട്ടില്ലാത്ത തൊണ്ണൂ റ്റൊമ്പതിലേതിനു സമാനമായ വെള്ളപ്പൊക്കം ഈ നാടിനെ കഠിന ദുരിതത്തി ലാക്കി യത്. തുടർന്നു നടന്നത് കുട്ടനാടിന്റെ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത പലായനമായിരുന്നു. ഈ മഹാ പ്രളയത്തിന്റെ ഓർമ്മകൾക്ക് ഒരു വയസ്സ്തി കയുമ്പോൾ ചങ്ങനാശേരി അതിരൂപതയുടെ സേവനങ്ങളെ ലളിതമായി അവതരിപ്പി ക്കുകയാണ് ഈ ലേഖനത്തിൽ.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ
അനുഭവമുള്ളതുകൊണ്ട് വിവരണം ആവശ്യമില്ലാത്ത ഈ ദുരിത പരിതസ്ഥിതി
യിൽ നിന്ന് കരകയറാൻ സാധിച്ചത് ക്രിസ്തീയ കൂട്ടായ്മയും സാഹോദര്യവും അതിന്റെ പൂർണ്ണശോഭയിൽ പ്രകാശിതമായതുകൊണ്ടു മാത്രമാണ്. കുട്ടനാടിന്റെ ഉൾപ്രദേശ ങ്ങളെയും തുരുത്തുകളെയും കുറിച്ച് വ്യക്തമായി അറിയാവുന്നത് അവിടെ സേവനം ചെയ്യുന്ന വൈദികർക്കാണ്. ഈ വൈദികരുടെ നേതൃത്വത്തിൽ ബോട്ടുകളിലും വള്ളങ്ങളിലുമായി കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ നിന്ന് വളരെ കഷ്ടപ്പെട്ട് പതിനാ യിരക്കണക്കിന് ആളുകളെ ഏ.സി റോഡിൽ എത്തിച്ച്, അവിടെനിന്ന് ബഹു. സെബാസ്റ്റ്യൻ പുന്നശേരി അച്ചന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരുന്ന പാലാത്ര യുടെയും മയിൽപീലിയുടെയും മറ്റ് സ്ഥാപനങ്ങളുടെയും ടോറസുകളിൽ ചങ്ങനാശേ രിയിൽ എത്തിക്കുകയായിരുന്നു. പിറ്റേന്ന് മുതലാണ് മറ്റ് പലരും രക്ഷാപ്ര വർത്തന ങ്ങൾക്ക് എത്തിച്ചേർന്നത്. ആലപ്പുഴ രൂപതയിൽ നിന്ന് എത്തിച്ചേർന്ന മത്സ്യത്തൊഴി ലാളികളുടെ സേവനം അങ്ങേയറ്റം നിസ്തുലമായിരുന്നു. അഭി. മാർ ജോസഫ് പെരുന്തോട്ടം പിതാവ് നേരിട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എല്ലാ പള്ളികളുടെയും സ്ഥാപനങ്ങളുടെയും ഹാളുകൾ ദുരിതാശ്വാസ ക്യാമ്പുക ൾക്കായി തുറന്നുകൊടുക്കാൻ പിതാവ് നിർദ്ദേശം നൽകി. ക്യാമ്പുകളിൽ ഭക്ഷണവും വസ്ത്രവും മരുന്നും എത്തിക്കാൻ വ്യക്തികളും ഇടവകകളും സംഘടനകളും സ്ഥാപനങ്ങളും സന്ന്യാസസമൂഹങ്ങളും നെട്ടോട്ടമായിരുന്നു. അതിരൂപതയുടെ പ്രൊക്കുറേറ്റർ ബഹു. ഫിലിപ്പ് തയ്യിൽ അച്ചൻ ഈ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു. അതിരൂപതയുടെ പുറത്തുനിന്നും ധാരാളം സഹായങ്ങൾ ലഭിച്ചു. തക്കല പോലെയുള്ള ദരിദ്രമായ രൂപതകൾ പോലും സഹായങ്ങളുമായി ഓടിയെത്തി. ഇത്തരത്തിൽ ഇരുപത്തിയൊന്നു കോടി അറുപത്തിയാറു ലക്ഷം രൂപയുടെ സഹായ മാണ് രക്ഷാപ്രവർത്തനങ്ങൾക്കും ക്യാമ്പുകൾക്കുമായി അതിരൂപതയ്ക്കു സാധിച്ചത്.
പുനരധിവാസ പ്രവർത്തനങ്ങൾ വെള്ളം ഇറങ്ങാൻ ആരംഭിച്ചത് ആഗസ്റ്റ് 19 ഞായറാഴ്ച മുതലാണ്. പിറ്റേന്നുമുതൽ ആളുകൾ വീട് വൃത്തിയാക്കുന്നതിനും മറ്റുമായി തിരികെ പോകാൻ ആരംഭിച്ചു. വളരെയധികം പേർക്ക് വീടുകൾ വാസയോഗ്യമല്ലാതായി. ഏറെപ്പേരുടെ വീട്ടുപകരണങ്ങൾ, ജീവനോപാധികൾ, കൃഷി എന്നിവ പൂർണ്ണമായി നശിച്ചു. വീടുകളും പരിസരവും വൃത്തിയാക്കുന്നതിന് വളരെ ക്ലേശിക്കേണ്ടിവന്നു. ഏതാണ്ട് മൂന്ന് ആഴ്ചകളോളമെടുത്തുവെള്ളം പൂർണ്ണമായും ഇറങ്ങാൻ. ഈ അവസരത്തിൽ ഗുഞ്ച് (Goonj) കാരിത്താസ് ഇന്ത്യ,ചാരിറ്റി വേൾഡ് തുടങ്ങിയ ഏജൻ സികളും മലബാറിലെയും മറ്റും പള്ളികളിൽ നിന്നും വിവിധ സെമിനാരി കളിൽ നിന്നും നൂറുകണക്കിന് ദൈവജനവുമാണ് ഈ സന്നദ്ധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ എത്തിയത്. പാരിഷ് ഹാളുകളിൽ കിടന്നുറങ്ങിയും പരിമിതമായ സൗകര്യങ്ങളോട് സഹകരിച്ചും അവർ പകലന്തിയോളം സേവനങ്ങളിൽപങ്കുചേർന്നു. ഇവരുടെ സമർപ്പണബോധവും പ്രവർത്തനങ്ങളും വിസ്മരിക്കാൻ സാധിക്കുന്നതല്ല.
പുനർ നിർമ്മാണ പ്രവർത്തനങ്ങൾ
എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹത്തെ സാധാരണ ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടു വരാനുള്ള യജ്ഞമായിരുന്നു തുടർന്ന് നടന്നത്. ഭരണകൂടത്തോടും പൊതുസമൂഹ ത്തോടും സഹകരിച്ചുകൊണ്ട് ഭവനനിർമ്മാണം, അറ്റകുറ്റപ്പണികൾ, ശൗചാലയ നിർമ്മാണം, ശുദ്ധജലവിതരണം, ജീവനോപാധികൾ സംലഭ്യമാക്കൽ, വിദ്യാഭ്യാസ-ചികിത്സാസഹായങ്ങൾ എന്നിവ നടത്തി വരുന്നു. വിവിധ സന്നദ്ധ സംഘടനകൾ, വിവിധ രൂപതകൾ, അതിരൂപതയ്ക്ക് അകത്തും പുറത്തുമുള്ള ഇടവകകൾ, സന്ന്യാസസമൂഹങ്ങൾ, വ്യക്തികൾ എന്നിവർ ഇതിൽ സഹകരിക്കുന്നു. ഇത്തര
ത്തിൽ ഇരുപത്തിയൊന്നു കോടി രൂപ ഇതുവരെ ചെലവഴിച്ചു കഴിഞ്ഞു. ലഭ്യമായ കണക്കുകൾ പ്രകാരം 46.50 കോടി രൂപ ചങ്ങനാശേരി അതിരൂപതയുടെ ആഭിമു ഖ്യത്തിൽ ഇതുവരെ ചെലവഴിച്ചു കഴിഞ്ഞു. അതിരൂപതയുടെ സാമൂഹിക സേവന
സംവിധാനമായ ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ്) ആണ് ഈ പ്രവർത്തനങ്ങൾ കോ-ഓർഡിനേറ്റ് ചെയ്യുന്നത്.മീഡിയാ വില്ലേജ്, പ്രവാസി അപ്പോസ്ത
ലേറ്റ് തുടങ്ങിയ പ്രസ്ഥാനങ്ങളും വിപുലമായ തോതിൽ ഈ പ്രവർത്തനങ്ങളോട്
പ്രളയവുമായി ബന്ധപ്പെട്ട് നൂറുകോടി രൂപയുടെ പദ്ധതിയാണ് അതിരൂപത നടപ്പിലാ ക്കിക്കൊണ്ടിരിക്കുന്നത്.
ഉപസംഹാരം
നാനാജാതി മതസ്ഥരായ ആളുകൾക്ക് പൊതു നന്മയെ ലക്ഷ്യമാക്കി തികച്ചും നിസ്വാർത്ഥമായിട്ടാണ് അതിരൂപത ഈ സേവനപ്രവർത്തനങ്ങൾ ചെയ്തു പോരുന്നത്.
‘സത്യത്തിൽ സ്‌നേഹം’ എന്ന ചാക്രിക ലേഖനത്തിൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പാ ഇപ്രകാരം പറയുന്നു: ”സ്‌നേഹമാണ് പൊതുനന്മയെ ലക്ഷ്യമാക്കി പ്രവ
ർത്തിക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്ന അനിതരസാധാരണമായ ശക്തി”. ”ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ” (യോഹ. 13,35) എന്ന ഗുരുവും കർത്താവുമായവന്റെ വചനം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഒരുപറ്റം വ്യക്തികൾ അതിരൂപതയുടെ ആഭിമുഖ്യത്തിൽ കൈകോർത്തപ്പോൾ മഹാ പ്രളയ ത്തെ അതിമഹാ പ്രണയം കൊണ്ട് അണകെട്ടി തടുക്കുവാൻ സാധിച്ചു. അതിനാൽ ഇവിടെ നടന്നത് വെറും പണത്തിന്റെയോ ഭക്ഷണത്തിന്റെയോ വിതരണമല്ല, വസ്ത്രത്തിന്റെയോ മരുന്നിന്റെയോ സംഭാവനയല്ല, പകരം സ്‌നേഹത്തിന്റെ പങ്കുവയ്ക്കലായിരുന്നു. ബനഡിക്ട് മാർപ്പാപ്പാ വീണ്ടും പറയുന്നു: ”അയൽക്കാരുടെ ആവശ്യങ്ങളിൽ സഹായിക്കാനും പൊതുനന്മ സംരക്ഷിക്കാനും നാം എത്രമാത്രം പരിശ്രമിക്കുന്നുവോ അത്രമാത്രം നാം അവരെ സ്‌നേഹിക്കുന്നു.” ഈ പരിശ്രമങ്ങൾ അവസാനിക്കാതിരിക്കട്ടെ, എന്നു പറഞ്ഞാൽ നമ്മുടെ ഹൃദയങ്ങളിലെ സ്‌നേഹത്തി ന്റെ തിരിനാളങ്ങൾ ഭൗതികതയുടെയും സ്വാർത്ഥതയുടെയും വെള്ളപ്പൊക്കത്തിൽ കെട്ടുപോകാതിരിക്കട്ടെ. അപ്പോൾ പ്രളയം പോലും പ്രണയമായി മാറും.