കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയപാര്‍ട്ടികളുടെ വിലയിരുത്തല്‍ ഏതാണ്ടു നടന്നുകഴിഞ്ഞു. പലരും തങ്ങളെതന്നെ നീതികരിക്കാനും മറ്റുളളവരെ വിമര്‍ശിക്കാ നുമാണ് സമയം ചിലവഴിച്ചത്. അടുത്ത തിരഞ്ഞെടുപ്പിനു നേട്ടമുണ്ടാക്കാന്‍ സഹായി ക്കുന്ന വിശദീകരണങ്ങള്‍ നല്‍കാനാണല്ലോ എല്ലാവരുടെയും ശ്രമം. വിലയിരുത്തലു കള്‍ കൂടിയേതീരു. പക്ഷേ, അവ വസ്തുതകള്‍ക്ക് വെളിച്ചം പകരുന്നവയായി തീരണ മെന്നുമാത്രം.
തിരഞ്ഞെടുപ്പു നടത്തുന്ന സമൂഹങ്ങളും വസ്തുതകള്‍ ശരിയായി മനസ്സിലാക്കാ
നാണു പരിശ്രമിക്കേണ്ടത്. ഒരോ പാര്‍ട്ടിയും സ്വീകരിക്കുന്ന അടവുകള്‍ തിരിച്ചറിയാ
നാണു പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഒരോ പാര്‍ട്ടിക്കും അവരവരുടേതായ നിലപാടു കളും പ്രത്യയശാസ്ത്രങ്ങളുമുണ്ടാകാം. അവയെ അടിസ്ഥാന മാക്കിയായിരിക്കും അവര്‍ പരിപാടികള്‍ രൂപീകരിക്കുക. അതിനാല്‍ പാര്‍ട്ടികളുടെ അടിസ്ഥാനദര്‍ശനം മനസ്സിലാക്കുക ശരിയായ തീരുമാനമെടുക്കാന്‍ ഏറെസഹായകമാകും. അതുമനസ്സി ലാക്കി തീരുമാനമെടുക്കാന്‍ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും കഴിയണം. ജനാധിപ ത്യത്തില്‍ പൊതുജനങ്ങളുടെ രാഷ്ട്രീയ അവബോധവും വിവിധ രാഷ്ട്രീയ നിലപാ ടുകളും മനസ്സിലാക്കാന്‍ വ്യക്തികള്‍ക്കു പ്രാപ്തിയുണ്ടാകണം.
രാഷ്ട്രീയപാര്‍ട്ടികള്‍ – ഇടത്
പ്രാദേശികവും ദേശിയവുമായ പാര്‍ട്ടികള്‍ നമുക്കുണ്ട്. ദേശിയമായി നമുക്കിന്നുള്ള പ്രധാന പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയുമാണ്. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ദേശീയ പാര്‍ട്ടികളാണെന്നു പറയുമെങ്കിലും അവര്‍ക്ക് ഇന്ന് അധികാരം ഉള്ളത് കേരളത്തില്‍ മാത്രമാണ്. ബംഗാളിലും ത്രിപുരയിലും അടുത്തകാലംവരെ അവര്‍ക്ക് ഭരണമുണ്ടാ യിരുന്നു.അഖിലേന്ത്യാ ഭരണത്തില്‍ പങ്കുചേരണമെന്നതാണ് അവരുടെ മോഹം. ആഗോളതലത്തില്‍ ചൂഷിതവര്‍ഗ്ഗത്തിന്റെ സര്‍വാധിപത്യം നിലവില്‍ വരുത്താനാണു വര്‍ഗ്ഗസമരവാദികള്‍ അടിസ്ഥാനപരമായി ലക്ഷ്യം വയ്ക്കുന്നത്. അവരുടെയിടയിലെ തീവ്രവാദികള്‍ രക്തരൂഷിതമായ വിപ്ലവത്തിലൂടെ അധികാരം നേടണമെന്നാണ് വാദിക്കുക. ചൈനയിലും റഷ്യയിലുമെല്ലാം ഈ മാര്‍ഗ്ഗമാണല്ലോ സ്വീകരിച്ചത്. ഇന്ത്യ യില്‍ മാവോയിസ്റ്റുകള്‍ ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവരാണ്. ഇവിടെഅതിനുടനെ സാധ്യതയില്ല എന്നറിയാവുന്നതുകൊണ്ടാണ് അവര്‍ ജനാധി പത്യ മാര്‍ഗ്ഗങ്ങളിലൂടെയും മറ്റുതരത്തിലും അധികാരം കയ്യടക്കാന്‍ ശ്രമിക്കുന്നത്.
അതില്‍ ഏതു വക്രതയും നടത്തുന്നത് അവര്‍ക്ക് നീതികരിക്കാനാവും. രാജ്യത്തിന്റെ ദരണഘടനയ്ക്കു വിധേയമായിട്ടാണു പ്രവര്‍ത്തിക്കുന്നത് എന്ന് അവര്‍ പറയുമ്പോഴും അവരുടെ ഉന്നതസ്ഥാനിയര്‍ പറയുന്നത് ‘ബൂര്‍ഷ്വാ ഭരണഘടന’ആണെന്നാണ്. തല്‍
ക്കാലം നിവൃത്തിയില്ലാഞ്ഞിട്ട് അതിനെ തൊട്ടു പലരും സത്യം ചെയ്യുന്നതും മറ്റും ലക്ഷ്യം നേടാന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏത് അടവുനയങ്ങളും സ്വീകരിക്കാം എന്ന ചിന്തയാലാണ്. ലക്ഷ്യം ഏതു മാര്‍ഗ്ഗവും സാധൂകരിക്കുമല്ലോ,!
ഇന്ന് കമ്യൂണിസ്റ്റു ഭരണം കേരളത്തില്‍ മാത്രമാണുളളത്. ബംഗാളില്‍ നിന്നും ത്രിപുര യില്‍ നിന്നുപോലും അവര്‍ തൂത്തെറിയപ്പെട്ടു. വിവേകാനന്ദന്റെയും ടാഗോറിന്റെ യും നാടാണല്ലോ ബംഗാള്‍. “What Bengal thinks today, the rest of India thinks tomorrow”
എന്നവര്‍ പൊങ്ങച്ചം പറയാറുണ്ടല്ലോ. അവര്‍ പറഞ്ഞതിനോട്യോജിപ്പില്ലെങ്കിലും ഇവിടെയും അതു സംഭവിക്കേണ്ടതാണ്. ഈയിടെ തിരുവനന്തപുരത്തു യൂണിവേഴ് സിറ്റി കോളേജില്‍ സംഭവിച്ച കാര്യങ്ങള്‍ നമുക്കൊരു പാഠമായിരിക്കേണ്ടതാണ്. നമ്മു ടെ വിദ്യാലയങ്ങള്‍ ഇത്തരക്കാരുടെ പിടിയിലാണ്.
രാഷ്ട്രീയപാര്‍ട്ടികള്‍ – വലത്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കേവലം വലതു പാര്‍ട്ടിയായി ലേബല്‍ ഒട്ടിക്കാനാവില്ല. ഭാരതം ഒരു മതേതര സോഷ്യലിസ്റ്റു റിപ്പബ്‌ളിക്കായിട്ടല്ലേ നേതാക്കള്‍ വിഭാവനം ചെയ്യ്തത്. എങ്കിലും വിദ്യാലയങ്ങളുടെ സ്വാതന്ത്ര്യത്തിനു തടയിടാന്‍ അവര്‍ പലപ്പോഴും വഴിയൊരുക്കിയിട്ടുണ്ടെന്ന് പറയാതെ തരമില്ല. ന്യൂനപക്ഷ വിദ്യാ ലയങ്ങളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്താന്‍ അവര്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട ല്ലോ. അവര്‍ക്കും വിദ്യാര്‍ത്ഥി സംഘടനകള്‍ ഉണ്ട്. ഭരണഘടന നല്‍കുന്ന ന്യൂനപക്ഷാ വകാശങ്ങള്‍ക്കുളള പരിരക്ഷ ചിലപ്പോഴൊക്കെ കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിച്ചിട്ടു മുണ്ട് എങ്കിലും,ആത്യന്തികമായി കോണ്‍ഗ്രസ്പാര്‍ട്ടി ഭരണഘടനയെ മാനിക്കുന്നു വെന്നുവേണം പറയാന്‍.
ഇന്ന് പൂര്‍ണ്ണമായും ന്യൂനപക്ഷങ്ങളെ അസഹിഷ്ണുതയോടെ കാണുന്നത് R.S.S ഉം മറ്റും ചേര്‍ന്നുള്ള ബി.ജെ.പി പാര്‍ട്ടിയാണ്. ഉത്തര്‍പ്രദേശില്‍ ഒരിടത്തു മുഴങ്ങിക്കേട്ട മുദ്രാ വാക്യം അവരുടെ കാഴ്ച്ചപ്പാട് വെളിപ്പെടുത്തുന്നതാണ്, ‘മുസ്ലീമുകള്‍ക്ക് പാക്കിസ്ഥാന്‍, ക്രിസ്ത്യാനികള്‍ക്ക് കബറിസ്ഥാന്‍’ (കുഴിമാടങ്ങള്‍). ഇത്രത്തോളം ന്യൂനപക്ഷ വിരുദ്ധത ചൈനപോലുളള കമ്യൂണിസ്റ്റു രാജ്യങ്ങളിലേ കേള്‍ക്കാന്‍ കഴിയൂ. ഇന്ന് എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് രാജ്യത്തെ അവരുടെ സ്വാധീനത്തിലാ ക്കാനാണ് അവരു ടെശ്രമം. പലയിടങ്ങളിലും കുതിര കച്ചവടം നടത്തി മറ്റു പാര്‍ട്ടി കളെ പുറത്താക്കാ നുള്ള തീവ്രശ്രമം നടക്കുകയാണല്ലോ. അടുത്ത കാലത്തു ഗോവയിലും കര്‍ണാടക ത്തിലുമെല്ലാം ഈ കുതിര കച്ചവടരീതിയില്‍ സംസ്ഥാ നങ്ങളിലേയും അധികാരം പിടിച്ചടക്കുവാനുള്ള ശ്രമമാണല്ലോ നടക്കുക. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിക്കാന്‍ ഭാരതത്തിന്റെ ഭരണഘടനപോലും തകിടംമറിക്കാന്‍ ശ്രമിക്കുമെന്നതാണ് പലരും അഭിപ്രായപ്പെടുന്നതും. പുതിയ ദേശിയ വിദ്യാഭ്യാസ നയത്തിലു (National Education Policy 2019)മൊക്കെ ഇതിന്റെ പ്രതിഫല നങ്ങള്‍ കാണാം.
മുന്‍കരുതല്‍ വേണം
ഈ രണ്ട് തീവ്രവാദികളുടെയും നീക്കങ്ങളെ നമുക്കു പ്രതിരോധിക്കേണ്ടതുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തേയും ന്യൂനപക്ഷാവകാശങ്ങളേയും സംരക്ഷിക്കുന്നവരെ അധി
കാരത്തിലേറ്റാനാണ് നാം ശ്രദ്ധിക്കേണ്ടത്.ശരിയായ ജനാധിപത്യ ആദര്‍ശങ്ങള്‍ പ്രച
രിപ്പിക്കാനും പുതിയ തലമുറയുടെ പരിശീലനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വിട്ടുകൊടു
ക്കാതെ, ഒരു ജനാധിപത്യ സമൂഹത്തിന്റെഅടിസ്ഥാനപരമായ ആശയങ്ങള്‍ കുട്ടിക ള്‍ക്ക് ആദ്യം മുതലെ നല്‍കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വിദ്യാലയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കയ്യേറാന്‍ അനുവദിക്കാതെ, മറ്റു ജനാധിപത്യ രാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ ശരിയായ, അടിസ്ഥാനപരമായ ആശയങ്ങള്‍ കുട്ടികള്‍ക്ക്വീട്ടില്‍ നിന്ന് ലഭ്യമാകണം, വാക്കാലുളളമാര്‍ഗ്ഗദര്‍ശനം മാത്രം പോരാ.