ഒരാളുടെ മരണം നടന്നുവെന്ന് സ്ഥാപിക്കുന്നത് സഭാപരമോ, സിവിൽ പരമോ ആയ ആധികാരികമായ രേഖവഴിയാണ്. എന്നാൽ, കാണാതായ വ്യക്തി മരണപ്പെട്ടുവെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ലഭിക്കുന്നതുവരെ, ഇതര ജീവിതപങ്കാളിക്ക് പുനർ വിവാഹത്തിന് സാധിക്കാതെ വരും. ക്രൈസ്തവവിവാഹം ജീവിതാവസാനം വരെ തുടരാനുള്ളതാണ്. മരണത്തിനു മാത്രമേ, അതിനെ വേർപെടുത്താനാകൂ. എന്നാൽ, അനവധി വർഷങ്ങളായി കാണാതാകുന്ന ഒരാൾ, യഥാർത്ഥത്തിൽ മരണപ്പെട്ടു എന്നുള്ള ധാർമ്മികമായ ഉറപ്പ് രൂപതാദ്ധ്യക്ഷന് ലഭിക്കാത്തിടത്തോളം കാലം, പുനർ വിവാഹം സാദ്ധ്യമാകുകയില്ല. സംശയത്തിന്റെ നിഴൽ പോലും ഇല്ലാത്ത അവസ്ഥയാണ് ധാർമ്മികമായ ഉറപ്പ്. രൂപതാദ്ധ്യക്ഷൻ നേരിട്ടോ, മറ്റാരെങ്കിലും മുഖേനെയോ നടത്തുന്ന അന്വേഷണം ധാർമ്മികമായ ഉറപ്പു കിട്ടുവാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണ്. ചില ഘട്ടങ്ങളിൽ നീതിനിർവ്വഹണ നടപടികളോ, ഭരണ നിർവ്വഹണ നടപടികളോ സ്വീകരിച്ച് ധാർമ്മികമായ ഉറപ്പിലേയ്‌ക്കെത്താം. സാക്ഷിമൊഴികൾ, കേട്ടറിവുകൾ, അപ്രത്യക്ഷമാകലിന്റെ സാഹചര്യ തെളിവുകൾ എന്നിവയെല്ലാം പരിഗണിക്കേണ്ടി വരാം. നിരവധി വർഷങ്ങളായി, ഒരാളെ കണ്ടെ ത്തുവാൻ സാധിക്കാത്തതുകൊണ്ട്, അയാൾ മരണപ്പെട്ടു എന്ന് അനുമാനിക്കുവാ ൻസാധിക്കില്ല. സീറോ മലബാർ സഭയിൽ സങ്കീർണ്ണമായ ഇത്തരം സാഹചര്യങ്ങളിൽ മേജർ ആർച്ചു ബിഷപ്പുമായി ആലോചിച്ചിട്ടാണ് രൂപതാദ്ധ്യക്ഷൻ തീരുമാനമെടുക്കു ന്നത്. ധാർമ്മികമായ തീർച്ചയോടുകൂടി ഒരാളുടെ മരണം അനുമാനിക്കപ്പെട്ടാൽ ഇതര ജീവിത പങ്കാളിക്ക് പുനർ വിവാഹം നടത്താം. എന്നാൽ, പുനർ വിവാത്തിനുശേഷം,
അദ്യ ജീവിതപങ്കാളി ജീവിച്ചിരിക്കുന്നുവെന്ന് വ്യക്തമാകുന്ന പക്ഷം, രണ്ടാമതു നടന്ന വിവാഹം അസാധുവായി തീരും.