132 മത് അതിരൂപതാദിനം ആചരിച്ചു

0
702

ചങ്ങനാശേരി അതിരൂപതയുടെ 132 മത് അതിരൂപതാദിനം മെയ് 20 തിങ്കളാഴ്ച രാവിലെ 11 മണിക്ക് അമ്പൂരി ഫൊറോനയുടെ ആഭിമുഖ്യത്തിൽ കുറ്റിച്ചൽ ലൂർദ് മാതാ എൻജിനീയറിങ് കോളേജ് ക്യാമ്പസിലെ ദൈവദാസൻ ഫാ. അദെയോദാത്തൂസ് ഒസിഡി നഗറിൽ വച്ച് ആരംഭിച്ചു. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട പ്രതിനിധിയോഗം കെസിബിസി പ്രസിഡണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷനുമായ റൈറ്റ് റവ ഡോ. സൂസൈപാക്യം ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ജോയിൻ ലാൻഡ് റവന്യൂ കമ്മീഷണർ ശ്രീ യു.വി. ജോസ് മുഖ്യപ്രഭാഷണം നടത്തി. പൊതുസമ്മേളനം കർണാടക മുൻ ചീഫ് സെക്രട്ടറി ഡോ.ജെ. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി .വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ അതിരൂപതാഅംഗങ്ങളെ ആദരിച്ചു. ദർശനം ന്യൂസ് പോർട്ടലിനെ മൊബൈൽ ആപ്പിന്റെ ലോഞ്ചിംഗ് അഭിവന്ദ്യ പെരുന്തോട്ടം പിതാവ് നിർവഹിച്ചു. അതിരൂപതയിൽ പുതിയതായി അഞ്ച് ഇടവകകൾ കൂടി പ്രഖ്യാപിച്ചു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി 43.03 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അതിരൂപത നടത്തിയതായി അഭിവന്ദ്യ പിതാവ് അറിയിച്ചു. തെക്കൻ മേഖലയുടെ ഉന്നമനത്തിനായി ആശ്രയ ഗ്രാം പദ്ധതി പ്രഖ്യാപിച്ചു. 3500 പ്രതിനിധികൾ വിവിധ ഇടവകകളിൽ നിന്നായി യോഗത്തിൽ സംബന്ധിച്ചു. വൈകുന്നേരം 5.30 മണിയോടുകൂടി യോഗം സമാപിച്ചു.