മറ്റു കൂദാശകളെപ്പോലെ തന്നെ ദൈവ
പുത്രനായ മിശിഹാ സ്ഥാപിച്ചതാണ് കുമ്പസാരവും. അത് കത്തോലിക്കാസഭയുടെ കണ്ടു പിടിത്തമല്ല. ലക്ഷക്കണക്കിനു പാപി
കളെ കുമ്പസാരിപ്പിച്ച്, കുമ്പസാരക്കൂടുകൊണ്ടു വിശുദ്ധി പ്രാപിച്ച ജോൺ വിയാനി
യെക്കുറിച്ച് കേൾക്കാത്തവർ ചുരുക്കം. കുമ്പസാര രഹസ്യം കാത്തുസൂക്ഷിച്ചതിന്
രക്തസാക്ഷിത്വം വരിച്ച മഹാനാണ് വിശുദ്ധ ജോൺ നെപ്പോമുസെൻ (ട.േ ഖീവി ചലുീാൗരലി).
ജനനം, ബാല്യം, വിദ്യാഭ്യാസം
വിശുദ്ധ ജോൺ 1330-ൽ ബൊഹീമിയാ
യിലെ നെപ്പോമുക്കിൽ ജനിച്ചു. മക്കളില്ലാതെ ദുഃഖിച്ചു ജീവിച്ച ദമ്പതികൾക്ക് പ്രാർ
ത്ഥനയുടെ ഫലമായി ലഭിച്ച സമ്മാനമായിരുന്നു ആ സന്താനം. തന്മൂലം മാതാപിതാ
ക്കൾ അവനെ ദൈവത്തിനു പൂർണ്ണമായും സമർപ്പിച്ചു. ജനിച്ച ഉടനെ ഉണ്ടായ മാരകമായ ഒരു രോഗത്തിൽ നിന്ന് ദൈവമാതാവിന്റെ സഹായത്താൽ അവൻ രക്ഷപ്പെട്ടു. വീണ്ടും മാതാപിതാക്കന്മാർ അവനെ ദൈവ
ശുശ്രൂഷയ്ക്ക് സമർപ്പിച്ചു. അവർ അവനു നല്ല വിദ്യാഭ്യാസം നൽകി. കൂടാതെ ദൈവ
ഭക്തിയിലും സുകൃതാഭ്യാസത്തിലും അവനെ
വളർത്തി.
ആ യുവാവിൽ പ്രകാശിച്ച ശാന്തത, ശാലീനത, ദൈവഭക്തി, പഠനസാമർത്ഥ്യം എന്നിവയെല്ലാം മഹത്തായ ഒരു ഭാവിയുടെ സൂചനകളായിരുന്നു. രാവിലെ അടുത്തുള്ള ആശ്രമത്തിലെ കുർബാനകളിലെല്ലാം അവൻ പങ്കെടുക്കും. വീട്ടിലെത്തിയാൽ
പഠനം തന്നെ പഠനം.
വൈദികാനാകാനുള്ള വിളി
വിജ്ഞാനദാഹിയും വിശുദ്ധചരിതനുമായ ഈ യുവാവ് താമസിയാതെ ദൈവശാസ്ത്രത്തിലും സഭാനിയമത്തിലും ബിരുദ
ങ്ങൾ നേടി വൈദികപട്ടം സ്വീകരിച്ചു. സുമധുരങ്ങളായ ഫാ. ജോണിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ യുവജനങ്ങൾ തടിച്ചു കൂടിയിരുന്നു. എല്ലാവർക്കും അദ്ദേഹം പ്രിയ
ങ്കരനായിരുന്നു.
വെഞ്ചസ്ലാസിന്റെ കൊട്ടാരത്തിൽ
1376-ൽ 16-ാമത്തെ വയസ്സിൽ, വെഞ്ചസ്ലാസ് ബൊഹീമിയായിലെ രാജാവായി. അപക്വമായ യൗവനത്തിൽ ലഭിച്ച അധികാര
ത്തന്റെ ലഹരിയും പ്രതാപവും അയാളെ അഹങ്കാരിയും മദ്യപാനിയും അലസനു
മാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും അയാ
ൾക്ക് ഫാദർ ജോണിനെപ്പറ്റി വലിയ മതിപ്പായി
രുന്നു. രാജാവ് അദ്ദേഹത്തെ നോമ്പുകാല പ്രസംഗത്തിനായി കൊട്ടാരത്തിലേക്കു ക്ഷണിച്ചു. ഫാദർ ജോൺ ക്ഷണം സ്വീകരിച്ച്
കൊട്ടാരത്തിലെത്തി.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ സംതൃപ്തനായ രാജാവ് അദ്ദേഹത്തിനു മെത്രാൻ സ്ഥാനവും ചാൻസലർ പദവിയും വച്ചുനീട്ടി. വിശുദ്ധൻ അവയൊന്നും സ്വീകരി
ച്ചില്ല. പകരം, ദരിദ്ര സേവനത്തിൽ മുഴുകി കൊട്ടാരത്തിൽ കഴിഞ്ഞു കൂടി.
രാജാവും രാജ്ഞിയും
വെഞ്ചസ്ലാസ് വിവാഹം കഴിച്ചിരു
ന്നത് ബവേറിയാ രാജാവായിരുന്ന ആൽ
ബെർട്ടിന്റെ പുത്രി ജയിനെയാണ്. രാജാവ് രാജ്ഞിയെ സ്‌നേഹിച്ചിരുന്നെങ്കിലും അവളുടെ വിശുദ്ധ ജീവിതം അയാൾക്ക് ഇഷ്ടപ്പെട്ടില്ല. തന്നോടു രാജ്ഞി പ്രദർശിപ്പിച്ചിരുന്ന സ്‌നേഹാർദ്രമായ പെരുമാറ്റത്തെപ്പോലും അയാൾ സംശയിച്ചു. പിന്നെ, രാജ്ഞിയുടെ കുമ്പസാരക്കാരനായ ഫാദർ ജോണിൽ
നിന്ന് അവളുടെ കുമ്പസാരത്തിന്റെ സംക്ഷേപം
പിടിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചു.
രക്തസാക്ഷിത്വം
തന്റെ കാര്യസാധ്യത്തിനായി ഏതറ്റം വരെയും പോകാൻ രാജാവ് തീരുമാനിച്ചു. നേരിട്ട്, കുമ്പസാരത്തെപ്പറ്റി ഫാദർ ജോണിനോടു ചോദിച്ചു. ഫലമില്ലെന്നു കണ്ടപ്പോൾ മർദ്ദനം ആരംഭിച്ചു. ചങ്ങലകൾ കൊണ്ട് അദ്ദേഹത്തെ ബന്ധിച്ച് ജയിലിലടച്ചു.
പിന്നെ പീഡനയന്ത്രത്തിൽ കിടത്തി. ഇതൊക്കെയായിട്ടും രാജാവിനാവശ്യമായ കുമ്പസാരരഹസ്യം ഫാദർ ജോൺ വെളിപ്പെടുത്തിയില്ല. അരിശം മൂത്ത രാജാവ് കല്പിച്ചു:
”ഈ മനുഷ്യനെ ഇരുട്ടാകുമ്പോൾ പുഴയിൽ എറിയുക, ജനങ്ങൾ അറിയരുത്”. 1383
മെയ് 16-ാം തീയതി ആരാച്ചാരന്മാർ ഫാദർ ജോണിന്റെ കൈകാലുകൾ ബന്ധിച്ച ശേഷം അദ്ദേഹത്തെ പ്രേഗിലെ പാലത്തിൽ നിന്ന് മുൾസാ നദിയിലേക്കു വലിച്ചെറിഞ്ഞു. വിശുദ്ധൻ മരിക്കുമ്പോൾ നദിയിലെ ജലത്തിനു മീതെ കാണായ സ്വർഗ്ഗീയപ്രകാശം മൃതശരീരം കണ്ടെടുക്കാൻ സഹായകമായി.
നദീതീരത്തു കാണപ്പെട്ട വിളക്കുകളെപ്പറ്റി രാജ്ഞി (ചക്രവർത്തിനി) അന്വേഷണം നടത്തി. ആരാച്ചാരന്മാർ ഒന്നും മറയ്ക്കാതെ എല്ലാം തുറന്നുപറഞ്ഞു. ഒരു വിശുദ്ധനു യോജിച്ച ആദരവോടെ ആ പൂജ്യശരീരം സംസ്‌കരിക്കപ്പെട്ടു.
രാജാവിന്റെ അന്ത്യം
വെഞ്ചസ്ലാസ് ക്രൂരനും കോപിഷ്ഠനും
അഹങ്കാരിയുമായിരുന്നു. അധികാരലഹരി
അയാളെ ഒന്നുകൂടി വഷളാക്കി. ഒരു കോഴിയെ
വറുത്തത് ശരിയാകാഞ്ഞിട്ട് പാചകക്കാരനെ തീയിൽ ദഹിപ്പിച്ച ആ കശ്മലനെ സ്വന്തം പ്രജകൾ തന്നെ സ്ഥാനഭ്രഷ്ടനാക്കി. അനുത
പിക്കാൻ പോലും ഇടകിട്ടാതെ ദുരിത പൂർണ്ണമായ ഒരു മരണത്തിന് അയാൾ കീഴടങ്ങി.
പ്രേഗിലെ പള്ളി
പ്രേഗിൽ വിശുദ്ധ ജോണിന്റെ പേരി
ലുള്ള പള്ളി നശിപ്പിക്കാൻ പ്രോട്ടസ്റ്റന്റ് ഭരണാ
ധികാരികൾ പലവട്ടം ശ്രമിച്ചു. അതെല്ലാം വിഫലമായി. അതിനു ശ്രമിച്ച പടയാളികൾ അവിടെത്തന്നെ മരിച്ചു വീണു. 330 വർഷങ്ങൾക്കു ശേഷം വിശുദ്ധന്റെ ശവകുടീരം തുറന്നപ്പോൾ, നാവ് അക്ഷയമായി കാണപ്പെട്ടു.
നാവുകൊണ്ടാണല്ലോ അദ്ദേഹം കുമ്പസാര രഹസ്യം സൂക്ഷിച്ചതും ദൈവത്തെ മഹത്ത്വപ്പെടുത്തിയതും. ഓരോ ദിവസവും നാവു
കൊണ്ട് നാം എത്രയെത്ര പാപങ്ങളാണ് ചെയ്തു കൂട്ടുന്നത്.
ശിലാലിഖിതം ഇങ്ങനെ:
”ഡോക്ടറും ഈ പള്ളിയിലെ കാനണും
ചക്രവർത്തിയുടെ കുമ്പസാരക്കാരനും അത്ഭുതപ്രവർത്തകനുമായ ജോൺ നെപ്പോമുസെൻ കുമ്പസാരരഹസ്യം അഭംഗ
മായി പാലിച്ചതു നിമിത്തം ചാൾസ് നാലാമന്റെ മകൻ ബൊഹീമിയൻ രാജാവും ചക്രവർത്തിയുമായ വെഞ്ചസ്ലാസ് നാലാമന്റെ ആജ്ഞപ്രകാരം മർദ്ദിക്കപ്പെടുകയും പ്രേഗ്
പാലത്തിൽ നിന്ന് മുൾസാ നദിയിലേക്ക് എറിയപ്പെടുകയും ചെയ്തു”.
ഉപസംഹാരം
തിരുസഭയുടെ നിയമസംഹിതയിൽ ഏറ്റം ശ്രേഷ്ഠമായ ഒന്നാണ് കുമ്പസാര
രഹസ്യം കാത്തു സൂക്ഷിക്കൽ. ചെളിവാരിയെറിയുന്നുണ്ടെങ്കിലും അതിന്റെ ശ്രേഷ്ഠതയ്ക്ക് കുറവൊന്നും ഉണ്ടായിട്ടില്ല. അതിനാൽ നമുക്ക് ഭയമില്ലാതെ വിശുദ്ധ കുമ്പസാരം എന്ന കൂദാശയെ സമീപിക്കാം.