മാംബൂഗിലെ മാർ ഫിലോക്‌സിനോസ് ( +523 )

0
657

അന്ത്യോക്യായുടെ വടക്കുകിഴക്ക് ഭാഗത്തുള്ള മാംബൂഗിലെമെത്രാനുംവിഖ്യാതദൈവശാസ്ത്രജ്ഞനുമായിരുന്ന മാർ ഫിലോക്‌സിനോസിന്റെ ജീവചരിത്രം ലഭ്യമാക്കുന്ന ഉറവിടങ്ങൾ ഏറെയില്ല. എന്നാൽ അദ്ദേഹത്തിന്റെ നിരവധിയായ കൃതികളിലൂടെ ആവിഷ്‌കൃതമാകുന്ന അവയുടെ രചയിതാവിന്റെ ദീപ്തമായ വാങ്മയചിത്രം വായനക്കാരന്റെ ഹൃദയത്തെ സ്പർശിക്കാതിരിക്കില്ല. ഏകദ്ദേശം അഉ 440ൽ തുർക്കിയിലെ ബേസ് ഗർമായിലുള്ള താഹെലിലാണ് ഫിലോക്‌സിനോസ് ജനിച്ചത്. എദ്ദേസായിലെ ദൈവശാസ്ത്ര കലാലയത്തിൽ പഠിച്ച
ഫിലോക്‌സിനോസ്പിന്നീട്അവിടെപ്രധാനാദ്ധ്യാപകനായി. എന്നാൽ പ്രസ്തുത കലാലയത്തിൽ പ്രാബല്യത്തിലിരുന്ന അന്ത്യോക്യൻ മിശിഹാവിജ്ഞാനീയത്തെക്കാൾ  അദ്ദേഹത്തെ സ്വാധീനിച്ചത്മിശിഹായുടെ ഏകസ്വഭാവത്തെ സമർത്ഥിച്ചിരുന്നഅലക്സാണ്ഡ്രിയായിലെ സിറിലിന്റെ കാഴ്ചപ്പാടുകളായിരുന്നു. സിറിലിന്റെ ദൈവശാസ്ത്രചിന്തകൾ അന്ത്യോക്യൻ ദയറാകളിൽ പ്രചരിപ്പിച്ചുവെന്ന കാരണത്താൽ ഫിലോക്‌സിനോസിനെ പാത്രിയാർക്കീസ് പുറത്താക്കി. എന്നാൽ പിന്നീട് അന്ത്യോക്യൻ പാത്രിയാർ
ക്കീസായി വന്ന പീറ്റർ ഫുള്ളറിന്റെ സുഹൃത്തായി മാറിയ ഫിലോക്‌സിനോസ് അഉ 485 -ൽ മാംബൂഗിലെ മെത്രാനായി അഭിഷിക്തനായി. ‘യൗസേപ്പ്’ നാമധാരിയായിരുന്ന അദ്ദേഹം മേല്പ്പട്ടക്കാരനായപ്പോൾ സ്വീകരിച്ചനാമം ‘അപരിചിതൻ’ എന്നർത്ഥം വരുന്ന ‘അക്‌സനായ’ എന്നാണ്. ഈ നാമത്തിന്റെ
യവനരൂപമാണ് ‘ഫിലോക്‌സിനോസ്’; അപരി
ചിതരുടെ സ്‌നേഹിതൻ എന്നർത്ഥം. സിറിയായിലെ സഭാസമൂഹങ്ങളിൽ അദ്ദേഹം ക്രമേണ പ്രശസ്തനായി. തന്റെ മേൽനോട്ടത്തിൻ കീഴിലുള്ളസന്ന്യാസിമാരുമായി അദ്ദേഹത്തിന് ഹൃദയബന്ധം ഉണ്ടായിരുന്നു. അവ
രുമായി അദ്ദേഹം വ്യക്തിപരമായ സൗഹാർദ്ദം
പുലർത്തിയിരുന്നു.തന്റെദയറാക്കാരുടെനല്ലടയനായിരുന്നെങ്കിലും സ്വന്തം നിലപാടുകളിൽ അദ്ദേഹം കാർക്കശ്യം പൂലർത്തിയിരുന്നു.
കാൽസിഡോണിയൻ വിശ്വാസപ്രമാണങ്ങളെ അദ്ദേഹം ശക്തിയുക്തം എതിർത്തിരുന്നു. ഫിലോക്‌സിനോസിനെ പിന്തുണച്ചിരുന്ന അനസ്താസിയോസ് ചക്രവർത്തിയുടെ
മരണശേഷം അധികാരത്തിൽ വന്ന ജസ്റ്റീനീയൻ ചക്രവർത്തിയാകട്ടെ ഈ കൗൺസിലിന്റെ വിശ്വാസതത്ത്വങ്ങൾ സ്വീകരിക്കുവാൻ തന്റെ അധീനതയിലുള്ള എല്ലാവെരയുംനിർബന്ധിച്ചു; കൂട്ടാക്കാതിരുന്ന ഫിലോക്സിനോസിനെ അദ്ദേഹം നാടു കടത്തി. ഏകദേശം നാലുവർഷത്തോളം വിപ്രവാസത്തിൽകഴിഞ്ഞ ഫിലോക്‌സിനോസ് അഉ 523ൽ മരിച്ചു.സുറിയാനി ഭാഷയിൽ സുന്ദരമായി എഴുതാൻ കഴിവുണ്ടായിരുന്ന സമർത്ഥനായ
ദൈവശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. നിരവധി പ്രസംഗങ്ങൾ, കത്തുകൾ, ദൈവാരാധനാഗീതങ്ങൾ, വിശുദ്ധഗ്രന്ഥവ്യാഖ്യാനങ്ങൾ,ദൈവശാസ്ത്രപ്രബന്ധങ്ങൾ തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്.സുറിയാനിയിലുള്ളവിശുദ്ധഗ്രന്ഥപരിഭാഷയുടെ മെച്ചപ്പെട്ട പതിപ്പിനുവേണ്ടി അദ്ദേഹം യത്‌നിച്ചിരുന്നു. തന്റെ കോർഎപ്പിസ്‌ക്കോപ്പയായിരുന്ന പോളിക്കാർപ്പിന്റെ സഹായത്തോടെ ഗ്രീക്ക് കൈയ്യെഴു
ത്തുപ്രതികളെ ആധാരമാക്കി അദ്ദേഹം പ്ശീത്താ പരിഷ്‌ക്കരിച്ചു. എദ്ദേസായിലെ ‘പാത്രിയാർക്കീസിനുള്ള കത്തുകൾ’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ കത്തുകൾ ആദ്ധ്യാത്മികജീവിതത്തിൽ മുന്നേറാനാഗ്രഹിക്കുന്ന ഏവർക്കും ഒരു മാർഗരേഖ
യാണ്.താപസികജീവിതത്തന്റെവിവിധമാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ 13പ്രഭാഷണങ്ങളും വിഖ്യാതങ്ങളാണ്. മാർ ഫിലോക്‌സിനോസിന്റെ അഭിപ്രായത്തിൽ മാമ്മോദീസാ സ്വീകരിച്ച ഒരു വ്യക്തി
യുടെ മുമ്പിൽ രണ്ടു ജീവിതവഴികൾ തുറന്നുകിടക്കുന്നു; ധാർമികതയുടെ വഴിയും പൂർണ്ണതയുടെ വഴിയും. ഏതു വഴി തിരഞ്ഞെടുക്കണമെന്ന് ഒരുവൻ തീരുമാനിക്കുന്നത് അവനിലുള്ള റൂഹാദ്ക്കുദ്ശായുടെ സാന്നിദ്ധ്യത്താലും പ്രവർത്തനത്താലുമാണ്. നമ്മിലുള്ള റൂഹായുടെ സാന്നിധ്യത്തിന്റെ പ്രാധാന്യം ലളിതവും സുന്ദരവുമായ ഭാഷയിൽ റൂഹാദ്ക്കുദ്ശായാൽ നിറഞ്ഞ് മാർ ഫിലോക്
സിനോസ് വർണ്ണിക്കുന്നത് ശ്രദ്ധിക്കൂ… ഈചെറിയ ഭാഗം മാത്രം മതി ഈ മഹാ ദൈവശാസ്ത്രജ്ഞന്റെ രചനാപാഠവം ഗ്രഹിക്കുവാൻ: റൂഹാദ്ക്കുദ്ശാ നമ്മുടെ ആത്മാവിന്റെ ആത്മാവാണ്. ശരീരത്തിൽ വസിക്കുന്ന ആത്മാവ് ഒരുവനെ പിരിയുമ്പോൾ ആ ക്ഷണത്തിൽ തന്നെ ശരീരം മരിക്കുന്നതുപോലെ റൂഹാ നമ്മെ വിട്ടുപോയാൽ നമ്മുടെ ആത്മാവ് ആക്ഷണത്തിൽതന്നെ മരിക്കുന്നു.ആത്മാവ് വേർപ്പെട്ട് മൃതമായിതീർന്ന ശരീരത്തെ സുഖപ്പെടുത്തുവാൻ ഒരു മരുന്നിനും
കഴിവില്ല…ഏതെങ്കിലും വൈദ്യൻ ശരീരത്തിൽ
നിന്ന് വെട്ടിമാറ്റപ്പെട്ട ഒരു അവയവത്തെ ചികിത്സിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? …
ആത്മാവിന്റെ കാര്യത്തിലും ഇതു ശരി തന്നെ
യാണ്. മാമ്മോദീസായിൽ ഒരുവന്റെ ആത്മാവ്
സ്വീകരിക്കുന്ന റൂഹായുടെ ജീവാത്മകത അവനെ വിട്ടകന്നാൽ മൃതമായ അവന്റെ ആത്മാവിനെ സുഖമാക്കാൻ ആർക്കും കഴിയില്ല…. എന്നാൽ നീതിമാന്മാരുടെ അതായത് ശ്‌ളീഹന്മാരുടെയും സഹദാമാരുടെയും മറ്റു വിശുദ്ധരുടെയും അസ്ഥിക്കുള്ളിൽ, അവരുടെ ആത്മാവ് അവരെ പിരിഞ്ഞ്, അവർ മരിച്ചാലും, റൂഹാ വസിക്കുന്നു. അവരിലൂടെ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നത് ഈ റൂഹായാണ്. ഉത്ഥാനദിനത്തിൽ ആത്മാക്കൾ തങ്ങളുടെ ശരീരങ്ങളിലേക്ക് തിരികെ
യെത്തുമ്പോൾ, അവർ അവിടെ, അവരിൽ
നിന്ന് പിരിയാതെ അവരകാക്കുന്നറൂഹായെകണ്ടെത്തും.