പിതാവായ ദൈവത്തിന്റെ സ്‌നേഹവും (ഹുംബേ ദാലാഹ)

0
758

ദൈവം സ്‌നേഹമാണ് പഴയനിയമ ജനത ദൈവത്തെ ശിക്ഷിക്കുന്ന, കോപിക്കുന്ന ദൈവമായും യുദ്ധ
ത്തിൽ സഹായിക്കുന്ന ദൈവമായും ഒക്കെ
കണ്ടിരുന്നു. എന്നാൽ പുതിയനിയമത്തിൽ പുത്രനിലൂടെ പിതാവു നമ്മെമനസ്സിലാക്കിതരുന്നത് ദൈവം ഇവയ്
ക്കെല്ലാം അപ്പുറമാണ് എന്നതാണ്. മനുഷ്യന്
മനസ്സിലാക്കാൻ സാധിക്കുന്നതിന് അപ്പുറമുള്ള ആഴമായ സ്‌നേഹമാണ് ദൈവം.
പുരോഹിതൻ ‘പിതാവായ ദൈവത്തിന്റെസ്‌നേഹം’ എന്ന്പറഞ്ഞ്ആശീർവദിക്കുമ്പോൾആശീർവദിക്കുന്നവനും ആശീർവദിക്കപ്പെടുന്നവനും ആ സ്‌നേഹത്താൽ
നിറയണം.
സ്‌നേഹം കൂട്ടായ്മയാണ്
സ്‌നേഹിക്കണമെങ്കിൽ കൂട്ടായ്മ വേണം ഒറ്റയ്ക്ക് ഒരാൾക്ക് തന്നെ മാത്രം സ്‌നേഹിക്കുവാൻ സാധിക്കുകയില്ല. സ്‌നേഹത്തിന്റെ ഏറ്റവും പരിശുദ്ധവും നിഷ്കളങ്കവും മനോഹരവുമായ രൂപമാണ് പിതാവായ ദൈവത്തിന്റെ സ്‌നേഹം. അതുകൊണ്ടാണ് ലോകത്തിൽ നമുക്ക് കാണാൻ കഴിയുന്നതിൽ വച്ച് ഏറ്റവും നിഷ്‌കളങ്കമായ, സ്വാർത്ഥതകളില്ലാത്ത, ഗൂഢലക്ഷ്യങ്ങൾ ഇല്ലാത്ത, ഏകസ്‌നേഹമായ അമ്മയെയും അമ്മയുടെ ഉദരത്തിലെ കുഞ്ഞിനെയും പിതാക്കന്മാർ ദൈവസ്‌നേഹത്തിനു ഉദാഹരണമായി അവതരിപ്പിക്കുന്നത്. പഴയനിയമത്തിൽ ഹോസിയാ പ്രവാചകൻ പിതൃപുത്ര ബന്ധത്തോട് ദൈവസ്‌നേഹത്തെ താരതമ്യം ചെയ്യുന്നുണ്ട്. അതായത് കുഞ്ഞ് അപ്പനെ അറിയുന്നതിന് മുമ്പ് അപ്പൻ കുഞ്ഞിനെ അറിയുകയും സ്‌നേഹിച്ചു തുടങ്ങുകയും ചെയ്യുന്നു. കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ ആയി
രിക്കുമ്പോൾ തന്നെ അമ്മയും അപ്പനും കുഞ്ഞിനെ സ്‌നേഹിച്ചു തുടങ്ങുന്നു. സ്‌നേഹത്തിലൂടെ ആ കുഞ്ഞ് കൂട്ടായ്മയിലേക്ക് കടന്നുവരുന്നു.
അവിഭജിത സ്‌നേഹം
യഥാർത്ഥ സ്‌നേഹം വിഭജിക്കാൻ സാധിക്കാത്തതാണ്. മത്തായിയുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നു രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും സാധിക്കു
കയില്ല. (മത്തായി 6 ;24) പിതാവിന്റെ സ്‌നേഹം
വിഭജിക്കപ്പെടാത്തതാണ് അതാണ് നമ്മെ ദൈവമക്കൾ ആക്കി തീർക്കുന്നത്. നമ്മുടെ സ്‌നേഹവും വിഭജിക്കപ്പെടാത്തത് ആകണം. ദൈവത്തെ മാത്രം സ്‌നേഹിക്കുമ്പോൾ ആണ് നാം ദൈവമക്കൾ ആകുന്നത് . ധൂർത്തപുത്രന്റെ സ്‌നേഹം വിഭജിക്കപ്പെട്ടു പോയി അതിനാൽ അവൻ പിതാവിന്റെ സ്‌നേഹം
നഷ്ടപ്പെടുത്തി. ധൂർത്തപുത്രന്റെ സ്ഥാനത്ത് നിന്ന് നമ്മെ ദൈവസ്‌നേഹത്തിലേക്ക് തിരികെ കൊണ്ടുവന്നത് പുത്രനായ മിശിഹായാണ്. അതിനാലാണ് നമുക്ക് ദൈവപുത്ര സ്ഥാനം തിരികെ ലഭിച്ചതും ദൈവത്തെ
പിതാവ് എന്ന് വിളിക്കാൻ സാധിക്കുന്നതും.
ബലിയിൽഅധിഷ്ഠിതമായസ്‌നേഹംദൈവസ്‌നേഹത്തിന്റെ അടിസ്ഥാനം പുത്രന്റെ ബലിയാണ്. പരസ്പരം സ്‌നേഹിക്കുവിൻ എന്ന മിശിഹായുടെ കല്പന നമ്മൾ
അനുസരിക്കേണ്ടത്ഈബലിയിൽഅധിഷ്ഠിതമായിരിക്കണം ലോകത്തിന്റെ മാനദണ്ഡങ്ങൾ മാറ്റിവെച്ചുകൊണ്ട് ബലിയുടെമാനദണ്ഡങ്ങൾ ആയ ത്യാഗവും ക്ഷമയും
സഹനവും ഉൾക്കൊണ്ടെങ്കിൽ മാത്രമേ ദൈവസ്‌നേഹം പരസ്‌നേഹത്തിലൂടെ പൂർത്തിയാക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ. ഇപ്രകാരം ബലിയായവനെ സ്വയം ബലിയാകലിലൂടെ സ്‌നേഹിക്കുന്നവനെ പിതാവ് സ്‌നേഹിക്കും.പരിശുദ്ധത്രിത്വംഅവനിൽവസിക്കുകയും ചെയ്യും.വിശുദ്ധ കുർബാന ദൈവസ്‌നേഹത്തിന്റെ പരമമായ പ്രകാശനംദൈവസ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ പ്രകാശനമാണ് വിശുദ്ധ കുർ
ബാന. ദൈവം മനുഷ്യരോടും മനുഷ്യർ ദൈവത്തോടും മനുഷ്യർ പരസ്പരവുമുള്ള സ്‌നേഹംഇവിടെ പരമമായ രീതിയിൽ പ്രകാശിതമാകുന്നു. സ്‌നേഹമില്ലാതെ സ്വാർത്ഥ മനോഭാവത്തോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവരെ വളരെ രൂക്ഷമായിട്ടാണ് യൂദാ
സിന്റെ ലേഖനം വിമർശിക്കുന്നത്. ‘തങ്ങളുടെ കാര്യം മാത്രം നോക്കി നിർഭയം തിന്നുകുടിച്ച് മദിക്കുന്ന അവർ നിങ്ങളുടെ സ്‌നേഹവിരുന്നുകൾക്ക് കളങ്കമാണ്. ”അവർ കാറ്റിനാൽ തുരത്തപ്പെടുന്ന ജല ശൂന്യമായമേഘങ്ങളാണ്. ഉണങ്ങി കടപുഴകിയ ഫലശൂന്യമായ ശരത്കാല വൃക്ഷം പോലെയാണ്.അവർ തങ്ങളുടെ തന്നെ ലജ്ജയുടെ നുര
യുയർത്തുന്ന ഉന്മത്തതരംഗങ്ങളാണ്. വഴിതെറ്റിപ്പോകുന്ന നക്ഷത്രങ്ങളാണ്. അവർക്കുവേണ്ടി അഗാധ ഗർത്തങ്ങൾ എന്നേയ്ക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു. (യൂദാ12 13)
ഈ ലേഖനം വിശുദ്ധ കുർബാനയെസ്‌നേഹവിരുന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ സ്‌നേഹമില്ലാതെ പങ്കെടുക്കുന്നവർ സ്വയവും മറ്റുള്ളവരെയും
വഞ്ചിക്കുന്നവരാണ്. മേഘങ്ങൾ കാണുമ്പോൾ അതിൽ ജലം ഉണ്ടെന്നും മഴപെയ്യും എന്നും മനുഷ്യർ പ്രതീക്ഷിക്കുന്നു. എന്നാൽ ജല ശൂന്യമായ മേഘങ്ങൾ ആളുകളെ വഞ്ചിക്കുന്നു. ശരത്കാലത്ത് വൃക്ഷത്തിൽ
നിന്ന് ആളുകൾ ഫലം പ്രതീക്ഷിക്കുന്നു. എന്നാൽ ഉണങ്ങി കടപുഴകിയ വൃക്ഷത്തിന് ഫലം പുറപ്പെടുവിക്കുവാൻ സാധിക്കുന്നില്ല. നുരയും കുമിളകളും വീർത്ത് വലുതാകുന്നു എങ്കിലും ഉള്ളിൽ പൊള്ളയാണ്. നക്ഷത്രങ്ങൾ കപ്പൽ യാത്രക്കാർക്ക് വഴികാട്ടികളാണ് എന്നാൽ അവ തന്നെ വഴിതെറ്റി പോയെങ്കിൽ യാത്രക്കാർ എന്ത് ചെയ്യും. ഇതുപോലെ
വിശുദ്ധകുർബ്ബാനയിൽ പങ്കെടുക്കുന്ന ഒരു വിശ്വാസിയെ കാണുമ്പോൾ അയാളിൽ സ്‌നേഹമുണ്ടെന്ന് ആളുകൾ ധരിക്കുന്നു. അതിനാൽ നാം അവരെ വഞ്ചിക്കാൻ പാടില്ല. ഇപ്രകാരം സ്‌നേഹത്തിന്റെ കൂദാശയിൽ സ്‌നേഹമില്ലാതെ പങ്കെടുക്കുന്നവർക്കായി അഗാധ ഗർത്തങ്ങൾ തയ്യാറാക്കപ്പെട്ടിരിക്കുന്നു എന്ന് തിരുവചനം പറയുന്നു.
വിശുദ്ധ കുർബാന ദൈവസ്‌നേഹത്തിന്റെ ഉദാത്തമായ പ്രകാശനം ആയതുകൊണ്ട് ബലിയിൽ പങ്കെടുക്കുന്ന ഒരു വിശ്വാസിഗർഭസ്ഥശിശുവിന്റെ അവസ്ഥയിലാണ് ആയിരിക്കുന്നത്. ദൈവജനം വിശുദ്ധ കുർബാനയിൽ ദൈവാലയത്തിന്റെ ഉദരഭാഗത്തായിട്ടാണ് നിൽക്കുന്നത്. ഇത് ഒരു ഗർഭസ്ഥശിശുവിന്റെ അവസ്ഥയെ സൂചിപ്പിക്കുന്നു. സഭയാകുന്ന അമ്മയുടെ പ്രതീകം കൂടിയാണ് ദൈവാലയം. മദ്ബഹാ അവളുടെ ശിരസ്സിന്റെ ഭാഗമാണ്. ഒരു അമ്മയുടെ വായിലൂടെ ഉദരത്തിലേക്ക് ഭക്ഷണം കടന്നുചെല്ലുന്നതു പോലെ മിശിഹാ ആകുന്നഭക്ഷണം മദ്ബഹായിൽ നിന്ന് ഉദരഭാഗത്തുള്ളവിശ്വാസിയിലേക്ക് കടന്നുചെല്ലുന്നു. അവിടെനിന്ന് അവർ ശക്തിയും ഓജസ്സും ഊർജ്ജവും ഒക്കെ സ്വായത്തമാക്കുന്നു. വിശുദ്ധകുർബാനയാണ് ദൈവസ്‌നേഹം ഏറ്റവുമധികം അനുഭവിച്ചറിയുന്ന അവസരം. ഇടവകദൈവാലയമാണ് ഇത് ഏറ്റവും കൂടുതൽ അനുഭവവേദ്യമാകുന്ന സ്ഥലം.
(തുടരും)